LocalNEWS

പാലാ പൊൻകുന്നം റോഡിൽ വാഹനാപകടം

പാലാ: പൊൻകുന്നം റോഡിൽ പൈകയിൽ വാഹനാപകടം. പൈക പോസ്റ്റ് ഓഫീസ് ജംഗ്ഷനിലായിരുന്നു അപകടം. മുന്നിൽ പോയ ബൈക്കിൽ പുറകെ അമിതവേഗത്തിൽ വന്ന ലോറി ഇടിക്കുകയായിരുന്നു.
 അപകടത്തിൽ ബൈക്ക് യാത്രികനായ തിടനാട് ബാങ്ക് പ്രസിഡണ്ട് തോമസ് വടകരയ്ക്കും ഭാര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു.ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട് മലാപ്പറമ്ബിലുണ്ടായ വാഹനാപകടത്തില്‍ ദമ്ബതികള്‍ മരിച്ചിരുന്നു. കക്കോട് സ്വദേശി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സ്വകാര്യ ബസുകള്‍ക്കിടയില്‍പ്പെട്ടായിരുന്നു അപകടം.

മലാപ്പറമ്ബിന് സമീപം വെങ്ങേരിയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്.മുന്നിൽ പോയ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ തൊട്ടു പിന്നിലുണ്ടായിരുന്ന സ്‌കൂട്ടര്‍ ബസില്‍ ഇടിക്കുകയായിരുന്നു.ഈ സമയം തൊട്ടുപിന്നാലെ വന്ന മറ്റൊരു ബസും സ്‌കൂട്ടറിൽ ഇടിച്ചു.സംഭവസ്ഥലത്ത് തന്നെ ദമ്പതികൾ മരിച്ചിരുന്നു.അമിത വേഗതയായിരുന്നു ഇവിടെയും അപകടകാരണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: