Kerala

    • നാലില്‍ മൂന്ന് സീറ്റും ജയിക്കുമെന്ന വിലയിരുത്തലില്‍ സിപിഐ

      തിരുവനന്തപുരം: സംസ്ഥാനത്ത് സി.പി.ഐ. മൂന്ന് സീറ്റില്‍ ജയിക്കുമെന്ന് പാർട്ടി വിലയിരുത്തല്‍. തൃശ്ശൂരും മാവേലിക്കരയും തിരുവനന്തപുരവുമാണ് പ്രതീക്ഷ. തൃശ്ശൂരില്‍ വി.എസ്. സുനില്‍കുമാർ വലിയ ചലനമുണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തിയത്. നാട്ടുകാരൻ, മന്ത്രിയും എം.എല്‍.എ.യുമായി നടത്തിയ പ്രവർത്തനങ്ങള്‍ എന്നീ ഘടകങ്ങളും മണ്ഡലത്തിന്റെ ഇടത് അടിത്തറയും ഗുണകരമായി. തിരുവനന്തപുരത്ത് ബി.ജെ.പി.യും കോണ്‍ഗ്രസും ജനങ്ങളുടെ മനസ്സിലേക്ക് എത്തിയില്ലെന്നും സാധാരണക്കാർക്ക് സമീപിക്കാവുന്ന പന്ന്യൻ രവീന്ദ്രനെന്ന സ്ഥാനാർഥി അംഗീകാരം നേടിയെന്നുമാണ് കണക്കാക്കുന്നത്. മാവേലിക്കരയില്‍ സി.എ. അരുണ്‍കുമാർ, യുവാവ് എന്ന നിലയില്‍ വലിയ മതിപ്പുണ്ടാക്കി. കോണ്‍ഗ്രസ് സ്ഥാനാർഥി കൊടിക്കുന്നില്‍ സുരേഷിനെതിരേ മണ്ഡലത്തില്‍ വികാരമുണ്ടായിരുന്നു. എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പാർട്ടി മുന്നിലെത്തുമെന്നാണ് കണക്ക്.   വയനാട്ടില്‍ ആനി രാജയുടെ സാന്നിധ്യം രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുറയ്ക്കും. രാഹുലിന് മുൻ പ്രകടനം ആവർത്തിക്കാനായിട്ടില്ലെന്നും രാഷ്ട്രീയമായി രാഹുലിനെ ഇടതുമുന്നണി വിമർശിച്ചത് ഗുണംചെയ്തെന്നുമാണ് വിലയിരുത്തല്‍.   ആകെ നാല് സീറ്റുകളിലാണ് സിപിഐ ഇത്തവണ കേരളത്തിൽ മത്സരിച്ചത്.

      Read More »
    • ആശുപത്രി ജീവനക്കാർക്ക് മൊബൈലും ആഭരണങ്ങളും വിലക്കി ആരോഗ്യവകുപ്പ്

      തിരുവനന്തപുരം: ഐസിയുവില്‍ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് മൊബൈലും ആഭരണങ്ങളും വിലക്കി ആരോഗ്യവകുപ്പ്. മൊബൈല്‍ഫോണ്‍ ഉപയോഗം കർശനമായി നിയന്ത്രിക്കണം. ആഭരണങ്ങള്‍ ധരിക്കുന്നതിലും നിയന്ത്രണമുണ്ട്. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ആശുപത്രി മേലധികാരികള്‍ക്ക് ഡയറക്ടർ ജനറല്‍ ഓഫ് ഹെല്‍ത്ത് സർവീസസ് കത്തെഴുതി. വളകളിലും വാച്ചിലുടെയുമൊക്കെ അണുക്കൾ രോഗികളുടെ ശരീരത്തിൽ കയറാമെന്നാണ് കാരണമായി പറയുന്നത്.

      Read More »
    • വടകരയില്‍ യുവാവ് ഓട്ടോറിക്ഷയില്‍ മരിച്ച നിലയിൽ

      കോഴിക്കോട് : വടകരയില്‍ യുവാവിനെ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോ ഡ്രൈവറായ കണ്ണൂർ സ്വദേശി ഷാനിഫ് നിസി (24) ആണ് മരിച്ചത്. ഇയാളെ ഇന്നലെ ഉച്ച മുതല്‍ കാണാനില്ലായിരുന്നു. മരണ കാരണം അമിത ലഹരി ഉപയോഗമാണെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

      Read More »
    • മേയറുണ്ട് സൂക്ഷിക്കുക!!: കെഎസ്ആർടിസി ബസുകളില്‍ പോസ്റ്റര്‍ ഒട്ടിച്ച്‌ പ്രതിഷേധം

      ‘മേയറുണ്ട് സൂക്ഷിക്കുക !!’ കെഎസ്ആർടിസി ബസുകളില്‍ പോസ്റ്റര്‍ ഒട്ടിച്ച്‌ യൂത്ത് കോണ്ഗ്രസ് പ്രതിഷേധം.തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രന്റെ കളര്‍ ഫോട്ടോയോടു കൂടിയ പോസ്റ്ററാണ് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മേയര്‍ ആര്യയും, ഭര്‍ത്താവ് സച്ചിന്‍ ദേവും കൂടി കെഎസ്ആർടിസി ബസ് തടഞ്ഞ് നടു റോഡില്‍  ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെതിരെയാണ് പ്രതിഷേധം. മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കെ.എസ്.ആര്‍.ടി.സിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും രംഗത്തെത്തിയിട്ടുണ്ട്. ആര്യക്കും സച്ചിനുമെതിരെ കേസെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.ഡ്രൈവറെ ബലിയാടാക്കാൻ സമ്മതിക്കുകയില്ലെന്നും ഇവർ പറയുന്നു.

      Read More »
    • കൊല്ലത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; മറ്റൊരാൾക്ക് പരുക്ക്

      കൊല്ലം: ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു.ഓണമ്ബലം സെന്റ് മേരീസ് ക്യാഷ്യു ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മണ്ണടി സ്വദേശി തുളസീധരന്‍ പിള്ളയാണ് (65) മരിച്ചത്. ഇതേ ഫാക്ടറിയിലെ തൊഴിലാളി കിഴക്കേക്കല്ലട മുട്ടം സ്വദേശി കോടവിള ചരുവില്‍ വീട്ടില്‍ പ്രസന്നകുമാരിക്ക് (54) പരിക്കേറ്റിട്ടുണ്ട് ഇവരെ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 3.45-നാണ് സംഭവം. ഫാക്ടറിക്ക് സമീപത്തെ ചായക്കടയില്‍ നിന്ന് ചായകുടിച്ചശേഷം ഫാക്ടറിക്കുള്ളിലേക്ക് പ്രവേശിക്കുമ്ബോഴാണ് തുളസീധരന്‍ പിള്ളയ്ക്ക് ഇടിമിന്നലേറ്റത്.

      Read More »
    • വെള്ളാപ്പള്ളിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവ്

      തിരുവനന്തപുരം: മൈക്രോ ഫിനാൻസ് കേസില്‍ വെള്ളാപ്പള്ളി നടേശന് ക്ലീൻ ചിറ്റ് നല്‍കിയ വിജിലൻസിന് തിരിച്ചടി. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആക്ഷേപ ഹർജി പരിഗണിച്ച തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി വിജിലൻസിന് നല്‍കിയ നിർദേശം. സാമ്ബത്തികനഷ്ടം സംഭവിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് നേരത്തെ കേസന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് കോടതി കേസിലെ പരാതിക്കാരനായ വി.എസ് അച്യുതാനന്ദന് നോട്ടീസ് നല്‍കി. തുടർന്നാണ് വി.എസിന് വേണ്ടി മകൻ അരുണ്‍കുമാർ കോടതിയില്‍ ആക്ഷേപ ഹരജി സമർപ്പിച്ചത്. എസ്.എൻ.ഡി.പി യൂണിയൻ ശാഖകള്‍ വഴി നടത്തിയ മൈക്രോ ഫിനാൻസ് തട്ടിപ്പില്‍ 15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വി.എസിന്റെ പരാതി.മൈക്രോ ഫിനാൻസ് നടത്തിപ്പിന്റെ കോ-ഓർഡിനേറ്ററായിരുന്ന മഹേശൻ അന്വേഷണത്തിനിടെ ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് സാമ്ബത്തിക ക്രമക്കേടുമായി ബന്ധപ്പെടുത്തി ആത്മഹത്യക്ക് പിന്നില്‍ വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ ആക്ഷേപമുയർന്നു. ഈ ആത്മഹത്യാ കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്.

      Read More »
    • പുകവലിയാണ് ശ്രീനിവാസന്റെ ആരോഗ്യം ഇത്രയും മോശമാകാൻ കാരണം: ശാന്തിവിള ദിനേശ് 

      പുകവലിയാണ് ശ്രീനിവാസന്റെ ആരോഗ്യം ഇത്രയും മോശമാകാൻ കാരണമെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. “ശ്രീനി ചേട്ടൻ സ്വയം പീഡിപ്പിച്ച്‌ നശിപ്പിച്ച. സിഗരറ്റ് വലിക്കരുതെന്ന് നൂറ് പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്. സ്വയംവര പന്തലിന്റെ സ്ക്രിപ്റ്റ് വാങ്ങിക്കാൻ ചെന്നപ്പോള്‍ പുകയുടെ നടുവിലാണ് ഇരിക്കുന്നത്. ഒരു സിഗരറ്റില്‍ നിന്നും അ‌ടുത്ത സിഗരറ്റിലേക്ക് കത്തിക്കുകയാണ്. ജീവിതത്തില്‍ സിഗരറ്റ് വലിക്കാത്ത ആളാണ് ഞാൻ. ഒരു ജന്മം വലിക്കേണ്ട നിക്കോ‌ട്ടിൻ ഉള്ളില്‍ പോയിട്ടുണ്ട്. നിങ്ങള്‍ ജനാലയെങ്കിലും തുറന്നിടണ്ടേ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. ആരോടോ വാശി തീർക്കുന്നത് പോലെയാണ് സിഗരറ്റ് വലിച്ച്‌ കൂട്ടിയത്.” ശാന്തിവിള പറഞ്ഞു. എഴുതുന്നതിന്റെ മാനസിക ‌ടെൻഷൻ ആയിരിക്കാം. വലിക്കുമ്ബോള്‍ ആശ്വാസം കിട്ടുമെന്നാണ് പുള്ളി പറയുന്നത്. വലിക്കാത്തത് കൊണ്ട് എനിക്ക് വിശദീകരിച്ച്‌ പറയാൻ അറിയില്ല. പക്ഷെ സ്വയം ജീവിതം നശിപ്പിച്ചയാളാണ് ശ്രീനി ചേട്ടൻ – ശാന്തിവിള കൂട്ടിച്ചേർത്തു. ഇന്നലെകള്‍ മറക്കാത്ത, പൈസയാണ് എല്ലാത്തിനും മുകളില്‍ എന്ന് ചിന്തിക്കാത്ത ചുരുക്കം ആളുുകളില്‍ ഒരാളാണ് ശ്രീനിവാസെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. താനുമായി നല്ല…

      Read More »
    • 2007ലും 2011ലും ഞാൻ ലോകകപ്പ് നേടി, ഇനി നിന്റെ ഊഴം; സഞ്ജുവിന് ആശംസകളുമായി ശ്രീശാന്ത്

      ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണിന് ആശംസകള്‍ നേർന്ന് മുൻ ഇന്ത്യൻ താരവും മലയാളിയുമായ എസ്.ശ്രീശാന്ത്. ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് ശ്രീശാന്ത് സഞ്ജുവിന് ആശംസകൾ നേർന്നത്. 2007ലും 2011ലും ഞാൻ ഇന്ത്യയ്ക്കായി ലോകകപ്പ് നേടി, ഇനി നിന്റെ ഊഴമാണ്. അതിന്  സാധിക്കട്ടെ- ശ്രീശാന്ത് ആശംസിച്ചു.

      Read More »
    • സൂര്യാഘാതം മൂലം ആലപ്പുഴയിലും മരണം

      ആലപ്പുഴ: സൂര്യാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു.പുത്തന്‍പുരയ്ക്കല്‍ സുഭാഷ് ജോസഫ് (45) ആണ് മരിച്ചത്. ഓമനപ്പുഴയില്‍ സ്വകാര്യ വ്യക്തിയുടെ നിർമാണത്തിലിരുന്ന വീട്ടില്‍ ഇലക്‌ട്രിക് വര്‍ക്ക് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം ചെട്ടിക്കാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെനിന്നു വണ്ടാനം ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് അന്ത്യം സംഭവിച്ചത്. നേരത്തെ പാലക്കാട്ടും കണ്ണൂരും സൂര്യാഘാതം മൂലം രണ്ടു പേർ മരിച്ചിരുന്നു.

      Read More »
    • ശോഭാ സുരേന്ദ്രനെതിരെ നിയമ നടപടിയുമായി ഇ പി ജയരാജന്‍

      തിരുവനന്തപുരം: ബിജെപി പ്രവേശന വിവാദത്തില്‍ നിയമ നടപടിയുമായി ഇ പി ജയരാജന്‍.ആരോപണം ഉന്നയിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്രകമ്മറ്റിയംഗവുമായ ഇ പി ജയരാജന്‍ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ചു. ആരോപണങ്ങള്‍ പിന്‍വലിച്ച്‌ ഉടന്‍ മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കണമെന്നും, അല്ലാത്ത പക്ഷം സിവില്‍-ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. തന്നെയും പാര്‍ട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്നും ഇ പി വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരം അധിക്ഷേപകരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവം ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മാത്രം വെളിപ്പെടുത്തിയതിന്റെ രാഷ്ട്രീയ ഉദ്ദേശ്യവും വ്യക്തമാണെന്നും നോട്ടീസില്‍ ആരോപിക്കുന്നു.

      Read More »
    Back to top button
    error: