മൊബൈല്‍ ഫോണുകൾ സാങ്കേതിക വിജ്ഞാനത്തിൻ്റെ അടയാളമായി മാറിക്കഴിഞ്ഞു. ഓൺലൈൻ ക്ലാസുകൾ മുതൽ വിനോദവും വിജ്ഞാനവും വിരൽത്തുമ്പിൽ ലഭ്യമാകാൻ പ്രായഭേദമന്യേ ഏവരും മൊബൈല്‍ ഫോണുകളെയാണ് ആശ്രയിക്കുന്നത്. പക്ഷേ മൊബൈലുകൾ വ്യാപകമായതോടെ ഗുണത്തോടോപ്പം ദോഷങ്ങളും പലതുണ്ട്. കൗമാരങ്ങളുടെ ദൗർബല്യമായി മാറിയിട്ടുണ്ട് മൊബൈല്‍ ഫോണുകൾ. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം മാതാപിതാക്കള്‍ നിയന്ത്രിച്ചതുമൂലമുള്ള മനോവിഷമത്തില്‍ കുട്ടികൾ ജീവനൊടുക്കുന്ന സംഭവങ്ങളും സാധാരണമായി കഴിഞ്ഞിരിക്കുന്നു.. കഴിഞ്ഞ ദിവസം കണ്ണൂരിൽ ഇത്തരമൊരു സംഭവം അരങ്ങേറി. ആലക്കോട് ബിജു – ലിസ ദമ്പതികളുടെ മകള്‍ ഫ്രഡില്‍ മരിയ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിൽ മനംനൊന്ത് ജീവനൊടുക്കി. വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു പെൺകുട്ടി.
മൂന്ന് ദിവസം മുന്‍പ് വീട്ടില്‍ വച്ച് എലി വിഷം കഴിക്കുകയായിരുന്നു. തുടര്‍ന്ന്, പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിക്കാണ് മരിച്ചത്.ലാബ് ടെക്നീഷന്‍ വിദ്യാര്‍ത്ഥിയാണ് ഫ്രഡില്‍ മരിയ.