തിരുവനന്തപുരത്തെ കാട്ടാക്കട പി.ആർ വില്യം ഹയർ സെക്കൻഡറി സ്കൂളിലെ പ്യൂണിനെ സ്കൂൾ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെല്ലിമൂട് നവ്യാ ഭവനിൽ നവീൻ (24) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്.
കഴിഞ്ഞ മൂന്നുവർഷമായി നവീൻ ഈ സ്കൂളിൽ ജോലി നോക്കി വരികയായിരുന്നു. കുറച്ച് മാസങ്ങൾക്കു മുമ്പ് നടന്ന അപകടത്തെ തുടർന്ന് വിശ്രമത്തിൽ ആയിരുന്നു നവീൻ. രണ്ടാഴ്ച മുൻപാണ് തിരികെ ജോലിക്ക് പ്രവേശിച്ചത്.
നവീന്റെ അച്ഛനും ഇതേ സ്കൂളിലെ ക്ലർക്ക് ആയിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.