എടപ്പാൾ: കോലൊളമ്പ് സ്വദേശിയായ ഒന്നര വയസുകാരൻ ദ്യുതിക്കിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്. കോലത്തു സ്വദേശി വിഷ്ണുവേണുഗോപാലിന്റെയും അഞ്ജലിയുടെയും മകനാണ് ദ്യുതിക് വി.
36 പക്ഷികൾ, 25 പഴങ്ങൾ, 20 പച്ചക്കറികൾ, 25 പ്രവർത്തന വാക്കുകൾ, 18 പ്രൊഫഷണലുകൾ, 23 മൃഗങ്ങൾ, 19 പൂക്കൾ, 24 വാഹനങ്ങൾ, 10 രൂപങ്ങൾ, പതാകകൾ 24 രാജ്യങ്ങൾ, 13 നിറങ്ങൾ, 15 സ്വാതന്ത്ര്യ സമര സേനാനികൾ, ശരീരത്തിന്റെ 12 ഭാഗങ്ങൾ, 88 ക്രമരഹിത വസ്തുക്കൾ, A മുതൽ Z വരെയുള്ള അക്ഷരമാലയിലെ അക്ഷരങ്ങൾ 26 എന്നിവ തിരിച്ചറിഞ്ഞതിനാണ് കുട്ടി അഭിനന്ദനം അർഹിക്കുന്ന റെക്കോർഡ് കരസ്തമാക്കിയത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയതോടെ നാട്ടുകാരിൽ നിന്ന് അഭിനദന പ്രവാഹമാണ് ഈ മിടുക്കനെ തേടിയെത്തുന്നത്.