LocalNEWS

ബൈക്കിൽ പള്ളിയിൽ പോയ ദമ്പതികൾക്കുനേരെ പാഞ്ഞടുത്ത് കാട്ടാന, ഇരുവരും പരിക്കുകളോടെ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി:  ആനക്കുളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരിക്ക്. കുറ്റിപ്പാലയില്‍ വീട്ടില്‍ ജോണി, ഭാര്യ ഡെയ്‌സി എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 6.30ന് ബൈക്കില്‍ പള്ളിയിലേക്കു പോകുംവഴിയാണ് ജോണിയേയും ഡെയ്സിയേയും കാട്ടാന ആക്രമിച്ചത്.

ആന ഇവർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. ബൈക്കിൽനിന്ന് മറിഞ്ഞുവീണ് ഇരുവര്‍ക്കും പരുക്കേറ്റു. ബൈക്കിനും കേടുപാടുണ്ടായി

തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആക്രമണം നടന്നയുടന്‍ നാട്ടുകാര്‍ പടക്കം പൊട്ടിച്ചും ബഹളം വച്ചും കാട്ടാനയെ തുരത്തിയോടിച്ചു. അപകടത്തില്‍ പരിക്കേറ്റ ദമ്പതികളെ വനംവകുപ്പും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ആനക്കുളത്ത് ഇന്നലെ രാത്രി മുതൽ ആനയുടെ സാന്നിധ്യമുണെന്ന് പ്രദേശവാസികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: