Kerala

    • പുരപ്പുറ സോളാര്‍ വിപ്ലവം: ദേശീയതലത്തില്‍ ഹിറ്റായി കേരള മോഡല്‍

      തിരുവനന്തപുരം: പുരപ്പുറ സോളാര്‍ പദ്ധതിയില്‍ രാജ്യത്തിന് വഴികാട്ടിയായി കേരളം. സംസ്ഥാനത്ത് 2019ല്‍ തുടക്കമിട്ട സൗര പുരപ്പുറ സോളാര്‍ പദ്ധതി ജനത്തെ സൗരോര്‍ജ്ജ പ്‌ളാന്റുകള്‍ വീടുകളില്‍ സ്ഥാപിക്കുന്നതിലേക്ക് ആകര്‍ഷിച്ചു. ഈ മാതൃകയാണ് ദേശീയതലത്തില്‍ പ്രധാനമന്ത്രി സൂര്യഘര്‍ യോജന എന്ന പേരില്‍ ഒരുകോടി വീടുകളില്‍ പുരപ്പുറ സോളാര്‍ എന്ന വിപ്ലവത്തിന് വഴിയൊരുക്കിയത്. ഗുജറാത്ത്, മഹാരാഷ്ട്രയടക്കം സംസ്ഥാനങ്ങളില്‍ പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ്. പുരപ്പുറ സോളാര്‍ സ്ഥാപിക്കാന്‍ സബ്‌സിഡി നല്‍കിയതും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ പത്തുശതമാനം വാടകയായി വാങ്ങി കെ.എസ്.ഇ.ബിക്ക് വിട്ടുനല്‍കാനുള്ള പദ്ധതി ആവിഷ്‌കരിച്ചതും കേരളത്തില്‍ പദ്ധതിയെ ആകര്‍ഷകമാക്കി. വീട്ടുപയോഗം കഴിഞ്ഞുള്ള അധിക വൈദ്യുതി കെ.എസ്.ഇ.ബിയില്‍ നിന്ന് പണം വാങ്ങി ഗ്രിഡിലേക്ക് നല്‍കാനും പണം വേണ്ടെങ്കില്‍ രാത്രിസമയത്ത് പകരം വൈദ്യുതി വാങ്ങാനുമുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഈ ആശയങ്ങളാണ് സൂര്യഘര്‍ യോജനയിലും നടപ്പാക്കുന്നത്. ദേശീയതലത്തില്‍ നേരത്തെ സബ്‌സിഡിയും ബാങ്ക് വായ്പയും മാത്രമാണ് ആനുകൂല്യമായി നല്‍കിയിരുന്നത്. ദേശീയ തലത്തില്‍ ഒന്നാമത് രണ്ടുവര്‍ഷത്തിനിടെ പുരപ്പുറ സോളാറില്‍ രാജ്യത്ത് ഏറ്റവും മുന്നിലെത്തിയത് കേരളമാണ്. 99.97…

      Read More »
    • സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യം; തരൂരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം

      തിരുവനന്തപുരം : കേരളത്തിലെ ഇടത് സര്‍ക്കാറിനെയും മോദിയെയും പ്രകീര്‍ത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണെന്നാണ് മുഖപ്രസംഗം പറയുന്നത്. സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിപ്പടരുമ്പോള്‍ അതിന് ഊര്‍ജം പകരേണ്ടവര്‍ തന്നെ അത് അണയ്ക്കാന്‍ വെള്ളം ഒഴിക്കരുതെന്നും വീക്ഷണം വിമര്‍ശിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പൊരുതുന്ന കോണ്‍ഗ്രസിനെ മുണ്ടില്‍ പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരമാണെന്നും വീക്ഷണം തരൂരിനെ ഓര്‍മിപ്പിക്കുന്നു. ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മോദിയെ പ്രശംസിച്ചതിനെയും വീക്ഷണം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ആയിരക്കണക്കിന് പ്രാദേശിക പ്രവര്‍ത്തകരുടെ അധ്വനത്തിന്ഡറെ വിളവെടുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പ്. എല്ലാ സാഹചര്യങ്ങളും എല്‍ഡിഎഫിന് പ്രതികൂലമായിട്ടും യുഡിഎഫിന് വിജയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് വലിയൊരു തിരിച്ചടിയിയാരിക്കുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡോ? എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്.  

      Read More »
    • ഭർത്താവ് ഒരു മാസം മുമ്പ് ബൈക്ക് അപകടത്തിൽ മരിച്ചു: മനോവിഷമത്താൽ ബാങ്ക് ജീവനക്കാരിയായ ഭാര്യ ജീവനൊടുക്കി

           കണ്ണൂർ: ഏകമകനെ തനിച്ചാക്കി യുവതി ജീവനൊടുക്കി. ഭർത്താവ് ബൈക്ക് അപകടത്തിൽ മരിച്ചതിൻ്റെ മനോവിഷമം താങ്ങാനാവാതെയാന് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ്. മയ്യില്‍ വേളം അക്ഷയ് നിവാസില്‍ അഖിലചന്ദ്രനാ (31)ണ് ഞായറാഴ്ച്ച  വീടിന്റെ വര്‍ക്ക് ഏരിയക്കും കിണറിനും ഇടയിലുള്ള സ്ഥലത്തെ അലൂമിനിയം ഷീറ്റിന്റ ഇരുമ്പ് പൈപ്പില്‍ ഷാളില്‍ തൂങ്ങി മരിച്ചത്. കണ്ണൂര്‍ ഐ.സി.ഐ.സി.ഐ ബാങ്ക് ഉദ്യോഗസ്ഥയാണ്. ഇവരുടെ ഭര്‍ത്താവ് നണിശ്ശേരി സ്വദേശിയും ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥനുമായ രാഹുല്‍ ഒരു മാസം മുമ്പ് തളാപ്പില്‍ ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു. ഭര്‍ത്താവിന്റെ ആകസ്മിക വിയോഗത്തില്‍ കടുത്ത മനോസമ്മര്‍ദ്ദം അനുഭവിച്ച അഖില കുറച്ചു ദിവസം മുമ്പാണ് വീണ്ടും ജോലിക്ക് പോയിത്തുടങ്ങിയത്. ചന്ദ്രൻ-ശ്രീജ ദമ്പതികളുടെ മകളാണ് അഖില. സഹോദരൻ: അക്ഷയ് (ഇന്ത്യൻ ആർമി). ഏകമകൻ: രുദ്ര. സംസ്കാരം  കണ്ടക്കൈ ശാന്തിവനം ശ്മശാനത്തിൽ നടത്തി.

      Read More »
    • ബിഗ് ബോസ് താരം റോബിനും ആരതിയും വിവാഹിതരായി: ഇനി 27 രാജ്യങ്ങളിൽ 2 വർഷം നീളുന്ന ഹണിമൂൺയാത്ര

         വിവാഹങ്ങൾ വിസ്മയങ്ങളാണ്. ആചാരങ്ങൾ കൊണ്ടും ചടങ്ങുകൾ കൊണ്ടും പല വിവാഹങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നു.  ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ഡോ. റോബിൻ രാധാകൃഷ്ണനും നടിയും ഫാഷൻ ഡിസൈനറുമായ ആരതി പൊടിയും തമ്മിലുളള വിവാഹവും ഈ നിലയിൽ വൈറലാകുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഏറെ നാളത്തെ പ്രണയം വിവാഹത്തിൽ എത്തിയതിന്റെ സന്തോഷത്തിലാണ് ഇരുവരും. വിവാഹത്തിന് മുന്നോടിയായി സംഗീത്, രംഗോളി തുടങ്ങിയ ആഘോഷങ്ങൾ നടന്നിരുന്നു. 6 ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾക്കുശേഷം  7-ാം ദിവസമായിരുന്നു ഇരുവരുടേയും വിവാഹം. പവിത്രപ്പട്ട് കൈപ്പറ്റുന്ന ആരതിയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹ സമ്മാനമായി ആരതിക്ക് അച്ഛൻ ഔഡി കാർ സമ്മാനിച്ചു. ഈ സന്തോഷം ആരതി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ‘സർപ്രൈസ് ആയിപ്പോയെന്നും ഇത്രയും വലിയൊരു സമ്മാനം പ്രതീക്ഷിച്ചില്ലെന്നും’ ആരതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിവാഹത്തിനുശേഷം ഇരുവരും രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഹണിമൂണിനായി യാത്ര തിരിക്കും. 27-ൽ അധികം…

      Read More »
    • പാലക്കാട് ജില്ലാ ആശുപത്രിയില്‍ വന്‍ തീപിടിത്തം, രോഗികളെ ഒഴിപ്പിച്ചു

      പാലക്കാട്: ജില്ലാ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീപിടിത്തമുണ്ടായത്. നഴ്‌സുമാരുടെ ചെയ്ഞ്ചിംഗ് റൂം, മരുന്ന് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് തീപടര്‍ന്നത്. സമീപത്തെ വനിതാ വാര്‍ഡുകളിലുണ്ടായിരുന്ന രോഗികളെ ഉള്‍പ്പെടെ വളരെ പെട്ടന്നുതന്നെ മാ?റ്റിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. മുറിയില്‍ നിന്ന് തീ ആളിപ്പടരുകയും കറുത്ത പുക ഉയരുകയും ചെയ്‌തോടെ രോഗികളും കൂട്ടിരിപ്പുകാരും ആകെ പരിഭ്രാന്തരായി. അപകടസമയം ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ബഹളം കേട്ട് ഞെട്ടിയുണര്‍ന്ന പലര്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം വ്യക്തമായില്ല. ആശുപത്രിയിലെ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും ഉള്‍പ്പെടെ ചേര്‍ന്നാണ് രോഗികളെ മാ?റ്റിയത്. തീപിടിത്തമുണ്ടായ മുറികളിലെ വസ്തുക്കളെല്ലാം കത്തിനശിച്ചു. തീപടര്‍ന്ന മുറിയോട് ചേര്‍ന്ന് മെഡിക്കല്‍ ഐ സിയുവും, മുകളിലെ നിലയില്‍ സര്‍ജിക്കല്‍ ഐ സിയുവുമാണ്. പുക പടര്‍ന്നതോടെ ഐസിയുവില്‍ നിന്നും വാര്‍ഡില്‍ നിന്നും രോഗികളെ പൂര്‍ണമായും ഒഴിപ്പിച്ചു. നൂറോളം കിടപ്പുരോഗികളെയാണ് വാര്‍ഡില്‍ നിന്ന് ഒഴിപ്പിച്ചത്. തീപടര്‍ന്ന ഉടനെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. അരമണിക്കൂറിനുള്ളില്‍ തീ പൂര്‍ണമായും അണയ്ക്കാനായതിനാല്‍ മ?റ്റു അപകടങ്ങളുണ്ടായില്ല.…

      Read More »
    • ‘രാജ്യത്ത് വേറിട്ടമാതൃക,’ കേരളത്തെ പ്രകീർത്തിച്ച് ശശി തരൂർ: വിവാദങ്ങള്‍ അവസാനിപ്പിച്ച്  കേരളത്തിനായി ഒന്നിക്കണമെന്ന് മന്ത്രി പി രാജീവ്

        വ്യവസായ മേഖലയിൽ കേരളത്തിൽ സംഭവിച്ചമാറ്റത്തെ പ്രകീർത്തിച്ചു കൊണ്ട് ശശി തരൂർ എംപിയുടെ ലേഖനം ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ.‘ചെയ്ഞ്ചിങ് കേരള; ലംബറിങ്‌ ജമ്പോ റ്റു എ ലൈത്‌ ടൈഗർ’ എന്ന തലക്കെട്ടിൽ പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളർച്ചയെ ശശിതരൂർ പ്രശംസിച്ചത്. വ്യവസായ അന്തരീക്ഷം അനുകൂലമാക്കിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിലെ കേരളത്തിന്റെ ഒന്നാം സ്ഥാനവും ചുവപ്പുനാടയിൽ കുരുങ്ങാതെ വ്യവസായ സാഹചര്യം ഒരുക്കുന്നതും തരൂർ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതേ സമയം ശശി തരൂരിന്റെ ലേഖനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിവാദങ്ങള്‍ക്കുള്ള ഒരു സന്ദര്‍ഭമായി മാറ്റരുതെന്ന് വ്യവസായ മന്ത്രി പി രാജീവ് കൊച്ചിയില്‍ പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി നടത്തിയ കഠിനാധ്വാനത്തിന്റെ തുടര്‍ച്ചയിലാണ് അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിന് അടുത്തയാഴ്ച വേദിയൊരുങ്ങുന്നത്. അന്താരാഷ്ട്ര കമ്പനികളും ആഗോള പ്രശസ്തരായ സംരംഭകരും കേരളത്തിലെത്തുമ്പോള്‍ ഇവിടെ സങ്കുചിത തര്‍ക്കങ്ങള്‍ നടക്കുന്നു എന്ന പ്രതീതി ഉളവാക്കുന്നത് ഗുണകരമല്ല. കേരളം ഞങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല.…

      Read More »
    • മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന കുത്തിമറിച്ചിട്ടു; ആക്രമണത്തിന് ഇരയായത് ലണ്ടന്‍ സഞ്ചാരികള്‍

      ഇടുക്കി: ദേവികുളത്ത് വീണ്ടു കാട്ടാന ആക്രമണം. ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന കുത്തിമറിച്ചിട്ടു. തലനാരിഴയ്ക്കാണ് മൂന്നാര്‍ കാണാനെത്തിയ വിദേശസഞ്ചാരികള്‍ രക്ഷപ്പെട്ടത്. സമീപത്ത് മേഞ്ഞിരുന്ന പശുവിനെ ആന ആക്രമിച്ചു കൊന്നു. ലണ്ടനില്‍ നിന്നും മൂന്നാര്‍ കാണാനെത്തിയവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് അപകടത്തില്‍പ്പെട്ട കാര്‍ ഡ്രൈവര്‍ പറഞ്ഞു. അപ്രതീക്ഷിതമായി പാഞ്ഞെടുത്ത കാട്ടാനെയെ കണ്ട് വാഹനം വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന വാഹനം കുത്തിമറിച്ചിടുകയായിരുന്നു. മറിച്ചിട്ട ശേഷം വാഹനത്തില്‍ ചവിട്ടുകയും ചെയ്തു. ഫോറസ്്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് കാറിനകത്തുണ്ടായിരുന്ന തങ്ങളെ പുറത്തെടുത്തതെന്നും ഡ്രൈവര്‍ പറഞ്ഞു. വിദേശ സഞ്ചാരികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുന്നിന്‍ മുകളില്‍ നിന്ന് താഴോട്ട് പാഞ്ഞടുക്കുന്ന കാട്ടാനയെ കണ്ട് വാഹനം റിവേഴ്സ് അടിക്കാന്‍ ശ്രമിച്ചെങ്കിലും ആപ്പോഴെക്കും ആന വാഹനം കുത്തിമറിച്ചിട്ടു. വിചാരിക്കാത്ത ഒരാക്രമണമാതിനാല്‍ സഞ്ചാരികള്‍ ഭയപ്പെട്ടുപോയെന്നും ഡ്രൈവര്‍ പറഞ്ഞു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ആര്‍ടിടി സംഘം ആനയെ കാടുകയറ്റി.  

      Read More »
    • ഗായകന്‍ കൃഷ്ണചന്ദ്രന്റെ പിതാവ് നാരായണ രാജ അന്തരിച്ചു

      മലപ്പുറം: നിലമ്പുര്‍ കോവിലകം അഞ്ചുമുറിയില്‍ താമസിക്കുന്ന പുന്നത്തൂര്‍ കോവിലകം വലിയ തമ്പുരാന്‍ നാരായണരാജ (94) അന്തരിച്ചു. കൃഷിവകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടര്‍ ആയിരുന്നു. ഭാര്യ: പരേതയായ നളിനി തമ്പാട്ടി. മക്കള്‍: കൃഷ്ണചന്ദ്രന്‍ (സിനിമ പിന്നണി ഗായകന്‍, അമൃത ടീ.വി), മീര (ചെന്നൈ). മരുമക്കള്‍: വനിത (സിനിമ, സീരിയല്‍ നടി), സതീഷ് മേനോന്‍ (ചെന്നൈ). സംസ്‌കാരം നടത്തി.

      Read More »
    • ‘ജനം ചോദ്യം ചെയ്താല്‍ എങ്ങനെ കുറ്റപ്പെടുത്തും? മഫ്ടിയിലുള്ള പൊലീസുകാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം’

      കൊച്ചി: മഫ്ടിയില്‍ ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാര്‍ ഉന്നത അധികാരികളുടെ പ്രത്യേക ഉത്തരവും തിരിച്ചറിയല്‍ കര്‍ഡും കരുതണമെന്നു ഹൈക്കോടതി. പട്രോളിങിനിടെ ആരെയെങ്കിലും ചോദ്യം ചെയ്യുന്നെങ്കില്‍ തിരിച്ചറിയില്‍ കാര്‍ഡ് കാണിക്കണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു. മഫ്ടിയിലുള്ള പൊലീസുകാര്‍ക്കു നേരെ കുരുമുളക് സ്‌പ്രേ അടിച്ചു രക്ഷപ്പെട്ടെന്ന കേസില്‍ കോട്ടയം സ്വദേശി ഷിബിന്‍ ഷിയാദിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചാണ് കോടതി നിരീക്ഷണം. മയക്കുമരുന്നു കൈവശം വച്ചെന്നു സംശയിച്ചു മഫ്ടിയിലെത്തിയ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുരുമുളക് സ്‌പ്രേ അടിച്ചു രക്ഷപ്പെട്ടെന്നാണ് കേസ്. മഫ്ടിയിലെത്തുന്ന പൊലീസുകാരെ ജനം ചോദ്യം ചെയ്താല്‍ കുറ്റപ്പെടുത്താനാകില്ല. പൊലീസിന്റെയും സിബിഐയുടേയും മാത്രമല്ല ജഡ്ജിയുടെ പോലും വ്യാജ സ്ഥാനമാനങ്ങളും യൂണിഫോമും ദുരുപയോഗം ചെയ്തു പലരും തട്ടിപ്പ് നടത്തുന്നുണ്ട്. പൊലീസുകാരും സ്വന്തം സുരക്ഷ കണക്കിലെടുത്ത് യൂണിഫോം അണിയുന്നതാണ് ഉചിതമെന്നും കോടതി ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ 24നു ലഹരി മുരുന്നു സ്‌പെഷ്യല്‍ പരിശോധനയ്ക്കു പോയ വാകത്താനം സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഹര്‍ജിക്കാരനും കൂട്ടരും ആക്രമിച്ചെന്നാണ് പരാതി. ആക്രമണം, ഔദ്യോഗിക…

      Read More »
    • പാവക്കുട്ടിയെ തിരഞ്ഞിറങ്ങി; സംസാര ശേഷിയില്ലാത്ത അഞ്ച് വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

      തിരുവനന്തപുരം: നേമം കുളക്കുടിയൂര്‍ക്കോണത്ത് വീട്ടുമുറ്റത്തെ മേല്‍മൂടിയില്ലാത്ത കിണറ്റില്‍ വീണ് അഞ്ച് വയസുകാരന്‍ മരിച്ചു. സുമേഷ് – ആര്യ ദമ്പതിമാരുടെ മകന്‍ ധ്രുവന്‍ ആണ് മരിച്ചത്. പാവക്കുട്ടിയെ തിരയുന്നതിനിടെ കുട്ടി കിണറ്റില്‍ വീണതാകാമെന്നാണ് പ്രാഥമിക നി?ഗമനം. കുട്ടിക്കു സംസാരശേഷിയില്ലാത്തതിനാല്‍ കിണറ്റില്‍ വീണത് ആരും അറിഞ്ഞില്ല. മകനെ കാണാത്തതിനെത്തുടര്‍ന്ന് അമ്മ ആര്യ നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറ്റില്‍ വീണ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വൈകിട്ട് നഴ്സറി വിട്ടുവന്ന ശേഷം വീട്ടുമുറ്റത്ത് രണ്ടു വയസുള്ള സഹോദരി ധ്രുവികയോടൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ധ്രുവന്‍. പെയിന്റിങ് തൊഴിലാളിയായ അച്ഛന്‍ സുമേഷ് ജോലിക്കു പോയിരിക്കുകയായിരുന്നു. തുണി അലക്കിയതിന് ശേഷം അമ്മ ആര്യ വന്നു നോക്കിയപ്പോഴാണ് ധ്രുവനെ കാണാനില്ലെന്ന് മനസിലായത്. തിരച്ചിലില്‍ കിണറിനു സമീപത്ത് കസേര കണ്ടതിനെ തുടര്‍ന്നാണ് കിണറ്റില്‍ പരിശോധിച്ചത്. കുട്ടി കസേരയില്‍ കയറിനിന്ന് കൈവരിക്കു മുകളിലൂടെ എത്തി നോക്കിയതാകാമെന്നാണ് സംശയിക്കുന്നത്. ഏകദേശം ഒരുമണിക്കൂറോളം കുഞ്ഞ് കിണറ്റില്‍ കിടന്നു. അഗ്‌നിരക്ഷാസേനയെത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും…

      Read More »
    Back to top button
    error: