പിന്നെ നിന്റെയൊക്കെ ഓഡിയോ സന്ദേശം കേള്‍ക്കലല്ലേ എന്റെ പണി; രാഹുലിനെ വെട്ടിലാക്കിയ ഓഡിയോ സന്ദേശം ചെന്നിത്തല കേട്ടിട്ടില്ല; കാരണം എന്തെന്നറിയാമോ

തിരുവനന്തപുരം: റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയില്‍ മുകേഷ് അവതരിപ്പിച്ച ഗോപാലകൃഷ്ണന്‍ കക്കൂസിനുള്ളില്‍ വെറുതെ കയറിയിരിക്കുകയാണെന്നും ഒന്ന് കയറി നോക്കിയാല്‍ അത് മനസ്സിലാകുമെന്നും ഒന്നു നോക്കുമോ എന്ന് ഇന്നസെന്റ് മത്തായിച്ചനോട് സായികുമാറിന്റെ ബാലകൃഷ്ണന്‍ ആവശ്യപ്പെടുമ്പോള്‍, പിന്നെ നിന്റെയൊക്കെ മലം പരിശോധിക്കല്‍ അല്ലേ എന്റെ പണി എന്നും പറഞ്ഞ് മത്തായിച്ചന്‍ ദേഷ്യപ്പെട്ട് പോകുന്നുണ്ട്.
പെട്ടെന്ന് ഈ സീന്‍ ഓര്‍മ്മ വരാന്‍ കാരണം രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇപ്പോള്‍ വീണ്ടും വെട്ടിലാക്കിയിരിക്കുന്ന ഓഡിയോ സന്ദേശം കേട്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തലയോട് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരമാണ്.
രാഹുലിന്റെ ഓഡിയോ സന്ദേശം കേട്ടിട്ടില്ലെന്നും കേള്‍ക്കേണ്ട ഏര്‍പ്പാടൊന്നും അല്ലല്ലോ എന്നുമായിരുന്നു ചെന്നിത്തലയുടെ രസകരമായ പ്രതികരണം.
രാഹുലിനെതിരെ നേരത്തെ കേക്ക് കൊണ്ട് നിലപാട് ചെന്നിത്തല ആവര്‍ത്തിക്കുകയും ചെയ്തു.
രാഹുല്‍ മാങ്കൂട്ടത്തലിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതാണ്എന്നും സുധാകരന്‍ ഉള്‍പ്പടെ എല്ലാവരും ചേര്‍ന്നു എടുത്ത തീരുമാനമാണത് എന്നും പാര്‍ട്ടി പരിപാടിയില്‍ രാഹുല്‍ എങ്ങിനെ പങ്കെടുത്തു എന്നറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു..
അതേസമയം രാഹുലിനെതിരെ എടുത്ത നടപടി ചൂണ്ടിക്കാട്ടി സിപിഎമ്മിന് ഇതുപോലെ നടപടിയെടുക്കാന്‍ ധൈര്യമുണ്ടോ എന്ന് ചെന്നിത്തല ചോദിച്ചു.
ഓഡിയോ സന്ദേശത്തിന്റെ പേരില്‍ നടപടി എടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പത്മകുമാറിനെതിരെയും വാസുവിനെതിരെയും നടപടി എടുക്കാന്‍ പിണറായിക്കും എം.വി. ഗോവിന്ദനും ധൈര്യമുണ്ടോ എന്നായിരുന്നു സിപിഎം നേതൃത്വത്തോട് ചെന്നിത്തലയുടെ ചോദ്യം.






