Local

  • ടിപ്പർലോറി കയറി യുവതി മരിച്ചു

    കൊല്ലം: ശരീരത്തിലൂടെ  ടിപ്പർലോറി കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളി തൊടിയൂർ ചേലക്കോട്ടുകുളങ്ങര ജംഗ്ഷനിലായിരുന്നു സംഭവം.  സ്‌കൂട്ടർ യാത്രക്കാരിയായ തഴവ കുതിരപ്പന്തി സുജയാണ് മരിച്ചത്.സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് താഴെ വീണ  പെൺകുട്ടിയുടെ ദേഹത്തുകൂടി ടിപ്പർലോറി കയറിയിറങ്ങുകയായിരുന്നു. മൃതദേഹം പത്മാവതി ആശുപത്രിയിൽ.

    Read More »
  • ‘കോടതി പനി’യുടെ വില്ലനാര് ? രാസവസ്തുക്കളുടെ ഗന്ധമോ അതോ വളപ്പിലെ മരത്തിൽനിന്നുള്ള പുഴുക്കൾ വീണതോ ? ഇതുവരെ കണ്ടെത്താനായില്ല

    കണ്ണൂര്‍: തലശ്ശേരി ജില്ലാ കോടതിയിൽ ജീവനക്കാരും അഭിഭാഷകരുമുൾപ്പെടെ നൂറോളം പേർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായതിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായില്ല. രോഗ ലക്ഷണങ്ങളുള്ളവരുടെ സാമ്പിൾ പരിശോധനാഫലം കാത്തിരിക്കുകയാണ് മെഡിക്കൽ സംഘം. കോടതിയിലെ വെള്ളവും പരിശോധനയ്ക്കയച്ചു. നൂറോളം പേർക്കാണ് രോഗ ലക്ഷണങ്ങളുള്ളത്. കണ്ണിന് ചുവപ്പും ചിലർക്ക് പനിയുമാണ് ഉള്ളത്. തലശ്ശേരി കോടതിയിലെത്തിയവർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായതിന് കാരണം ഇനിയും കണ്ടെത്തിയിട്ടില്ല. ഓഗസ്റ്റ് മുതൽ പലർക്കും ലക്ഷണങ്ങളുണ്ട്. കഴിഞ്ഞ ദിവസങ്ങളിലാണ് കഠിനമായത്. രക്ത, സ്രവ സാമ്പിളുകളുടെ പരിശോധനാ ഫലം വന്നാൽ കാരണമറിയാം എന്നാണ് വിവരങ്ങള്‍. വൈറസ് ബാധയെന്നാണ് കോടതിയിലെത്തിയ മെഡിക്കൽ സംഘത്തിന്‍റെ നിഗമനം. പുതിയ കെട്ടിടത്തിന്‍റെ നിർമാണ ജോലിക്കിടെ രാസവസ്തുക്കളുടെ ഗന്ധം കൊണ്ടാണോ അതോ വളപ്പിലെ മരത്തിൽ നിന്നുള്ള പുഴുക്കൾ വീണാണോ ആരോഗ്യ പ്രശ്നങ്ങള്‍ വന്നതെന്നാണ് പരിശോധിക്കുന്നത്. ജഡ്ജിക്കുൾപ്പെടെ ശാരീരിക പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് മൂന്ന് കോടതികൾ രണ്ട് ദിവസം പ്രവർത്തിച്ചില്ല. മറ്റ് കോടതികളിൽ എത്തിയവർക്കും രോഗ ലക്ഷണങ്ങളുണ്ട്. ആ‍ർക്കും ഗുരുതര പ്രശ്നങ്ങളില്ല. രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന മൂന്ന് കോടതികളിൽ…

    Read More »
  • വായനയുടെ രസമറിഞ്ഞ് വായിക്കുമ്പോൾ മാത്രമേ വായന തുടരുന്നതിനുള്ള പ്രേരണ ലഭിക്കൂ: ആഷാ മേനോൻ

    തിരുവനന്തപുരം: വായനയുടെ രസമറിഞ്ഞ് വായിക്കുമ്പോൾ മാത്രമേ വായന തുടരുന്നതിനുള്ള പ്രേരണ ലഭിക്കൂ എന്ന് നിരൂപകനും ചിന്തകനുമായ ആഷാ മേനോൻ. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ എന്റെ വായനയുടെയും എഴുത്തിന്റെയും ജീവിതം എന്ന സെഗ്‍മെന്റിൽ ‘വായനയുടെ വയമ്പുകാലം; എഴുത്തിന്റെയും’ എന്ന വിഷയത്തെ ആസ്പദമാക്കി തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്രനായിട്ടാണ് വായനയുടെ ലോകത്തേക്ക് കടന്നുവന്നത്. എന്തിനെങ്കിലും വേണ്ടി വായിക്കുന്നതിനേക്കാൾ കൂടുതൽ ഒന്നിനുമല്ലാതെ വായിക്കുമ്പോൾ മാത്രമേ വായനയുടെ രസം നമുക്ക് അറിയാനാകൂ. 10 വയസു മുതൽ ഈ പ്രായം വരെ തന്റെ വായനയെ സ്വാധീനിച്ചത് ഈ രീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇം​ഗ്ലീഷ് പുസ്തകങ്ങളിലൂടെയാണ് വായനയിലേക്ക് എത്തിയത്. ആദ്യമായി വായിച്ച മലയാളം നോവൽ ഖസാക്കിന്റെ ഇതിഹാസമാണ്. അതിലെ ഭാഷയും വ്യാഖ്യാനവും അറിഞ്ഞാൽ പിന്നീട് മറ്റൊരു കഥനത്തിലേക്ക് നമുക്ക് തിരിച്ചുപോകാനാകില്ല. ഡാൻ ബ്രൗണിന്റെ ‘ഡാവിഞ്ചി കോഡ്’ എന്നെ ഒരുപാട് അത്ഭുതപ്പെടുത്തി. കവി പി കുഞ്ഞിരാമൻ നായരുടെ “കവിയുടെ കാൽപ്പാടുകൾ” പോലെ ഒരു ആത്മകഥ ലോകത്ത് എവിടെയും ഇറങ്ങിയിട്ടില്ലെന്നും ആഷാ…

    Read More »
  • നവകേരളസദസ്: തിടനാട് പഞ്ചായത്ത് കൺവൻഷൻ സംഘടിപ്പിച്ചു

    കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസിനോടനുബന്ധിച്ച് തിടനാട് ഗ്രാമപഞ്ചായത്തിൽ പഞ്ചായത്തുതല കൺവൻഷൻ സംഘടിപ്പിച്ചു. തിടനാട് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലീന ജോർജ് അധ്യക്ഷത വഹിച്ചു. മീനച്ചിൽ തഹസിൽദാർ സുനിൽ കുമാർ, പൂഞ്ഞാർ നവകേരള സദസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോയി ജോർജ് എന്നിവർ വിഷയാവതരണം നടത്തി.‌ പഞ്ചായത്തിൽ 2016 മുതൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി എം. സാജൻ അവതരിപ്പിച്ചു. പഞ്ചായത്തുതല കമ്മിറ്റികൾ രൂപീകരിച്ചു. നവംബർ 11 മുതൽ ബൂത്തുതല യോഗങ്ങൾ നടത്താനും തീരുമാനിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസഫ് ജോർജ്, മിനി സാവിയോ, പഞ്ചായത്തംഗങ്ങളായ ഓമന രമേശ്, പ്രിയ ഷിജു, സ്‌കറിയ ജോസഫ്, ഷെറിൻ ജോസഫ്, ജോഷി ജോർജ്, ബെറ്റി ബെന്നി, ലിസി തോമസ്, ജോസ് ജോസഫ്, കൊണ്ടൂർ വില്ലേജ് ഓഫീസർ ബിനോയ് സെബാസ്റ്റ്യൻ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ റെജി വെട്ടിമറ്റം, ജോസ്‌ക്കുട്ടി ഏറത്ത്, ടി. മുരളീധരൻ,…

    Read More »
  • മാലിന്യമുക്തം നവകേരളം: കോട്ടയത്ത് അവലോകന യോഗം ചേർന്നു

    കോട്ടയം: മാലിന്യമുക്തം നവകേരളം കാമ്പയിൻ രണ്ടാംഘട്ടവുമായി ബന്ധപ്പെട്ട് ഓൺലൈൻ അവലോകനയോഗം ചേർന്നു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഹരിതകർമ്മസേന യൂസർ ഫീ കളക്ഷൻ, മാലിന്യസംസ്‌കരണം എന്നിവയിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ സ്വീകരിച്ച നടപടികളെക്കുറിച്ച് യോഗം വിലയിരുത്തി. യൂസർ ഫീ കളക്ഷൻ 100 ശതമാനം പൂർത്തീകരിച്ച പഞ്ചായത്തുകളെ യോഗത്തിൽ അനുമോദിച്ചു. 50 മുതൽ 80 ശതമാനം വരെ യൂസർ ഫീ കളക്ഷൻ നേടിയ പഞ്ചായത്തുകൾ 100 ശതമാനത്തിലേക്ക് എത്തണമെന്ന് നിർദ്ദേശിച്ചു. ഘടകസ്ഥാപനങ്ങളിൽ മാലിന്യമാനേജ്‌മെന്റ് സംവിധാനം സ്ഥാപിക്കണമെന്നും ഓഫീസ് ശുചീകരണം പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനിച്ചു. സ്‌കൂൾ കുട്ടികളെ സംഘടിപ്പിച്ച് ഹരിതസഭ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, വി.ഇ.ഒ, അസിസ്റ്റന്റ് സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

    Read More »
  • കോട്ടയം കുട്ടികളുടെ ലൈബ്രറി ശിശുദിനാഘോഷ കലാമത്സരങ്ങൾ 8 മുതൽ14 വരെ നടക്കും

    കോട്ടയം: രണ്ടായിരത്തിലേറെ കുട്ടികൾ പങ്കെടുക്കുന്ന കുട്ടികളുടെ ലൈബ്രറി ആൻഡ്ജവഹർ ബാലഭവൻ ശിശുദിനാഘോഷ കലാമത്സരങ്ങൾ നവംബർ 8 മുതൽ14 വരെ നടക്കും. 8 ന് രാവിലെ 10 ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം നടത്തും. ടോപ് സിംഗർ ജേതാവ് ഗായികനിവേദിത മുഖ്യാതിഥി ആകും. കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, എക്സി കൂട്ടിവ് ഡയറക്ടർ വി.ജയകുമാർ , മാനേജിംഗ് കമ്മിറ്റിയംഗംഷാജി വേങ്കടത്ത് എന്നിവർ പ്രസംഗിക്കും. 14ന് സമാപന സമ്മേളനം രാവിലെ 9.30 ന്. ഡപ്യൂട്ടി സ്പിക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം.പി സമ്മാനദാനം നടത്തും. കുട്ടികളുടെ ലൈബ്രറി ചെയർമാൻഎബ്രഹാം ഇട്ടി ച്ചെറിയ അദ്ധ്യക്ഷത വഹിക്കും. എക്സി കൂട്ടീവ് ഡയറക്ടർ വി.ജയകുമാർ , ഷാജി വേങ്കടത്ത് എന്നിവർ പ്രസംഗിക്കും. വിവിധ അവാർഡുകൾ നേടിയ കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടി ച്ചെറിയ, കുട്ടികളുടെ ലൈബ്രറി മൃദംഗ അദ്ധ്യാപകൻ കുമ്മനം ഹരീന്ദ്രനാഥ്, സപ്തതി ആഘോഷിക്കുന്ന കുട്ടികളുടെ ലൈബ്രറിമുൻ നൃത്താദ്ധ്യാപിക…

    Read More »
  • കോട്ടയം ജില്ലയിലെ 12 പോലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ ഏറ്റുവാങ്ങി

    കോട്ടയം: കേരളപ്പിറവി, കേരള പോലീസ് രൂപീകരണദിനം എന്നിവയോടനുബന്ധിച്ച് തിരുവനന്തപുരം പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ വെച്ചുനടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ കോട്ടയം ജില്ലയിലെ 12 പോലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഏറ്റുവാങ്ങിയത്. വർഗീസ് റ്റി.എം (ഡി.വൈ.എസ്.പി ക്രൈം ബ്രാഞ്ച് കോട്ടയം), സന്തോഷ് കുമാർ കെ (എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം), മണിലാൽ എം.ആർ (എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം), ദിലീപ് വർമ്മ. വി (എസ്.സി.പി.ഓ കോട്ടയം വെസ്റ്റ് പി.എസ്), ജോമി കെ.വർഗീസ് (എസ്.സി.പി.ഓ മേലുകാവ് പി.എസ്), രമാ വേലായുധൻ (എ.എസ്.ഐ ഈരാറ്റുപേട്ട പി.എസ്), സന്തോഷ് എൻ.എൻ (എ.എസ്.ഐ മേലുകാവ് പി.എസ്), സെബാസ്റ്റ്യൻ വി.എ (എ.എസ്.ഐ കറുകച്ചാൽ പി.എസ്), സുശീലൻ പി.ആർ (എസ്.ഐ തലയോലപ്പറമ്പ് പി.എസ്), ജോസ് എ.വി (എസ്.സി.പി.ഓ കുറവിലങ്ങാട് പി.എസ്), ബിനോയ് എം.സി (എസ്.സി.പി.ഓ സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം) ) അസിയ ടി.എ (എ.എസ്ഐ. വാകത്താനം ) എന്നിവരാണ് മുഖ്യമന്ത്രിയുടെ മെഡലിന് അർഹരായത്. സംസ്ഥാന…

    Read More »
  • ആലുവയിൽ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

    കൊച്ചി: ആലുവയിൽ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുഴയിലൂടെ മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ട് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷ സേനയുടെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിച്ചു. അൻപത് വയസ് പ്രായം തോന്നുന്ന ആളാണ് മരിച്ചത്. പാന്റ്സും ഷർട്ടുമാണ് വേഷം. സംഭവത്തിൽ ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതേദഹം മോ‍‍ർച്ചറിയിലേക്ക് മാറ്റി.

    Read More »
  • പരാതികള്‍ കൈകാര്യം ചെയ്യുന്നതിലും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിലും വീഴ്ച; വയനാട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് സസ്പെന്‍ഷന്‍

    കല്‍പ്പറ്റ: മാനന്തവാടി വയനാട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി. അനില്‍കുമാറിന് സസ്പെന്‍ഷന്‍. കൃത്യവിലോപം കാണിച്ചതിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ആണ് ഡോ.വി. അനില്‍കുമാറിനെ  സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്. ചുമതലകളും, കര്‍ത്തവ്യങ്ങളും, കൃത്യമായി നിര്‍വഹിക്കാത്ത കാരണത്താലാണ് സസ്‌പെന്‍ഷന്‍. ജോലി കൃത്യമായി ചെയ്യുന്നില്ലെന്നും ഉത്തരവില്‍ വിമര്‍ശനമുണ്ട്. സിഎംഒ പോര്‍ട്ടലിന് ലഭിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്നതിലും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിലും വീഴ്ചകള്‍  ഉണ്ടായതായും ഉത്തരവില്‍ പറയുന്നു. പരാതികള്‍ സംബന്ധിച്ച ഫയലുകള്‍ പ്രിന്‍സിപ്പാള്‍ പൂട്ടിവെച്ചതും താലൂക്ക് വികസന സമിതി യോഗത്തില്‍ കൃത്യമായി പങ്കെടുക്കാത്തതും സസ്‌പെന്‍ഷന് കാരണമായി. കൂടാതെ ആശുപത്രിയിലെ ഒഴിവുകള്‍ നികത്തുന്നതിന് ശ്രദ്ധിച്ചില്ലെന്നുംഔദ്യോഗിക ഇ-മെയിലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയതായും ഉത്തരവില്‍ പറയുന്നു. ബയോ മെഡിക്കല്‍ വേസ്റ്റ്  ഡിസ്‌പോസലിലിന് തുക അനുവദിച്ചെങ്കിലും പ്രസ്തുത തുക ആശുപത്രി സൂപ്രണ്ടിന് കൈമാറിയിരുന്നില്ലെന്നും നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ പരിശോധന സംബന്ധിച്ച ഫയല്‍ ഡോക്ടര്‍ അനില്‍കുമാര്‍ പൂട്ടിവെച്ചതായും സസ്‌പെന്‍ഷന്‍ ഉത്തരവിലുണ്ട്. മെഡിക്കല്‍ കോളേജ്…

    Read More »
  • നാദാപുരത്ത് നിർമാണം നടക്കുന്ന വീട്ടിൽ അറുപതുകാരന്റെ മൃതദേഹം

    കോഴിക്കോട്: നാദാപുരം അഹമ്മദ് മുക്കിൽ നിർമാണം നടക്കുന്ന വീട്ടിൽ അറുപതുകാരന്റെ മൃതദേഹം കണ്ടെത്തി. എളയിടം സ്വദേശി പാലോള്ളതിൽ അമ്മദിന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അഞ്ച് ദിവസമായി പാലോള്ളതിൽ അമ്മദിനെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ ഈ വീടിനകത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നും പൊലീസ് അറിയിച്ചു.

    Read More »
Back to top button
error: