Local
-
വീട്ടമ്മയെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: പുല്ലരിയാൻ പോയ വീട്ടമ്മയെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടൂര്‍ മൂലാട് ചക്കത്തൂര്‍ വിജയലക്ഷ്മി (64)യാണ് മരിച്ചത്. വയലിൽ വൈദ്യുതി കമ്പി പൊട്ടിവീണിരുന്നു. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിജയലക്ഷ്മിയെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതനായ മാധവൻ നായരുടെ ഭാര്യയാണ്. മക്കള്‍: വിമേഷ് (റിട്ട. ഇന്ത്യൻ ആര്‍മി), വിജേഷ് (ഇന്ത്യൻ റെയില്‍വേ). മരുമക്കള്‍: നിയ (മൊടക്കല്ലൂര്‍), ഡോ. ഹിദ (ആയുര്‍വേദ ആശുപത്രി, നന്മണ്ട).
Read More » -
ശക്തമായ കാറ്റില്‍ കാസർകോട് വീട് തകര്‍ന്നുവീണു
കാസർകോട്:ശക്തമായ കാറ്റില്‍ വീട് തകര്‍ന്നുവീണു.കളനാട് തൊട്ടിയിലെ കെ ബാബുവിന്റെ വീടാണ് തകര്‍ന്നത്.തലനാരിഴക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം.ഓട് കൊണ്ട് നിര്‍മിച്ച മേല്‍ക്കൂര അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നു. മേല്‍ക്കൂര പുറത്തേക്ക് വീണതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകടസമയത്ത് ബാബു, ഭാര്യ നളനി, മകന്റെ ഭാര്യ വന്തന, മക്കളായ അദര്‍ശ്, അക്ഷര എന്നിവർ വീട്ടിലുണ്ടായിരുന്നു. വിവരം അറിഞ്ഞ് റവന്യു, പഞ്ചായത് ഉദ്യേഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Read More » -
തൃശ്ശൂർ റെയിൽവെസ്റ്റേഷനു സമീപം യാത്രക്കാരും ഗുണ്ടാ സംഘങ്ങളും തമ്മിൽ തർക്കം, യുവാവ് കുത്തേറ്റുമരിച്ചു
അർദ്ധരാത്രി ടെയിനിൽ എത്തിയ യാത്രക്കാരും ഗുണ്ടാ സംഘങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ തൃശ്ശൂരിൽ യുവാവ് കുത്തേറ്റു മരിച്ചു. ഒളരിക്കര തെക്കേൽ വീട്ടിൽ ചന്ദ്രന്റെ മകൻ ശ്രീരാഗ് (26) ആണ് മരിച്ചത്. ഇന്നലെ (തിങ്കൾ) രാത്രി പതിനൊന്നരയോടെ തൃശ്ശൂർ റെയിൽവേസ്റ്റേഷൻ വഞ്ചിക്കുളം ഭാഗത്താണ് സംഭവം. മൂന്നുപേർക്ക് കുത്തേറ്റിട്ടുണ്ട്. ഗുരുതരപരിക്കേറ്റ രണ്ടുപേരെ തൃശ്ശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളരിക്കര സ്വദേശികളായ ശ്രീരാഗ്, സഹോദരൻ ശ്രീരേഖ്, അജ്മൽ, ശ്രീരാജ് എന്നിവർ ട്രെയിനിൽ എറണാകുളത്തുനിന്ന് എത്തി രണ്ടാംകവാടത്തിലൂടെ പുറത്തേക്കുവന്നു. ഈസമയം ദിവാൻജി മൂലയിൽ തമ്പടിക്കുന്ന ഒരു ഗുണ്ടാസംഘം ഇവരുടെ ബാഗ് തട്ടിപ്പറിച്ചെങ്കിലും ഒന്നും കിട്ടിയില്ല. വലിച്ചുവാരിയിട്ട സാധനങ്ങൾ ബാഗിൽ തിരികെവയ്ക്കാൻ ആവശ്യപ്പെട്ടുണ്ടായ തർക്കമാണ് കത്തിക്കുത്തിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ ശ്രീരാഗിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശ്രീരാഗിന്റെ സഹോദരൻ ശ്രീരേഖും ശ്രീരാജും ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിലാണ്. അക്രമി സംഘത്തിലുണ്ടായിരുന്ന മുഹമ്മദ് അഫ്താഫിനെ പരിക്കേറ്റനിലയിൽ കോ- ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അക്രമിസംഘത്തിൽ അഞ്ചുപേർ ഉണ്ടായിരുന്നുവെന്ന് പൊലീസ്…
