Breaking NewsKeralaLead NewsLocalNEWSNewsthen Special

ആശുപത്രി അധികൃതരുടെ ശ്രദ്ധയ്ക്ക്; രോഗികള്‍ക്കുമുണ്ട് അവകാശങ്ങള്‍; പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാന്‍ കാരണമാകരുത്; ആശുപത്രികള്‍ക്ക് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

 

 

Signature-ad

കൊച്ചി: സംസ്ഥാനത്തെ ആശുപത്രികള്‍ക്ക് രോഗീപരിചരണവുമായും രോഗികളുടെ അവകാശങ്ങള്‍ സംബന്ധിച്ചും കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി.
എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ നില ഭദ്രമാക്കുകയും ചെയ്യണമെന്ന പ്രധാനപ്പെട്ട നിര്‍ദ്ദേശമാണ് ഇതിലൊന്ന്. പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാന്‍ കാരണമാകരുതെന്ന് കോടതി കര്‍ശനമായി നിഷ്‌കര്‍ഷിച്ചു.
മറ്റുമാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇവയാണ് –
തുടര്‍ചികിത്സ ആവശ്യമെങ്കില്‍ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം എടുക്കണം. ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ എല്ലാ പരിശോധനാ ഫലങ്ങളും, എക്‌സ് റേ, ഇസിജി, സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ എന്നിവ രോഗിക്ക് കൈമാറണം.
ആശുപത്രി റിസപ്ഷനിലും വെബ്‌സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സ നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം. ലഭ്യമായ സേവനങ്ങള്‍, പാക്കേജ് നിരക്കുകള്‍, ഡോക്ടര്‍മാരുടെ വിവരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടണം.
രോഗികളുടെ അവകാശങ്ങള്‍, പരാതി നല്‍കാനുള്ള സംവിധാനങ്ങള്‍ എന്നിവയും പ്രദര്‍ശിപ്പിക്കണം.
എല്ലാ ആശുപത്രികളിലും ഒരു പരാതി പരിഹാര ഡെസ്‌ക് ഉണ്ടായിരിക്കണം.
പരാതി സ്വീകരിച്ചാല്‍ രസീതോ എസ് എം എസോ നല്‍കണം 7 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പരാതികള്‍ തീര്‍പ്പാക്കാന്‍ ശ്രമിക്കണം.
പരിഹരിക്കപ്പെടാത്ത പരാതികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറണം.
ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധര്‍മ്മാധികാരി, ശ്യാം കുമാര്‍ വി.എം എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: