Local

  • പരുമല പള്ളി പെരുന്നാൾ; ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളില്‍ ഇന്ന് പ്രാദേശിക അവധി

    മാന്നാർ: പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച് ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്.പൊതുപരീക്ഷകള്‍ മുൻനിശ്ചയപ്രകാരം നടക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.  പെരുന്നാളിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നതായിരിക്കും.

    Read More »
  • സംസ്കൃതി ഫൗണ്ടേഷൻ കെ.ആർ.നാരായണൻ സ്മാരക അവാർഡ് ബി.സി.എം. കോളേജിന്

    കോട്ടയം: സംസ്കൃതി ഫൌണ്ടേഷന്റെ കെ.ആർ. നാരായണൻ സ്മാരക അവാർഡ് കോട്ടയം ബി.സി.എം. കോളജിന് നൽകുവാൻ തീരുമാനിച്ചതായി അവാർഡ് കമ്മിറ്റി ചെയർപേഴ്സൺ പ്രൊഫ. ഡോ.റോസമ്മ സോണി, സംസ്കൃതി ഫൌണ്ടേഷൻ സെക്രട്ടറി പ്രൊഫ. ഡോ. ഷാജി ജോസഫ്, സംസ്കൃതി ഫൌണ്ടേഷൻ പി.ആർ.ഒ. റോസ് ജോസ് നെടിയകാല എന്നിവർ അറിയിച്ചു. കെ.ആർ. നാരായണൻ സ്മാരക പുരസ്കാര വിതരണം അദ്ദേഹത്തിന്റെ പതിനെട്ടാം ചരമവാർഷിക ദിനമായ നവംബർ 9ന് ബി.സി.എം കോളേജ് ആഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ സഹകരണവകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. സംസ്കൃതി ഫൌണ്ടേഷൻ പ്രസിഡന്റ് അഡ്വ. ടി. വി. സോണിയുടെ അധ്യക്ഷതയിൽ ചേരുന്ന പുരസ്കാരദാന സമ്മേളനം ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും പരിശുദ്ധ ബസ്സലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നിർവഹിക്കും. കെ.ആർ.നാരായണൻ അനുസ്മരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നടത്തും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നിർവഹിക്കും. മോൻസ് ജോസഫ് എം. എൽ.എ. കോട്ടയം രൂപത വികാരി ജനറൽ ഫാ.മൈക്കിൾ വെട്ടിക്കാട്ട് എന്നിവർ പ്രസംഗിക്കുന്നതാണ്. പ്രൊഫ.…

    Read More »
  • ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയ വിവാഹം. ഒടുവിൽ സ്ത്രീധനം കുറഞ്ഞതായി ആരോപിച്ച് ഭര്‍തൃവീട്ടിൽ പീഡനം, നവവധു തൂങ്ങിമരിച്ചു

         മംഗളൂരു: ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് പോയ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട്വാള്‍ സുഭാഷ് നഗറിലെ നൗസീന്‍ (22) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് ഉള്ളാള്‍ സ്വദേശി അസ്മാന്‍ നൗസീനെ വിവാഹം ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയായിരുന്നു. പ്രണയവിവാഹമായിരുന്നെങ്കിലും അസ്മാന് വിവാഹ സമ്മാനമായും സ്ത്രീധനമായും 180 ഗ്രാം സ്വര്‍ണം നല്‍കിയിരുന്നു. വധുവിന്റെ വീട്ടുകാര്‍ നല്‍കിയ സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് നൗസീനെ മാനസികമായി പീഡിപ്പിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. നിരന്തര പീഡനത്തെ തുടര്‍ന്ന് നൗസീന്‍ ഭര്‍തൃവീട് വിട്ട് സ്വന്തം വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസമാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

    Read More »
  • പരുമലപ്പള്ളി പെരുന്നാള്‍:ഇന്നും നാളെയും ഗതാഗതക്രമീകരണം

    മാന്നാര്‍: പരുമലപ്പള്ളി പെരുന്നാളിനോടനുബന്ധിച്ച്‌ ഇന്നും നാളെയും മാന്നാറിൽ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. ടിപ്പര്‍ ലോറികളും മറ്റ് ചരക്ക് വാഹനങ്ങളും മാന്നാര്‍ ടൗണ്‍ വഴിയുള്ള ഗതാഗതം ഒഴിവാക്കേണ്ടതാണ്. മാവേലിക്കര ഭാഗത്തേക്കുള്ള യാത്രാ ബസുകള്‍ മാന്നാര്‍ തൃക്കുരട്ടി ക്ഷേത്ര ഭാഗത്ത് നിര്‍ത്തിയും തിരുവല്ല ഭാഗത്തേക്കു പോകുന്ന ബസുകള്‍ പരുമല പന്നായി പാലത്തിനു സമീപം ബോട്ടുജെട്ടി ഭാഗത്ത് നിര്‍ത്തിയും യാത്രക്കാരെ കയറ്റിയിറക്കേണ്ടതാണ്. പരുമല ജംഗ്ഷൻ വഴി ടൂറിസ്റ്റ് ബസുകള്‍ പള്ളിയിലേക്ക് കടത്തിവിടുന്നതല്ല. ചെങ്ങന്നൂര്‍, മാവേലിക്കര ഭാഗത്തുനിന്നും മാന്നാര്‍ സ്റ്റോര്‍ ജംഗ്ഷൻ വഴിവരുന്ന ടൂറിസ്റ്റ് ബസുകള്‍ മാന്നാര്‍ പ്രൈവറ്റ് ബസ് സ്റ്റാൻഡില്‍ ആള്‍ക്കാരെ ഇറക്കിയും തിരുവല്ലാ ഭാഗത്തുനിന്നും വരുന്ന ടൂറിസ്റ്റ് ബസുകള്‍ സൈക്കിള്‍ മുക്ക് ഭാഗത്ത് ആള്‍ക്കാരെ ഇറക്കിയും തിരികെ പോകേണ്ടതാണ്. ചെറിയ വാഹനങ്ങള്‍ മാന്നാര്‍ നായര്‍ സമാജം സ്കൂളിന് സമീപവും, പന്നായി പാലത്തിന് സമീ പവും ക്രമീരിച്ചിരിക്കുന്ന പാര്‍ക്കിംഗ് ഗ്രൗണ്ട് ഉപയോഗപ്പെടുത്തണം. തൃക്കുരട്ടി ക്ഷേത്ര ഭാഗം മുതല്‍ പന്നായി പാലം വരെയുള്ള റോഡിന്‍റെ ഇരുവശങ്ങളിലും വാഹന…

    Read More »
  • മാലിന്യം നിറഞ്ഞ് ഓടകൾ അടഞ്ഞത് വെള്ളക്കെട്ടിന് ഇടയാക്കി; തലസ്ഥാന നഗരത്തിൽ വഴിയരികിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ എഐ ക്യാമറ വരുന്നു

    തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വഴിയരികിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ എഐ ക്യാമറ വരുന്നു. മാലിന്യം നിറഞ്ഞ് ഓടകൾ അടഞ്ഞ് പോകുന്നത് വെള്ളക്കെട്ടിന് ഇടയാക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് നഗരസഭയുടെ നടപടി. ക്യാമറ സ്ഥാപിക്കാൻ കെൽട്രോണിനെ ചുമതലപ്പെടുത്തുമെന്ന് മേയർ അറിയിച്ചു. മഴയൊന്ന് ആഞ്ഞ് പെയ്താൽ തലസ്ഥാന നഗരത്തിലാകെ വെള്ളക്കെട്ടാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. മാലിന്യം വന്നടിഞ്ഞാണ് ഓടകളടഞ്ഞ് പോകുന്നതെന്ന് കണ്ടെത്തിയാണ് മേയര്‍ ആര്യ രാജേന്ദ്രന്‍റെ ഈ പരിഹാര നിര്‍ദ്ദേശം. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ നേരത്തെ കോര്‍പറേഷൻ വച്ച ക്യാമറകളെല്ലാം മോഷണം പോയതിനെ തുടര്‍ന്നാണ് പുതിയവ വാങ്ങുന്നത്. തോടും ഓടകളും വൃത്തിയാക്കാത്തതും കയ്യേറ്റങ്ങൾക്ക് എതിരെ നടപടി ഇല്ലാത്തതും തുടങ്ങി അനന്തമായി നീണ്ട് പോകുന്ന സ്മാര്‍ട് സിറ്റി റോഡ് പണിവരെ നഗരത്തിലെ വെള്ളക്കെട്ടിന് പല കാരണങ്ങളുമുണ്ട്. മന്ത്രിമാരും മേയറും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തിയ പരിഹാര ചര്‍ച്ചയിൽ ഉയര്‍ന്നത് പലവിധ നിര്‍ദ്ദേശങ്ങളായിരുന്നു. ഓടകൾ ഒരാഴ്ചക്ക് അകം വൃത്തിയാക്കും. സ്വീവേജ് മാൻഹോളിലേക്ക് വെള്ളം കടത്തി വിടുന്ന വീടുകളും സ്ഥാപനങ്ങളും കണ്ടെത്താൻ…

    Read More »
  • തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയും പരിസരങ്ങളും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി; രാത്രിയായാൽ കൂട്ടമായെത്തി കടിപിടികൂടി അക്രമാസക്തമാകുന്നുവെന്ന് രോഗികളും കൂട്ടിരിപ്പുകാരും

    തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയും പരിസരങ്ങളും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. മെഡിക്കല്‍ കോളജ് ഗ്രൗണ്ട്, ആര്‍ സി സി, വിമന്‍സ് ഹോസ്റ്റല്‍, എസ് എ ടി ആശുപത്രി പരിസരം, സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് പരിസരം എന്നിവിടങ്ങളിലാണ് തെരുവ് നായ ശല്യം രൂക്ഷം. അത്യാഹിതവിഭാഗത്തിനുസമീപവും രാത്രിയായാൽ ഇത് തന്നെ ആണ് അവസ്ഥ. തിരക്കുള്ള സമയങ്ങളിൽ ആശുപത്രി കാമ്പസിനുള്ളില്‍ വിവിധയിടങ്ങളിലായി ചുറ്റിത്തിരിയുന്ന നായ്ക്കള്‍ രാത്രി ആയാൽ കൂട്ടമായി എത്തി കടിപിടി കൂടുന്നതും അക്രമാസക്തമാകുന്നതും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും പറയുന്നു. രാത്രിയില്‍ മരുന്നുവാങ്ങാന്‍ ഫാര്‍മസികളില്‍ പോകുന്നവര്‍ക്കും ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങുന്നവര്‍ക്കും നായ്ക്കള്‍ ഭീഷണി ആകുകയാണ്. കാമ്പസിനുള്ളിലെ വിവിധയിടങ്ങളില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യക്കൂമ്പാരങ്ങളില്‍ നിന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ തേടിയാണ് താവളമുറപ്പിച്ചിരിക്കുന്നത്. എസ് എ ടി ആശുപത്രി പരിസരത്തും നായ്ക്കളുടെ ശല്യം രൂക്ഷമാണ്. കൂടാതെ ശിശുരോഗ വിഭാഗം ഒപിക്ക് സമീപവും പകല്‍സമയങ്ങളില്‍പോലും നായ്ക്കളുടെ കടന്നുകയറ്റത്തിലൂടെ കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്ക് ശല്യമാകുന്നതായി പറയുന്നു. ഈ ഭാഗത്ത് അടുത്തിടെ നിരവധിപേര്‍ക്ക് നായ്ക്കളുടെ കടിയേല്‍ക്കുകയുണ്ടായി…

    Read More »
  • കേരളീയം 2023- ന്റെ ഭാഗമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം; സൗജന്യസേവനവുമായി കെഎസ്ആർടിസി ഇലക്ട്രിക് ബസും, നിർദിഷ്ട സ്ഥലങ്ങളിലല്ലാതെയുള്ള പാർക്കിംഗ് അനുവദിക്കില്ല

    തിരുവനന്തപുരം: നവംബർ ഒന്നു മുതൽ ഏഴുവരെ നടക്കുന്ന കേരളീയം 2023- ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തുമെന്നും കേരളീയത്തിന്റെ മുഖ്യവേദികൾ ക്രമീകരിച്ചിരിക്കുന്ന വെള്ളയമ്പലം മുതൽ ജി.പി.ഒ. വരെ കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസുകളിൽ സന്ദർശകർക്ക് സൗജ്യനയാത്ര ഒരുക്കുമെന്നും മന്ത്രിമാരായ വി. ശിവൻകുട്ടിയും ആന്റണി രാജുവും. നവംബർ ഒന്നിന് ആരംഭിക്കുന്ന കേരളീയത്തിന്റെ ട്രാഫിക്, സുരക്ഷാക്രമീകരണങ്ങൾ വിശദീകരിക്കുന്നതിനായി കനകക്കുന്ന് പാലസ് ഹാളിൽ വിളിച്ചുചേർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ. വെള്ളയമ്പലം മുതൽ ജി.പി.ഒ. വരെ വൈകുന്നേരം ആറുമണി മുതൽ 10 മണി വരെ വാഹനഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഈ മേഖലയിൽ കേരളീയത്തിലെ വേദികൾ ബന്ധിപ്പിച്ചുകൊണ്ട് സന്ദർശകർക്ക് സൗജന്യയാത്ര ഒരുക്കാൻ 20 ഇലക്ട്രിക് സ്വിഫ്റ്റ് ബസുകൾ കെ.എസ്.ആർ.ടി.സി. സ്ജ്ജീകരിച്ചിട്ടുണ്ട്. ഇലക്ട്രിക് സ്വിഫ്റ്റ് ബസ്സും പ്രത്യേക പാസ് നൽകിയ വാഹനങ്ങളും ആംബുലൻസും മറ്റ് അടിയന്തരസർവീസും മാത്രമേ ഈ മേഖലയിൽ അനുവദിക്കു. നിർദിഷ്ട 20 പാർക്കിംഗ് സ്ഥലങ്ങളിൽനിന്നു ഇവിടേക്കും തിരിച്ചും 10 രൂപ നിരക്കിൽ കെ.എസ്.ആർ.ടി.സി. യാത്ര ഒരുക്കും. കവടിയാർ…

    Read More »
  • കോട്ടയം ഐമനത്ത് വള്ളത്തിൽ നിന്ന് വീണ് കാണാതായ 13 വയസുകാരി വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടു കിട്ടി

    കോട്ടയത്ത് ഐമനത്ത് വള്ളത്തിൽ നിന്ന് വീണ് കാണാതായ അനശ്വര എന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. വാഴപറമ്പിൽ രതീഷ്  രേഷ്മ ദമ്പതികളുടെ മകളാണ് അനശ്വര. വെച്ചൂർ സെന്റ്. മൈക്കിൾസ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ചീപ്പുങ്കൽ കരീമഠം ഭാഗത്ത് വച്ച് ഇന്ന് (തിങ്കൾ) രാവിലെ 8 30 മണിയോടെയായിരുന്നു സംഭവം. അമ്മയോടൊപ്പം സ്കൂളിലേക്ക്  വള്ളത്തിൽ പോയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് വള്ളത്തിൽ നിന്നും  വീണ്  കാണാതായത്. വീട്ടിൽ നിന്നും ബോട്ട് ജെട്ടിയിലേക്ക് വള്ളത്തിൽ  വരുമ്പോൾ  സർവീസ്  ബോട്ട് വള്ളത്തിൽ ഇടിച്ചാണ് അപകടം നടന്നത്. ഇളയ കുട്ടിയും മാതാവും രക്ഷപ്പെട്ടു. ഫയർഫോഴ്സ് നടത്തിയ തിരച്ചലിലാണ് അനശ്വരയുടെ മൃതദേഹം കണ്ടെത്തിയത് . അയ്മനം കരീമഠം ഭാഗത്ത് പെണ്ണാർ തോട്ടിൽ സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ച് അപകടമുണ്ടായതിനെ തുടർന്ന് 13 വയസുള്ള വിദ്യാർഥിനി മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവിട്ടു. ദുരന്തനിവാരണ നിയമം വകുപ്പ് 30 പ്രകാരമാണ് ഉത്തരവ്. അപകടത്തെക്കുറിച്ച് സംസ്ഥാന…

    Read More »
  • പൊൻകുന്നം ആർടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ  അന്തരിച്ചു

    പൊൻകുന്നം: ആർടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എരുമേലി മുക്കൂട്ടുതറ കടമ്പനാട്ട്  കെ. ജി സുരേഷ്(54) അന്തരിച്ചു.കരൾ സംബന്ധമായ അസുഖം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിൽ ആയിരുന്നു. റാന്നി ആർടിഒയിൽ ദീർഘകാലം സേവനമനുഷ്ടിച്ച ശേഷം കഴിഞ്ഞ മാസമാണ് പൊൻകുന്നം  ആർടിഒ യിലേക്ക് സ്ഥലം മാറിയെത്തിയത്.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്നു വൈകിട്ട് 3 മണിക്ക് മുക്കൂട്ടുതറയിലെ സ്വവസതിയിൽ.

    Read More »
  • കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂ‌ട്ടിയിടിച്ച് അപകടം; 20 യാത്രക്കാർക്ക് പരുക്ക്; സ്വകാര്യ ബസ് ഡ്രൈവറുടെ പരുക്ക് ഗുരുതരം

    ചേർത്തല: വെള്ളിയാകുളത്ത് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 20 യാത്രക്കാർക്ക് പരുക്ക്. വെള്ളിയാകുളം ജംഗ്ഷന് സമീപം കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. ചേർത്തലയിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കോട്ടയത്ത് നിന്ന് ചേർത്തലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്വകാര്യ ബസ് സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. താഴേക്ക് മറിയാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പ്രദേശവാസികളാണ് വാഹനങ്ങളിൽ ആശുപത്രിയിൽ എത്തിച്ചത്. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും ഗവൺമെൻറ് ആശുപത്രിയിലും പരിക്കേറ്റവരെ പ്രവേശിപ്പിച്ചു. ചേർത്തലയിൽ നിന്ന് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ചേർത്തല തണ്ണീർമുക്കം റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മഴ രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചു. പരിക്കേറ്റവരെ കുറിച്ചുള്ള പൂർണമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ കൂടിയായിരുന്നു അപകടം.  

    Read More »
Back to top button
error: