LocalNEWS

‌തരിശുനിലം ഉഴുതുമറിച്ച് 10 പേരടങ്ങുന്ന സംഘം കൃഷിയിറക്കി, പക്ഷേ മഴ ചതിച്ചു; കോതമംഗലത്ത് 25 ഏക്കര്‍ നെല്‍പ്പാടം വെള്ളത്തിനടിയിൽ

കോതമംഗലം: കനത്ത മഴയിൽ കോതമംഗലത്ത് 25 ഏക്കർ നെൽപ്പാടം വെള്ളത്തിനടിയിലായി. കോട്ടേപ്പാടം, അമലിപ്പുറം മേഖലകളിലാണ് ഒരു മാസമാകാറായ നെൽച്ചെടികൾ നശിച്ചത്. പ്രതിസന്ധികളെ അതിജീവിച്ച് വിത്തിറക്കിയ പാടങ്ങൾ. ഒറ്റ മഴയിൽ അവ കണ്ണീർ പാടങ്ങളായി. കഴിഞ്ഞ ദിവസം തുടർച്ചയായി പെയ്ത മഴയാണ് ചതിച്ചത്. കോട്ടേപ്പാടത്തും അമലിപ്പുറത്തും തരിശുനിലം ഉഴുതുമറിച്ചാണ് 10 പേരടങ്ങുന്ന സംഘം കൃഷിയിറക്കിയത്.

വിത്തുവിതയ്ക്കും മുൻപേ തിരിച്ചടി നേരിട്ടു. ട്രില്ലറും ട്രാക്ടറും ചെളിയിൽ താണു. നഷ്ടം സഹിച്ച് കൂടുതൽ ആളുകളെ വിളിച്ചാണ് ജോലികൾ പൂർത്തിയാക്കിയത്. ചെളിയും മണലും അടിഞ്ഞ് ആഴം കുറഞ്ഞ സമീപത്തെ തോട്ടിൽ നിന്നാണ് വെള്ളം കയറിയത്. തോടിൻറെ സംരക്ഷണ ഭിത്തി തകർന്നതും പാടത്തേക്ക് വെള്ളം കയറാൻ കാരണമായി. ഇനി എന്ത് ചെയ്യുമെന്ന് ഒരെത്തും പിടിയുമില്ലാതെ നിൽക്കുകയാണ് വിത്തിറക്കിയ പത്ത് പേരും.

Back to top button
error: