Kerala
-
തൃശൂരില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ അപകടം; വയോധിക മരിച്ചു, പരിക്കേറ്റ യുവതിയുടെ നില ഗുരുതരം
തൃശൂര്‍: ഡിവൈന്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇടിച്ച് പരിക്കേറ്റ രണ്ട് സത്രീകളില്‍ ഒരാള്‍ മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിനി റോസമ്മ ജെയിംസാണ് മരിച്ചത്. 75 വയസ്സായിരുന്നു. വടക്കന്‍ പറവൂര്‍ സ്വദേശി ഉഷയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടശേഷം അരമണിക്കൂറോളം ട്രാക്കില്‍ കിടന്ന ഇവരെ പൊലിസ് എത്തിയ ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇന്ന് രാവിലെ 6.40നാണ് അപകടം ഉണ്ടായത്. എഗ്മോര്‍ – ഗുരുവായൂര്‍ ട്രെയിന്‍ ആണ് ഇവരെ ഇടിച്ചത്. മൂന്നുപേര്‍ ട്രാക്ക് കുറുകെ കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ രണ്ടുസ്ത്രീകളില്‍ ഒരാള്‍ സംഭവ സ്ഥലത്ത് വച്ച് മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ സ്ത്രീയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ വന്ന് മടങ്ങുകയായിരുന്നു ഇവര്‍. കൊരട്ടി പൊലീസ് എത്തിയാണ് ഇരുവരെയും ട്രാക്കില്‍ നിന്ന് മാറ്റിയത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിന്…
Read More » -
ഗ്രാമീണ റോഡുകള്‍ തകര്‍ന്നുകിടക്കില്ല; ഒരുമാസത്തിനുള്ളില്‍ ഭരണാനുമതി, തദ്ദേശ റോഡ് പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുടെ സുപ്രധാന നിര്‍ദേശം
തിരുവനന്തപുരം: തദ്ദേശ റോഡ് പുനരുദ്ധാരണത്തിന് നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് അപേക്ഷ ലഭിച്ചാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ 20 നകം തദ്ദേശസ്വയംഭരണ വകുപ്പ് ഭരണാനുമതി പുറപ്പെടുവിക്കണമെന്ന് അദേഹം പറഞ്ഞു. പൊതുമാനദണ്ഡം അനുസരിച്ച് എംഎല്‍എമാര്‍ നിര്‍ദ്ദേശിക്കുന്ന പ്രവൃത്തികള്‍ സര്‍ക്കാരില്‍ സമര്‍പ്പിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. തദ്ദേശ റോഡ് പുനരുദ്ധാരണം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് ഇന്നലെ യോഗം ചേര്‍ന്നത്. എംഎല്‍എമാര്‍ നിര്‍ദേശിക്കുന്ന പ്രവൃത്തികളില്‍ ധനകാര്യ വകുപ്പ് മുന്‍ഗണന ക്രമത്തില്‍ ക്രമീകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറും. ഇതനുസരിച്ചാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഭരണാനുമതി പുറപ്പെടുവിക്കേണ്ടത്. പ്രധാന റോഡുകള്‍, സ്‌കൂള്‍, കോളേജ്, ആശുപത്രി, ടൂറിസം മേഖലകള്‍ മുതലായവയെ ബന്ധിപ്പിക്കുന്ന തദ്ദേശ റോഡുകള്‍, ജല്‍ജീവന്‍ മിഷന്‍ പ്രവൃത്തികളുടെ ഭാഗമായി കുഴിക്കേണ്ടി വന്നതും പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സാധിക്കാത്തതുമായ റോഡുകള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കും. നേരത്തെ നടപ്പിലാക്കിയ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ മാര്‍ഗരേഖ കാലികമായ മാറ്റങ്ങളോടെ പ്രയോജനപ്പെടുത്താനും യോഗം തീരുമാനിച്ചു. ഗുണനിലവാര പരിശോധനക്കായി ജില്ലാ പഞ്ചായത്ത്…
Read More » -
സെക്രട്ടേറിയറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടിവീണു; ഉദ്യോഗസ്ഥയ്ക്ക് പരിക്ക്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടിവീണ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തദ്ദേശ ഭരണവകുപ്പിലെ ഉദ്യോഗസ്ഥ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്ന് ഉച്ചക്ക് ഇടവേള സമയത്തായിരുന്നു അപകടം. പരിക്കേറ്റ ഉദ്യോഗസ്ഥയെ ആദ്യം തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കാലത്തിന് ആഴത്തില്‍ മുറിവേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സര്‍ജറി വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജീവനക്കാരിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. സെക്രട്ടേറിയറ്റ് അനക്സിലെ ഒന്നാം നിലയിലെ ശുചിമുറിയില്‍ വച്ചാണ് അപകടം ഉണ്ടായത്. നേരത്തെ സീലിങ് പൊട്ടിവീണ് സെക്രട്ടേറിയറ്റ് ജീവനക്കാരന് പരിക്കേറ്റിരുന്നു. അന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞത്. അതിന് പിന്നാലെയാണ് ക്ലോസറ്റ് പൊട്ടിവീണ് വീണ്ടും അപകടം ഉണ്ടായത്.
Read More » -
കരിങ്കൊടി പ്രതിഷേധം അപമാനിക്കലല്ല: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ലെന്ന് ഹൈക്കോടതി. പറവൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഏതു നിറത്തിലുള്ള കൊടിയും ഉപയോഗിച്ചുള്ള പ്രതിഷേധം നിയമവിരുദ്ധമല്ല. പ്രതിഷേധമുണ്ടാകുമ്പോള്‍ ചെറിയ ബലപ്രയോഗം സാധാരണമാണ്. അതിനാല്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കില്ല. ഇത്തരം ചെറിയ കാര്യങ്ങളില്‍ നിയമനടപടികള്‍ ഒഴിവാക്കണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഓര്‍മിപ്പിച്ചു. 2017 ഏപ്രില്‍ 9നാണ് കേസിനാസ്പദമായ സംഭവം. പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു നടത്തിയ പ്രതിഷേധത്തില്‍ പൊലീസ് കേസെടുത്തിരുന്നു. കരിങ്കൊടി കാട്ടിയെന്ന കേസിനു പുറമേ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
Read More » -
ഗര്‍ഭിണിയാകാന്‍ മരുന്നു കഴിച്ച വിസ്മയയ്ക്ക് ഉത്തേജകക്കുരുക്ക്
തിരുവനന്തപുരം: ഗര്‍ഭധാരണത്തെ സഹായിക്കാനായി മരുന്നുകള്‍ കഴിച്ച വിവരം ദേശീയ ആന്റി ഡോപ്പിംഗ് ഏജന്‍സിയെ അറിയിച്ചിട്ടും, തന്നെ ഉത്തേജക മരുന്നടിയുടെ പേരില്‍ താത്കാലികമായി വിലക്കിയ നടപടിയുടെ സങ്കടത്തിലാണ് 2018ലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ മലയാളി അത്‌ലറ്റ് വി.കെ വിസ്മയ. കഴിഞ്ഞ ആഗസ്റ്റ് 15ന് മത്സരസമയത്തല്ലാതെ നടത്തിയ പരിശോധനയിലാണ് വിസ്മയയുടെ സാമ്പിളില്‍ ക്ലോമിഫൈന്‍ എന്ന മരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ആദ്യത്തെ ഗര്‍ഭം അലസിപ്പോയതിനാല്‍ വീണ്ടും ഗര്‍ഭധാരണത്തിന് വേണ്ടി താന്‍ ചികിത്സയിലായിരുന്ന കാര്യം വിസ്മയ നാഡയെ അറിയിക്കുകയും കഴിച്ച മരുന്നുകളുടെ പട്ടികയും ഡോക്ടറുടെ കുറിപ്പടിയും കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ അത് പരിഗണിക്കാതെ പരിശോധനയില്‍ പരാജയപ്പെട്ടതായി മെയില്‍ അയയ്ക്കുകയാണ് നാഡ ചെയ്തത്. രണ്ട് വര്‍ഷത്തേക്കുവരെ വിലക്ക് വരാവുന്ന കുറ്റമാണെന്നാണ് നാഡ അറിയിച്ചിരിക്കുന്നത്. ജൂണ്‍ ഒന്നിന് തായ്‌പേയ്യില്‍ നടന്ന മീറ്റിലാണ് വിസ്മയ അവസാനമായി ട്രാക്കിലിറങ്ങിയത്. അതിന് ശേഷമാണ് ചികിത്സ തേടിയത്. ആര്‍ത്തവചക്രം ക്രമപ്പെടുത്താനുള്ള മരുന്നുകളാണ് ഡോക്ടര്‍ നല്‍കിയത്. ചികിത്സയ്ക്ക് ഫലമുണ്ടായി ഇപ്പോള്‍ മൂന്ന് മാസം ഗര്‍ഭിണിയാണ്. ഗര്‍ഭകാല…
Read More » -
കോളേജ് ജപ്തി ചെയ്യാനായി ബാങ്ക്; തടയാനൊരുങ്ങി വിദ്യാര്‍ഥികള്‍, വന്‍ പോലീസ് സന്നാഹം
എറണാകുളം: പറവൂര്‍ മാഞ്ഞാലി എസ്.എന്‍.ജി.ഐ.എസ്.ടി. കോളേജില്‍ സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി. വായ്പയെടുത്ത നാല് കോടിയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടിയുമായി ബാങ്ക് മുന്നോട്ട് പോകുന്നത്. കോളേജ് പലിശയടക്കം അടയ്ക്കാന്‍ ഉള്ളത് 19 കോടിയോളം രൂപയാണ്. ജപ്തി നടപടിയുമായി ബാങ്ക് മുന്നോട്ട് നീങ്ങിയതോടെ കോളേജിനകത്തു വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ബാങ്ക് അധികൃതരെ വിദ്യാര്‍ഥികളും ജീവനക്കാരും രക്ഷിതാക്കളും തടഞ്ഞേക്കും. അതേസമയം ബാങ്ക് അധികൃതരും ജനപ്രതിനിധികളും കോളേജ് അധികൃതരും സംയുക്ത ചര്‍ച്ച നടക്കുകയാണ്. കഴിഞ്ഞ തവണ ജപ്തി നടപടികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ മാസം ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ട് വന്നിരുന്നെങ്കിലും ബാങ്ക് അധികൃതര്‍ ചെക്ക് നല്‍കി ഒത്തുതീര്‍പ്പിലേക്ക് എത്തുകയായിരുന്നു. ഇതും മടങ്ങിയ സാഹചര്യത്തിലാണ് വീണ്ടും ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ട് പോകുന്നത്.
Read More » -
മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം; ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമായില്ല എന്ന് വിലയിരുത്തിയാണ് കോടതി ഇടപെടല്‍. സജി ചെറിയാനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണച്ചപ്പോഴാണ് കോടതി ഉത്തരവ്. സജി ചെറിയാനെതിരെ നടന്ന അന്വേഷണം മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നുള്ള വാദങ്ങള്‍ കോടതി അംഗീകരിച്ചു. പ്രസംഗത്തിന്റെ സിഡി നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. പിന്നീട് പ്രസംഗത്തിന്റെ പൂര്‍ണരൂപം പെന്‍ഡ്രൈവിലാക്കി സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. പ്രസംഗം കേട്ട ആളുകളുടെ മൊഴികളൊന്നും വേണ്ട രീതിയില്‍ രേഖപ്പെടുത്താതെ തിരക്കിട്ട് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുകയായിരുന്നു എന്ന് കോടതി വിലയിരുത്തി. സജി ചെറിയാന്റെ പരാമര്‍ശം ഭരണഘടനയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല എന്ന വാദം കോടതി തള്ളി. പരാമര്‍ശം ഭരണഘടനയെ മാനിക്കുന്നതല്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതല്ല. സാക്ഷിമൊഴികള്‍ പരിഗണിക്കാതെയാണ് മജിസ്ട്രേറ്റ് തീരുമാനമെടുത്തത്. വീഡിയോ ദൃശ്യങ്ങളില്‍ സജി ചെറിയാന്റെ പ്രസ്താവന വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.
Read More » -
കളമശേരിയില്‍ ടാങ്കര്‍ ലോറി അപകടം; വാഹനം ഉയര്‍ത്തുന്നതിനിടെ വാതകച്ചോര്‍ച്ച, പരിഹരിച്ചു
എറണാകുളം: കളമശേരിയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പെട്ടു. ഇന്നലെ രാത്രിയോടെ കളമശേരി ടിവിഎസ് കവലക്ക് സമീപം മീഡിയനില്‍ ഇടിച്ചാണ് ടാങ്കര്‍ മറിഞ്ഞത്. ബുള്ളറ്റ് ടാങ്കറില്‍ നിന്നുണ്ടായ നേരിയ വാതകചോര്‍ച്ച പരിഹരിച്ചു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ടാങ്കര്‍ ഉയര്‍ത്തിയത്. ക്രെയിന്‍ ഉപയോഗിച്ചാണ് ടാങ്കര്‍ വലിച്ചു മാറ്റിയത്. ടാങ്കറില്‍ നിന്ന് നേരിയ രീതിയിലുണ്ടായ വാതകച്ചോര്‍ച്ച ആശങ്ക സൃഷ്ടിച്ചെങ്കിലും ആറുമണിക്കൂറോളമെടുത്ത് അത് പരിഹരിക്കുകയായിരുന്നു. വാഹനം ഉയര്‍ത്തുന്നതിനിടയിലാണ് ഇന്ധനം ചോര്‍ന്നത്. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇന്ന് പുലര്‍ച്ചെയോടെയാണ് ടാങ്കറിന്റെ ചോര്‍ച്ച അടക്കാനായത്. 18 ടണ്‍ പ്രൊപിലീന്‍ ഗ്യാസാണ് ലോറിയില്‍ ഉണ്ടായിരുന്നത്. 11:15 ന് തന്നെ കളമശേരി പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തി ബിപിസിഎല്ലുമായി ആശയവിനിമയം നടത്തുകയും ചെയ്തു. രാത്രി ഒരു മണിയോടെ ബിപിസിഎല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സിബിള്‍ ടീം സ്ഥലത്തെത്തി. ലീക്കേജ് ഇല്ലെന്ന് ആദ്യഘട്ടത്തില്‍ ഉറപ്പ് വരുത്തിയ ശേഷം ടാങ്കര്‍ ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങി. എന്നാല്‍ നാല് മണിയോടെ വാതകചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതോടെ ആശങ്ക ഉയര്‍ന്നു. പിന്നീട് ബിപിസിഎല്‍…
Read More » -
ഒലിച്ചുപോയത് 3വാര്‍ഡ് മാത്രം, ഒരു നാട് മുഴുവനല്ല; വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി. മുരളീധരന്‍
കല്‍പ്പറ്റ: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെ നിസാരവത്കരിച്ച് ബി.ജെ.പി നേതാവ് വി. മുരളീധരന്‍. ഒരു നാട് ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണെന്നും രണ്ട് പഞ്ചായത്തുകളിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നതെന്നും മുരളീധരന്‍ പറഞ്ഞു. വൈകാരികമായി സംസാരിക്കുന്നതില്‍ അര്‍ഥമില്ലെന്നും വി.മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. വയനാടിന് ആവശ്യമായ കേന്ദ്ര സഹായം ലഭിക്കാത്തതില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് മുന്‍ കേന്ദ്ര മന്ത്രി കൂടിയായ മുരളീധന്റെ ആക്ഷേപവാക്കുകള്‍. വയനാട് കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് നാട് മുഴുവന്‍ ഒലിച്ചുപോയി എന്നൊന്നും പറയരുതെന്ന് മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. നാടുമുഴുവന്‍ എന്ന വാക്കിനോടാണ് തന്റെ എതിര്‍പ്പെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 214 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചോദിച്ചിരിക്കുന്നത്. 788 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ കയ്യിലിരിക്കുകയാണ്. അതായത് എന്റെ കയ്യില്‍ 800 കോടി ഇരിക്കുമ്പോളാണ് കേന്ദ്രം ഒന്നും തന്നിട്ടില്ലെന്ന് പറയുന്നത്. ഇപ്പോഴും മുഖ്യമന്ത്രി കടലാസ് കയ്യില്‍ വെച്ചോണ്ടിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. മുരളീധരന്റെ വാക്കുകള്‍ക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബി.ജെ.പി…
Read More » -
നടന്‍ മേഘനാഥന്‍ അന്തരിച്ചു; വിടപറഞ്ഞത് മലയാള സിനിമയെ വിറപ്പിച്ച വില്ലന്‍
സിനിമ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായിരുന്ന നടന്‍ മേഘനാദന്‍ അന്തരിച്ചു. 60 വയസായിരുന്നു. 1983 ല്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത ‘അസ്ത്രം’ എന്ന ചിത്രത്തില്‍ ഒരു സ്റ്റുഡിയോബോയിയുടെ വേഷത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ പ്രവേശനം. മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ബാലന്‍ കെ നായരുടെ മകനാണ് മേഘനാദന്‍. അച്ഛനെ പോലെ വില്ലന്‍ വേഷങ്ങളിലൂടെയായിരുന്നു മേഘനാദനും ശ്രദ്ധിക്കപ്പെട്ടത്. ‘ഈ പുഴയും കടന്നി’ലെ ഒരു ദാക്ഷിണ്യവുമില്ലാതെ തന്റെ സഹോദരിമാരെ ഉപദ്രവിക്കുന്ന രഘുവും, ‘ഒരു മറവത്തൂര്‍ കനവി’ലെ ഡ്രൈവര്‍ തങ്കപ്പനും ‘ചന്ദ്രനുദിക്കുന്ന ദിക്കി’ലെ തിമ്മയ്യയുമെല്ലാം മേഘനാദന്‍ അവിസ്മരണീയമാക്കിയ വില്ലന്‍ കഥാപാത്രങ്ങളാണ്. നായകന്മാര്‍ക്കൊപ്പം ഒപ്പത്തിനൊപ്പം നിന്ന് ആസ്വാദകനീല്‍ ഭീതി സൃഷ്ടിക്കാന്‍ തനിക്ക് ലഭിച്ച വില്ലന്‍ കഥാപാത്രങ്ങളിലൂടെ മേഘനാദന് സാധിച്ചിരുന്നു. വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്ന് ക്യാരക്റ്റര്‍ റോളുകളിലേക്ക് ചുവടുമാറ്റം നടത്തിയപ്പോള്‍ തന്റെ അഭിനയപാടവം കൊണ്ട് കാഴ്ചക്കാരുടെ കണ്ണിനെ ഈറനണിയിക്കാനും മേഘനാദന് സാധിച്ചിരുന്നു. ‘ആക്ഷന്‍ ഹീറോ ബിജു’വിലെ രാജേന്ദ്രന്‍ എന്ന കഥാപാത്രം ഒരു വിങ്ങലുപോലെ ആസ്വാദകന്റെ ഹൃദയത്തിലിടം…
Read More »