Kerala

    • ‘അടച്ചിട്ട് പോയാല്‍ മതി സാറേ, നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്’; എംവിഡിയുടെ വാഹനത്തിന് പിഴയടപ്പിച്ച് യുവാവ്

      കൊല്ലം: റോഡ് നിയമലംഘനങ്ങള്‍ക്ക് പിഴയടപ്പിക്കാന്‍ ഓടി നടന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തിന് പിഴ അടപ്പിച്ച് യുവാവ്. പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ നിരത്തിലിറങ്ങിയ സര്‍ക്കാര്‍ വാഹനത്തിനാണ് റോഡില്‍ തടഞ്ഞ് നിര്‍ത്തി വാഹനത്തിലെ ഉദ്യോഗസ്ഥരെ കൊണ്ട് തന്നെ പിഴ അടപ്പിച്ചത്. കൊല്ലം ഓയൂര്‍ ജങ്ഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വാഹന പരിശോധന നടത്തുന്ന എംവിഡി ഉദ്യോഗസ്ഥരെ കണ്ട സമീപത്തെ കടയിലെ ജീവനക്കാരന്‍ പരിവാഹന്‍ സൈറ്റില്‍ കയറി സര്‍ക്കാര്‍ വാഹനത്തിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്ന് പരിശോധിച്ചു. ജനുവരി 25 കാലാവധി അവസാനിച്ച വണ്ടിയുമായാണ് എത്തിയതെന്ന് മനസിലാക്കിയ ഇയാള്‍ വാഹനത്തിനടുത്ത് വന്ന് ഉദ്യോഗസ്ഥരോട് ഈ വാഹനത്തിന് പിഴയീടാക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. ജനുവരി 25 ന് നിങ്ങളുടെ വണ്ടിയുടെ പൊല്യൂഷന്‍ തീര്‍ന്നിട്ടുണ്ട്. ഇതിപ്പോള്‍ ഫെബ്രുവരി ആയില്ലേ. പിഴയടക്ക് സാറെ. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. ഒന്നും രണ്ടുമല്ല 5000 രൂപയാണ് മിനിയാന്ന് എന്നെ കൊണ്ട് അടപ്പിച്ചത്. എല്ലാവരും ജീവിക്കാന്‍ വേണ്ടിയാണ് സാറെ, നിങ്ങളുടെ വണ്ടിക്ക് മാത്രമെന്താ കൊമ്പുണ്ടോ’…

      Read More »
    • തൃത്താലയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ഒരു വയസ്സുള്ള കുട്ടി മരിച്ചു

      പാലക്കാട്: തൃത്താല സെന്ററില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ഒരു വയസ്സുള്ള കുട്ടി മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്ക്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. പട്ടാമ്പി താഴത്തേതില്‍ ഹൈസിന്‍ ആണ് മരിച്ചത്. ആലൂര്‍ ഭാഗത്തുനിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് പട്ടാമ്പി തൃത്താല റോഡില്‍ റൂട്ട് നടത്തുന്ന മുള്ളത്ത് എന്ന സ്വകാര്യ ബസ്സില്‍ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.  

      Read More »
    • ജോസ് കെ.മാണിയുടെ മകള്‍ പ്രിയങ്കയ്ക്ക് പാമ്പു കടിയേറ്റു; ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

      ആലപ്പുഴ: ജോസ് കെ.മാണി എംപിയുടെ മകള്‍ പ്രിയങ്കയെ പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മ നിഷ ജോസ് കെ.മാണിയുടെ ആലപ്പുഴയിലെ വസതിയില്‍ വച്ച് ഇന്നലെ വൈകിട്ടാണ് പാമ്പുകടിയേറ്റത്. 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. പ്രിയങ്കയെ കടിച്ച പാമ്പ് ഏതാണെന്നു വ്യക്തമായിട്ടില്ല. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.      

      Read More »
    • കൂടുതല്‍ എണ്ണയൊഴിക്കാനില്ലെന്ന് തരൂര്‍; പരിധിവിട്ടിട്ടില്ലെന്ന് മുരളീധരന്‍, പിന്തുണ

      തിരുവനന്തപുരം: ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖം ചര്‍ച്ചയാകവേ കൂടുതല്‍ വിശദീകരണവുമായി ശശി തരൂര്‍. ഇപ്പോള്‍ നടക്കുന്ന നാടകങ്ങളില്‍ കൂടുതല്‍ എണ്ണയൊഴിക്കാനില്ലെന്ന് തരൂര്‍ പറഞ്ഞു. പാര്‍ട്ടിക്ക് തന്റെ സേവനങ്ങള്‍ വേണ്ടെങ്കില്‍ മുന്നില്‍ മറ്റ് വഴികളുണ്ടെന്നാണ് അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. തന്റെ കഴിവുകള്‍ പാര്‍ട്ടി വേണ്ടവിധത്തില്‍ വിനിയോഗിക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. ‘ഫെബ്രുവരി 26ന് വരേണ്ട പോഡ്കാസ്റ്റ് ഇന്ന് ബ്രേക്കിംഗ് ന്യൂസ് ആകുമെന്ന് കരുതിയില്ല. അഭിമുഖത്തിന്റെ തലക്കെട്ടിനോട് യോജിക്കുന്നില്ല. കേരളത്തില്‍ സമഗ്ര മാറ്റം കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാം. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അപ്പുറത്ത് എല്ലാ കേരളീയരുടെയും പുരോഗതിയാണ് ആഗ്രഹിക്കുന്നത്’- തരൂര്‍ വ്യക്തമാക്കി. ‘കോണ്‍ഗ്രസിന് എന്റെ സേവനങ്ങള്‍ വേണ്ടെങ്കില്‍ മുന്നില്‍ മറ്റ് വഴികള്‍ ഉണ്ട്. കേരളത്തിലെ പാര്‍ട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ മൂന്നാമതും തിരിച്ചടി നേരിടേണ്ടി വരും. ദേശീയ തലത്തില്‍ തിരിച്ചടിക്ക് സാദ്ധ്യതയുണ്ട്.ഘടകകക്ഷികള്‍ തൃപ്തരല്ല. എന്റെ കഴിവുകള്‍ പാര്‍ട്ടി വിനിയോഗിക്കണം. വോട്ട് ചെയ്ത ജനം തനിക്ക് അഭിപ്രായ സ്വാതന്ത്ര്യം കൂടിയാണ് തന്നിരിക്കുന്നത്.…

      Read More »
    • സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ടുമടങ്ങാം; ‘തീര്‍ത്ഥാടന യാത്രയും ടൂര്‍ പാക്കേജും’ ഒരുക്കി സഹകരണ ബാങ്കുകള്‍

      കാസര്‍ഗോഡ്: മധുരയിലെ സിപിഎം ദേശീയ പാര്‍ട്ടി കോണ്‍ഗ്രസ് കണ്ടുമടങ്ങാന്‍ തീര്‍ത്ഥാടന യാത്രയും ടൂര്‍ പാക്കേജും ഒരുക്കി സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകള്‍. നീലേശ്വരം കൊടക്കാട് ബാങ്കും കയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്കുമാണ് തീര്‍ത്ഥാടന യാത്രയും ടൂര്‍ പാക്കേജും ഒരുക്കിയത്. പഴനി ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം, രാമേശ്വരം ക്ഷേത്രം എന്നിവ സന്ദര്‍ശിക്കാനും സിപിഎം അഖിലേന്ത്യാ പാര്‍ട്ടി കോണ്‍ഗ്രസ് കാണാനുമുള്ള സൗകര്യമൊരുക്കുന്നതാണ് നീലേശ്വരം കൊടക്കാട് ബാങ്കിന്റെ തീര്‍ത്ഥാടന യാത്ര. പാര്‍ട്ടി കോണ്‍ഗ്രസും ഒപ്പം കൊടൈക്കനാലും കാണുന്ന രൂപത്തിലാണ് കയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ടൂര്‍ പാക്കേജ്. നീലേശ്വരം കൊടക്കാട് ബാങ്കിന്റെ 4 ദിവസത്തെ പാക്കേജിന് 4700 രൂപയാണ് ചാര്‍ജ്. ഏപ്രില്‍ 4ന് വൈകിട്ട് ആരംഭിച്ച് പിറ്റേ ദിവസം പഴനി, മധുര ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസും കണ്ട ശേഷം രാമേശ്വരത്തെത്തി താമസം. തൊട്ടടുത്ത ദിവസം രാമേശ്വരം ക്ഷേത്രവും ധനുഷ്‌കോടി അടക്കം വിവിധ സ്ഥലങ്ങളും സന്ദര്‍ശിക്കും. ഏപ്രില്‍ 7 ന് തിരികെ…

      Read More »
    • പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ മുന്നില്‍ മറ്റുവഴികളുണ്ട്! കോണ്‍ഗ്രസിന് താക്കീതുമായി തരൂര്‍; രാഹുലുമായുള്ള കൂടിക്കാഴ്ചയിലും തൃപ്തിയില്ലെന്ന് പറയാതെ പറഞ്ഞ് വിശ്വപൗരന്‍

      തിരുവനന്തപുരം: കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന മുന്നറിയിപ്പോടെയാണ് തരൂര്‍ ഇത്തവണ രംഗത്തുള്ളത്. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ ഈ മുന്നറിയിപ്പ് നല്‍കിയത്. കേരളത്തിലെ പാര്‍ട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ മൂന്നാമതും തിരിച്ചടി നേരിടും. തന്റെ കഴിവുകള്‍ പാര്‍ട്ടി വിനിയോഗിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. ‘പാര്‍ട്ടി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി ഉണ്ടാകും. ഇല്ലെങ്കില്‍ എനിക്ക് എന്റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ട്. എനിക്ക് വേറെ വഴിയില്ലെന്ന് നിങ്ങള്‍ കരുതരുത്. എന്റെ പുസ്തകങ്ങള്‍, പ്രസംഗങ്ങള്‍ അങ്ങനെ ആ വഴിക്ക്. ഒരു പ്രസംഗം നടത്താന്‍ ലോകമെമ്പാടുമുള്ള ക്ഷണങ്ങള്‍ എനിക്കുണ്ട്’ തരൂര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ തൃപ്തിയില്ലെന്നാണ് ശശി തരൂരിന്റെ പുതിയ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം ലക്ഷ്യമിട്ടുള്ള നീക്കമാണ് ശശി തരൂരിന്റെ പുതിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍പോലും തിരുവനന്തപുരത്ത് തനിക്ക് വോട്ടുചെയ്തിട്ടുണ്ടെന്ന് തരൂര്‍ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ…

      Read More »
    • സ്റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ്, നോട്ടീസ് കൈപ്പറ്റാതെ പി.സി.ജോര്‍ജ്; അറസ്റ്റിന് സാധ്യത

      കോട്ടയം: മതവിദ്വേഷ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഈരാറ്റുപേട്ട പൊലീസിന്റെ നോട്ടീസ്. ജോര്‍ജ് നോട്ടീസ് കൈപ്പറ്റിയില്ല. പാര്‍ട്ടി തീരുമാനം അനുസരിച്ച് മാത്രം സ്റ്റേഷനില്‍ ഹാജരാകാനാണ് ജോര്‍ജിന്റെ തീരുമാനം. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമര്‍ശത്തില്‍ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തിനനുസരിച്ച് നടപടിയെടുക്കാനാണ് ഈരാറ്റുപേട്ട പൊലീസിന്റെ നീക്കം. പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസില്‍ നേരത്തെ കോട്ടയം ജില്ലാ സെഷന്‍സ് കോടതിയും ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശം അബദ്ധത്തില്‍ പറ്റിപ്പോയ പിഴവെന്നായിരുന്നു പി.സി.ജോര്‍ജിന്റെ വാദം. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ജോര്‍ജിനെതിരെ ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.

      Read More »
    • അടുത്ത നീക്കവുമായി അന്‍വര്‍, തൃണമൂല്‍ ദേശീയ നേതാക്കളുമായി പാണക്കാട്ട്

      മലപ്പുറം: തൃണമൂല്‍ എംപിമാരായ മഹുവ മൊയ്ത്രയും ഡെറിക് ഒബ്രിയാനും മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. തൃണമൂല്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ പിവി അന്‍വറിനൊപ്പമാണ് നേതാക്കള്‍ സാദിഖലി തങ്ങളെ കാണാനായി പാണക്കാടെത്തിയത്. എല്‍ഡിഎഫ് വിട്ട് എംഎല്‍എ സ്ഥാനം രാജിവച്ച് യുഡിഎഫ് പ്രവേശനം കാത്ത് കഴിയുന്ന അന്‍വറിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. ഈ മാസം 27ന് യുഡിഎഫ് യോഗം നടക്കുന്ന സാഹചര്യത്തില്‍ അന്‍വറിന്റെയും തൃണമൂലിന്റെയും മുന്നണി പ്രവേശം ചര്‍ച്ച ആയതായാണ് റിപ്പോര്‍ട്ടുകള്‍. കൂടിക്കാഴ്ചയില്‍ സാദിഖലി തങ്ങളും പ്രതികരിച്ചിട്ടുണ്ട്. ‘തൃണമൂല്‍ എംപിമാര്‍ കേരളത്തില്‍ അവരുടെ പാര്‍ട്ടി പരിപാടിക്കായി വന്നതായിരുന്നു. മലപ്പുറത്തെത്തിയപ്പോള്‍ പാണക്കാട് എത്താന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനം’- അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രധാന്യമുള്ള വിഷയങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി. എംഎല്‍എ സ്ഥാനം രാജിവച്ച ശേഷം ഇത് രണ്ടാം തവണയാണ് അന്‍വര്‍ പാണക്കാട് എത്തുന്നത്. ഞായറാഴ്ച മഞ്ചേരിയില്‍ നടക്കുന്ന തൃണമൂലിന്റെ പ്രതിനിധി സമ്മേളനത്തിലും…

      Read More »
    • സാറ്റലൈറ്റ് ഫോണുമായി ഇസ്രായേല്‍ ദമ്പതികള്‍ മുണ്ടക്കയത്ത് പിടിയില്‍; ചോദ്യം ചെയ്ത് ഇന്റലിജന്‍സും എന്‍ഐഎയും

      കോട്ടയം: അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച കേസില്‍ ഇസ്രയേല്‍ സ്വദേശി പിടിയില്‍. ഇസ്രയേല്‍ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെയാണ് സാറ്റലൈറ്റ് ഫോണുമായി പിടികൂടിയത്. ഇസ്രയേലില്‍നിന്നു കുമരകത്ത് എത്തിയ ഇയാള്‍ അവിടെനിന്ന് തേക്കടിയിലേക്ക് ഭാര്യയുമായി പോകുന്ന യാത്രാമധ്യേ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിക്കുകയായിരുന്നു. ഇന്റലിജന്‍സ് വിഭാഗം മുഖേനയാണ് പൊലീസിനു വിവരം ലഭിച്ചത്. പിന്നാലെ ഇയാളെ മുണ്ടക്കയത്ത് വച്ച് പിടികൂടി. ഇന്റലിജന്‍സും എന്‍ഐഎ ഉദ്യോഗസ്ഥരും പൊലീസും ചോദ്യം ചെയ്തു. സാറ്റലൈറ്റ് ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. മറ്റു നിയമ നടപടികള്‍ക്ക് ശേഷം സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെന്ന കാര്യം അറിയാതെയാണ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ദുബൈയില്‍ നിന്നാണ് വാങ്ങിയത്. മലയിലും കാട്ടിലും പോകുമ്പോള്‍ ഉപയോഗിക്കാനായാണ് വാങ്ങിയതെന്നാണ് വിശദീകരണം.  

      Read More »
    • ചങ്ങനാശേരിയിൽ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് നഴ്സിന് ദാരുണാന്ത്യം, അമ്മയ്ക്ക് ഗുരുതര പരുക്ക്

             ചങ്ങനാശേരി: സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നഴ്സ് മരിച്ചു. ബൈപ്പാസ് റോഡിലായിരുന്നു അപകടം. തുരുത്തി യുദാപുരം കുന്നുംപുറത്ത് വീട്ടിൽ ലാലി മോൻ ആന്റണിയുടെ മകൾ ലിനു ലാലിമോൻ (24) അണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ ജിജിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ലിനു, രണ്ടു ദിവസത്തെ അവധിയിലാണ് വീട്ടിലെത്തിയത്. അമ്മയുമായി മാന്നാറിലുളള ആയുർവേദ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. മിനിലോറിയിടിച്ച് റോഡിലേക്കു വീണ ലിനുവിന്റെ തലയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു. ലോറി ഡ്രൈവറെ കസ്റ്റ‍ഡിയിലെടുത്തുതായി ചങ്ങനാശേരി പൊലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം തുരുത്തി യുദാപുരം ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.   ലിഞ്ചുവും കുവൈറ്റിലുള്ള ലൈജുവുമാണ് ലിനുവിന്റെ സഹോദരങ്ങൾ.

      Read More »
    Back to top button
    error: