വെണ്ണിക്കുളം: ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിലെ തുക ഉപയോഗിച്ച് നിര്‍മിച്ച കാത്തിരിപ്പ് കേന്ദ്രത്തിനു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം.
വെണ്ണിക്കുളം ജംഗ്ഷനില്‍ പൂര്‍ത്തിയായ വെയ്റ്റിംഗ് ഷെഡ് ശനിയാഴ്ച വൈകുന്നേരം നാലിനാണ് ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തത്.അന്ന് രാത്രിയില്‍ തന്നെ വെയ്റ്റിംഗ്ഷെഡിനു നേരേ ആക്രമണം ഉണ്ടാകുകയായിരുന്നു കാത്തിരിപ്പുകേന്ദ്രത്തിന്റെ ബോര്‍ഡ് നശിപ്പിക്കുകയും ഇരിപ്പിടങ്ങള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
കോയിപ്രം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വെണ്ണിക്കുളം – റാന്നി റോഡിന്റെ തുടക്കത്തിലാണ് വെയിറ്റിംഗ്ഷെഡ് സ്ഥാപിച്ചത്. ആന്റോ ആന്റണിയും യുഡിഎഫ് നേതാക്കളും ഇന്നലെ സ്ഥലം സന്ദർശിച്ചു.