Read More » -
ചിരിയുടെ തമ്പുരാൻ പത്മന്റെ മൂന്നാം ചരമ വാർഷിക അനുസ്മരണം സ്മൃതിപത്മം 2023 ഇന്ന്
കോട്ടയം: മുതിർന്ന മാധ്യമപ്രവർത്തകനും മനോരമ ആഴ്ചപതിപ്പിന്റെ മുൻ പത്രാധിപരും എഴുത്തുകാരനും നാടകപ്രവർത്തകനുമായ കെ. പത്മനാഭൻ നായരുടെ (പത്മൻ) മൂന്നാം ചരമവാർഷിക ആചരണം ‘സ്മൃതിപത്മം’ ഇന്ന് രാവിലെ 10ന് കോട്ടയം പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന യോഗം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. സുരേഷ്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തും. മുതിർന്ന സ്പോർട്സ് ജേർണലിസ്റ്റ് സനൽ പി. തോമസ് അനുസ്മരണ പ്രഭാഷണം നടത്തും. കോട്ടയം പ്രസ് ക്ലബ് സെക്രട്ടറി റോബിൻ പി. തോമസ്, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ഷാലു മാത്യു, സമൃതിപത്മം 2023 കോ-ഓർഡിനേറ്റർ അഡ്വ. ജി. ശ്രീകുമാർ എന്നിവർ പ്രസംഗിക്കും. ഹാസ്യ സമ്രാട്ടും മനോരമ ആഴ്ചപ്പതിപ്പിന്റെ സ്ഥാപക പത്രാധിപരുമായ ഇ.വി. കൃഷ്ണപിള്ളയുടെ മകനും വിഖ്യാത സാഹിത്യകാരൻ സി.വി. രാമൻപിള്ളയുടെ ചെറുമകനുമായ പത്മൻ, അടൂർ ഭാസിയുടെയും ബോളിവുഡിലെ പ്രഥമ മലയാളി സാന്നിധ്യം ചന്ദ്രാജിയുടെയും സഹോദരനാണ്. രാജ്യത്ത് ആദ്യമായി കുട്ടികളുടെ…
Read More » -
തരിശുനിലം ഉഴുതുമറിച്ച് 10 പേരടങ്ങുന്ന സംഘം കൃഷിയിറക്കി, പക്ഷേ മഴ ചതിച്ചു; കോതമംഗലത്ത് 25 ഏക്കര്‍ നെല്‍പ്പാടം വെള്ളത്തിനടിയിൽ
കോതമംഗലം: കനത്ത മഴയിൽ കോതമംഗലത്ത് 25 ഏക്കർ നെൽപ്പാടം വെള്ളത്തിനടിയിലായി. കോട്ടേപ്പാടം, അമലിപ്പുറം മേഖലകളിലാണ് ഒരു മാസമാകാറായ നെൽച്ചെടികൾ നശിച്ചത്. പ്രതിസന്ധികളെ അതിജീവിച്ച് വിത്തിറക്കിയ പാടങ്ങൾ. ഒറ്റ മഴയിൽ അവ കണ്ണീർ പാടങ്ങളായി. കഴിഞ്ഞ ദിവസം തുടർച്ചയായി പെയ്ത മഴയാണ് ചതിച്ചത്. കോട്ടേപ്പാടത്തും അമലിപ്പുറത്തും തരിശുനിലം ഉഴുതുമറിച്ചാണ് 10 പേരടങ്ങുന്ന സംഘം കൃഷിയിറക്കിയത്. വിത്തുവിതയ്ക്കും മുൻപേ തിരിച്ചടി നേരിട്ടു. ട്രില്ലറും ട്രാക്ടറും ചെളിയിൽ താണു. നഷ്ടം സഹിച്ച് കൂടുതൽ ആളുകളെ വിളിച്ചാണ് ജോലികൾ പൂർത്തിയാക്കിയത്. ചെളിയും മണലും അടിഞ്ഞ് ആഴം കുറഞ്ഞ സമീപത്തെ തോട്ടിൽ നിന്നാണ് വെള്ളം കയറിയത്. തോടിൻറെ സംരക്ഷണ ഭിത്തി തകർന്നതും പാടത്തേക്ക് വെള്ളം കയറാൻ കാരണമായി. ഇനി എന്ത് ചെയ്യുമെന്ന് ഒരെത്തും പിടിയുമില്ലാതെ നിൽക്കുകയാണ് വിത്തിറക്കിയ പത്ത് പേരും.
Read More » -
ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വെണ്ണിക്കുളത്ത് വെയ്റ്റിംഗ്ഷെഡ് തകര്‍ത്തു
വെണ്ണിക്കുളം: ആന്‍റോ ആന്‍റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിലെ തുക ഉപയോഗിച്ച് നിര്‍മിച്ച കാത്തിരിപ്പ് കേന്ദ്രത്തിനു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. വെണ്ണിക്കുളം ജംഗ്ഷനില്‍ പൂര്‍ത്തിയായ വെയ്റ്റിംഗ് ഷെഡ് ശനിയാഴ്ച വൈകുന്നേരം നാലിനാണ് ആന്‍റോ ആന്‍റണി ഉദ്ഘാടനം ചെയ്തത്.അന്ന് രാത്രിയില്‍ തന്നെ വെയ്റ്റിംഗ്ഷെഡിനു നേരേ ആക്രമണം ഉണ്ടാകുകയായിരുന്നു കാത്തിരിപ്പുകേന്ദ്രത്തിന്‍റെ ബോര്‍ഡ് നശിപ്പിക്കുകയും ഇരിപ്പിടങ്ങള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. കോയിപ്രം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വെണ്ണിക്കുളം – റാന്നി റോഡിന്‍റെ തുടക്കത്തിലാണ് വെയിറ്റിംഗ്ഷെഡ് സ്ഥാപിച്ചത്. ആന്‍റോ ആന്‍റണിയും യുഡിഎഫ് നേതാക്കളും ഇന്നലെ സ്ഥലം സന്ദർശിച്ചു.
Read More » -
നവ കേരളത്തിന്റെ മുന്നോട്ടുപോക്കിന് ഉതകുന്ന പുതിയ കാഴ്ചപ്പാടുകളും ആശയങ്ങളും ചർച്ച ചെയ്യാൻ അവർ ഇന്ന് എത്തും; സംസ്ഥാന മന്ത്രിസഭയിലെ ധനമന്ത്രിയടക്കം അഞ്ച് മന്ത്രിമാർ
തിരുവനന്തപുരം: നവ കേരളത്തിന്റെ മുന്നോട്ടുപോക്കിന് ഉതകുന്ന പുതിയ കാഴ്ചപ്പാടുകളും ആശയങ്ങളും ചർച്ച ചെയ്യാൻ സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങൾ തന്നെ ഇന്ന് അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ എത്തുന്നു. വൈകിട്ട് ആറിന് വേദി ഒന്നിലാണ് സംസ്ഥാനത്തിന്റെ ഭാവി വികസന സ്വപ്നങ്ങളും ആശയങ്ങളും മന്ത്രിമാർ പങ്കുവയ്ക്കുന്നത്. ധനമന്ത്രി കെ എൻ ബാലഗോപാൽ, സഹകരണ മന്ത്രി വി എൻ വാസവൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരാണ് നവീന ആശയങ്ങളുമായി വേദിയിലെത്തുന്നത്. ഒപ്പം മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനും ചർച്ചയുടെ ഭാഗമാകും. മാധ്യമപ്രവർത്തകനായ എൻ പി ഉല്ലേഖാകും പരിപാടിയുടെ മോഡറേറ്ററാകുക. അതേസമയം കേരളീയത്തിൽ നിന്നുള്ള മറ്റൊരു വാർത്ത പുസ്തകോത്സവത്തിന് ഇരട്ടി മധുരം പകരാനായി പ്രിയ എഴുത്തുകാർ ഇന്ന് എത്തും എന്നതാണ്. എം മുകുന്ദൻ, പ്രഭാവർമ്മ, സുഭാഷ് ചന്ദ്രൻ, ടി ഡി രാമകൃഷ്ണൻ, സി വി ബാലകൃഷ്ണൻ, ഡോ. വൈശാഖൻ തമ്പി, കെ പി രാമനുണ്ണി, മാലൻ…
Read More » -
മൻട്രോതുരുത്തിൽ ഉല്ലാസ യാത്ര പോയ യുവാവ് മുങ്ങി മരിച്ചു, സീതത്തോട് കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറാണ്
കൊല്ലത്തെ മൻട്രോതുരുത്തിൽ ഉല്ലാസ യാത്ര പോയ യുവാവ് മുങ്ങി മരിച്ചു. കടയ്ക്കൽ സ്വദേശി ലാൽകൃഷ്ണൻ (26) ആണ് മരിച്ചത് ചേരിയിൽകടവ് ഭാഗത്ത് ഫോട്ടോ എടുക്കുന്നതിനിടയിലാണ് വെള്ളത്തിലേക്ക് വീണത്. പത്തനംതിട്ട സീതത്തോട് കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആണ് ലാൽ കൃഷ്ണൻ
Read More » -
സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് സ്‌കൂൾ വിദ്യാർഥി ദാരുണമായി മരിച്ചു
സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച വിദ്യാര്‍ഥി മരിച്ചു. മഞ്ചേശ്വരത്തിനടുത്ത് പൈവളികെ ലാല്‍ബാഗിലെ ഇബ്രാഹിം മൊയ്ദീന്‍ – ഫാത്തിമ ദമ്പതികളുടെ മകനും ഉപ്പള തഹാനി ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ ഇഫ്റാസ് (16) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിക്കു ശേഷം വീടിന് സമീപമാണ് അപകടം നടന്നത്. മറ്റൊരാള്‍ക്കൊപ്പം സ്‌കൂട്ടറില്‍ പിന്നിലിരുന്ന് മസ്ജിദിലേക്ക് പോകുകയായിരുന്നു ഇഫ്റാസ്. റോഡിലെ വളവില്‍ ജീപ്പ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ ഇഫ്റാസിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിൽ പോസ്റ്റ് മോര്‍ടത്തിനു ശേഷം വീട്ടുകാർക്കു കൈമാറി. അപകടവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പൊലീസ് കേസെടുത്തു. സഹോദരങ്ങള്‍: ഇഫ്ത്താഹ്, ഇഫ്ളാഹ്, ഇഫത്.
Read More » -
കുടുംബവഴക്ക്: തീ കൊളുത്തി ചികിത്സയിലായിരുന്ന തൃശൂർ ചേലക്കര സ്വദേശിയായ യുവതി മരിച്ചു
തൃശൂർ ചേലക്കരയിൽ തീ കൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചേലക്കര ചിറങ്കോണം പൂച്ചേങ്കിൽ ഉമ്മറിന്റെ ഭാര്യ റഫീനയാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി പത്തേമുക്കാലോടെ വീടിനു പുറത്തിറങ്ങി മണ്ണെണ ശരിരത്തി ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് അയൽവാസികൾ പറയുന്നത്. അയൽവാസികളും ബന്ധുക്കളുംചേർന്ന് വെള്ളമൊഴിച്ച് തീയണച്ച് ചേലക്കര സ്വകാര്യ ആശുപത്രിയിലും, തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്. ഭർത്താവ് ഉമ്മർ ഗൾഫിലാണ് ഇവർക്ക് പന്ത്രണ്ടും, ഒമ്പതും വയസ്സുള്ള രണ്ട് മക്കളുമുണ്ട്. ഭർത്താവിന്റെ ഉമ്മയും, സഹോദരിയും ഒരു കുട്ടിയുമാണ് സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്. ഭർത്താവുമായുള്ള കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ചേലക്കര പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Read More »