LocalNEWS

സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് സ്‌കൂൾ വിദ്യാർഥി ദാരുണമായി മരിച്ചു

    സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച വിദ്യാര്‍ഥി മരിച്ചു. മഞ്ചേശ്വരത്തിനടുത്ത് പൈവളികെ ലാല്‍ബാഗിലെ ഇബ്രാഹിം മൊയ്ദീന്‍ – ഫാത്തിമ ദമ്പതികളുടെ മകനും ഉപ്പള തഹാനി ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ ഇഫ്റാസ് (16) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിക്കു ശേഷം  വീടിന് സമീപമാണ് അപകടം നടന്നത്.

മറ്റൊരാള്‍ക്കൊപ്പം സ്‌കൂട്ടറില്‍ പിന്നിലിരുന്ന് മസ്ജിദിലേക്ക് പോകുകയായിരുന്നു ഇഫ്റാസ്. റോഡിലെ വളവില്‍ ജീപ്പ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ ഇഫ്റാസിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിൽ പോസ്റ്റ് മോര്‍ടത്തിനു ശേഷം വീട്ടുകാർക്കു കൈമാറി. അപകടവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പൊലീസ് കേസെടുത്തു. സഹോദരങ്ങള്‍: ഇഫ്ത്താഹ്, ഇഫ്ളാഹ്, ഇഫത്.

Back to top button
error: