Local

  • സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പോലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

    പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പോലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. കോന്നി സ്റ്റേഷനിലെ ബിനു കുമാറാണ് തൂങ്ങിമരിച്ചത്. പത്തനംതിട്ട എ.ആര്‍ ക്യാമ്പിലാണ് ബിനുകുമാറിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ക്യാമ്പിലെത്തിയ ബിനുകുമാര്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് വിവരം. സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതി ഉയര്‍ന്നതോടെ ഇയാള്‍ ജോലിക്ക് ഹാജരാകാതെ നില്‍ക്കുകയായിരുന്നു. കാര്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് യുവതിയില്‍ നിന്ന് 13.50 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു പരാതി. ഇങ്ങനെ വാങ്ങിയ വാഹനം പണയം വെച്ച് ഉദ്യോഗസ്ഥന്‍ പത്ത് ലക്ഷം രൂപ വീണ്ടും വാങ്ങി. കൂടുതല്‍ സ്ത്രീകളെ ഇത്തരത്തില്‍ പറ്റിച്ചെന്ന് പരാതി ഉയര്‍ന്നതോടെയാണ് ബിനുകുമാര്‍ ഒളിവില്‍ പോയത്.  

    Read More »
  • സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ പണയം വച്ച് 72 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റില്‍, പിന്നിൽ 6 സ്ത്രീകളും

        തളിപറമ്പിലെ ബാങ്കില്‍ വ്യാജ സ്വര്‍ണം പണയം വച്ച് മുക്കാല്‍ കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. തൃക്കരിപ്പൂര്‍ സ്വദേശി ജാഫറിനെയാണ് തളിപ്പറമ്പ് എസ് ഐ ദിനേശന്‍ കൊതേരിയും സംഘവും അറസ്റ്റ് ചെയ്തത്. ജാഫറും പത്തോളം വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ് രണ്ട് കിലോ, 73.9 ഗ്രാം സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ വച്ച് 72.70 ലക്ഷം രൂപ വായ്പയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ലോക്കറ്റുകളില്‍ സ്വര്‍ണം പൂശി പണയം വച്ച് കുറ്റാരോപിതര്‍ ബാങ്ക് അധികൃതരെ കബളിപ്പിച്ചുവെന്നാണ് പരാതി. വ്യാജ സ്വര്‍ണാഭരണങ്ങള്‍ പണയം വയ്ക്കാന്‍ ജാഫറിനെസഹായിച്ച ആറ് സ്ത്രീകള്‍ ഉള്‍പെടെ 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 2020 നവംബര്‍ 25 മുതല്‍ വിവിധ തീയതികളിലാണ് പ്രതികള്‍ പൊതുമേഖലാബാങ്കില്‍ വച്ച് പണയം വെച്ചു പണം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ തളിപറമ്പില്‍ നടക്കുന്ന രണ്ടാമത്തെ വ്യാജ സ്വര്‍ണ പണയതട്ടിപ്പാണ് ഇപ്പോള്‍ പുറത്തുവന്നത്. ചൊവ്വാഴ്ചയാണ് സ്വര്‍ണം പൂശിയ ഈയ്യത്തിന്റെ ആഭരണങ്ങള്‍…

    Read More »
  • നാളെ ശബരിമല നട തുറക്കും, ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകള്‍; ഇത്തവണ പ്രതീക്ഷിക്കുന്നത് 40 ലക്ഷത്തോളം തീര്‍ഥാടകരെ

    ഭക്തരെ വരവേൽക്കാൻ ശബരിമല ഒരുങ്ങി. ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശ്രീ ധര്‍മശാസ്താ ക്ഷേത്രനട നാളെ (നവംബര്‍ 16ന്) വൈകിട്ട് അഞ്ചിന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിക്കുന്നതോടെ ഇത്തവണത്തെ മണ്ഡലകാലത്തിന് തുടക്കമാവും. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിക്കും. പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്‌നി പകരും. ശേഷം ഇരുമുടി കെട്ടുമേന്തി ശരണം വിളികളുമായി 18 പടികള്‍ കയറി അയ്യനെ കണ്ടു തൊഴാനായി ഭക്തര്‍ എത്തി തുടങ്ങും. തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. നിയുക്ത ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയുടെയും നിയുക്ത മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയുടെയും അഭിഷേക, അവരോധിക്കല്‍ ചടങ്ങുകളും ബുധനാഴ്ച വൈകുന്നേരം നടക്കും. ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവരുന്ന ശബരിമല,…

    Read More »
  • ആറ്റിങ്ങലില്‍ വീണ്ടും വിദ്യാര്‍ത്ഥികളുടെ തല്ലുമാല; പ്രാണ ഭീതിയില്‍ നാട്ടുകാര്‍

    തിരുവനന്തപുരം: ആറ്റിങ്ങലിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി എത്തിയ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള കൂട്ടത്തല്ല് ആറ്റിങ്ങലില്‍ ഒരു നിത്യ സംഭവമാവുകയാണ്. സെപ്റ്റംബറില്‍ ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാന്റില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പോലീസ് എത്തുമ്പോഴേക്കും ഇവര്‍ പലയിടങ്ങളിലേക്ക് ഓടിമറയും. നൂറുകണക്കിന് ബസുകള്‍ എത്തുന്ന ഈ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ തല്ലുണ്ടാക്കി ഓടുന്നതിനിടയില്‍ ബസ്സിലേക്കാണ് ചെന്ന് ഇടിക്കുന്നത്. ചിലര്‍ ബസിനുള്ളിലേക്ക് ഓടിക്കയറും. ഇത് ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. വിദ്യാര്‍ഥികളോട് ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥയാണ്. വിദ്യാര്‍ത്ഥികള്‍ പരക്കംപാഞ്ഞ് ഓടുന്നതിനിടയില്‍ വീണ് പരുക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്.  

    Read More »
  • ടാക്സില്ല, ഇന്‍ഷുറന്‍സില്ല, പെര്‍മിറ്റുമില്ല; ഓട്ടം വിദ്യാര്‍ഥികളുമായി, വാഹനം പിടിച്ചെടുത്തു

    മലപ്പുറം: നിരത്തിലിറങ്ങാന്‍വേണ്ട ഒരു രേഖയുമില്ലാത്ത വാഹനം സ്‌കൂള്‍ക്കുട്ടികളെ കുത്തിനിറച്ച് റോഡില്‍ ചീറിപ്പായുന്നു. മഞ്ചേരി നറുകരയില്‍ ടെമ്പോ ട്രാവലര്‍ പരിശോധിച്ച മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍പോലും കിടുങ്ങിപ്പോയി. മഞ്ചേരി ബോയ്‌സ് ഗേള്‍സ്, ചുള്ളക്കാട് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളെ എടുത്ത് പോകുന്ന വണ്ടിയാണിത്. അധ്യാപകരും ഇതില്‍ യാത്രചെയ്തിരുന്നു. ഉടന്‍തന്നെ ഉദ്യോഗസ്ഥര്‍ വാഹനം കസ്റ്റഡിയിലെടുത്ത് മലപ്പുറം ആര്‍.ടി.ഒ. ഓഫീസ് പരിസരത്തേക്ക് മാറ്റി. തൃശ്ശൂര്‍ സ്വദേശിയുടെ പേരിലുള്ള ഈ വാഹനം മാസങ്ങള്‍ക്ക് മുന്‍പാണ് മഞ്ചേരി സ്വദേശി വാങ്ങിയത്. ഇതിന്റെ ഉടമസ്ഥാവകാശം മാറ്റിയിട്ടില്ലെന്ന് മാത്രമല്ല, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയ ഒരു രേഖയുമുണ്ടായിരുന്നില്ല. എന്‍ഫോഴ്‌സ്‌മെന്റ് എം.വി.ഐയുടെ നേതൃത്വത്തില്‍ പുത്തനത്താണി, കോട്ടയ്ക്കല്‍, തിരൂരങ്ങാടി, കൊടക്കല്ല് തുടങ്ങിയ ഭാഗങ്ങളിലും സ്‌കൂള്‍സമയത്ത് പരിശോധന നടത്തി. ഫിറ്റ്‌നസ്സിലാത്ത രണ്ട് സ്‌കൂള്‍ വാഹനത്തിനെതിരേ കേസെടുത്തു. ഇതില്‍ ഒരു വാഹനത്തിലെ ഡ്രൈവര്‍ക്ക് ലൈസന്‍സുമുണ്ടായിരുന്നില്ല. ഇന്‍ഷുറന്‍സില്ലാതെ കുട്ടികളെ കുത്തിനിറച്ചോടിയ രണ്ട് കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്കെതിരേയും രണ്ട് സ്വകാര്യ വാഹനങ്ങള്‍ക്കെതിരേയും കേസെടുത്തു. സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്ന് മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍…

    Read More »
  • മൂന്നു പതിറ്റാണ്ടിന് ശേഷം സ്‌കൂള്‍ ഗെറ്റ് ടുഗെതര്‍; ഒുവില്‍ സുമതിയുടെ കൈപിടിച്ച് ഹരിദാസന്‍

    തൃശൂര്‍: മൂന്ന് പതിറ്റാണ്ടുകള്‍ക്കപ്പുറമുള്ള സഹപാഠികളുടെ ഒത്തുചേരലിലൂടെ പുതുജീവിതത്തിലേക്ക് കടന്ന് രണ്ടുപേര്‍. കുന്നംകുളം മരത്തന്‍കോട് സ്‌കൂളിലെ സഹപാഠികളായിരുന്ന സുമതിയും ഹരിദാസനുമാണ് ഇന്നലെ വിവാഹിതരായത്. ഇരുവരെയും ഒന്നിപ്പിച്ചത് സഹപാഠികള്‍ തന്നെ. 1986 ല്‍ മരത്തന്‍കോട് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു സുമതിയും ഹരിദാസനും. 30 വര്‍ഷങ്ങള്‍ക്ക് ശേഷം സഹപാഠികള്‍ ഏതാനും വര്‍ഷം മുമ്പാണ് ഒത്തുചേര്‍ന്നത്. ഇവിടെ വച്ചാണ് കൂടെ പഠിച്ച രണ്ടുപേര്‍ മാത്രം ഇപ്പോഴും അവിവാഹിതരായി തുടരുന്നത് കൂട്ടുകാരറിഞ്ഞത്. പിന്നെ അതൊരു കല്യാണാലോചനയായി. ആദ്യം സുമതിക്കും ഹരിദാസനും സമ്മതമുണ്ടായിരുന്നില്ല. പിന്നെയും മൂന്നു വര്‍ഷങ്ങള്‍ കടന്നു പോയി. കോവിഡിനുഷേശമുള്ള ഒത്തുചേരലില്‍ വിവാഹക്കാര്യം വീണ്ടും ചര്‍ച്ചയായി. ഇതിനിടയില്‍ വീട്ടുകാരും പിന്തുണച്ചതോടെ വിവാഹം കഴിക്കാന്‍ സുമതിയും ഹരിദാസനും സമ്മതിച്ചു. പഠിക്കുന്ന കാലത്ത് രണ്ട് രാഷ്ട്രീയ ചേരികളിലായിരുന്നു സുമതിയും ഹരിദാസനും. പരസ്പരം കണ്ടാല്‍ കീരിയും പാമ്പും പോലെയായിരുന്നെന്ന് അന്ന് കൂടെ പഠിച്ചവര്‍ പറയുന്നു. ഫോണിന്റെയോ കമ്പ്യൂട്ടറിന്റെയോ സൗകര്യമില്ലാത്ത അക്കാലത്ത് സുദൃഢമായ സൗഹൃദം തന്നെയാണ് ഇന്ന് സുമതിയെയും ഹരിദാസനെയും ഒന്നിപ്പിച്ചതെന്ന് സഹപാഠികള്‍ പുഞ്ചിരിയോടെ…

    Read More »
  • ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു

    തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. വിഴിഞ്ഞം ഡിപ്പോയില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. സെറ്റ് മുഴുവനോടെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു. ആര്‍ക്കും പരുക്കുകളില്ല. തിരുവനന്തപുരം ബാലരാമപുരം മുടവൂര്‍പാറയിലായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബസ് ഡിവൈഡറില്‍ തട്ടിനില്‍ക്കുകയായിരുന്നു. വേഗത കുറവായതിനാലാണ് വന്‍ അപകടം ഒഴിവായത്.  

    Read More »
  • പാമ്പുകടിയേറ്റ യുവാവ് അഭയം തേടിയത് പോലീസ് സ്‌റ്റേഷനില്‍; വിഷ ബാധ ബൈക്ക് യാത്രയ്ക്കിടെ

    തൊടുപുഴ: ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പാമ്പു കടിയേറ്റ യുവാവ് സഹായം തേടിയെത്തിയത് പോലീസ് സ്റ്റേഷനില്‍. ശനിയാഴ്ച രാത്രി 12 നു കരിങ്കുന്നം സ്റ്റേഷനിലാണ് സംഭവമുണ്ടായത്. കരിമണ്ണൂര്‍ കോട്ടക്കവല കോട്ടയില്‍ ജിത്തു തങ്കച്ചന്‍ (18) പാമ്പു കടിയേറ്റതിനു പിന്നാലെ സഹായം അഭ്യര്‍ത്ഥിച്ച് പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. ”പാമ്പ് കടിച്ചു സാറേ, രക്ഷിക്കണം…” എന്നു പറഞ്ഞെച്ചിയ യുവാവിനെ കണ്ട് പോലീസുകാര്‍ ആദ്യമൊന്ന് അമ്പരന്നു. എന്നാല്‍, ഒട്ടും വൈകാതെ യുവാവിന് പ്രഥമശുശ്രൂഷ നല്‍കിയശേഷം പോലീസ് ജീപ്പില്‍ യുവാവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കരിമണ്ണൂരില്‍ നിന്ന് പാറക്കടവിലെ വീട്ടിലേക്കു വരുന്ന വഴിയില്‍ ബൈക്കിന്റെ ഹാന്‍ഡിലില്‍ കയറിക്കൂടിയ പാമ്പാണു ജിത്തുവിന്റെ കയ്യില്‍ കടിച്ചത്. വഴിയിലും മറ്റും സഹായത്തിനായി ആരെയും കാണാതിരുന്നതിനാലാണു പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞതെന്നു യുവാവ് പറഞ്ഞു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ ജ്യോതിഷ്, അക്ബര്‍, സിപിഒ ഉമേഷ് എന്നിവര്‍ ചേര്‍ന്ന് യുവാവിന് പ്രഥമശുശ്രൂഷ നല്‍കിയത്. പട്രോളിങ് നടത്തുകയായിരുന്ന എഎസ്‌ഐ ഷാജു, സീനിയര്‍ സിപിഒ മധു…

    Read More »
  • കാത്തലിക്ക് ബിഷപ്പ്സ് കോൺഫറൻസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് അനുമോദനവുമായി തൃശൂർ പൂരപ്രേമിസംഘം

    കാത്തലിക്ക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ പൂരപ്രേമി സംഘം അനുമോദിച്ചു. അതിരൂപതാ ആസ്ഥാനത്തെത്തിയാണ് ബിഷപ്പിനെ പൂരപ്രേമി സംഘം ഭാരവാഹികൾ അനുമോദിച്ചത്. സാംസ്ക്കാരിക നഗരിയായ തൃശൂരിൽ മതമൈത്രി നിലനിർത്തുന്നതിൽ ഉന്നത പങ്കു വഹിക്കുന്ന ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പൂര നഗരിയുടെ അഭിമാനമാണെന്ന് പൂരപ്രേമി സംഘം അഭിപ്രായപ്പെട്ടു. മത സൗഹാർദത്തിനു പ്രശസ്തിയാർജിച്ച തൃശൂരിൽ എല്ലാ വിഭാഗം ജനങ്ങളോടുമൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ കൃതാർഥതയുണ്ടെന്ന് ആൻഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. പൂരപ്രേമി സംഘം മുൻ മുഖ്യ ഉപദേഷ്ഠാവും പൂരം സംഘാടകനുമായിരുന്ന എം.മാധവൻകുട്ടി മാസ്റ്ററുടെ ഉപദേശ നിർദ്ദേശങ്ങൾ തനിക്ക് കരുത്തായിരുന്നു എന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു. പൂരപ്രേമി സംഘത്തിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും മാർ ആൻഡ്രൂസ് താഴത്ത് പിൻതുണ അറിയിച്ചു പൂരത്തിൻ്റെ പ്രതീകമായ ആലവട്ടത്തിൻ്റെ ചെറു പതിപ്പ് മാർ ആൻഡ്രൂസ് താഴത്തിന് സമ്മാനിച്ചു. പൂരപ്രേമി സംഘം കൺവീനർ വിനോദ് കണ്ടെംകാവിൽ, പ്രസിഡണ്ട് ബൈജു താഴേക്കാട്ട്, സെക്രട്ടറി…

    Read More »
  • അമിതമായ മൊബൈൽ ഉപയോഗം മാതാപിതാക്കൾ വിലക്കി: ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി ആശുപത്രിയിൽ മരണമടഞ്ഞു; സംഭവം കണ്ണൂരിൽ

    മൊബൈല്‍ ഫോണുകൾ സാങ്കേതിക വിജ്ഞാനത്തിൻ്റെ അടയാളമായി മാറിക്കഴിഞ്ഞു. ഓൺലൈൻ ക്ലാസുകൾ മുതൽ വിനോദവും വിജ്ഞാനവും വിരൽത്തുമ്പിൽ ലഭ്യമാകാൻ പ്രായഭേദമന്യേ ഏവരും മൊബൈല്‍ ഫോണുകളെയാണ് ആശ്രയിക്കുന്നത്. പക്ഷേ മൊബൈലുകൾ വ്യാപകമായതോടെ ഗുണത്തോടോപ്പം ദോഷങ്ങളും പലതുണ്ട്. കൗമാരങ്ങളുടെ ദൗർബല്യമായി മാറിയിട്ടുണ്ട് മൊബൈല്‍ ഫോണുകൾ. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം മാതാപിതാക്കള്‍ നിയന്ത്രിച്ചതുമൂലമുള്ള മനോവിഷമത്തില്‍ കുട്ടികൾ ജീവനൊടുക്കുന്ന സംഭവങ്ങളും സാധാരണമായി കഴിഞ്ഞിരിക്കുന്നു.. കഴിഞ്ഞ ദിവസം കണ്ണൂരിൽ ഇത്തരമൊരു സംഭവം അരങ്ങേറി. ആലക്കോട് ബിജു – ലിസ ദമ്പതികളുടെ മകള്‍ ഫ്രഡില്‍ മരിയ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിൽ മനംനൊന്ത് ജീവനൊടുക്കി. വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യുകയായിരുന്നു പെൺകുട്ടി. മൂന്ന് ദിവസം മുന്‍പ് വീട്ടില്‍ വച്ച്‌ എലി വിഷം കഴിക്കുകയായിരുന്നു. തുടര്‍ന്ന്, പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിക്കാണ് മരിച്ചത്.ലാബ് ടെക്നീഷന്‍ വിദ്യാര്‍ത്ഥിയാണ് ഫ്രഡില്‍ മരിയ.

    Read More »
Back to top button
error: