Kerala

    • സ്റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ്, നോട്ടീസ് കൈപ്പറ്റാതെ പി.സി.ജോര്‍ജ്; അറസ്റ്റിന് സാധ്യത

      കോട്ടയം: മതവിദ്വേഷ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഈരാറ്റുപേട്ട പൊലീസിന്റെ നോട്ടീസ്. ജോര്‍ജ് നോട്ടീസ് കൈപ്പറ്റിയില്ല. പാര്‍ട്ടി തീരുമാനം അനുസരിച്ച് മാത്രം സ്റ്റേഷനില്‍ ഹാജരാകാനാണ് ജോര്‍ജിന്റെ തീരുമാനം. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമര്‍ശത്തില്‍ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തിനനുസരിച്ച് നടപടിയെടുക്കാനാണ് ഈരാറ്റുപേട്ട പൊലീസിന്റെ നീക്കം. പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസില്‍ നേരത്തെ കോട്ടയം ജില്ലാ സെഷന്‍സ് കോടതിയും ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശം അബദ്ധത്തില്‍ പറ്റിപ്പോയ പിഴവെന്നായിരുന്നു പി.സി.ജോര്‍ജിന്റെ വാദം. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ജോര്‍ജിനെതിരെ ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.

      Read More »
    • അടുത്ത നീക്കവുമായി അന്‍വര്‍, തൃണമൂല്‍ ദേശീയ നേതാക്കളുമായി പാണക്കാട്ട്

      മലപ്പുറം: തൃണമൂല്‍ എംപിമാരായ മഹുവ മൊയ്ത്രയും ഡെറിക് ഒബ്രിയാനും മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. തൃണമൂല്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ പിവി അന്‍വറിനൊപ്പമാണ് നേതാക്കള്‍ സാദിഖലി തങ്ങളെ കാണാനായി പാണക്കാടെത്തിയത്. എല്‍ഡിഎഫ് വിട്ട് എംഎല്‍എ സ്ഥാനം രാജിവച്ച് യുഡിഎഫ് പ്രവേശനം കാത്ത് കഴിയുന്ന അന്‍വറിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. ഈ മാസം 27ന് യുഡിഎഫ് യോഗം നടക്കുന്ന സാഹചര്യത്തില്‍ അന്‍വറിന്റെയും തൃണമൂലിന്റെയും മുന്നണി പ്രവേശം ചര്‍ച്ച ആയതായാണ് റിപ്പോര്‍ട്ടുകള്‍. കൂടിക്കാഴ്ചയില്‍ സാദിഖലി തങ്ങളും പ്രതികരിച്ചിട്ടുണ്ട്. ‘തൃണമൂല്‍ എംപിമാര്‍ കേരളത്തില്‍ അവരുടെ പാര്‍ട്ടി പരിപാടിക്കായി വന്നതായിരുന്നു. മലപ്പുറത്തെത്തിയപ്പോള്‍ പാണക്കാട് എത്താന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനം’- അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രധാന്യമുള്ള വിഷയങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി. എംഎല്‍എ സ്ഥാനം രാജിവച്ച ശേഷം ഇത് രണ്ടാം തവണയാണ് അന്‍വര്‍ പാണക്കാട് എത്തുന്നത്. ഞായറാഴ്ച മഞ്ചേരിയില്‍ നടക്കുന്ന തൃണമൂലിന്റെ പ്രതിനിധി സമ്മേളനത്തിലും…

      Read More »
    • സാറ്റലൈറ്റ് ഫോണുമായി ഇസ്രായേല്‍ ദമ്പതികള്‍ മുണ്ടക്കയത്ത് പിടിയില്‍; ചോദ്യം ചെയ്ത് ഇന്റലിജന്‍സും എന്‍ഐഎയും

      കോട്ടയം: അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച കേസില്‍ ഇസ്രയേല്‍ സ്വദേശി പിടിയില്‍. ഇസ്രയേല്‍ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെയാണ് സാറ്റലൈറ്റ് ഫോണുമായി പിടികൂടിയത്. ഇസ്രയേലില്‍നിന്നു കുമരകത്ത് എത്തിയ ഇയാള്‍ അവിടെനിന്ന് തേക്കടിയിലേക്ക് ഭാര്യയുമായി പോകുന്ന യാത്രാമധ്യേ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിക്കുകയായിരുന്നു. ഇന്റലിജന്‍സ് വിഭാഗം മുഖേനയാണ് പൊലീസിനു വിവരം ലഭിച്ചത്. പിന്നാലെ ഇയാളെ മുണ്ടക്കയത്ത് വച്ച് പിടികൂടി. ഇന്റലിജന്‍സും എന്‍ഐഎ ഉദ്യോഗസ്ഥരും പൊലീസും ചോദ്യം ചെയ്തു. സാറ്റലൈറ്റ് ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. മറ്റു നിയമ നടപടികള്‍ക്ക് ശേഷം സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെന്ന കാര്യം അറിയാതെയാണ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ദുബൈയില്‍ നിന്നാണ് വാങ്ങിയത്. മലയിലും കാട്ടിലും പോകുമ്പോള്‍ ഉപയോഗിക്കാനായാണ് വാങ്ങിയതെന്നാണ് വിശദീകരണം.  

      Read More »
    • ചങ്ങനാശേരിയിൽ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് നഴ്സിന് ദാരുണാന്ത്യം, അമ്മയ്ക്ക് ഗുരുതര പരുക്ക്

             ചങ്ങനാശേരി: സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നഴ്സ് മരിച്ചു. ബൈപ്പാസ് റോഡിലായിരുന്നു അപകടം. തുരുത്തി യുദാപുരം കുന്നുംപുറത്ത് വീട്ടിൽ ലാലി മോൻ ആന്റണിയുടെ മകൾ ലിനു ലാലിമോൻ (24) അണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ ജിജിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ലിനു, രണ്ടു ദിവസത്തെ അവധിയിലാണ് വീട്ടിലെത്തിയത്. അമ്മയുമായി മാന്നാറിലുളള ആയുർവേദ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. മിനിലോറിയിടിച്ച് റോഡിലേക്കു വീണ ലിനുവിന്റെ തലയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു. ലോറി ഡ്രൈവറെ കസ്റ്റ‍ഡിയിലെടുത്തുതായി ചങ്ങനാശേരി പൊലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം തുരുത്തി യുദാപുരം ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.   ലിഞ്ചുവും കുവൈറ്റിലുള്ള ലൈജുവുമാണ് ലിനുവിന്റെ സഹോദരങ്ങൾ.

      Read More »
    • (no title)

         കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത എറണാകുളം ആര്‍ടിഒ ടി.എം ജെർസണെ മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. ഗതാഗത കമ്മീഷണറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ജെർസണെ ചോദ്യംചെയ്തപ്പോഴും ഇതുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ കിട്ടി. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം വിജിലൻസ് വിശദമായി പരിശോധിച്ചു. മുൻപും നിരവധിതവണ ജെർസൺ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാൻ ഏജന്റുമാരെ നിയോ​ഗിച്ചാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം കൈക്കൂലി വാങ്ങുന്നത്. ഫോർട്ട്‌ കൊച്ചി- ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ താത്കാലിക പെർമിറ്റ് പുതുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആർ.ടി.ഒ പിടിയിലായത്. കൈക്കൂലിയായി 5,000 രൂപയും മദ്യക്കുപ്പിയും വാങ്ങാനെത്തിയ ഏജന്റ്  സജിയെയും രാമ പടിയാറിനെയും റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനു മുന്നിൽവെച്ച് വിജിലൻസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ആർ.ടി.ഒ ജെർസണെ അറസ്റ്റ് ചെയ്തത്. പരാതിക്കാരന്റെ…

      Read More »
    • സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസൽ അന്തരിച്ചു

            സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതം മൂലമാണ്‌ അപ്രതീക്ഷിത വിയോഗം. 6 വർഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍ വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. വി.എൻ വാസവൻ മന്ത്രിയായതോടെ റസൽ സെക്രട്ടറി സ്‌ഥാനത്ത്‌ തുടർന്നു. 2022 ജനുവരിയിലാണ്‌ എ.വി.റസൽ ആദ്യം സെക്രട്ടറിയായത്‌. 1981ൽ പാർട്ടിയംഗമായ റസൽ 13 വർഷം ചങ്ങനാശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്നു. 15 വർഷമായി ജില്ലാ സെക്രട്ടേറിയറ്റിലും 28 വർഷമായി ജില്ലാക്കമ്മിറ്റിയിലും അംഗമാണ്. ഡി.വൈ.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്രകമ്മിറ്റിയംഗവുമായിരുന്നു. സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമാണ്. 2006-ൽ ചങ്ങനാശ്ശേരിയിൽനിന്ന് നിയമസഭയിലേക്ക്…

      Read More »
    • മസ്തകത്തില്‍ മുറിവേറ്റ കൊമ്പന്‍ ചികിത്സയ്ക്കിടെ ചരിഞ്ഞു

      കൊച്ചി: അതിരപ്പള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പന്‍ ചികിത്സയിലിരിക്കെ ചരിഞ്ഞു. കോടനാട് അഭയാരണ്യത്തില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ കൊമ്പന്‍ ചരിഞ്ഞത്. കൊമ്പന്റെ മസ്തകത്തില്‍ ഒരു അടിയോളം ആഴത്തില്‍ ഉണ്ടായിരുന്ന മുറിവിനെ തുടര്‍ന്ന് ആന ഗുരുതരാവസ്ഥയിലായിരുന്നു. കഴിഞ്ഞദിവസം മയക്കുവെടിയേറ്റ് മയങ്ങി വീണ ആനയെ കുങ്കി ആനകളുടെ സഹായത്തോടെയാണ് ലോറിയില്‍ കയറ്റിയാണ് കോടനാട് എത്തിച്ചത്. കോന്നി സുരേന്ദ്രന്‍, വിക്രം, കുഞ്ചു എന്നീ കുങ്കി ആനകളാണ് ദൗത്യത്തിലുണ്ടായിരുന്നത്. മസ്തകത്തിലെ മുറിവില്‍ പുഴുക്കളെ കണ്ടെത്തിയതോടയാണ് ആനയെ പിടികൂടി ചികിത്സിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്. കഴിഞ്ഞദിവസം വെറ്റിലപ്പാറയ്ക്ക് സമീപത്ത് നിന്നാണ് ആനയെ പിടികൂടിയത്. വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം സ്ഥലത്തെത്തിയാണ് മയക്കുവെടിവെച്ചത്. മസ്തകത്തിലെ മുറിവില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് ലോറിയില്‍ കയറ്റി കോടനാട്ടേയ്ക്ക് കൊണ്ടുപോയത്. കോടനാട് അഭയാരണ്യത്തില്‍ ചികിത്സയിലിരിക്കെയാണ് കൊമ്പന്‍ ചരിഞ്ഞത്. ആനയുടെ ചികിത്സയ്ക്കായി പ്രത്യേക സംവിധാനങ്ങളാണ് വനംവകുപ്പ് ഒരുക്കിയിരുന്നത്.

      Read More »
    • രേഖകളുടെ പേരില്‍ നിയമനം വൈകിപ്പിച്ചു, അലീനയുടെ മരണത്തിന് കാരണം സ്‌കൂള്‍ അധികൃതരുടെ വീഴ്ച; താമരശ്ശേരി രൂപതയ്ക്കെതിരെ അധ്യാപികയുടെ പിതാവ്

      കോഴിക്കോട്: കട്ടിപ്പാറയില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപിക അലീന ബെന്നി ജീവനൊടുക്കിയ സംഭവത്തില്‍ സ്‌കൂള്‍ മാനേജ്മന്റിനും താമരശ്ശേരി രൂപയ്ക്കും എതിരെ ശക്തമായ ആരോപണവുമായി കുടുംബം. താമരശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് മകളുടെ മരണത്തിന് പിന്നിലെന്നാണ് പിതാവ് ബെന്നിയുടെ ആക്ഷേപം. ജോലിയുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കേണ്ട രേഖകളുടെ അഭാവം ചൂണ്ടിക്കാട്ടി രൂപത നിയമനം വൈകിപ്പിച്ചെന്നും, ഇതുണ്ടാക്കിയ സാമ്പത്തിക ബുദ്ധിമുട്ടാണ് മകളെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് എന്നുമാണ് പിതാവിന്റെ ആക്ഷേപം. അലീനയുടെ നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതില്‍ സ്‌കൂള്‍ മാനേജ്മെന്റ് പരാജയപ്പെട്ടതാണ് അലീന നേരിട്ട പ്രശ്നങ്ങള്‍ക്ക് കാരണം. സ്ഥിരമായി ഒരു ജോലി ലഭിക്കാന്‍ അലീന വളരെയധികം കഷ്ടപ്പെട്ടിരുന്നു. രൂപതയുടെ മാനേജ്‌മെന്റിന് കീഴിലുള്ള കട്ടിപ്പാറയിലുള്ള ഹോളി ഫാമിലി എല്‍പി സ്‌കൂളിലാണ് അലീന ആദ്യം ജോലി ചെയ്തത്. താത്കാലിക ഒഴിവിലായിരുന്നു നിയമനം. സ്ഥിരാധ്യാപിക തിരിച്ചെത്തിയതോടെ ജോലി നഷ്ടമായി. അഞ്ച് വര്‍ഷമായിരുന്നു അലീന ഹോളി ഫാമിലി എല്‍പി സ്‌കൂളില്‍ ജോലി…

      Read More »
    • കൂലിത്തര്‍ക്കം, സിഐടിയു ഭീഷണി; വണ്ടൂരില്‍ കട പൂട്ടി ബോര്‍ഡ് വച്ച് വ്യാപാരി

      മലപ്പുറം: വണ്ടൂര്‍ സംസ്ഥാനപാതയോരത്തെ കടയുടെ മുന്നില്‍ ചങ്ങലയിട്ടു പൂട്ടി വ്യാപാരി. ‘ചുമട്ടുതൊഴിലാളികളുടെ നിരന്തരമായ കൂലി വര്‍ധനയും ജീവനക്കാരെ ഭീഷണിപ്പെടുത്തലും കാരണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ പ്രവര്‍ത്തനം നിര്‍ത്തുന്നു’വെന്നാണ് വ്യാപാരി ബോര്‍ഡ് വച്ചത്. തറയില്‍ വിരിക്കുന്ന കരിങ്കല്ല്, കടപ്പ പാളികളും അനുബന്ധ സാധനങ്ങളും വില്‍ക്കുന്ന ‘ഹജര്‍ സ്റ്റോണ്‍’ എന്ന കടയാണ് ഇന്നലെ പൂട്ടിയത്. ”ഇടതു വ്യാപാരി സംഘടനയില്‍ അംഗത്വമുള്ള സ്ഥാപനമാണിത്. മറ്റെങ്ങുമില്ലാത്ത കൂലിയാണു വണ്ടൂരിലെ ചുമട്ടുതൊഴിലാളികള്‍ വാങ്ങുന്നത്. ഇതുമൂലം സ്ഥാപനം നഷ്ടത്തിലാണ്. ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിനു പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ല.” ഉടമ മാവൂര്‍ സ്വദേശി പി.ടി.അസീസ് പറഞ്ഞു. ചുമട്ടുതൊഴിലാളികള്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ, ഒരാഴ്ചയായി കടയില്‍ വരുന്ന ലോഡ് ഇറക്കാന്‍ കഴിയാതെ മടക്കുകയാണെന്നും വില്‍പന നടത്താന്‍ കഴിയാത്ത അവസ്ഥയാണെന്നും ജീവനക്കാര്‍ പറയുന്നു. കടയില്‍ ലോഡ് ഇറക്കുന്നതും കയറ്റുന്നതും മാത്രമാണു തങ്ങളുടെ പരിധിയില്‍ വരുന്നതെന്നും ഉപഭോക്താക്കള്‍ ലോഡ് കയറ്റുന്നതു സ്ഥാപനത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും ജീവനക്കാര്‍ പറയുന്നു. കടയുടമ ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിനു നല്‍കിയ പരാതിയെത്തുടര്‍ന്നു കൂലി ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നതുവരെ…

      Read More »
    • വ്യവസായ അനുമതികള്‍ ഇനി ചുവപ്പുനാടയില്‍ കുടുങ്ങില്ല; ‘ഇന്‍വെസ്റ്റ് കേരള ഉച്ചകോടി’യില്‍ ഉറപ്പുമായി മുഖ്യമന്ത്രി

      കൊച്ചി: കേരളത്തിലെത്തുന്ന നിക്ഷേപകര്‍ ചുവപ്പുനാട കുരുക്കിനെ കുറിച്ച് ഇനി ആശങ്കപ്പെടേണ്ടെന്നും ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഒന്നാമതാണു കേരളമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ നിക്ഷേപകരുടെ സ്വന്തം നാടാക്കുകയും സംസ്ഥാനത്തിന്റെ വികസനം അടുത്തഘട്ടത്തിലേക്കു കടക്കുകയുമെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി (ഐകെജിഎസ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ”വ്യവസായത്തിനുള്ള അനുമതികളും ലൈസന്‍സുകളും ചുവപ്പുനാടയില്‍പ്പെടാതെ സംരംഭകര്‍ക്ക് ഉടന്‍ ലഭ്യമാക്കും. മാനവവിഭവശേഷി വികസനത്തില്‍ കേരളം കൈവരിച്ചത് അഭിമാനനേട്ടമാണ്. വ്യവസായങ്ങള്‍ക്കു വലിയ പിന്തുണയാണ് വികസനത്തിന്റെ ഫെസിലിറ്റേറ്റര്‍ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ദേശീയപാത വികസനത്തിന് അതിവേഗം ഭൂമി ഏറ്റെടുക്കാനായത് ഇതുമൂലമാണ്. റോഡ്, റെയില്‍ വികസനം വലിയ പ്രാധാന്യത്തോടെ സംസ്ഥാനം നടപ്പാക്കുന്നു. ദേശീയപാതയ്ക്കു പുറമേ, ഗ്രാമീണ റോഡുകളും സജ്ജമാക്കി വികസനം ഓരോ മുക്കിലും മൂലയിലും എത്തിക്കുകയെന്നതാണു സമീപനം. ഭൂമി കിട്ടിയില്ലെന്ന കാരണത്താല്‍ ഒരു സംരംഭകനും ഇനി കേരളത്തില്‍നിന്നു മടങ്ങേണ്ടി വരില്ല.…

      Read More »
    Back to top button
    error: