Kerala

    • മൂന്നാര്‍ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസിന്റെ ചില്ല് തകര്‍ന്നു; ജീവനക്കാരാണ് കാരണമെന്ന് കെഎസ്ആര്‍ടിസി

      ഇടുക്കി: മൂന്നാറിലെ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസിന്റെ ചില്ല് തകര്‍ന്നു. കഴിഞ്ഞ ദിവസം അറ്റകുറ്റ പണികള്‍ക്കായി വര്‍ക്ക് ഷോപ്പിലേക്ക് കയറ്റുന്നതിനിടെയാണ് സംഭവം. ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് ചില്ല് തകര്‍ന്നതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ഗതാഗത മന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊട്ടിയ ചില്ല് ഇന്നുതന്നെ മാറ്റുമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ ഏറ്റവും പുതിയ സംരംഭമായ ‘കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ‘ പദ്ധതിയുടെ ഭാഗമാണ് ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ്. കെഎസ്ആര്‍ടിസിയുടെ ആര്‍എന്‍ 765 (കെഎല്‍ 15 9050) ഡബിള്‍ ഡക്കര്‍ ബസാണ് മൂന്നാറില്‍ സര്‍വീസ് നടത്തുന്നത്. ഈ ബസിന്റെ മുകള്‍ നിലയിലെ മുന്‍ഭാഗത്തെ ചില്ലാണിപ്പോള്‍ തകര്‍ന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് വിനോദ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസിന്റെ സര്‍വീസ് ആരംഭിച്ചത്. ഗതാഗത മന്ത്രി കെബി ഗണേശ് കുമാറാണ് ഉദ്ഘാടനം ചെയ്തത്. ബസില്‍ വച്ചിരിക്കുന്ന ലൈറ്റുകള്‍ ഒന്നും തെളിക്കാനുള്ളതല്ലെന്നും രാത്രിയില്‍ ഈ ബസ് സര്‍വീസ്…

      Read More »
    • ഉപയോഗം കഴിഞ്ഞ മരുന്നുകള്‍ എന്തു ചെയ്യണം? പദ്ധതിയുമായി ആരോഗ്യവകുപ്പ്, രാജ്യത്ത് ആദ്യം

      തിരുവനന്തപുരം: കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് എന്‍പ്രൗഡ് (nPROUD: New Programme for Removal of Unused Drugs) എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഉപയോഗ ശൂന്യമായ മരുന്നുകള്‍ വീട്ടില്‍ നിന്നും ശേഖരിച്ച് കൊണ്ടു പോകുകയോ നിശ്ചിത സ്ഥലങ്ങളില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കുകയോ ചെയ്യും. രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷനിലും, കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി പഞ്ചായത്തിലുമാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത്. തുടര്‍ന്ന് ഈ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാലഹരണപെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ അലക്ഷ്യമായി മണ്ണിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയാന്‍ പാടില്ല. ഇതിലൂടെ ആന്റിമൈക്രോബിയല്‍ പ്രതിരോധത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നു. ഇത്തരം ഔഷധങ്ങള്‍ ശേഖരിക്കുവാനോ ശാസ്ത്രീയമായി സംസ്‌കരിക്കുവാനോ പര്യാപ്തമായ സംവിധാനങ്ങളൊന്നും നിലവിലില്ലാത്തതിനാലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഇതേറ്റെടുത്ത് നടപ്പിലാക്കുന്നത്. ഉപയോഗയോഗ്യമല്ലാത്ത മരുന്നുകളുടെ അശാസ്ത്രീയമായ…

      Read More »
    • സ്കൂളിൽ 12കാരിയുടെ മൊബൈൽ പിടിച്ചുവെച്ചു: തുടർന്ന് കൊച്ചിയിൽ കാണാതായ വിദ്യാര്‍ത്ഥിനിയെ 7 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തി

          കൊച്ചിയിൽ കാണാതായ  12വയസുകാരിയെ കണ്ടെത്തി. വല്ലാർപാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കൊച്ചി സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്കൂളിലെ വിദ്യാർഥിനിയെയാണ് കാണാതായത്. കുട്ടിയെ കാണാതായതിനേ തുടർന്ന് രക്ഷിതാക്കൾ എളമക്കര പൊലീസിൽ പരാതി നൽകി. കുടുംബത്തിന്റെ പരാതിയെ തുടർന്ന്   നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. തിരച്ചിലിനായി പൊലീസിനൊപ്പം കുട്ടിയുടെ മാതാവും ഉണ്ടായിരുന്നു. കുട്ടി സ്കൂൾ വിട്ട് സൈക്കിൾ ചവിട്ടി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുട്ടി ഇന്നലെ അമ്മയുടെ മൊബൈൽ ഫോണുമായി സ്കൂളിൽ എത്തിയിരുന്നു, ഇത് സ്കൂൾ അധികൃതർ പിടിച്ചെടുത്തു. തുടർന്ന് രക്ഷിതാക്കളെ വിവരം അറിയിച്ചു, ഇതിൽ മനോവിഷമം തോന്നിയ കുട്ടി സ്വയം മാറി നിന്നതാകാം എന്നായിരുന്നു  പൊലീസ് നിഗമനം. ഫോൺ പിടിച്ചെടുത്തതിനെ തുടർന്ന് അച്ഛൻ സ്കൂളിൽ എത്തുന്നതിന് മുമ്പെ കുട്ടി സ്കൂൾ വിട്ട് ഇറങ്ങി.  പിന്നീട് പൊറ്റക്കുഴിയിലുളളള കുട്ടുകാരിയുടെ വീട്ടിലേക്ക് പോയി. അവിടെ നിന്നിറങ്ങിയ പെൺകുട്ടിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ജില്ലയിലാകെ വ്യാപക തിരച്ചിലാണ് എസിപി ജയകുമാറിന്റെ നേതൃത്വത്തിലുളള പൊലീസ്…

      Read More »
    • കോട്ടയം- നെടുമ്പാശേരി യാത്രയ്ക്ക് ഇനി തടസങ്ങളില്ല; ചെങ്ങോലപ്പാടം റെയില്‍വേ മേല്‍പാലം 18ന് തുറക്കും

      എറണാകുളം: ട്രെയിനുകള്‍ കടന്നു പോകുന്നതും നോക്കിയുള്ള ചെങ്ങോലപ്പാടം റെയില്‍വേ ഗേറ്റിലെ യാത്രക്കാരുടെ കാത്തിരിപ്പ് അവസാനിച്ചു. റെയില്‍വേ മേല്‍പാലമെന്ന കാലങ്ങളായുള്ള യാത്രക്കാരുടെ സ്വപ്നം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നാടിനു സമര്‍പ്പിച്ചു. ചടങ്ങില്‍ അനൂപ് ജേക്കബ് എംഎല്‍എ അധ്യക്ഷത വഹിച്ചു. എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി എന്നിവര്‍ പങ്കെടുര്‌രു. പതിറ്റാണ്ടുകളായുള്ള മുളന്തുരുത്തിക്കാരുടെ ആവശ്യം യാഥാര്‍ഥ്യമായ ആഹ്ലാദത്തിലാണ് നാട്. കേരള റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്റെ മേല്‍നോട്ടത്തില്‍ 100% പണികളും പൂര്‍ത്തിയാക്കിയാണു പാലം തുറന്നു കൊടുക്കുന്നത്. കോട്ടയത്തു നിന്നു കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ പ്രധാന പ്രതിസന്ധിക്കാണു പാലം തുറക്കുന്നതോടെ പരിഹാരമാകുന്നത്. ഇതോടെ ജില്ലാ ഭരണസിരാകേന്ദ്രത്തിലേക്കും വികസിച്ചു കൊണ്ടിരിക്കുന്ന ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്‌സിറ്റി പ്രദേശങ്ങളിലേക്കുമുള്ള പ്രധാന പാതയായി മുളന്തരുത്തി-ചോറ്റാനിക്കര-തിരുവാങ്കുളം റോഡ് മാറും. പച്ചപുതച്ച ചെങ്ങോലപ്പാടത്തിനു കുറുകെ 365 മീറ്റര്‍ നീളത്തിലാണു പാലത്തിന്റെ നിര്‍മാണം. 8.1 മുതല്‍ 7.5 മീറ്റര്‍ വരെയാണു വീതി. ഒരു വശത്ത് നടപ്പാതയും റെയില്‍പാളത്തിന്റെ ഇരുവശങ്ങളിലും പാലത്തിലേക്കു കയറാന്‍…

      Read More »
    • കൊയിലാണ്ടിയില്‍ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വര്‍ണാഭരണം നഷ്ടമായെന്ന് പരാതി

      കോഴിക്കോട്: കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വര്‍ണാഭരണം നഷ്ടമായെന്ന് പരാതി. ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ല. മൊത്തം നാലു പവനോളം സ്വര്‍ണാഭരണങ്ങള്‍ കാണാതായതായെന്നാണ് പരാതി. കയ്യിലുണ്ടായിരുന്ന വളകളും മാലയുടെ പൊട്ടിയ ഭാഗങ്ങള്‍ കുടുംബത്തിന് ലഭിച്ചു. കുടുംബം കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞത്. മൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ആറ് പേരെ പ്രതിചേര്‍ത്ത് വനം വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആന പാപ്പാന്മാര്‍ ഉള്‍പ്പെടെ ആറ് പേരെയാണ് പ്രതിചേര്‍ത്തത്. അതേസമയം, ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനകളായ ഗോകുലിനും പീതാംബരനും കോഴിക്കോട് ജില്ലയിലെ എഴുന്നെള്ളിപ്പില്‍ സ്ഥിരമായി നിരോധനമേര്‍പ്പെടുത്തി. ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച കേസില്‍ മണക്കുളങ്ങര ക്ഷേത്രം പ്രസിഡന്റ്, സെക്രട്ടറി എഴുന്നെള്ളിപ്പിനെത്തിച്ച ആനയുടെ പാപ്പാന്‍മാര്‍ ഉള്‍പ്പെടെ ആറ് പേരെയാണ് വനം വകുപ്പ് പ്രതിചേര്‍ത്തത്. വന്യജീവി സംരക്ഷണ നിയമപ്രകാരവും നാട്ടാന പരിപാലന ചട്ട പ്രകാരവുമാണ് ഇവര്‍ക്കെതിരെ കേസ്.…

      Read More »
    • അവിടെയിരുന്ന് കൂവിത്തെളിയേണ്ട! അയല്‍വാസിക്ക് ശല്യമായതിനാല്‍ കോഴിക്കൂട് മാറ്റാന്‍ ഉത്തരവ്

      കൊല്ലം: പൂവന്‍ കോഴി കൂവുന്നത് ശല്യമാണെന്ന പരാതിയില്‍ അതിന്റെ കൂടുമാറ്റാന്‍ ആര്‍ഡിഒയുടെ ഉത്തരവ്. അടൂര്‍ പള്ളിക്കല്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണക്കുറുപ്പാണ് പരാതിക്കാരന്‍. ഇദ്ദേഹത്തിന്റെ അയല്‍വാസി കൊച്ചുതറയില്‍ അനില്‍കുമാറിന്റെ വീടിന് മുകള്‍ നിലയിലെ കോഴിക്കൂട് മാറ്റണമെന്നാണ് അടൂര്‍ ആര്‍ഡിഒ ബി രാധാകൃഷ്ണന്‍ ഉത്തരവിട്ടത്. പുലര്‍ച്ചെ മൂന്ന് മുതല്‍ പൂവന്‍കോഴി കൂവുന്നതിനാല്‍ സൈ്വര്യജീവിതത്തിന് തടസമുണ്ടെന്ന് കാണിച്ച് രാധാകൃഷ്ണക്കുറുപ്പ് പരാതി നല്‍കുകയായിരുന്നു. ഇരുകൂട്ടരേയും കേട്ട ആര്‍ഡിഒ സ്ഥല പരിശോധനയും നടത്തി. വാര്‍ധക്യത്തിന്റെ പ്രശ്നങ്ങളുള്ള രോഗികൂടിയായ പരാതിക്കാരന് രാത്രിയില്‍ സ്വസ്ഥമായി ഉറങ്ങുന്നതിന് ഈ കൂവല്‍ തടസമുണ്ടാക്കുന്നതായി ബോധ്യപ്പെട്ടു. കോഴിക്കൂട് അനില്‍കുമാറിന്റെ വീടിന്റെ കിഴക്ക് ഭാഗത്തേയ്ക്ക് മാറ്റണമെന്നും ഉത്തരവിലുണ്ട്. 14 ദിവസത്തിനുള്ളില്‍ ഉത്തരവ് നടപ്പിലാക്കണം.    

      Read More »
    • പാതിവില തട്ടിപ്പില്‍ ഇഡി റെയ്ഡ്; ലാലി വിന്‍സെന്റിന്റെ വീട്ടില്‍ ഉള്‍പ്പെടെ 12 ഇടങ്ങളില്‍ പരിശോധന

      കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 12 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. കേസിലെ ഒന്നാംപ്രതി അനന്തുകൃഷ്ണന്‍, സത്യസായി ട്രസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍ എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ കൊച്ചിയിലെ വസതിയിലുമാണ് പരിശോധന പുരോ?ഗമിക്കുന്നത്. മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റിലാണ് ലാലി വിന്‍സെന്റ് താമസിക്കുന്നത്. അവരുടെ ഓഫീസും ഇവിടെ തന്നെയാണുള്ളത്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതലാണ് കൊച്ചിയില്‍നിന്നുള്ള അറുപതോളം ഉദ്യോ?ഗസ്ഥര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് റെയ്ഡ് ആരംഭിച്ചത്. കള്ളപ്പണ, ചൂതാട്ടവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത ഇഡി കഴിഞ്ഞ ദിവസം പരാതിക്കാരില്‍നിന്ന് വിശദമായ മൊഴിയെടുക്കുകയും ചെയ്തിരുന്നു. 159 കോടി രൂപയുടെ ഇടപാട് മൊത്തത്തില്‍ നടന്നുവെന്നാണ് ഇഡിയുടെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പാതിവിലയില്‍ സ്‌ക്കൂട്ടര്‍ ഉള്‍പ്പടെ നല്‍കാമന്ന് പറഞ്ഞ് സാധാരണക്കാരില്‍നിന്ന് പിരിച്ചെടുത്ത ഈ പണം, കള്ളപ്പണമായി പലര്‍ക്കും കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി ഇഡി മുന്നോട്ടുപോകുന്നത്. സ്‌കൂട്ടര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് 46 ലക്ഷം രൂപ…

      Read More »
    • കൊല്ലപ്പെട്ട ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളുമായി തൃത്താല ദേശോത്സവത്തില്‍ ആനയെഴുന്നള്ളത്ത്

      പാലക്കാട്: തൃത്താലയില്‍ ദേശോത്സവത്തിനിടെ ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ ബാനറുകള്‍ പ്രദര്‍ശിപ്പിച്ചത് വിവാദമായി. തീവ്രവാദ സംഘടനയായ ഹമാസിന്റെ നേതാക്കളായ യഹ്യ സിന്‍വറിന്റെയും ഇസ്മായില്‍ ഹനിയയുടെയും ചിത്രങ്ങള്‍ ആനപ്പുറത്തേറി ഉയര്‍ത്തികാട്ടുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ‘തറവാടീസ് തെക്കേഭാഗം’, ‘മിന്നല്‍പ്പട പവര്‍ തെക്കേഭാഗം’ തുടങ്ങിയ തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ അടങ്ങിയ ബാനറുകള്‍ തയാറാക്കിയത്. ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളടങ്ങിയ ബാനറുകളും ഉണ്ടായിരുന്നു. തൃത്താലയില്‍ ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് നടന്ന ഘോഷയാത്രയില്‍ 3000ത്തിലധികം പേര്‍ പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സിന്‍വറിന്റെയും ഹനിയയുടെയും പോസ്റ്ററുകള്‍ കുട്ടികള്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്നതും ജനക്കൂട്ടം അവരെ ആര്‍പ്പുവിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മന്ത്രി എം ബി രാജേഷ്, കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം എന്നിവരടക്കം ഫെസ്റ്റില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സംഭവത്തില്‍ സംഘാടകര്‍ പ്രതികരിച്ചിട്ടില്ല.

      Read More »
    • പുരപ്പുറ സോളാര്‍ വിപ്ലവം: ദേശീയതലത്തില്‍ ഹിറ്റായി കേരള മോഡല്‍

      തിരുവനന്തപുരം: പുരപ്പുറ സോളാര്‍ പദ്ധതിയില്‍ രാജ്യത്തിന് വഴികാട്ടിയായി കേരളം. സംസ്ഥാനത്ത് 2019ല്‍ തുടക്കമിട്ട സൗര പുരപ്പുറ സോളാര്‍ പദ്ധതി ജനത്തെ സൗരോര്‍ജ്ജ പ്‌ളാന്റുകള്‍ വീടുകളില്‍ സ്ഥാപിക്കുന്നതിലേക്ക് ആകര്‍ഷിച്ചു. ഈ മാതൃകയാണ് ദേശീയതലത്തില്‍ പ്രധാനമന്ത്രി സൂര്യഘര്‍ യോജന എന്ന പേരില്‍ ഒരുകോടി വീടുകളില്‍ പുരപ്പുറ സോളാര്‍ എന്ന വിപ്ലവത്തിന് വഴിയൊരുക്കിയത്. ഗുജറാത്ത്, മഹാരാഷ്ട്രയടക്കം സംസ്ഥാനങ്ങളില്‍ പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ്. പുരപ്പുറ സോളാര്‍ സ്ഥാപിക്കാന്‍ സബ്‌സിഡി നല്‍കിയതും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ പത്തുശതമാനം വാടകയായി വാങ്ങി കെ.എസ്.ഇ.ബിക്ക് വിട്ടുനല്‍കാനുള്ള പദ്ധതി ആവിഷ്‌കരിച്ചതും കേരളത്തില്‍ പദ്ധതിയെ ആകര്‍ഷകമാക്കി. വീട്ടുപയോഗം കഴിഞ്ഞുള്ള അധിക വൈദ്യുതി കെ.എസ്.ഇ.ബിയില്‍ നിന്ന് പണം വാങ്ങി ഗ്രിഡിലേക്ക് നല്‍കാനും പണം വേണ്ടെങ്കില്‍ രാത്രിസമയത്ത് പകരം വൈദ്യുതി വാങ്ങാനുമുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഈ ആശയങ്ങളാണ് സൂര്യഘര്‍ യോജനയിലും നടപ്പാക്കുന്നത്. ദേശീയതലത്തില്‍ നേരത്തെ സബ്‌സിഡിയും ബാങ്ക് വായ്പയും മാത്രമാണ് ആനുകൂല്യമായി നല്‍കിയിരുന്നത്. ദേശീയ തലത്തില്‍ ഒന്നാമത് രണ്ടുവര്‍ഷത്തിനിടെ പുരപ്പുറ സോളാറില്‍ രാജ്യത്ത് ഏറ്റവും മുന്നിലെത്തിയത് കേരളമാണ്. 99.97…

      Read More »
    • സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യം; തരൂരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം

      തിരുവനന്തപുരം : കേരളത്തിലെ ഇടത് സര്‍ക്കാറിനെയും മോദിയെയും പ്രകീര്‍ത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണെന്നാണ് മുഖപ്രസംഗം പറയുന്നത്. സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിപ്പടരുമ്പോള്‍ അതിന് ഊര്‍ജം പകരേണ്ടവര്‍ തന്നെ അത് അണയ്ക്കാന്‍ വെള്ളം ഒഴിക്കരുതെന്നും വീക്ഷണം വിമര്‍ശിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പൊരുതുന്ന കോണ്‍ഗ്രസിനെ മുണ്ടില്‍ പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരമാണെന്നും വീക്ഷണം തരൂരിനെ ഓര്‍മിപ്പിക്കുന്നു. ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മോദിയെ പ്രശംസിച്ചതിനെയും വീക്ഷണം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ആയിരക്കണക്കിന് പ്രാദേശിക പ്രവര്‍ത്തകരുടെ അധ്വനത്തിന്ഡറെ വിളവെടുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പ്. എല്ലാ സാഹചര്യങ്ങളും എല്‍ഡിഎഫിന് പ്രതികൂലമായിട്ടും യുഡിഎഫിന് വിജയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് വലിയൊരു തിരിച്ചടിയിയാരിക്കുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡോ? എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്.  

      Read More »
    Back to top button
    error: