Local

  • അഞ്ചൽ ബൈപാസ് യാഥാർത്ഥ്യമായി

    കൊല്ലം:അഞ്ചൽ ബൈപാസ് യാഥാർത്ഥ്യമായി.പുനലൂർ-ആയുർ സ്റ്റേറ്റ്ഹൈവേ 48ൽ കുരിശ്ശടി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് സെന്റ് ജോർജ് സ്കൂൾ ജംഗ്ഷൻ വരെ ആണ് ബൈപാസ്സ്. പത്തനംതിട്ട, പുനലൂർ ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക്‌ പോകേണ്ടവർക്കും,ആയൂരിൽ നിന്നും കുളത്തുപ്പുഴ ഭാഗത്തേക്കും തിരിച്ചും പോകേണ്ടവർക്കും അഞ്ചൽ ബൈപാസ്സ്-അഗസ്ത്യക്കോട് അമ്പലമുക്ക് -ആലഞ്ചേരി വഴി ടൗണിലെ ഗതാഗത കുരുക്കിൽ പെടാതെ പോകാൻ സാധിക്കും.

    Read More »
  • പ്ലസ് വൺ വിദ്യാർത്ഥിനി കുളിമുറിയിൽ മരിച്ച നിലയിൽ

    കാസർഗോഡ് ബെള്ളൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കുളിമുറിയിൽ മരിച്ച നിലയിൽ. കൊറഗപ്പ – പുഷ്പ്പ ദമ്പതികളുടെ മകൾ പ്രണമിയ (16) ആണ് മരിച്ചത്.  സംഭവത്തിൽ ആദൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • ബസും വാനും കൂട്ടിയിടിച്ച് വാൻ ഡ്രൈവർ മരിച്ചു

    പത്തനംതിട്ട:ബസും വാനും കൂട്ടിയിടിച്ച് വാൻ ഡ്രൈവർ മരിച്ചു.കോന്നിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ചിറ്റാർ മാമ്പാറ സ്വദേശി എം എസ് മധു (65) ആണ് മരിച്ചത്.പുനലൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് വന്ന സ്വകാര്യ ബസും മണ്ണുമായി കോന്നി കൊന്നപ്പാറയിലേക്ക് പോകുകയായിരുന്ന വാനുമാണ് കൂട്ടിയിടിച്ചത്. പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

    Read More »
  • ബൈക്കപകടത്തിൽ യുവാവ്  മരിച്ചു

    പത്തനംതിട്ട: പന്തളം കുരമ്പാലയിൽ ഇന്ന് പുലർച്ചെ  ഉണ്ടായ ബൈക്കപകടത്തിൽ യുവാവ്  മരിച്ചു.  പൂഴിക്കാട്, തവളംകുളം സോമാലയത്തിൽ വേണുവിൻ്റെ മകൻ വിഷ്ണു (22) ആണ് മരിച്ചത്.മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ.

    Read More »
  • കോട്ടയത്ത് ഇന്ന് ഗതാഗത നിയന്ത്രണം

    2023  മേയ് 16 ന്  കോട്ടയം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ   കോട്ടയം:സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ കോട്ടയം ജില്ലാതല പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടക്കുന്ന ഘോഷയാത്രയുടെ ഭാഗമായി പൊതുജനങ്ങളുടെ സൗകര്യാർഥം ഇന്ന്(മേയ് 16 ചൊവ) രാവിലെ 9.00 മുതൽ കോട്ടയം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.  ചിങ്ങവനം ഭാഗത്തുനിന്ന് എം.സി. റോഡിലൂടെ വരുന്ന വലിയ വാഹനങ്ങൾ സിമെന്റ് കവല ജംഗ്ഷനിൽനിന്ന് ഇടതു തിരിഞ്ഞ് പാറേച്ചാൽ റോഡുവഴി തിരുവാതുക്കൽ-കുരിശുപള്ളി- അറുത്തൂട്ടി ജംഗ്ഷനിൽ എത്തണം. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങൾ അവിടെനിന്ന്് ഇടത്തോട്ട് തിരിഞ്ഞു പോകേണ്ടതും ടൗണിലേക്കും മെഡിക്കൽ കോളജ് ഭാഗത്തേക്കും പോകണ്ട വാഹനങ്ങൾ വലത്തോട്ട് തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി ഇടത്തോട്ടുതിരിഞ്ഞും പോകേണ്ടതാണ്. ടൗണിലേക്ക് പോകേണ്ട പ്രൈവറ്റ് ബസുകൾ മാത്രം ചാലുകുന്ന് ജംഗ്ഷനിൽനിന്നും ബേക്കർ ജംഗ്ഷൻ വഴി നാഗമ്പടത്തേക്ക് പോകേണ്ടതാണ് ചിങ്ങവനം ഭാഗത്തുനിന്ന് എം.സി. റോഡിലൂടെ കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങൾ മണിപ്പുഴ ജംഗ്ഷനിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡു വഴി…

    Read More »
  • കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം;അതിഥി തൊഴിലാളിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു

    കാട്ടാക്കട: കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച അതിഥി തൊഴിലാളിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറി. ശനിയാഴ്ച വൈകുന്നേരം നാല് മുപ്പതോടെ കാട്ടാക്കട കുറ്റിച്ചലിലാണ് സംഭവം.ഇവിടെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കുട്ടികൾ ഓഡിറ്റോറിയത്തിന് പുറത്തു കളിച്ചു കൊണ്ട് നിൽക്കവേ ഇയാൾ ചോക്ലേറ്റ് നൽകി പുറത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഈ സമയം കുട്ടികളുടെ അടുത്ത് ഇയാളെ കണ്ട് സംശയം തോന്നിയ നാട്ടുകാരിൽ ഒരാൾ ഇയാളെ ചോദ്യം ചെയ്യവേ ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും നാട്ടുകാർ പിന്നാലെ ചെന്ന് പിടികൂടുകയായിരുന്നു.  വിവരം അറിയിച്ചതിനെ തുടർന്ന് നെയ്യാർ ഡാമിൽ നിന്നും പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു

    Read More »
  • വിദ്യാർത്ഥി മുങ്ങിമരിച്ചു

    കൊല്ലം:വിദ്യാർത്ഥി മുങ്ങിമരിച്ചു.പോരേടം തെരുവിൻഭാഗം പഴയ ചന്തക്കു സമീപം രാജുവിന്റെ മകനായ അഭിനവ് (15) ആണ് മരണപ്പെട്ടത്.  തെരുവിൻഭാഗം ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു.പോരേടം സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.

    Read More »
  • ആരോഗ്യ മേഖലയിലെ വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾക്കെതിരെയും ഭരണ സംവിധാനത്തിൻ്റെ പിഴവുകൾക്കുമെതിരെയും “മെഡിക്കോ സ്പീക്ക്സ് ” സായാഹ്ന പ്രതിഷേധ സദസുമായി കെ.എസ്.യു.

    തിരുവനന്തപുരം: ഡോ. വന്ദനാ ദാസിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആരോഗ്യ മേഖലയിലെ വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾക്കെതിരെയും ഭരണ സംവിധാനത്തിൻ്റെ പിഴവുകൾക്കുമെതിരെയും കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ “മെഡിക്കോ സ്പീക്ക്സ് ” സായാഹ്ന പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. ഡോ. വന്ദനാദാസിൻ്റേത് സർക്കാർ സ്പോൺസേഡ് കൊലപാതകമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ആരോഗ്യ ആഭ്യന്തര വകുപ്പുകളുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ച ഉണ്ടായതായും അദ്ദേഹം കുറ്റപ്പെടുത്തി. ആർജ്ജവമുണ്ടെങ്കിൽ മന്ത്രിസഭയിൽ നിന്ന് വീണാ ജോർജിനെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡൻ്റ് പാലോട് രവി, കെപിസിസി അംഗം കെ.എസ് ഗോപകുമാർ സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ യദുകൃഷ്ണൻ, ആൻ സെബാസ്റ്റ്യൻ ജില്ലാ പ്രസിഡൻ്റുമാരായ ഗോപുനെയ്യാർ, അൻവർ സുൽഫിക്കർ, എ.ഡി തോമസ് സംസ്ഥാന ഭാരവാഹികളായ അരുണിമ.എം.കുറുപ്പ്, ശരത് ശൈലേശ്വരൻ,ആ ദേഷ് സുദർമൻ, ഫർഹാൻ മുണ്ടേരി,…

    Read More »
  • ഉപഭോക്തൃ തർക്ക വിധികളുടെ പൂർണരൂപം ജനങ്ങളിലേക്കെത്തിക്കാൻ മാധ്യമങ്ങൾ ശ്രമിക്കണം: മന്ത്രി ജി.ആർ. അനിൽ

    കോട്ടയം: ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധികളുടെ പൂർണരൂപം ജനങ്ങളിലേക്കെത്തിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ ശ്രമിക്കണമെന്നും എന്നാൽ മാത്രമേ പരാതികളുമായി ജനങ്ങൾ വീണ്ടും കമ്മീഷനെ സമീപിക്കുകയുള്ളൂവെന്നും ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര സമിതിയുടെ വടവാതൂരിൽ പണികഴിപ്പിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം ജില്ലയിലും കോട്ടയം ജില്ലയിലും മാത്രമായിരുന്നു കമ്മീഷന് സ്വന്തമായി കെട്ടിടം ഇല്ലാതിരുന്നത്. കൊല്ലം ജില്ലയിൽ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തുടനീളം കമ്മീഷൻ മുൻപാകെ ഇരുപത്തിഏഴായിരത്തോളം പരാതികളാണ് പൂർത്തിയാകാതെ കിടക്കുന്നത്. അത് മുഴുവൻ പരിഹരിക്കാനുള്ള നടപടികൾ എടുത്ത് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തെ പുതിയ കെട്ടിടത്തിനോട് ചേർന്ന് പാർക്കിങ്ങിനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. അഡീഷണൽ അഡ്വ. ജനറൽ കെ.പി ജയചന്ദ്രൻ ഉപഭോക്തൃസന്ദേശം നൽകി. ഉപഭോക്തൃ തർക്കപരിഹാര…

    Read More »
  • ഗര്‍ഭിണിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി

    കൊല്ലം: ഗര്‍ഭിണിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പുനലൂർ കല്ലാര്‍ സ്വദേശിനി ശരണ്യ(23)യാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന്‍ കിടന്ന ശരണ്യ, രാവിലെ മുറി തുറക്കാതായതോടെ വീട്ടുകാർ വാതില്‍ പൊളിച്ച്‌ അകത്ത് കടന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷം മുൻപായിരുന്നു ശരണ്യയുടെ വിവാഹം. ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പുനലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
Back to top button
error: