Local

  • യുവതിയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി, കണ്ണൂർ ഇരിട്ടിയിലാണ് സംഭവം

    കണ്ണൂര്‍: ഇരിട്ടി നഗരത്തിനടുത്ത് എടക്കാനത്ത് യുവതിയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. എടക്കാനം എല്‍ പി സ്‌കൂളിന് സമീപത്തെ നിട്ടൂര്‍ വീട്ടില്‍ എന്‍ അനിഷ (35) ആണ് മരിച്ചത്. ഇന്നലെ (തിങ്കൾ)  ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. അനിഷയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീട്ടുകിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി യുവതിയെ പുറത്തെടുത്ത് ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരിട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

    Read More »
  • ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മക്ക് ദാരുണാന്ത്യം; കാഞ്ഞിരപ്പള്ളി ടൗണിൽ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് അപകടം

    കോട്ടയം: കാഞ്ഞിരപ്പള്ളി ടൗണിൽ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് വീട്ടമ്മ മരിച്ചു. കട്ടപ്പന സ്വദേശിനിയായ പയ്യപ്പള്ളി വീട്ടിൽ അമ്മിണി മാത്യുവാണ് മരിച്ചത്. വെളുപ്പിന് 4.30 നായിരുന്നു അപകടം നടന്നത്. രോഗബാധിതയായതിനെ തുടർന്ന് കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മിണിയെ ചികിത്സക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അപകടമുണ്ടായത്. കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷന് മുന്നിൽ വെച്ച് അപകടം സംഭവിച്ചത്. ഉടൻ തന്നെ അമ്മിണിയെ കാഞ്ഞിരപ്പള്ളി മേരീ ക്വീൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തിൽ സാരമായി പരിക്കേറ്റ അമ്മിണിയുടെ മകൾ ബ്ലെസി ആശുപതിയിൽ ചികിത്സയിലാണ്. വാഹനം ഓടിച്ചിരുന്ന മകൻ ജേക്കബിന് പരിക്കുകളൊന്നുമില്ല. ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണം എന്നാണ് അനുമാനം.

    Read More »
  • രണ്ട് കുടുംബങ്ങൾക്ക് ആശ്വാസമായി ആശ്രയ സഹായധനം; അഞ്ച് ലക്ഷം രൂപ വീതം വിതരണം ചെയ്തു

    കൊച്ചി: സംസ്ഥാനത്തെ കാര്‍ഷിക – നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മെഷിനറി ഉടമകളുടെ അംഗീകൃത സംഘടനയായ കണ്‍സ്ട്രക്ഷന്‍ എക്യൂപ്മെന്റ് ഓണേഴ്സ് അസോസിയേഷന്റെ (സി ഇ ഒ എ) നേതൃത്വത്തില്‍ കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ്‌സ് ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടനയുടെ സജീവ പ്രവര്‍ത്തകരായിരുന്ന അന്തരിച്ച സുജിത്ത് കുമാര്‍, ചന്ദ്രശേഖരന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കുള്ള ആശ്രയ ഫണ്ട് വിതരണം ചെയ്തു. കിഴക്കമ്പലം ഫെറോന ചര്‍ച്ച് പാരിഷ്ഹാളില്‍ നടന്ന ചടങ്ങ് കുന്നത്തുനാട് എംഎല്‍എ അഡ്വ. പി വി ശ്രീനിജന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സഹായധനമായ അഞ്ച് ലക്ഷം രൂപ വീതം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ എംഎല്‍എയില്‍ നിന്ന് ഏറ്റുവാങ്ങി. ചടങ്ങില്‍ സി ഇ ഒ എ എറണാകുളം ജില്ലാ പ്രസിഡന്റ് അബ്ദുള്‍ നാസര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജിജി കടവില്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സമീര്‍ ബാബു ആശ്രയ പദ്ധതിയുടെ വിശദീകരണവും സംസ്ഥാന വൈസ്പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ അനുശോചന പ്രഭാഷണവും നടത്തി. ജില്ലാ സെക്രട്ടറി ലിജു സാജു, സംസ്ഥാന…

    Read More »
  • ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം, 90 ശതമാനം പൊള്ളേറ്റു; സംഭവം അടിമാലിയിൽ

       ഇടുക്കി:  അടിമാലിയില്‍ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ്. ഹോടെല്‍ ജീവനക്കാരനായ ജിനീഷാണ് (39) ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. 90 ശതമാനം പൊള്ളേറ്റ് ഗുരുതരാവസ്ഥയിലായ ജിനീഷിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. അടിമാലി സെന്‍ട്രല്‍ ജന്‍ക്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിനു കീഴിലെത്തിയ യുവാവ് കയ്യില്‍ സൂക്ഷിച്ചിരുന്ന കാനില്‍നിന്ന് പെട്രോള്‍ ദേഹത്തൊഴിക്കുകയും തീകൊളുത്തുകയുമായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചുറ്റുമുള്ളവര്‍ സംഭവം തിരിച്ചറിയുന്നതിന് മുന്‍പുതന്നെ തീ ആളിക്കത്തി. ഇതോടെ കൂടിനിന്നവര്‍ നനച്ച ചാക്കിട്ട് തീയണക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പന്നിയാര്‍കുട്ടി സ്വദേശിയായ ജിനീഷ് അവിവാഹിതനാണ്. അടിമാലിക്കു സമീപം വാടകയ്ക്കു താമസിച്ചു വരികയാണ്. ആത്മഹത്യാ ശ്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. ചികിത്സയില്‍ കഴിയുന്ന യുവാവ് സുഖം പ്രാപിച്ചശേഷം മൊഴി എടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

    Read More »
  • പരസ്യമായി ശകാരിച്ചു, എസ്ബി അക്കൗണ്ടും മരവിപ്പിച്ചു; ഭര്‍ത്താവ് എടുത്ത ലോണ്‍ രണ്ടരമാസം കുടിശികയായതിന്‍റെ പേരില്‍ ബാങ്ക് മാനേജര്‍ നിരന്തരം അപമാനിക്കുന്നുവെന്ന് വീട്ടമ്മ

    എറണാകുളം: ഭർത്താവ് എടുത്ത ലോൺ രണ്ടരമാസം കുടിശികയായതിൻറെ പേരിൽ ബാങ്ക് മാനേജർ നിരന്തരം അപമാനിക്കുന്നുവെന്ന് വീട്ടമ്മ. ഉപജീനത്തിനായി നടത്തുന്ന കടയിൽ വന്ന് എല്ലാവരും കേൾക്കെ ശകാരിച്ചു. പിന്നാലെ എസ് ബി അക്കൗണ്ടും മരവിപ്പിച്ചു. യൂണിയൻ ബാങ്ക് എറണാകുളം കരുമാലൂർ ശാഖ മാനേജർക്കെതിരെയാണ് തിരുവല്ലൂർ സ്വദേശിയായ സുനിതയുടെ പരാതി. പണി ഇനിയും പൂർത്തിയായിട്ടില്ലാത്ത വീടു പണിയാൻ 7,25,000 രൂപയാണ് സുനിതയുടെ ഭർത്താവ് അനിൽകുമാർ യൂണിയൻ ബാങ്ക് എറണാകുളം കരുമാലൂർ ശാഖയിൽ നിന്ന് എടുത്തത്. അടുത്തിടെ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അനിൽകുമാറും സുനിതയും വേർ പിരിഞ്ഞു. ഇതോടെ പ്ലസ് ടു, പ്ലസ് വൺ വിദ്യാർത്ഥിനികളായ രണ്ട് മക്കളുടെ സംരക്ഷണം അമ്മ സുനിതയുടെ ചുമലിലായി. കച്ചവടവുമായി ചെറിയ രീതിയിൽ മുന്നോട്ടു പോകുന്നതിനിടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കഴിഞ്ഞ രണ്ടര മാസമായി ലോൺ തിരിച്ചടവ് മുടങ്ങി. സുനിതയുടേയും അനിൽ കുമാറിൻറേയും പേരിലാണ് ഭൂമിയെന്നതിനാൽ ബാങ്ക് മാനേജർ കടയിലെത്തി അപമാനിക്കാൻ തുടങ്ങി. എന്നാൽ ശകാരിച്ചിട്ടില്ല, കടയിൽപ്പോയി ലോൺ അടക്കണമെന്ന്…

    Read More »
  • ‘അലവലാതികളോട് സംസാരിക്കാനില്ല’, എസ്.എഫ്.ഐ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് തിരുവനന്തപുരം നഴ്സിങ് കോളജ് പ്രിന്‍സിപ്പല്‍

    തിരുവനന്തപുരം: തിരുവനന്തപുരം നഴ്സിങ് കോളജിൽ പ്രിൻസിപ്പലും എസ്.എഫ്.ഐയും തമ്മിൽ വാക്കേറ്റം. വനിത ഹോസ്റ്റലിൽ ക്യാമറയും സ്ഥാപിക്കണമെന്നും സെക്യൂരിറ്റി ഒരുക്കണമെന്നുമുള്ള ആവശ്യം പ്രിൻസിപ്പൽ നിരസിച്ചതാണ് വലിയ വാക്കേറ്റത്തിനിടയാക്കിയത്. വാക്കേറ്റത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകരെ ആക്ഷേപിച്ചുകൊണ്ടുള്ള പ്രിൻസിപ്പലിൻറെ പ്രതികരണവും വിവാദമായി. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിൻറെ വീഡിയോ ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നത്. പ്രിൻസിപ്പലുമായി സംസാരിക്കുന്നതിനിടെ എസ്.എഫ്.ഐ പ്രവർത്തകർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. നഴ്സിങ് കോളജിലെ വനിത ഹോസ്റ്റലിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്നും ആവശ്യമായ സുരക്ഷ ഒരുക്കണമെന്നുമാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ സമീപിക്കുകയായിരുന്നു. ഹോസ്റ്റലിൽ സെക്യൂരിറ്റിയെ ഏർപ്പെടുത്തണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാൽ, ഇക്കാര്യം പ്രിൻസിപ്പൽ നിരസിച്ചതോടെയാണ് വാക്കേറ്റമുണ്ടായത്. നേരത്തെയും എസ്.എഫ്.ഐ പ്രവർത്തകർ ഈ ആവശ്യം ഉന്നയിച്ചപ്പോൾ അനുകൂല മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് എസ്.എഫ്.ഐ ജില്ല നേതാക്കൾ ഉൾപ്പെടെ പ്രിൻസിപ്പലിനെ കാണാനെത്തിയിരുന്നു. വാക്കേറ്റത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകർക്കുനേരെ പ്രിൻസിപ്പൾ രോഷം പ്രകടിപ്പിക്കുന്നതും വീഡിയോയിലുണ്ട്. ഞാൻ എന്ന വ്യക്തി കഴിഞ്ഞിട്ടെ എല്ലാമുള്ളുവെന്നും അലവലാതികളോട് സംസാരിക്കാൻ ഇല്ലെന്നുമായിരുന്നു പ്രിൻസിപ്പലിൻറെ പ്രതികരണം. തുടർന്ന് വാക്കേറ്റത്തിനിടെ പൊണ്ണതടിയന്മാർ…

    Read More »
  • മൂന്നാർ ചെണ്ടുവാരെ എസ്റ്റേറ്റിൽ അരിതേടി വീണ്ടും പടയപ്പ ഇറങ്ങി; എസ്റ്റേറ്റിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ആക്രമിച്ചു

    ഇടുക്കി: മൂന്നാർ ചെണ്ടുവാരെ എസ്റ്റേറ്റിൽ വീണ്ടും പടയപ്പയെന്ന വിളിപ്പേരുള്ള കാട്ടാനയിറങ്ങി. ഇന്നലെ രാത്രിയിൽ ഇറങ്ങിയ കാട്ടാന എസ്റ്റേറ്റിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ആക്രമിച്ചു. ഇതിനു മുൻവശത്തെ ഗ്രില്ലും കാട്ടാന തകർത്തിട്ടുണ്ട്. പ്രദേശത്തെ കൃഷിയിടത്തിലെത്തിയ പടയപ്പ വ്യാപകമായി കൃഷിയും നശിപ്പിച്ചു. ജനവാസ മേഖലയിൽ ഏറെനേരെ തമ്പടിച്ച കൊമ്പൻ പുലർച്ചെയോടെയാണ് കാടുകയറിയത്. കഴിഞ്ഞ കുറച്ചു നാളായി ചെണ്ടുവാര എസ്റ്റേറ്റിന് സമീപമുള്ള കാട്ടിലാണ് പടയപ്പയുള്ളത്. ഇത്തവണയും പടയപ്പ അരിക്കട തേടിയാണ് എത്തിയതെന്നാണ് നാട്ടുകാർ കരുതുന്നത്. ദിവസങ്ങൾക്ക് മുമ്പ് മൂന്നാർ സൈലൻറ് വാലി എസ്റ്റേറ്റിൽ പടയപ്പയെത്തി റേഷൻ കട തകർത്തിരുന്നു. സൈലൻറ് വാലി എസ്റ്റേറ്റിലെ സെക്കൻഡ് ഡിവിഷനിലാണ് പടയപ്പ എത്തിയത്. ആന എസ്റ്റേറ്റിൽ എത്തിയത് മനസ്സിലാക്കിയ തോട്ടം തൊഴിലാളികൾ അരിക്കട സംരക്ഷിക്കുന്നതിനായി കടയുടെ അടുത്ത് എത്തിയെങ്കിലും പടയപ്പ അതിനുമുമ്പ് തന്നെ കാടുകടന്ന് കടയുടെ പിൻഭാഗത്ത് എത്തുകയായിരുന്നു. അരി കടയാണെന്ന് മനസ്സിലാക്കിയ പടയപ്പ കടയുടെ മേൽക്കൂര നിമിഷനേരത്തിനുള്ളിലാണ് പൊളിച്ചത്. മേൽക്കൂര പൊളിക്കുന്ന ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ക്യാമറയിൽ പകർത്തുകയും…

    Read More »
  • ഭര്‍ത്താവുമൊത്ത് സ്കൂട്ടറിൽ പോകവേ ബസിടിച്ചു, ദേഹത്ത് കൂടെ പിന്‍ ചക്രം കയറിയിറങ്ങി; മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം

    കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര – കുറ്റ്യാടി പാതയില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം. മുതുവണ്ണാച്ച കൊടുവള്ളിപുറത്ത് കുഞ്ഞിക്കണ്ണന്റെ ഭാര്യ വിജയ (51) ആണ് മരിച്ചത്. ലാസ്റ്റ് കല്ലോട് ബസ് സ്റ്റോപ്പിന് സമീപം കല്ലൂര്‍ റോഡ് ജംഗ്ഷനില്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം നടന്നത്. പേരാമ്പ്രയില്‍ നിന്ന് ഭര്‍ത്താവിന് ഒപ്പം യാത്ര ചെയ്യുമ്പോള്‍ സ്കൂട്ടറില്‍ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന നദാഷ ബസാണ് ഇടിച്ചത്. ബസ് തട്ടി വീണ വിജയയുടെ ദേഹത്ത് കൂടെ ബസിന്റെ പിന്‍ ചക്രം കയറി ഇറങ്ങുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കുഞ്ഞിക്കണ്ണനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മക്കള്‍: അനുഷി, ഐശ്വര്യ.

    Read More »
  • ചരിത്ര ശിൽപ്പികൾക്കായി കൈകോർത്ത് സനാഥാലയവും ബിഗ് ഫ്രണ്ട്സും

    തിരുവനന്തപുരം: ക്യാൻസർ പോരാളികൾക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന സനാഥാലയം സ്ഥാപിതമായതിൻെറ രണ്ടാം വാർഷികത്തോടനുബന്ധിച്ച്, ശില്പങ്ങളുടെ നാടായ തിരുവനന്തപുരത്തെ മഹാ വ്യക്തിത്വങ്ങളുടെ ശില്പങ്ങളും, ആശുപത്രികളും, സ്ഥാപനങ്ങളും ബിഗ് ഫ്രണ്ട്സ് അംഗങ്ങൾ കഴുകി വൃത്തിയാക്കുന്നു. 2023 ഒക്ടോബർ ഒന്ന് മുതൽ ഒരുമാസം നീളുന്ന ഈ ശുചീകരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നത് നടനും ബിഗ് എഫ്എം പ്രോഗ്രാം ഹെഡ്ഡുമായ കിടിലം ഫിറോസും RJ സുമിയുമാണ്. കേരളത്തിന്റെ ഈ പുതിയ സേവന സംസ്കാരത്തിന്റെ രണ്ടാം വാർഷിക ദിനങ്ങൾ സമൂഹ നന്മക്കും ശുഷിത്വത്തിനും പ്രാധാന്യം നൽകി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നും കിടിലം ഫിറോസും RJ സുമിയും ആശുപത്രി പരിസരങ്ങൾ വൃത്തിയാക്കി തുടക്കം കുറിച്ചു. “മഴക്കാലമാണ് വലിയൊരു ടാസ്കാണ് നമ്മുടെ മുൻപിൽ ഉള്ളത്. എന്നാലും 25 ഇടങ്ങളും കവർ ചെയ്യാൻ പറ്റും എന്ന കോൺഫിഡൻസ് നമ്മുക്ക് ഉണ്ട്” എന്ന് RJ സുമി പറഞ്ഞു. ജനറൽ ഹോസ്പിറ്റലിൻ്റെ നേത്ര വിഭാഗത്തിൻ്റെയും വാർഡ് 8 ൻ്റെയും മെഡിക്കൽ ഐ സി യു…

    Read More »
  • കേരളത്തില്‍ സ്വന്തമായി ടെലിസ്‌കോപ്പ് സൗകര്യമുള്ള എന്‍ജിനീയറിംഗ് കോളജ്! നക്ഷത്രസമൂഹങ്ങളെ നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ടെലിസ്‌കോപ്പ് എംഎ കോളേജ് ഓഫ് എന്‍ജിനീയറിങിന്

    കോതമം​ഗലം: കേരളത്തിൽ സ്വന്തമായി ടെലിസ്‌കോപ്പ് സൗകര്യമുള്ള എൻജിനീയറിംഗ് കോളേജ് എന്ന സ്ഥാനം എംഎ എൻജിനീയറിംഗ് കോളേജിനും. പ്രപഞ്ചത്തോടുള്ള ആകർഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പിൽ, കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിലെ എയ്റോസ്പേസ് ഇന്ററസ്റ്റഡ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ (എ.ഐ.എസ്.എ.) സ്‌കൈവാർഡ് അഡ്വഞ്ചേഴ്‌സിനായുള്ള തമിഴ്‌നാട് ഓപ്പൺ സ്‌പേസ് ഫൗണ്ടേഷനുമായി ഔദ്യോഗികമായി ധാരണാപത്രത്തിൽ ഏർപ്പെട്ടു (എംഒയു). ടെലിസ്‌കോപ്പ് അസംബ്ലിയിലും അമച്വർ ജ്യോതിശാസ്ത്രത്തിന്റെ അടിസ്ഥാന കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ആകർഷകമായ ശിൽപശാലകളിലൂടെയും ബോധവൽക്കരണ പരിപാടികളിലൂടെയും ജ്യോതിശാസ്ത്രത്തോടുള്ള അഭിനിവേശം ആളിക്കത്തിക്കാൻ ഈ ധാരണാപത്രം സഹായിക്കുന്നതാണ്. ഈ സഹകരണ സംരംഭത്തിന് കീഴിൽ ദൂരദർശിനി, അസംബ്ലിംഗ്, ബഹിരാകാശ നിരീക്ഷണ കല എന്നിവ വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതിനായി സമീപ ജില്ലകളിലെ സ്‌കൂളുകളിലും കോളേജുകളിലും മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ നേതൃത്വത്തിൽ വിജ്ഞാന ശിൽപശാലകൾ സംഘടിപ്പിക്കുന്നതാണ്. യുവാക്കൾക്ക് ജ്യോതിശാസ്ത്രത്തോടുള്ള അറിവും ആവേശവും പകർന്നുനൽകുകയും പുതിയ തലമുറയിലെ നക്ഷത്ര നിരീക്ഷകരെയും ജ്യോതിശാസ്ത്രജ്ഞരെയും വളർത്തിയെടുക്കുകയുമാണ് ലക്ഷ്യം. എംഎ കോളേജ് ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ. ബോസ്…

    Read More »
Back to top button
error: