LocalNEWS

ദുര്യോധനസ്വാമിക്ക് ഷാപ്പ് ജീവനക്കാരുടെ കാണിക്ക 101 കുപ്പി കള്ള്!

കൊല്ലം: മലനട ദുര്യോധനക്ഷേത്രത്തിലെ നിറപറവഴിപാടിനൊപ്പം ഷാപ്പ് ജീവനക്കാര്‍ സമര്‍പ്പിച്ചത് 101 കുപ്പി കള്ള്.
ദക്ഷിണേന്ത്യയിലെ ഏക ദുര്യോദന ക്ഷേത്രമായ പോരുവഴി പെരുവരുത്തി മലനട ക്ഷേത്രത്തിലാണ് ഭക്തര്‍ കാണിക്കയായി 101 കുപ്പി കള്ള് സമര്‍പ്പിച്ചത്. 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന പള്ളിപ്പാനയെന്ന ചടങ്ങിന്റെ നടന്നുവരുന്ന പറയടിയിലാണ് നേര്‍ച്ചയായി കള്ള് നല്‍കിയത്.

ക്ഷേത്രത്തിന്റെ ഭാഗമായ ഇടയ്ക്കാടുകര ഷാപ്പിലെ ജീവനക്കാരാണ് നേര്‍ച്ചയായി സമര്‍പ്പിച്ചത്. ഇന്നും ദ്രാവിഡ ആചാരം നിലനിന്നുപോരുന്ന ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് കലശം എന്നറിയപ്പെടുന്ന കള്ള്. ക്ഷേത്രത്തിലെത്തുന്ന ഭക്തരും കള്ളും വെറ്റിലയും പുകയിലയുമടങ്ങുന്ന അടുക്കാണ് വഴിപാടായി സമര്‍പ്പിക്കുന്നത്. അടുത്തകാലത്ത് 101 കുപ്പി വിദേശമദ്യം ക്ഷേത്രത്തില്‍ കാണിക്കവെച്ചതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

Back to top button
error: