Kerala
-
കൂലിത്തര്‍ക്കം, സിഐടിയു ഭീഷണി; വണ്ടൂരില്‍ കട പൂട്ടി ബോര്‍ഡ് വച്ച് വ്യാപാരി
മലപ്പുറം: വണ്ടൂര്‍ സംസ്ഥാനപാതയോരത്തെ കടയുടെ മുന്നില്‍ ചങ്ങലയിട്ടു പൂട്ടി വ്യാപാരി. ‘ചുമട്ടുതൊഴിലാളികളുടെ നിരന്തരമായ കൂലി വര്‍ധനയും ജീവനക്കാരെ ഭീഷണിപ്പെടുത്തലും കാരണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ പ്രവര്‍ത്തനം നിര്‍ത്തുന്നു’വെന്നാണ് വ്യാപാരി ബോര്‍ഡ് വച്ചത്. തറയില്‍ വിരിക്കുന്ന കരിങ്കല്ല്, കടപ്പ പാളികളും അനുബന്ധ സാധനങ്ങളും വില്‍ക്കുന്ന ‘ഹജര്‍ സ്റ്റോണ്‍’ എന്ന കടയാണ് ഇന്നലെ പൂട്ടിയത്. ”ഇടതു വ്യാപാരി സംഘടനയില്‍ അംഗത്വമുള്ള സ്ഥാപനമാണിത്. മറ്റെങ്ങുമില്ലാത്ത കൂലിയാണു വണ്ടൂരിലെ ചുമട്ടുതൊഴിലാളികള്‍ വാങ്ങുന്നത്. ഇതുമൂലം സ്ഥാപനം നഷ്ടത്തിലാണ്. ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിനു പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ല.” ഉടമ മാവൂര്‍ സ്വദേശി പി.ടി.അസീസ് പറഞ്ഞു. ചുമട്ടുതൊഴിലാളികള്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ, ഒരാഴ്ചയായി കടയില്‍ വരുന്ന ലോഡ് ഇറക്കാന്‍ കഴിയാതെ മടക്കുകയാണെന്നും വില്‍പന നടത്താന്‍ കഴിയാത്ത അവസ്ഥയാണെന്നും ജീവനക്കാര്‍ പറയുന്നു. കടയില്‍ ലോഡ് ഇറക്കുന്നതും കയറ്റുന്നതും മാത്രമാണു തങ്ങളുടെ പരിധിയില്‍ വരുന്നതെന്നും ഉപഭോക്താക്കള്‍ ലോഡ് കയറ്റുന്നതു സ്ഥാപനത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും ജീവനക്കാര്‍ പറയുന്നു. കടയുടമ ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിനു നല്‍കിയ പരാതിയെത്തുടര്‍ന്നു കൂലി ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നതുവരെ…
Read More » -
വ്യവസായ അനുമതികള്‍ ഇനി ചുവപ്പുനാടയില്‍ കുടുങ്ങില്ല; ‘ഇന്‍വെസ്റ്റ് കേരള ഉച്ചകോടി’യില്‍ ഉറപ്പുമായി മുഖ്യമന്ത്രി
കൊച്ചി: കേരളത്തിലെത്തുന്ന നിക്ഷേപകര്‍ ചുവപ്പുനാട കുരുക്കിനെ കുറിച്ച് ഇനി ആശങ്കപ്പെടേണ്ടെന്നും ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഒന്നാമതാണു കേരളമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ നിക്ഷേപകരുടെ സ്വന്തം നാടാക്കുകയും സംസ്ഥാനത്തിന്റെ വികസനം അടുത്തഘട്ടത്തിലേക്കു കടക്കുകയുമെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി (ഐകെജിഎസ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ”വ്യവസായത്തിനുള്ള അനുമതികളും ലൈസന്‍സുകളും ചുവപ്പുനാടയില്‍പ്പെടാതെ സംരംഭകര്‍ക്ക് ഉടന്‍ ലഭ്യമാക്കും. മാനവവിഭവശേഷി വികസനത്തില്‍ കേരളം കൈവരിച്ചത് അഭിമാനനേട്ടമാണ്. വ്യവസായങ്ങള്‍ക്കു വലിയ പിന്തുണയാണ് വികസനത്തിന്റെ ഫെസിലിറ്റേറ്റര്‍ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ദേശീയപാത വികസനത്തിന് അതിവേഗം ഭൂമി ഏറ്റെടുക്കാനായത് ഇതുമൂലമാണ്. റോഡ്, റെയില്‍ വികസനം വലിയ പ്രാധാന്യത്തോടെ സംസ്ഥാനം നടപ്പാക്കുന്നു. ദേശീയപാതയ്ക്കു പുറമേ, ഗ്രാമീണ റോഡുകളും സജ്ജമാക്കി വികസനം ഓരോ മുക്കിലും മൂലയിലും എത്തിക്കുകയെന്നതാണു സമീപനം. ഭൂമി കിട്ടിയില്ലെന്ന കാരണത്താല്‍ ഒരു സംരംഭകനും ഇനി കേരളത്തില്‍നിന്നു മടങ്ങേണ്ടി വരില്ല.…
Read More » -
പാലായില്‍ നഗരസഭാ കൗണ്‍സിലര്‍ രാജി വയ്ക്കാതെ കെയറര്‍ ആയി ജോലി ചെയ്യാന്‍ യുകെയില്‍! കഴിഞ്ഞ ആഴ്ച അവിശ്വാസം പാസാക്കാന്‍ നിന്നനില്‍പില്‍ പാലായിലേക്ക്; കൗണ്‍സിലര്‍ യുകെയില്‍ എത്തിയതറിഞ്ഞ് അന്തംവിട്ട് പാലാക്കാര്‍
കോട്ടയം: കേരള കോണ്‍ഗ്രസിന്റെ കേന്ദ്ര ആസ്ഥാനം എന്ന നിലയില്‍ പാലാ രാഷ്ട്രീയം എന്നും കൗതുകം നിറഞ്ഞതാണ് മലയാളികള്‍ക്ക്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായി കേരള കോണ്‍ഗ്രസ് മാണി വിഭാഗം വലതു പക്ഷം വിട്ട് ഇടതിലേക്ക് എത്തിയതിന്റെ അനുരണനങ്ങള്‍ ഇരു പക്ഷത്തും കഴിഞ്ഞ അഞ്ചു വര്‍ഷക്കാലവും നിലനിന്നിരുന്നു. തലമുതിര്‍ന്ന നേതാക്കളുടെ എണ്ണക്കൂടുതല്‍ കാരണം ഓരോ വര്‍ഷവും ഓരോ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്ന നിലയില്‍ സ്ഥാനമാറ്റം നടത്തിക്കൊണ്ടിരുന്ന പാലായില്‍ ഏറ്റവും ഒടുവില്‍ ചെയര്‍മാന്‍ ആയ ഷാജു തുരത്തേല്‍ മുന്‍ ധാരണ പ്രകാരം സ്ഥാനം ഒഴിയാന്‍ വിമുഖത കാണിച്ചതോടെ അസാധാരണ രാഷ്ട്രീയ നാടകങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. എന്നാല്‍ ഇതിനിടയില്‍ പൊന്നുരുക്കുന്നിടത്തു പൂച്ചക്ക് എന്ത് കാര്യം എന്ന മട്ടില്‍ ഉള്ള ചോദ്യം അസ്ഥാനത്താക്കി പാലായില്‍ എത്തിയ അവിശ്വാസ പ്രമേയം തോല്‍ക്കണമെങ്കില്‍ ഒരു യുകെ മലയാളി നാട്ടില്‍ എത്തണം എന്ന അവസ്ഥയായി. കാരണം 13-ാം വാര്‍ഡായ മുരിക്കുംപുഴയിലെ കൗണ്‍സിലര്‍ ആര്‍ സന്ധ്യ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി…
Read More » -
ഡോക്ടറായ ഭാര്യയ്ക്ക് പകരം ജോലി ചെയ്യുന്നത് ഭര്‍ത്താവെന്ന് പരാതി; സംഭവം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍
മലപ്പുറം: വനിതാ ഡോക്ടര്‍ക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നുവെന്ന് പരാതി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ സഫീദയ്ക്കെതിരെയാണ് പരാതി. സഫീദയ്ക്ക് പകരം ഭര്‍ത്താവായ ഡോക്ടര്‍ സഫീല്‍ പരിശോധന നടത്തുന്നുവെന്നാണ് ആരോപണം. സഫീദയുടെ രാത്രി ഡ്യൂട്ടിയാണ് ഭര്‍ത്താവ് ചെയ്യുന്നത്. സംഭവത്തില്‍ യൂത്ത് ലീഗ് ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കി. ഡോ. സഫീദ കുഞ്ഞിന് മുലയൂട്ടാന്‍ പോകുമ്പോഴാണ് സഫീല്‍ ചികിത്സ നടത്തിയതെന്നാണ് സൂപ്രണ്ട് പറയുന്നത്. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് സഫീല്‍ ഇങ്ങനെ ചെയ്തതെന്നാണ് വിശദീകരണം.
Read More » -
ഭൂമി തരംമാറ്റല്‍; 25 സെന്റില്‍ കൂടുതലെങ്കില്‍ ആകെ വിലയുടെ 10% അടയ്ക്കണം
ന്യൂഡല്‍ഹി: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം തരം മാറ്റുന്ന ഭൂമി 25 സെന്റില്‍ കൂടുതലാണെങ്കില്‍ (ഒരു ഏക്കര്‍ വരെ) മൊത്തം ഭൂമിയുടെ ന്യായവിലയുടെ 10 % ഫീസ് അടയ്ക്കണമെന്ന് സുപ്രീംകോടതി. അധിക ഭൂമിയുടെ മാത്രം ന്യായ വിലയുടെ 10% ഫീസ് അടച്ചാല്‍ മതിയെന്ന കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണിത്. തൊടുപുഴ സ്വദേശി മൗഷ്മി ആന്‍ ജേക്കബ് നല്‍കിയ ഹര്‍ജിയിലാണ് അധിക ഭൂമിക്കു മാത്രം ഫീസ് വാങ്ങിയാല്‍ മതിയെന്ന് ഹൈക്കോടതി പറഞ്ഞത്. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ 27എ വകുപ്പു പകാരം, തരംമാറ്റുന്ന ഭൂമി 25 സെന്റില്‍ കൂടുതലാണെങ്കില്‍ ആകെ സ്ഥലത്തിന്റെ ന്യായവിലയുടെ പത്തുശതമാനം ഫീസായി ഈടാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദമാണ് സുപ്രീംകോടതി ശരിവെച്ചത്. ഭൂമി 25 സെന്റില്‍ കൂടുതലുണ്ടെങ്കില്‍ അധികമായി വരുന്ന സ്ഥലത്തിന്റെ ന്യായവിലയുടെ 10 ശതമാനം മാത്രം ഫീസായി അടിച്ചാല്‍മതിയെന്ന കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി വിധി. ഹൈക്കോടതി ഉത്തരവ് 2023 നവംബറില്‍ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഒരേക്കര്‍…
Read More » -
കെ.വി.തോമസിന്റെ ടിഎ ഇരട്ടിയാക്കും, 6.31 ലക്ഷം 11.31 ലക്ഷമാക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: പി.എസ്.സി അംഗങ്ങളുടെ ശമ്പള വര്‍ധനവിന് പിന്നാലെ, കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി.തോമസിന്റെ യാത്രാബത്ത ഉയര്‍ത്താന്‍ നിര്‍ദേശം. പ്രതിവര്‍ഷത്തെ തുക 11.31 ലക്ഷം ആക്കാനാണ് പൊതുഭരണ വകുപ്പിന്റെ ശുപാര്‍ശ. ബുധനാഴ്ച ചേര്‍ന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് വിഷയം വന്നത്. അഞ്ച് ലക്ഷം രൂപയായിരുന്നു സംസ്ഥാന ബജറ്റില്‍ കെ.വി.തോമസിന് യാത്രാബത്തയായി അനുവദിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞവര്‍ഷം 6.31 ലക്ഷം രൂപ ചിലവായതിനാല്‍ അഞ്ച് ലക്ഷം രൂപ പോരെന്നും 11.31 ലക്ഷം വേണമെന്നും ധനവകുപ്പിനോട് പൊതുഭരണ വകുപ്പിന്റെ പ്രോട്ടോക്കോള്‍ വിഭാഗം ശുപാര്‍ശ ചെയ്യുകയായിരുന്നു. ഓണറേറിയം ഇനത്തില്‍ പ്രതിവര്‍ഷം ലക്ഷങ്ങള്‍ കെ.വി.തോമസിന് ലഭിക്കുന്നുണ്ട്. ഇതിനുപുറമെയാണ് യാത്രബത്ത ഇരട്ടിയാക്കാനുള്ള നിര്‍ദേശം. ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് കോണ്‍ഗ്രസുമായി ഇടഞ്ഞ് സി.പി.എമ്മിനൊപ്പം കൂടിയ കെ.വി.തോമസിനെ 2023 ജനുവരിയിലാണ് ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചത്. അഞ്ച് ജീവനക്കാരാണ് അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിലുള്ളത്. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍ എന്നിങ്ങനെയാണ് നിയമനം. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ട്രഷറി നിയന്ത്രണത്തില്‍ ഇളവുവരുത്തി…
Read More » -
അനധികൃത ഖനനം: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കും കുടുംബത്തിനുമെതിരെ അന്വേഷണം
ഇടുക്കി: അനധികൃത ഖനനം നടത്തിയെന്ന പരാതിയില്‍ സിപിഎം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസിനും മകനും മരുമകനുമെതിരെ അന്വേഷണത്തിന് ഉത്തരവ്. പേരു വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ ജില്ലാ കലക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഉടുമ്പന്‍ചോല താലൂക്കിലെ വിവിധ വില്ലേജ് പരിധിയിലായി വര്‍ഗീസും മകന്‍ അമലും മരുമകന്‍ സജിത്തും ചേര്‍ന്ന് അനധികൃതമായി പാറ പൊട്ടിക്കലും മണ്ണ് കടത്തലും നടത്തുന്നുണ്ടെന്നാണ് പൊതുപ്രവര്‍ത്തകന്‍ കലക്ടര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പരാതി അന്വേഷിക്കാന്‍ കലക്ടര്‍ തഹസില്‍ദാര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ അതത് വില്ലേജ് ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. നേരത്തെ സിപിഎം ജില്ലാ സമ്മേളനം നടക്കുമ്പോഴും വര്‍ഗീസിനെതിരെ അനധികൃത ഖനന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
Read More » -
ലഗേജിലെന്തന്ന ചോദ്യത്തിന് ബോംബെന്ന് മറുപടി; കോഴിക്കോട് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍
കോഴിക്കോട്: ലഗേജിന്റെ ഭാരക്കൂടുതല്‍ ചോദ്യം ചെയ്ത വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് ബാഗില്‍ ബോംബാണെന്ന് മറുപടി പറഞ്ഞ യാത്രക്കാരന്‍ അറസ്റ്റില്‍. നെടുമ്പാശേരി വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്. കോഴിക്കോട് സ്വദേശി റഷീദിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് ക്വലാലംപൂരിലേക്ക് പോകാനായാണ് റഷീദ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് ലഗേജ് പരിശോധിക്കുന്നതിനിടെയാണ് ബാഗില്‍ നിശ്ചിത തൂക്കത്തിലധികം സാധനങ്ങളുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ ബാഗില്‍ എന്താണെന്ന് ഉദ്യോഗസ്ഥന്‍ ചോദിക്കുകയായിരുന്നു. ബോംബുണ്ട് എന്ന് പരിഹാസ രൂപേണ റഷീദ് മറുപടി നല്‍കി. ഉടന്‍തന്നെ ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരമറിയിക്കുകയും നെടുമ്പാശേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Read More » -
കോഴിക്കോട് അധ്യാപിക ജീവനൊടുക്കി: 5 വർഷമായി ശമ്പളം കിട്ടാത്തതിന്റെ മനോവിഷമം കാരണമെന്ന് കുടുംബം
കോഴിക്കോട് കോടഞ്ചേരിയിൽ അധ്യാപികയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. താമരശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളിലെ അധ്യാപിക അലീന ബെന്നി(29)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിപ്പാറയിലെ സ്കൂളിൽ 5 വർഷം ജോലി ചെയ്ത അലീന, കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരിയിലാണ് ജോലി ചെയ്യുന്നത്. കട്ടിപ്പാറയിലെ വീട്ടിലെ മുറിയിലാണ് അലീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അലീന ഇന്നലെ സ്കൂളിൽ പോയിരുന്നില്ല. ഫോൺ സ്വിച്ച് ഓഫും ആയിരുന്നു. സ്കൂളിൽ എത്താതിരുന്നതിനാൽ അധികൃതർ പിതാവ് ബെന്നിയെ വിളിച്ച് കാര്യം അന്വേഷിക്കുകയായിരുന്നു. 3 മണിയോടെ ബെന്നി വീട്ടിലെത്തിയപ്പോഴാണ് അലീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിക്കായി 13 ലക്ഷം രൂപ ഇവര്‍ രൂപതയ്ക്ക് നല്‍കിയെന്നും 6 വര്‍ഷമായിട്ടും സ്ഥിരം നിയമനം ആയിട്ടില്ലെന്നും കുടുംബം പറയുന്നു. കോടഞ്ചേരി സ്‌കൂളിലെ അധ്യാപകരും മറ്റും സ്വരൂപിച്ച തുകയാണ് ഇവര്‍ക്ക് വേതനമായി ലഭിച്ചിരുന്നത്. കോർപറേറ്റ് മാനേജ്മെന്റിനു കീഴിൽ ജോലി ചെയ്തിരുന്ന…
Read More » -
എറണാകുളം ആർടിഒ കൈക്കൂലി കേസിൽ കുടുങ്ങി: 49 കുപ്പി വിദേശമദ്യവും പണവും വീട്ടിൽ നിന്ന് പിടിച്ചെടുത്തു
കൈക്കൂലിയായി പെരുവഴിയിൽ വച്ച് 5,000 രൂപയും ഒരു കുപ്പി മദ്യവും വാങ്ങിയ എറണാകുളം ആർടിഒ ജെര്‍സൺ അറസ്റ്റിൽ. ഒപ്പം ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയും വിജിലൻസ് സംഘം അറസ്റ്റു ചെയ്തത്. ജെർസൺന്റെ ഇടപ്പള്ളിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 49 കുപ്പി വിദേശമദ്യവും റബ്ബർ ബാൻഡിട്ട് ചുരുട്ടി വെച്ച നിലയിൽ അറുപതിനായിരത്തോളം രൂപയും കിട്ടിയിട്ടുണ്ട്. 50 ലക്ഷത്തിനപ്പുറം പോകുന്ന നിക്ഷേപങ്ങളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ചെല്ലാനം–ഫോർട്ട്കൊച്ചി റൂട്ടിൽ സര്‍വീസ് നടത്തുന്ന ബസിന്റെ മാനേജരായ ചെല്ലാനം സ്വദേശിയിൽ നിന്നാണ് ഇവർ കൈക്കൂലി വാങ്ങിയത്. പരാതിക്കാരന്റെ സുഹൃത്താണ് ബസിന്റെ ഉടമസ്ഥൻ. ഈ ബസിന്റെ റൂട്ട് പെർമിറ്റിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് മറ്റൊരു ബസിനു റൂട്ട് പെർമിറ്റ് നൽകുന്നതിനായി അപേക്ഷ സമർപ്പിച്ചെങ്കിലും അനുമതി നൽകുന്നത് ആർടിഒയും സംഘവും മനപൂർവ്വം വൈകിപ്പിച്ചു. തുടർന്ന് ആർ.ടി ഓഫീസിലെ ഏജന്റായ രാമപടിയാർ പരാതിക്കാരനെ കണ്ടു മറ്റൊരു ഏജന്റായ സജിയുടെ പക്കൽ 5,000 രൂപ കൈക്കൂലി നൽകണമെന്നു ജെർസണ്‍ നിർദേശിച്ചതായി അറിയിച്ചു.…
Read More »