LocalNEWS

അമിതവേഗം; കോട്ടയത്ത് നിയന്ത്രണം വിട്ട ബസ് വീട്ടിലേക്ക് ഇടിച്ചുകയറി

കോട്ടയം: നിയന്ത്രണം വിട്ട ബസ് വീട്ടിലേക്ക് ഇടിച്ചുകയറി.
മാന്നാനം നാൽപ്പാത്തിമല അതിരമ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ടു വീട്ടിലേക്കു ഇടിച്ചു കയറിയത്.
സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിറയെ ആളുകളുമായി വന്ന ബസ്സാണ്,ഡ്രൈവറുടെ അശ്രദ്ധ മൂലം അപകടത്തിൽ പെട്ടത്‌.
അപകടത്തിൽ വീടിന്റെ കാർ പോർച്ച് തകർന്നു.വീടിന്റെ ഷെയ്ഡിൽ തട്ടിയാണ് ബസ്സ് നിന്നത്‌.വീട്ടിൽ  പെയിന്റിങ്ങ് നടത്തിക്കൊണ്ടിരുന്ന ജോലിക്കാർ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടത്. ആർക്കും പരിക്കില്ല

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: