Local
-
മകള്‍ക്ക് സ്വാഗതം പറഞ്ഞില്ല; മന്ത്രിയെ സാക്ഷിയാക്കി സിപിഐ നേതാവായ പിതാവിന്റെ രോഷപ്രകടനം
ഇടുക്കി: മന്ത്രിയോടൊപ്പം വേദി പങ്കിട്ട ബ്ലോക്ക് പഞ്ചായത്തംഗവും മകളുമായ യുവതിക്ക് സ്വാഗതപ്രസംഗകന്‍ സ്വാഗതം ആശംസിക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐ ജില്ലാ നേതാവിന്റെ രോഷപ്രകടനം. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.പളനിവേലാണ് മന്ത്രി ജി.ആര്‍.അനിലിന്റെയും മറ്റു നേതാക്കളുടെയും സാന്നിധ്യത്തില്‍ രോഷാകുലനായി ബഹളം വച്ചത്. ഇന്നലെ നയമക്കാട്ട്, സഞ്ചരിക്കുന്ന റേഷന്‍കടയുടെ ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. സ്വാഗതപ്രസംഗം പറഞ്ഞ ജില്ലാ സപ്ലൈ ഓഫിസര്‍ ബൈജു കെ.ബാലന്‍ നോട്ടീസില്‍ പേരുണ്ടായിരുന്ന ദേവികുളം ബ്ലോക്ക് പഞ്ചായത്തംഗം പി.ജയലക്ഷ്മിയുടെ പേര് പറയാന്‍ വിട്ടുപോയി. ഇതിനു ശേഷം എ.രാജ എംഎല്‍എ അധ്യക്ഷപ്രസംഗം തുടങ്ങിയതോടെയാണ് സദസ്സിലിരുന്ന പളനിവേല്‍ ബഹളംവച്ച് മകളോട് വേദിവിട്ടിറങ്ങാന്‍ ആവശ്യപ്പെട്ടത്. ഇതോടെ ഇവര്‍ വേദിവിട്ട് സദസ്സിലെത്തി. നേതാവ് ബഹളംവച്ചതോടെ മന്ത്രിയും വേദിയിലുണ്ടായിരുന്നവരും അങ്കലാപ്പിലായി. ഇതോടെ എംഎല്‍എ സംഭവത്തില്‍ ക്ഷമാപണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗത്തിന് സ്വാഗതം പറഞ്ഞ് മടക്കി വേദിയില്‍ കയറ്റിയതോടെയാണ് നേതാവിന്റെ രോഷം അടങ്ങിയത്.
Read More » -
കോട്ടയത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം ബിജെപി പ്രാദേശിക നേതാവിൻ്റെ, ഇദ്ദേഹത്തെ 10 ദിവസമായി കാണാനില്ലെന്ന് വീട്ടുകാർ
കോട്ടയം നഗരാതിർത്തിയിലെ നട്ടാശ്ശേരി വട്ടമ്മൂട് പാലത്തിനു സമീപം റോഡരികിലെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ബിജെപി നേതാവിനെ. സംക്രാന്തിയിൽ വാടകയ്ക്ക് താമസിക്കുന്ന തിരുനക്കര അനശ്വര തീയറ്ററിനു സമീപം വെൺപറമ്പിൽ വീട്ടിൽ നാസർ റാവുത്തറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നട്ടാശേരിയിൽ റോഡരികിലെ കുഴിയിൽ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. ഇതിനിടെയാണ് പ്രദേശത്ത് പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയത്. തുടർന്നാണ് ഇവിടെ നിന്നും ഇദ്ദേഹത്തിന്റെ ലൈസൻസ് ലഭിച്ചത്. ഈ ലൈസൻസ് ലഭിച്ചതോടെയാണ് മരിച്ചത് നാസർ തന്നെയാണ് എന്ന് ഉറപ്പിച്ചത്. തിരുനക്കര അനശ്വര തീയറ്ററിനു സമീപം താമസിച്ചിരുന്ന ഇദ്ദേഹം നിലവിൽ സംക്രാന്തിയിൽ വാടകയ്ക്ക് താമസിച്ചു വരുകയാണ്. 10 ദിവസമായി ഇദ്ദേഹത്തെ കാണാനില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പക്ഷേ ഇതു സംബന്ധിച്ച് ഇനിയും പൊലീസിൽ പരാതി നൽകിയിട്ടില്ല. ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറിയാണ് നാസർ. ന്യൂനപക്ഷ…
Read More » -
ബീറ്റ്‌റൂട്ട് മസാലദോശയുടെ ഓര്‍മകള്‍ക്ക് വിട; ചങ്ങനാശേരി ഇന്ത്യന്‍ കോഫി ഹൗസിന് പൂട്ട്
കോട്ടയം: കാപ്പിയുടെയും മസാല ദോശയുടെയും രുചി പകര്‍ന്ന സൗഹൃദക്കൂട്ടായ്മകള്‍ ഇനി ഓര്‍മ. ചങ്ങനാശേരി കുരിശുംമൂട് ജംക്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസിന് ഇന്ന് പൂട്ടു വീഴും. ലാഭമില്ലാത്തതു കാരണമാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. രുചിയേറുന്ന ഭക്ഷണം കഴിക്കുന്നതിനൊപ്പം കോഫി ഹൗസിനുള്ളില്‍ മുഴങ്ങിയത് രാഷ്ട്രീയവും സിനിമയും സ്‌പോട്‌സും ചരിത്രവും തുടങ്ങി ആഗോളവിഷയങ്ങള്‍ വരെയാണ്. പതിവായി ഇഷ്ടപ്പെട്ട ഒരു കോണില്‍ ഒരു ഇരിപ്പിടം സ്വന്തമാക്കിയവരും ഏറെ. കോഫി ഹൗസിനുള്ളിലെ തലപ്പാവ് ധാരികളായ ജീവനക്കാര്‍ ഭക്ഷണത്തോടൊപ്പം സ്‌നേഹവും വിളമ്പി. വര്‍ഷങ്ങളോളം ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ കോഫി ഹൗസ് കുരിശുംമൂട്ടിലേക്കു പ്രവര്‍ത്തനം മാറ്റിയിട്ട് 7 വര്‍ഷത്തോളമായിരുന്നു. ഇന്ന് നഷ്ടക്കണക്കില്‍ പൂട്ടു വീഴുന്നതോടെ പലരുടെയും പ്രിയപ്പെട്ട ഇരിപ്പിടവും ഭക്ഷണവും ഓര്‍മയാകുന്നു. ഇന്ന് രാത്രി ഒന്‍പതോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ ചങ്ങനാശേരിക്ക് ഇനി ഇന്ത്യന്‍ കോഫി ഹൗസില്ലാതാകും. പെരുന്നയില്‍ ഇടയ്ക്ക് ആരംഭിച്ചെങ്കിലും അതും പിന്നീട് പൂട്ടി. സമീപത്തെ തിരുവല്ലയിലെ കോഫി ഹൗസിന്…
Read More » -
പിള്ളേരെക്കൊണ്ട് പൊറുതിമുട്ടി നാട്ടുകാര്‍! പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ പോര്‍വിളിയും തമ്മില്‍ത്തല്ലും പതിവ് കാഴ്ച
കോട്ടയം: പഠിക്കാന്‍ വന്നാല്‍ പഠിച്ചിട്ട് പോണം, പോര്‍വിളികളും തമ്മില്‍ തല്ലും ഇവിടെ വേണ്ട. പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ഇപ്പോഴത്തെ പ്രശ്നം സാമൂഹ്യവിരുദ്ധ ശല്യമല്ല. മറിച്ച് ബസ് കയറാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പോര്‍വിളികളും തമ്മില്‍ത്തല്ലുമാണ്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അവരുടെ ശിങ്കിടികളായ യുവാക്കള്‍ പുറത്തുനിന്നുകൂടി എത്തുന്നതോടെ സംഭവം കൈവിട്ട് പോകും. ബസ് സ്റ്റാന്റ് പലപ്പോഴും സംഘര്‍ഷഭൂമി ആവുന്നതിന്റെ അമര്‍ഷത്തിലാണ് യാത്രക്കാര്‍. ഈ അദ്ധ്യയന വര്‍ഷം തുടങ്ങിയതില്‍പ്പിന്നെ പത്തോ പതിനഞ്ചോ തവണ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിപിടിയും അസഭ്യവര്‍ഷവും നടന്നുകഴിഞ്ഞു. പ്ലസ് ടു മുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അടിപിടി കൂട്ടത്തില്‍ ഉണ്ട്. മൂന്ന് മാസം മുമ്പ് ടൗണ്‍ ബസ് സ്റ്റാന്റില്‍ ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടിയുണ്ടായതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും ഓടിച്ചിരുന്നു. സ്റ്റാന്റിന്റെ ഇടനാഴിയില്‍ കൂടി തിയേറ്ററിലേക്കുള്ള ഇടനാഴിയില്‍നിന്ന് ചെറിയ കുട്ടികള്‍ വരെ പുകവലിക്കുന്നത് പതിവ് കാഴ്ചയാണ്. ഒരിക്കല്‍ മദ്യപിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ ഈ ഇടനാഴിക്ക് സമീപവും അടികൂടി. ബസ് സ്റ്റാന്റില്‍ രാവിലെയും…
Read More » -
മൂന്നാറില്‍ കാട്ടാനകളുടെ ആക്രമണം; തോട്ടം തൊഴിലാളികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
ഇടുക്കി: മൂന്നാര്‍ കല്ലാറില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളികള്‍ക്ക് ഗുരുതര പരിക്ക്. മൂന്നാര്‍ സ്വദേശികളായ വള്ളിയമ്മ, ശേഖര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കല്ലാര്‍ മാലിന്യ പ്ലാന്റിന് സമീപമാണ് ആക്രമണമുണ്ടായത്. മാലിന്യ പ്ലാന്റില്‍ ജോലിക്ക് പോയവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് കാട്ടാനകള്‍ക്കിടയില്‍പ്പെട്ട ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കൂട്ടത്തിലെ ഒരാനയില്‍ നിന്നാണ് ആക്രമണമുണ്ടായത്. വളളിയമ്മയുടെ പരിക്ക് ഗുരുതരമാണ്. ഇവരുടെ കാലില്‍ ആനയുടെ കുത്തേറ്റിട്ടുണ്ട്, തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. വളളിയമ്മയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ശേഖറിന് ഓടുന്നതിനിടെ വീണ് പരിക്കേല്‍ക്കുകയായിരുന്നു. ഇവരെ കൂടാതെ മറ്റ് രണ്ട് പേര്‍ക്കും രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റിട്ടുണ്ട്. ഇവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് കാട്ടാനായുടെ ആക്രമണം സ്ഥിരമാണെന്നും പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് മൂന്നാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കുകയാണ്.
Read More » -
ഉപ്പിലിട്ടതു കഴിച്ച കുട്ടിക്കു വായില്‍ പൊള്ളലേറ്റു; പിന്നില്‍ ആസിഡും ബാറ്ററിവെള്ളവും?
കോഴിക്കോട്: കടപ്പുറത്തെ തട്ടുകടയില്‍നിന്ന് ഉപ്പിലിട്ടതു കഴിച്ച കുട്ടിക്ക് വായില്‍ പൊള്ളലേറ്റു. കഴിഞ്ഞ ബുധനാഴ്ച വട്ടോളി സ്വദേശിക്കാണ് പൊള്ളലേറ്റത്. തുടര്‍ന്ന് ആരോഗ്യവിഭാഗം കട പൂട്ടിച്ചു. ഉപ്പിലിടാന്‍ നിയമം ലംഘിച്ച് ആസിഡ് ഉപയോഗിച്ചോ എന്നറിയാന്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 2 വര്‍ഷം മുന്‍പാണ് കാസര്‍കോടുനിന്ന് എത്തിയ സംഘത്തിലെ വിദ്യാര്‍ഥികള്‍ ഉപ്പിലിട്ടതു വില്‍ക്കുന്ന കടയിലെ കുപ്പിയില്‍വച്ച വെള്ളം എടുത്തുകുടിച്ച് പൊള്ളലേറ്റത്. ഉപ്പിലിട്ടതു കഴിച്ച കുട്ടി എരിവ് അനുഭവപ്പെട്ടപ്പോള്‍ കടയിലെ കുപ്പിയിലിരുന്ന വെള്ളം എടുത്തു കുടിക്കുകയായിരുന്നു. വായപൊള്ളിയതോടെ പുറത്തേക്ക് തുപ്പി. തൊട്ടടുത്തുനിന്ന കുട്ടിക്കും പൊള്ളലേറ്റു. വീര്യം കൂടിയ വിനാഗിരി അഥവാ അസറ്റിക്ക് ആസിഡ് ആയിരുന്നു കുപ്പിയിലുണ്ടായിരുന്നതെന്ന് അന്ന് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം കണ്ടെത്തിയിരുന്നു. പല വസ്തുക്കളും ഉപ്പിലിട്ടാല്‍ അത് പാകമായി വരാന്‍ ഏറെക്കാലമെടുക്കും. എന്നാല്‍ എളുപ്പത്തില്‍ ഉപ്പുപിടിച്ച് പാകമാകാനാണ് ആസിഡ് ചേര്‍ക്കുന്നത്. സാധാരണയായി അസറ്റിക്ക് ആസിഡ് നേര്‍പ്പിച്ച് പല കടക്കാരും ഉപ്പിലിടാന്‍ ഉപയോഗിക്കാറുണ്ടെന്ന് അന്ന് കണ്ടെത്തിയിരുന്നു. ഉപ്പുവെള്ളം ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ രുചി ലഭിക്കുമെന്നതും മറ്റൊരു കാരണമാണ്. സാധാരണയായി ഉപ്പും…
Read More » -
ശബരിമലയില്‍ വാവരുസ്വാമിയുടെ പ്രതിനിധി അബ്ദുല്‍ റഷീദ് മുസല്യാര്‍ അന്തരിച്ചു
പത്തനംതിട്ട: പത്തു വര്‍ഷമായി ശബരിമലയില്‍ വാവരുസ്വാമിയുടെ പ്രതിനിധിയായ വായ്പൂര് വെട്ടിപ്ലാക്കല്‍ അബ്ദുല്‍ റഷീദ് മുസല്യാര്‍ (79) അന്തരിച്ചു. കാഞ്ഞിരപ്പള്ളി കുന്നേല്‍ ഗവ: ആശുപത്രിയില്‍ ഇന്നലെ രാത്രി 7.30നായിരുന്നു മരണം. കബറടക്കം ഇന്ന് 11ന് വായ്പൂര് പഴയപള്ളി കബര്‍സ്ഥാനില്‍. 30 വര്‍ഷത്തിലേറെയായി ശബരിമല വാവരുനടയിലെ കര്‍മങ്ങള്‍ ചെയ്യുന്ന അബ്ദുല്‍ റഷീദ് മുസല്യാര്‍ ആറുമാസം മുന്‍പാണ് അവസാനമായി മലകയറിയത്. 16 വര്‍ഷം മുന്‍പ് സിദ്ദിഖ് മുസല്യാരുടെ മരണത്തെ തുടര്‍ന്നാണ് വെട്ടിപ്ലാക്കല്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗം എന്ന നിലയില്‍ അബ്ദുല്‍ റഷീദ് മുസല്യാര്‍ വാവരുനടയിലെ മുഖ്യകര്‍മിയുടെ സ്ഥാനം ഏറ്റെടുത്തത്. ഫയിസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് രക്ഷാധികാരിയായിരുന്നു
Read More » -
കടുത്തുരുത്തിയില്‍ ‘ജല്ലിക്കെട്ട്’! അറവുശാലയില്‍ വിരണ്ടോടിയ പോത്തിനെ ഹോം ഗാര്‍ഡ് പൂട്ടി
കോട്ടയം: കടുത്തുരുത്തിയില്‍ അറവുശാലയില്‍നിന്ന് വിരണ്ടോടി അക്രമം കാട്ടിയ പോത്തിനെ ഹോം ഗാര്‍ഡ് പിടിച്ചുകെട്ടി. ശനിയാഴ്ച വൈകിട്ട് നാലരയോടെ ആപ്പാഞ്ചിറയിലെ അറവുശാലയില്‍ നിന്നോടിയ പോത്തിനെ കടുത്തുരുത്തി ടൗണില്‍ ട്രാഫിക്ക് നിയന്ത്രിക്കുകയായിരുന്ന ഹോം ഗാര്‍ഡ് എം.അനീഷാണ് പിടിച്ചുകെട്ടിയത്. പൂഴിക്കോല്‍ സ്വദേശി വലിയപറമ്പില്‍ ബേബിയുടെ ആപ്പാഞ്ചിറയിലെ അറവുശാലയില്‍ നിന്നാണ് കെട്ടുപൊട്ടിച്ച പോത്ത് തിരക്കുള്ള റോഡിലൂടെ ഓടിയത്. ഉടമസ്ഥന്‍ പിന്നാലെയെത്തി മാര്‍ക്കറ്റ് ജങ്ഷനില്‍ വെച്ച് പിടിക്കാന്‍ ശ്രമിച്ചെങ്കിലും പിടികൊടുക്കാതെ പായുകയായിരുന്നു. പോലീസ് സ്റ്റേഷന്‍ റോഡിലെ ഓട്ടോ സ്റ്റാന്റിലെത്തിയ പോത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും ബസ് കാത്ത് നിന്ന സ്ത്രീക്കും നേരെ തിരിഞ്ഞു. ഇതിനിടെ ഒരു ബൈക്കും സ്‌കൂട്ടറും തകര്‍ത്തു. അക്രമാസക്തനായ പോത്ത് കയര്‍ കഴുത്തില്‍ കുടുങ്ങിയതോടെ പിന്നീട് ചത്തു. ചത്ത പോത്തിനെ ഉടമസ്ഥന്‍ പിക് അപ്പ് വാനില്‍ കയറ്റി കൊണ്ടു പോയി.
Read More » -
കൊടൈക്കനാലില്‍ നഷ്ടപ്പെട്ട ഫോണ്‍ ചങ്ങനാശേരിയില്‍ കണ്ടെത്തി
പത്തനംതിട്ട: കൊടൈക്കനാലില്‍ വിനോദയാത്ര പോയ തിരുവനന്തപുരം സ്വദേശി വിമലിന്റെ മോഷണം പോയ മൊബൈല്‍ ഫോണ്‍ അരമണിക്കൂറിനുള്ളില്‍ കണ്ടെത്തി തിരുവല്ല പൊലീസ്. ‘ഫൈന്‍ഡ് മൈ ഡിവൈസ്’ സംവിധാനമുപയോഗിച്ച് പരിശോധിച്ചപ്പോള്‍ ഫോണ്‍ തിരുവല്ലയ്ക്കു സമീപമുണ്ടെന്നു മനസ്സിലായി. ഇന്നലെ രാവിലെ 7ന് യുവാവ് തിരുവല്ല പൊലീസില്‍ വിവരമറിയിച്ചു. ലൊക്കേഷനുമായി എഎസ്‌ഐ എസ്.എല്‍.ബിനുകുമാര്‍, സിപിഒ സി.ജിജോ എന്നിവരാണു ഫോണ്‍ കണ്ടെത്താനിറങ്ങിയത്. ചങ്ങനാശേരി പെരുന്നയിലെ ഒരു ലോഡ്ജാണു ലൊക്കേഷന്‍ കാണിച്ചിരുന്നത്. ലോഡ്ജിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ 2 പേര്‍ കൊടൈക്കനാലില്‍ പോയിരുന്നു എന്നറിഞ്ഞു. മുറി പരിശോധിച്ചപ്പോള്‍ ഒരു ബാഗില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. എന്നാല്‍ ബാഗിന്റെ ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാളെ ഫോണില്‍ ബന്ധപ്പെടാനും കഴിഞ്ഞില്ല. കൊടൈക്കനാലില്‍ ഇയാള്‍ക്കൊപ്പം പോയ വ്യക്തിക്കും ഫോണിന്റെ കാര്യം അറിയില്ലായിരുന്നു.
Read More » -
മുട്ടയിടുമെന്ന വ്യാജേന പൂവന്‍ കോഴികളെ വിറ്റു, മലയാളികളെ പറ്റിക്കുന്നത് തമിഴ്നാട് സംഘം
ആലപ്പുഴ : മുട്ടക്കോഴിയെ വളര്‍ത്തി ദിവസവരുമാനം കണ്ടെത്തുന്ന വീട്ടമ്മമാരെ കബളിപ്പിച്ച് തമിഴ്നാട്ടില്‍ നിന്ന് വളര്‍ത്തുകോഴിയെ എത്തിക്കുന്നവര്‍. മുട്ടക്കോഴി കുഞ്ഞുങ്ങളെന്ന പേരില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തുന്നതില്‍ കൂടുതലും പൂവന്‍ കോഴിക്കുഞ്ഞുങ്ങളാകും. ഗുണനിലവാരമുള്ള മുട്ടക്കോഴികളെ കേരള സ്റ്റേറ്റ് പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നല്‍കു്നുണ്ടെങ്കിലും റോഡരികിലെ വില്പനക്കാരില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നവരാണ് കബളിപ്പിക്കപ്പെടുന്നത്. വളര്‍ച്ചയെത്തുമ്പോള്‍ തമിഴ്നാട് കോഴികളില്‍ 80 ശതമാനവും പൂവനായിരിക്കും. ഇതോടെ ഇറച്ചിക്കായി വില്‍ക്കേണ്ടി വരും. ഗ്രാമങ്ങളിലെ വീട്ടമ്മമാര്‍ നല്ല വരുമാനം പ്രതീക്ഷിച്ചാണ് മുട്ടക്കോഴികളെ വളര്‍ത്തുന്നത്. ശരിയായി പരിപാലിച്ചാല്‍ കുറഞ്ഞ ചെലവില്‍ മികച്ച വരുമാനം നേടാം. ഇതിനായി നല്ല കോഴിക്കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കണമെന്ന് മാത്രം. ഗ്രാമശ്രീ, ഗ്രാമപ്രിയ, ഗ്രാമലക്ഷ്മി, വി.വി ത്രീ എന്നീ ഇനത്തിലുള്ള കോഴിക്കുഞ്ഞുങ്ങളെ തിരഞ്ഞെടുത്താല്‍ കൂടുതല്‍ മുട്ട ലഭിക്കും. കെണിയില്‍ വീഴുന്നത് വിലക്കുറവില്‍ പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ കോഴിക്കുഞ്ഞുങ്ങള്‍ക്ക് അത്യുത്പാദന – രോഗപ്രതിരോധ ശേഷി കൂടുതലാണ് മൃഗസംരക്ഷണ വകുപ്പ് വഴിയാണ് ഇവയുടെ വിതരണം. 50 ദിവസം പ്രായമായ കുഞ്ഞിന് 170 രൂപയാണ് വില വകുപ്പ്…
Read More »