LocalNEWS

വീട്ടില്‍ കടന്നുകയറി കാട്ടുപന്നിയുടെ പരാക്രമം, വീട്ടമ്മയ്ക്കു പരുക്ക്

കൊല്ലം: അച്ചന്‍കോവിലില്‍ വീട്ടിനുള്ളില്‍ കടന്നുകയറി കാട്ടുപന്നി ആക്രമണം; വീട്ടമ്മയ്ക്കു പരുക്കേറ്റു. അച്ചന്‍കോവില്‍ രത്‌നവിലാസത്തില്‍ അശ്വതിയെയാണ് കാട്ടുപന്നി ആക്രമിച്ചത്.ശനിയാഴ്ച രാത്രി ഏഴോടെ വീട്ടിനുള്ളില്‍ കസേരയിലിരുന്ന അശ്വതിയെ കാട്ടുപന്നി കുത്തിവീഴ്ത്തുകയായിരുന്നു. ഈസമയം വീട്ടിലേക്കെത്തിയ ഭര്‍ത്താവ് സുരേഷ് ബാബുവിനെയും ആക്രമിക്കാന്‍ ശ്രമിച്ചു.

രണ്ടാമത്തെ നിലയിലേക്കുകയറാന്‍ പന്നി ശ്രമിക്കുകയുംചെയ്തു. ഒച്ചവെച്ചതോടെ പുറത്തേക്ക് ഓടുകയായിരുന്നു. ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് സുരേഷ് ബാബു. കാലിന് മുറിവേറ്റ അശ്വതിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുറിവിന് പതിന്നാല് തുന്നലിടേണ്ടിവന്നു. വഴിയിലൂടെ നടന്നുപോയ അച്ചന്‍കോവില്‍ സ്വദേശി മധുവിനെയും കാട്ടുപന്നി ഇടിച്ചിട്ടു.

 

Back to top button
error: