Kerala
-
കൊച്ചി റോഡിലാകെ മുളക് പൊടി; വലഞ്ഞ് യാത്രക്കാര്‍
കൊച്ചി: കളമശ്ശേരി റോഡിലാകെ മുളക് പൊടി. മുളക് പൊടി അന്തരീക്ഷത്തില്‍ പടര്‍ന്നതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ഫയര്‍ ഫോഴ്‌സ് എത്തിയാണ് റോഡ് വൃത്തിയാക്കിയത്. ഇതുവഴിപോയ ഗുഡ്സ് വാഹനത്തില്‍ നിന്ന് മുളകുപൊടിയുടെ കവറുകള്‍ റോഡില്‍ വീണ് പൊട്ടുകയും കാറ്റില്‍ പ്രദേശത്താകെ വ്യാപിക്കുകയുമായിരുന്നു എന്നാണ് കരുതുന്നത്. തിരക്കേറിയ സമത്തായിരുന്നു സംഭവം. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ വലഞ്ഞത്. കണ്ണില്‍ മുളകുപൊടി വീണ് അസഹനീയമായ എരിച്ചിലായിരുന്നു. മുഖവും കണ്ണും കഴുകിയിട്ടും എരിച്ചില്‍ മാറിയില്ല. അപകടം പറ്റാതെ തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടത്. ബസ്, കാര്‍ യാത്രക്കാരെയും മുളകുപൊടി വലച്ചു.
Read More » -
സി.പി.ഐ നേതാവും മുന്‍ എം.എല്‍.എമായ പി രാജു അന്തരിച്ചു
കൊച്ചി: സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ പി രാജു അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ടു തവണ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. 1991 ലും 1996 ലും വടക്കന്‍ പറവൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും, ജനയുഗം കൊച്ചി യൂണിറ്റ് മാനേജരും ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read More » -
സമൂഹമാധ്യമ താരം അന്ന ഗ്രേസിന്റെ ഭർത്താവ് യുകെ വീസ തട്ടിപ്പ് കേസിൽ അറസ്റ്റിൽ, ഒന്നാം പ്രതിയായ അന്ന മുൻകൂർ ജാമ്യം തേടി കോടതിയിൽ
ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമായി 2 ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള സമൂഹമാധ്യമ താരം അന്ന ഗ്രേസ് യുകെയിമിൽ ഫാമിലി വീസ വാഗ്ദാനം ചെയ്ത് ആറ്റിങ്ങൽ സ്വദേശിനിയായ യുവതിയിൽനിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. അന്നയുടെ ഭർത്താവ് ജോൺസൺ സേവ്യറിനെ ആദ്യം അറസ്റ്റു ചെയ്തതിനു പിന്നാലെ കൽപ്പറ്റ ചുഴലി മാമ്പറ്റ പറമ്പിൽ സബീർ, കോട്ടത്തറ പുതുശ്ശേരിയിൽ അലക്‌സ് അഗസ്റ്റിൻ എന്നിവരെ കർണാടകയിലെ ഹുൻസൂരിൽ നിന് ഇന്നലെ പൊലീസ് പിടികൂടി. പ്രതികളെ ഡിവൈഎസ്‌പി പി.എൽ ഷൈജു, പൊലീസ് ഇൻസ്‌പെക്ടർ ബിജു ആന്റണി എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. അന്ന ഗ്രേസിന്റെ പരസ്യം കണ്ടാണ് പരാതിക്കാരി ഇവരെ സമീപിച്ചത്. സോഷ്യൽ മീഡിയ സ്വാധീനം ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയതെന്നും പരാതിയിൽ പറയുന്നു. ഇവരുടെ അന്നൂസ് ഫുഡ് പാത്ത് എന്ന ചാനലിന് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട്. ഹയർ എജ്യുക്കേഷൻ എക്സ്പേർട്ട് എന്ന നിലയിലും ഇവർ വീഡിയോ ചെയ്യാറുണ്ട്. കേസിലെ ഒന്നാം പ്രതിയായ അന്നയുടെ നിർദ്ദേശപ്രകാരം യുവതി സബീർ,…
Read More » -
”35,000 കരിമീന്‍ കുഞ്ഞുങ്ങളെ തീറ്റ കൊടുത്തു വളര്‍ത്തി, അവയെ മുഴുവന്‍ പിടിച്ചുകൊണ്ടുപോയി; ഒരു രാജ്യത്തും ഈ അവസ്ഥയില്ല”
കൊച്ചി: പൊക്കാളി മേഖലയിലെ പദ്ധതികള്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ നാട്ടുകാരുടെ സഹകരണം വേണമെന്ന് നടന്‍ സലിംകുമാര്‍. പൊക്കാളി പാടത്ത് മത്സ്യക്കൃഷിയുടെ കാലാവസ്ഥ കഴിയുന്ന ഉടന്‍ തന്നെ പുറത്തു നിന്നുള്ളവര്‍ വലവീശി മീന്‍ പിടിച്ചുകൊണ്ടു പോകുന്നത് അനീതിയാണ്. സ്വന്തം പാടത്ത് മത്സ്യകര്‍ഷകനെക്കാള്‍ അവകാശം പുറത്തു നിന്നുള്ളവര്‍ക്കാണെന്ന അവസ്ഥ മറ്റൊരു രാജ്യത്തും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. താന്‍ അതില്‍ അനുഭവസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തമായുള്ള 13 ഏക്കറില്‍ 35,000 കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും അവയെ തീറ്റ കൊടുത്തു വളര്‍ത്തുകയും ചെയ്തു. എന്നാല്‍ ചിലര്‍ കാലാവധിയുടെ പേരു പറഞ്ഞു രണ്ടിഞ്ചു വലുപ്പമുള്ള കരിമീന്‍ കുഞ്ഞുങ്ങളെ മുഴുവന്‍ പിടിച്ചു കൊണ്ടു പോയി. ആ ഭൂമിയിപ്പോള്‍ ദുരന്ത ഭൂമിയാണെന്നും കൃഷി മന്ത്രി പി പ്രസാദിന്റെ സാന്നിധ്യത്തില്‍ സലിംകുമാര്‍ പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് പ്രകാരം ‘2025’ എന്ന പേരില്‍ കുഴുപ്പിള്ളിയില്‍ സംഘടിപ്പിച്ച പൊക്കാളി ഏകദിന ശില്‍പശാലയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സലിംകുമാര്‍. പൊക്കാളി പോലുള്ള പരമ്പരാഗത വിത്തിനങ്ങളുടെ ഗുണത്തിനും…
Read More » -
കെപിസിസി അഴിച്ചുപണിയും; സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റും
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായി കെപിസിസി അഴിച്ചു പണിയാന്‍ തീരുമാനം. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റും. മാര്‍ച്ചില്‍ പുതിയ അടുത്ത മാസം പുതിയ അധ്യക്ഷന്‍ തെരഞ്ഞെടുക്കുമെന്നാണ് വിവരം. സംഘടനയില്‍ സമൂല മാറ്റം വേണമെന്ന് തെരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്‌സ് അംഗം കനഗൊലു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നേതാക്കള്‍ക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ അധ്യക്ഷനാകാന്‍ അടൂര്‍ പ്രകാശ് താല്‍പര്യം പ്രകടിപ്പിച്ചു. ശനിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ നേതാക്കള്‍ക്കിടയിലെ ഐക്യത്തിന് ഹൈക്കമാന്‍ഡ് ആവശ്യപ്പെടും.
Read More » -
‘കേരളാ’യില്‍നിന്ന് ‘തൃണമൂലി’ലേക്ക്; അന്‍വറിനൊപ്പം ചേര്‍ന്ന് മഞ്ഞക്കടമ്പനും പാര്‍ട്ടിയും, ഏപ്രിലില്‍ ലയനം
കോട്ടയം: തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകം കോ-ഓര്‍ഡിനേറ്റര്‍ പി.വി. അന്‍വറിനൊപ്പം ചേര്‍ന്ന് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍. കോട്ടയം പ്രസ് ക്ലബ്ബില്‍ പി.വി. അന്‍വറിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവില്‍ തൃണമൂലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ദേശീയനേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന വിപുലമായ ലയന സമ്മേളനം ഏപ്രിലില്‍ കോട്ടയത്ത് നടത്തുമെന്നും സജി വ്യക്തമാക്കി. എന്‍.ഡി.എയില്‍ നിന്നുള്ള അവഗണനയാണ് മുന്നണി വിടാന്‍ കാരണമെന്ന് സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കി. ഘടകക്ഷിയെന്ന നിലയില്‍ എന്‍.ഡി.എയില്‍ നിന്ന് സംരക്ഷണം ലഭിച്ചില്ല. മുന്നണിയിലെടുത്തെങ്കിലും കഴിഞ്ഞ ഒരുവര്‍ഷമായി മുന്നണി യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. കൂടാതെ റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതും വന്യജീവി ആക്രമണത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നിലെത്തിക്കാനും എന്‍.ഡി.എ.നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.
Read More » -
‘കേരള്‍ പേ ചര്‍ച്ച’ 28 ന് ഡല്‍ഹിയില്‍; സംസ്ഥാന നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു
ന്യൂഡല്‍ഹി: തര്‍ക്കം മുറുകുന്നതിനിടെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്കു വിളിപ്പിച്ചു. 28ന് വൈകിട്ട് 4.30ന് സംസ്ഥാനത്തെ എംപിമാരും മുതിര്‍ന്ന നേതാക്കളും എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഒരുക്കം, സംഘടനയെ ശക്തിപ്പെടുത്തല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു യോഗമെന്നാണു വിവരം. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കു പുറമേ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കും. ഈ വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ പഴുതടച്ച ഒരുക്കം സംഘടനാതലത്തില്‍ വേണമെന്ന നിലപാടാണു ഹൈക്കമാന്‍ഡിന്. മുഖ്യമന്ത്രിസ്ഥാനാര്‍ഥി ആരെന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ കലഹമെന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കെപിസിസിയില്‍ നേതൃമാറ്റം വേണ്ടെന്ന വികാരം നേതാക്കള്‍ നേരത്തേമുതല്‍ പങ്കുവയ്ക്കുന്നുണ്ട്. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കം ഗുണത്തെക്കാള്‍ പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു. അതേസമയം, ഇടതു സര്‍ക്കാരിന്റെ വ്യവസായ വികസനത്തെ പ്രകീര്‍ത്തിച്ചു ശശി തരൂര്‍ ഉയര്‍ത്തിവിട്ട രാഷ്ട്രീയ കോലാഹലം യോഗത്തിന്റെ അജന്‍ഡയല്ലെന്ന സൂചനയും നേതാക്കള്‍ നല്‍കി. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തനിക്കുള്ള അതൃപ്തി ബോധ്യപ്പെടുത്താന്‍ തരൂര്‍ കഴിഞ്ഞയാഴ്ച…
Read More » -
കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തത് മെഡിക്കല്‍ പരിശോധനയില്ലാതെ; മകനെ എക്‌സൈസ് സംഘം ഉപദ്രവിച്ചു, പ്രതിഭയുടെ മൊഴി
ആലപ്പുഴ: മകനെതിരായ കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയുടെ മൊഴിയെടുത്തു. പ്രതിഭ നല്‍കിയ പരാതിയിലാണ് മൊഴിയെടുത്തത്. മകന്‍ കനിവിന്റെയും മൊഴി രേഖപ്പെടുത്തി. തകഴിയിലെ വീട്ടിലെത്തിയാണ് പ്രതിഭയുടെയും മകന്‍ കനിവിന്റെയും മൊഴിയെടുത്തത്. എക്‌സൈസിന്റെ നടപടിയില്‍ വീഴ്ച ഉണ്ടായി എന്ന് എംഎല്‍എ മൊഴി നല്‍കി. കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തത് മെഡിക്കല്‍ പരിശോധനയില്ലാതെയാണ്. മകനെ എക്‌സൈസ് സംഘം ദേഹോപദ്രവമേല്‍പ്പിച്ചു. അതില്‍ ഭയന്നാണ് മകന്‍ കുറ്റം സമ്മതിച്ചത്. ലഹരി കൈവശം വെച്ചതായി കണ്ടെത്താതെ മകനെ സ്റ്റേഷനില്‍ തടഞ്ഞുവെച്ചു. മകനെ മനപ്പൂര്‍വം കേസില്‍ പ്രതിയാക്കിയെന്നും പ്രതിഭ മൊഴി നല്‍കി. ആലപ്പുഴ എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ എസ് അശോക് കുമാറാണ് മൊഴി രേഖപ്പെടുത്തിയത്. ഡിസംബര്‍ 28-നാണ് തകഴിയില്‍നിന്ന് എംഎല്‍എയുടെ മകന്‍ കനിവ് അടക്കം ഒന്‍പതുപേരെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. കേസില്‍ ഒന്‍പതാം പ്രതിയാണ് കനിവ്. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവെച്ചതിനുമാണ് കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഘത്തില്‍ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും എഫ്‌ഐആറില്‍ പറഞ്ഞിരുന്നു. ഒന്‍പത്…
Read More » -
ചുങ്കത്തറയില്‍ അവിശ്വാസം: എല്‍.ഡി.എഫ്- യു.ഡിഎഫ് സംഘര്‍ഷം; ഇത് ചെറിയ സമ്മാനമെന്ന് അന്‍വര്‍, ‘വലുത് വേറെയുണ്ട്’
മലപ്പുറം: നിലമ്പൂര്‍ ചുങ്കത്തറ ഗ്രാമപഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പായി സംഘര്‍ഷം. എല്‍.ഡി.എഫ്-യു.ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇതേത്തുടര്‍ന്ന് പോലീസ് ലാത്തിവീശി. എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തുകയായിരുന്നു. യു.ഡി.എഫ്. പ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടെയാണ് മുന്‍ എം.എല്‍.എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി. അന്‍വര്‍, കോണ്‍ഗ്രസ് നേതാക്കളായ ആര്യാടന്‍ ഷൗക്കത്ത്, വി.എസ്. ജോയ് എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തിയത്. ഇവരെ തടയാന്‍ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. എല്‍.ഡി.എഫ്. ഭരിക്കുന്ന ചുങ്കത്തറയില്‍ യു.ഡി.എഫാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. 2020-ലെ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും പത്ത് വീതം അംഗങ്ങളാണ് ഭരണസമിതിയിലുണ്ടായിരുന്നത്. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ഭരണം ലഭിച്ചിരുന്നു. എന്നാല്‍ അന്ന് എല്‍.ഡി.എഫിനൊപ്പമായിരുന്ന അന്‍വര്‍ ഇടപെട്ട് ഒരു യു.ഡി.എഫ്. അംഗത്തെ കൂറുമാറ്റി എല്‍.ഡി.എഫ്. ഭരണം പിടിക്കുകയായിരുന്നു. ഈ അംഗത്തെ അയോഗ്യനാക്കിയെങ്കിലും എല്‍.ഡി.എഫ്. ഭരണം തുടരുകയായിരുന്നു. ഇതിനിടെയാണ് അവിശ്വാസ പ്രമേയവുമായി യു.ഡി.എഫ് എത്തുന്നത്. അന്‍വര്‍ ഇടപെട്ട് ഒരു എല്‍.ഡി.എഫ്. അംഗത്ത കൂറുമാറ്റി എന്നാണ് ഇടതുമുന്നണിയുടെ…
Read More » -
തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍..; ആശാ വര്‍ക്കര്‍മാര്‍ക്ക് അന്ത്യശാസനവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: ദിവസങ്ങളായി സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തിനു പിന്തുണ ഏറിവരുന്നതോടെ നേരിടാന്‍ സര്‍ക്കാര്‍. ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് സര്‍ക്കാര്‍ അടിയന്തര നിര്‍ദേശം നല്‍കി. ആശാ വര്‍ക്കര്‍മാര്‍ തിരിച്ചെത്തിയില്ലെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. തദ്ദേശവകുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഓഫിസര്‍മാര്‍ നടപടിയെടുക്കണമെന്ന് ആരോഗ്യവകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. ആശാ വര്‍ക്കര്‍മാര്‍ക്കു പകരം ആരോഗ്യവകുപ്പിലെ സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിക്കണം. സമരം 15 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കടുത്ത നടപടിയുമായി സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ആണ് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും എന്‍എച്ച്എം ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ക്കും കത്തു നല്‍കിയിരിക്കുന്നത്. ആരോഗ്യവകുപ്പ് നിലവില്‍ നടത്തിവരുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ആശാ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ കര്‍ശനനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഡയറക്ടറുടെ കത്തില്‍ പറയുന്നു. എല്ലാ ആശാ വര്‍ക്കര്‍മാരും അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിച്ച് ഏല്‍പ്പിക്കപ്പെട്ട ചുമതലകള്‍…
Read More »