Kerala

    • തൃശൂരിൽ 2 സ്ത്രീകൾ ഉൾപ്പെട്ട അധോലോക സംഘം കുടുങ്ങി: ഇവർ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ച യുവതിയെ പൊലീസ് മോചിപ്പിച്ചു

        തൃശൂർ:  ആക്രമണവും മയക്കുമരുന്ന് ഇടപാടും യുവതിയെ തട്ടിക്കൊണ്ടുവന്ന് തടവിലാക്കിയതും ഉൾപ്പടെ നിരവധി ക്രിമിനൽ കൃത്യങ്ങളിൽ ഏർപ്പെട്ട ഒരു സംഘം തൃശൂരിൽ പിടിയിലായി. ആക്രമണക്കേസിലെ പ്രതികളെ അന്വേഷിച്ചെത്തിയപ്പോഴാണ്  തടങ്കലിൽ കിടക്കുന്ന യുവതിയെ പൊലീസ് കണ്ടത്. ഗുരുതര പരുക്കുകളോടെ തടവിൽക്കിടന്ന അവശയായ യുവതിയെ പൊലീസ് രക്ഷപ്പെടുത്തി  ആശുപത്രിയിൽ എത്തിച്ചു. പുതുക്കാട് പാലിയേക്കരയിലെ കോഫി ഷോപ് ജീവനക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയെ വ്യാഴാഴ്ച അർദ്ധരാത്രി ഗോപകുമാർ, അഭിനാഷ്, ജിതിൻ എന്നിവർ ആക്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇവർ അമിതമായി ലഹരി ഉപയോഗിച്ച നിലയിലായിരുന്നു. ഷോപ്പിൽ തിരക്കു നിയന്ത്രിക്കുവാൻ ചുമതലപ്പെട അബ്‌ദുലിനെ പ്രകോപിതരായ യുവാക്കൾ ക്രൂരമായി  മർദിക്കുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇന്നലെ കല്ലൂരിലെ ഗോപകുമാറിന്റെ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മനക്കൊടി സ്വദേശിനിയായ യുവതിയെ തടവിലിട്ട നിലയിൽ കണ്ടെത്തിയത്. മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചു മൊഴിയെടുത്തപ്പോഴാണ് വണ്ടിയിടിച്ചു വീഴ്ത്തി തട്ടിക്കൊണ്ടുപോയതാണെന്നു മനസ്സിലായത്. സാമ്പത്തിക ഇടപാടുകളുടെ പേരിലായിരുന്നു അക്രമം. അഖിൽ എന്നയാളുമായി ചേർന്ന് ഗോപകുമാർ തൃശൂരിൽ സ്പാ നടത്തിയിരുന്നു. ഇതിന്റെ കണക്കുകൾ സംബന്ധിച്ച തർക്കം…

      Read More »
    • പ്രതിഭയുടെ മകന്‍ കഞ്ചാവ് ഉപയോഗിച്ചതിന് സാക്ഷികളില്ല; എക്‌സൈസിന് വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്

      ആലപ്പുഴ: യു.പ്രതിഭ എംഎല്‍എയുടെ മകന്‍ കഞ്ചാവ് ഉപയോഗിച്ചെന്ന കേസിന്റെ അന്വേഷണത്തില്‍ എക്സൈസിനു വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്. മകനെതിരെ എക്‌സൈസ് വ്യാജ കേസെടുത്തെന്ന യു.പ്രതിഭയുടെ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രതിഭയുടെ മകന്‍ കനിവ് കഞ്ചാവ് ഉപയോഗിച്ചെന്നതിനെ പിന്തുണയ്ക്കുന്ന സാക്ഷിമൊഴികളില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതേസമയം, കനിവ് ഉള്‍പ്പെടെയുള്ളവര്‍ മുന്‍പു കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥരോടു സമ്മതിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വൈദ്യപരിശോധനയ്ക്കു ഹാജരാക്കാതെയാണു മകനും സുഹൃത്തുക്കള്‍ക്കുമെതിരെ എക്‌സൈസ് കേസെടുത്തതെന്ന യു.പ്രതിഭയുടെ ആരോപണവും റിപ്പോര്‍ട്ട് ശരിവയ്ക്കുന്നു. ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എസ്.അശോക് കുമാര്‍ തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ ബി.രാധാകൃഷ്ണനാണു സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കുട്ടനാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടും റേഞ്ച് ഇന്‍സ്‌പെക്ടറോടും തിരുവനന്തപുരത്തു ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ ആസ്ഥാനത്തെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡിസംബര്‍ 28ന് ഉച്ചയോടെ തകഴി പുലിമുഖം ജെട്ടിക്കു സമീപത്തുനിന്ന് കനിവ് ഉള്‍പ്പെടെ 9 പേരെയാണു കഞ്ചാവുമായി കുട്ടനാട് എക്‌സൈസ്…

      Read More »
    • ഭർത്താവുമായി പിണങ്ങി ജീവിച്ച യുവതി 2 പെൺമക്കളുമായി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി, സംഭവം ഏറ്റുമാനൂരിൽ

           കോട്ടയം: ഏറ്റുമാനൂർ മനക്കപ്പാടത്തിനു സമീപം റെയിൽവേ ട്രാക്കിൽ അമ്മയും 2 പെൺകുട്ടികളും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. ചിന്നിച്ചിതറിയ നിലയിൽ 3 പേരുടെയും മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. പാറോലിക്കൽ 101 കവലയ്ക്ക് സമീപം വടകര വീട്ടിൽ കുര്യാക്കോസിൻ്റെ മകൾ ഷൈനി (42), മക്കളായ അലീന(11), ഈവ (10) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നത്തെ തുടർന്നുള്ള ആത്മഹത്യ എന്നാണ് പൊലീസ് പറയുന്നത്. തൊടുപുഴ ചുങ്കം സ്വദേശിയായ ഭർത്താവ് നോബിൻ്റെ പീഡനം സഹിക്കാനാവാതെ ഷൈനിയും മക്കളും 9 മാസമായി സ്വന്തം  വീട്ടിലായിരുന്നു താമസം. ഷൈനിയും ഭർത്താവുമായി കുടുംബ കോടതിയിൽ കേസ് നിലവിലുണ്ടത്രേ. എല്ലാ ദിവസവും പതിവായി രാവിലെ പള്ളിയിലെ കുർബാനയിൽ പങ്കെടുക്കാൻ പോകാറുള്ള  ഷൈനിയും മക്കളും ഇന്നു പുലർച്ചെയും പള്ളിയിൽ പോകുകയാണെന്ന്  പറഞ്ഞാണ്  വീട്ടിൽ നിന്നും ഇറങ്ങിയത്. ട്രാക്കിൽ നിൽക്കുന്ന യുവതിയെയും  മക്കളെയും കണ്ട് നിർത്താതെ ഹോണടിച്ചെങ്കിലും ഇവർ മാറിയില്ലെന്ന്…

      Read More »
    • സിപിഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം വേണ്ട; അനുമതി നല്‍കാതെ പി രാജുവിന്റെ കുടുംബം

      കൊച്ചി: അന്തരിച്ച സിപിഐ നേതാവ് പി രാജുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകിട്ട് നാല് മണിക്ക് പറവൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ പറവൂരിലേക്ക് കൊണ്ടു പോയി. തുടര്‍ന്ന് പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശത്തിനു ശേഷമാകും സംസ്‌കാര ചടങ്ങുകള്‍. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. അതേസമയം, രാജുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിനു വയ്ക്കാന്‍ കുടുംബാംഗങ്ങള്‍ അനുമതി നല്‍കിയിരുന്നില്ല. രാജുവിനെ പാര്‍ട്ടിയില്‍ ഉപദ്രവിച്ച നേതാക്കള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കരുത് എന്ന ആവശ്യവും കുടുംബം പാര്‍ട്ടിക്ക് മുന്നില്‍ വച്ചിട്ടുണ്ട്. അഴിമതി ആരോപണം ഉന്നയിച്ച് ഒരു വര്‍ഷം മുമ്പ് രാജുവിനെ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയിട്ടും രാജുവിന്റെ തിരിച്ചുവരവിന് ജില്ലാ നേതൃത്വം തടസം നിന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് കുടുംബാം?ഗങ്ങള്‍ പറഞ്ഞു.  

      Read More »
    • കുട്ടിപ്പോലീസിന് സന്തോഷ വാര്‍ത്ത; പിഎസ്സി നിയമനങ്ങളില്‍ അഞ്ചുശതമാനം വരെ വെയിറ്റേജ്

      തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു തലങ്ങളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പിഎസ്സി വഴിയുള്ള യുണിഫോം സര്‍വ്വീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി തലങ്ങളിലായി നാല് വര്‍ഷം ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്നവരും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകള്‍ക്ക് അഞ്ചു ശതമാനം വെയിറ്റേജ് നല്‍കും. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി തലങ്ങളിലായി നാലു വര്‍ഷം ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്ന, ഹൈസ്‌കൂള്‍ തലത്തില്‍ എ പ്ലസ് ഗ്രേഡും ഹയര്‍ സെക്കണ്ടറി തലത്തില്‍ എ ഗ്രേഡും കരസ്ഥമാക്കുന്നവരും ഹൈസ്‌കൂള്‍ തലത്തില്‍ എ ഗ്രേഡും ഹയര്‍ സെക്കണ്ടറി തലത്തില്‍ എ പ്ലസ് ഗ്രേഡും കരസ്ഥമാക്കുന്നവരും ഹൈസ്‌കൂള്‍ തലത്തിലും ഹയര്‍ സെക്കണ്ടറി തലത്തിലും എ ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകള്‍ക്ക് നാല് ശതമാനം വെയിറ്റേജ് അനുവദിക്കാനും തീരുമാനിച്ചു. ഹൈസ്‌കൂള്‍ തലത്തിലോ ഹയര്‍സെക്കണ്ടറി തലത്തിലോ രണ്ടു വര്‍ഷം ട്രെയിനിംഗ് പൂര്‍ത്തിയാക്കുകയും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകള്‍ക്ക് മൂന്ന് ശതമാനം വെയിറ്റേജ് ലഭിക്കും. ഹൈസ്‌കൂള്‍ തലത്തിലോ…

      Read More »
    • മുള്ളന്‍പന്നി ചാടിക്കയറി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

      കണ്ണൂര്‍: മുള്ളന്‍പന്നി ഓട്ടോറിക്ഷയില്‍ ചാടിക്കയറിയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. കൊളച്ചേരി വിജയനാണ് ചികിത്സയിലിരിക്കേ മരിച്ചത്. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കണ്ണാടിപ്പറമ്പ് പെട്രോള്‍ പമ്പിന് സമീപത്തുവെച്ചാണ് ഓട്ടോ അപകടത്തില്‍പ്പെടാനുണ്ടായ സംഭവമുണ്ടായത്. രാത്രി പത്തരയോടെയായിരുന്നു അപകടം. അന്നേ ദിവസത്തെ ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോവുകയായിരുന്നു വിജയന്‍. ഇദ്ദേഹം ഓടിച്ചിരുന്ന ഓട്ടോയിലേക്ക് മുള്ളന്‍പന്നി ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ വിജയന് ഗുരുതരമായി പരിക്കുപറ്റിയിരുന്നു. കണ്ണാടിപ്പറമ്പ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ മുള്ളന്‍പന്നികളുടേയും കാട്ടുപന്നികളുടേയും ആക്രമണം രൂക്ഷമായിട്ടുണ്ടെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിനിടയിലാണ് ഓട്ടോ ഡ്രൈവര്‍ വിജയന്റെ മരണവും സംഭവിച്ചിരിക്കുന്നത്.

      Read More »
    • 65 ലക്ഷം ബാധ്യതയെന്ന് അഫാന്‍, 15 ലക്ഷമെന്ന് പിതാവ്; റഹിം നാട്ടിലെത്തി, മൊഴി നിര്‍ണായകം

      തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ (23) പിതാവ് പേരുമല ആര്‍ച്ച് ജംക്ഷന്‍ സല്‍മാസില്‍ അബ്ദുല്‍ റഹിം തിരുവനന്തപുരത്ത് എത്തി. 7.45 നാണ് വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍നിന്ന് നേരെ ഡി.കെ.മുരളി എംഎല്‍എയെ സന്ദര്‍ശിച്ച് മടങ്ങിയെത്താന്‍ സഹായിച്ചതിനു നന്ദി അറിയിക്കും. പിന്നീട് പാങ്ങോട്ടെത്തി ബന്ധുക്കളുടെ കബറിടം സന്ദര്‍ശിക്കും. റഹിമിന്റെ ഇളയമകന്‍, അമ്മ, സഹോദരന്‍, സഹോദരഭാര്യ എന്നിവരെ കബറടിക്കിയിരിക്കുന്നത് താഴേപാങ്ങോടുള്ള ജുമാ മസ്ജിദില്‍ ആണ്. തുടര്‍ന്ന് കുടുംബാംഗങ്ങളെ കണ്ട ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമിയുടെ അടുത്തേക്ക് റഹിം എത്തും. റഹിമിന്റെ മാനസിക അവസ്ഥ കൂടി പരിഗണിച്ച് ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. റഹിമിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. ഇത്രത്തോളം സാമ്പത്തിക ബാധ്യത കുടുംബത്തിന് എങ്ങനെ ഉണ്ടായി എന്നതടക്കമുള്ള വിവരങ്ങള്‍ റഹിമില്‍നിന്നു പൊലീസ് ചോദിച്ചറിയും. 65 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് അഫാന്‍ പറഞ്ഞത്. എന്നാല്‍ 15 ലക്ഷം രൂപ മാത്രമേ തനിക്കു ബാധ്യതയുള്ളുവെന്നാണ് റഹിമിം വ്യക്തമാക്കിയത്. ബാക്കി തുകയുടെ ബാധ്യത എങ്ങനെ ഉണ്ടായി എന്നതറിയാനുള്ള…

      Read More »
    • ശ്രോതാക്കളുടെ തിരുത്തലുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി… അവസാന വാര്‍ത്തയും വായിച്ച് ഹക്കീം കൂട്ടായി പടിയിറങ്ങി

      കോഴിക്കോട്: മൂന്ന് പതിറ്റാണ്ടോളം ആകാശവാണിയുടെ വാര്‍ത്താശബ്ദമായ ഹക്കീം കൂട്ടായി സംഭവ ബഹുലമായ വാര്‍ത്താ ജീവിതത്തിന്റെ പടിയിറങ്ങി. പതിഞ്ഞ താളത്തില്‍ പ്രത്യേക ശൈലിയിലുള്ള വാര്‍ത്താ അവതരണത്തിലൂടെ റേഡിയോ ശ്രോതാക്കളുടെ മനസ്സ് കീഴടക്കിയ വാര്‍ത്താ അവതാരകനാണ് 27 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി ജോലിയില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചത്. വാര്‍ത്തകള്‍ വായിക്കുന്നത് ഹക്കീം കൂട്ടായി എന്ന ആ ക്രഡിറ്റ് ലൈന്‍ ഇനി ഓര്‍മ മാത്രം. വെള്ളിയാഴ്ച പുലര്‍ച്ചെ 6.45ന് അവസാന വാര്‍ത്താ ബുള്ളറ്റിനും വായിച്ചാണ് ഹക്കീം കൂട്ടായി വിരമിച്ചത്. വാര്‍ത്തയുടെ അവസാനം പ്രിയ ശ്രോതാക്കള്‍ക്ക് സ്‌നേഹാശംസകള്‍ നേര്‍ന്നും നന്ദി പറഞ്ഞുമായിരുന്നു പടിയിറക്കം. ‘പ്രിയ ശ്രോതാക്കളെ, വാര്‍ത്താ ബഹുലമായ 27 വര്‍ഷത്തെ എന്റെ ഔദ്യോഗിക ജീവിതം ഇന്ന് ഈ ബുള്ളറ്റിനോടെ അവസാനിക്കുകയാണ്. ഡല്‍ഹിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും ആകാശവാണി വാര്‍ത്താ അവതാരകന്‍ എന്ന നിലയില്‍ വാര്‍ത്തകളോടും സംഭവങ്ങളോടും അങ്ങേയറ്റം നീതി പുലര്‍ത്താന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് ഞാന്‍ പടിയിറങ്ങുന്നത്. ശ്രോതാക്കളുടെ തിരുത്തലുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി. എല്ലാ ശ്രോതാക്കള്‍ക്കും എന്റെ…

      Read More »
    • ദുരൂഹം: 10-ാം ക്ലാസ് വിദ്യാർത്ഥിനിയും യുവാവും തൂങ്ങിമരിച്ചനിലയിൽ, സംഭവം പാലക്കാട്

         പാലക്കാട് മുതലമടയിൽ വിദ്യാർത്ഥിനിയും യുവാവും തൂങ്ങി മരിച്ചു. പത്തി ചിറയില്‍ അയ്യപ്പന്റെ മകള്‍ അര്‍ച്ചനയെ (15) വീടിന്റെ ജനലില്‍ തുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മുതലമട സ്‌കൂളില്‍  10-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അര്‍ച്ചനയുടെ ബന്ധുവായ കൃഷ്ണന്റെ മകന്‍ ഗിരീഷിനെ (22) പിന്നീട് ചുള്ളിയാര്‍ ഡാം മിനുക്കം പാറയിൽ  വീടിന് സമീപത്തെ  മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ (വ്യാഴം)വൈകിട്ട് 6 മണിയോടെ ആയിരുന്നു സംഭവം. ഗിരീഷ് തന്നെ ശല്യം ചെയ്യുന്നതായി അര്‍ച്ചന രണ്ടു ദിവസം മുന്‍പ് കൊല്ലങ്കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഗിരീഷിനേയും രക്ഷിതാക്കളേയും വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടയച്ചു. ഇതിനുശേഷം വീണ്ടും ഒരു തവണ ഗിരീഷിനെ പെണ്‍കുട്ടിയുടെ വീട്ടു പരിസരത്തു കണ്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. മാതാപിതാക്കള്‍ ജോലിക്കായി പുറത്തു പോയിരുന്നു. ചിറ്റൂര്‍ ഡിവൈ.എസ്.പി. കൃഷ്ണദാസ്, കൊല്ലങ്കോട് എസ്.എച്ച്.ഒ. സി.കെ. രാജേഷ് എന്നിവര്‍ വിദ്യാര്‍ഥിനി മരിച്ച വീട്ടിലെത്തി അന്വേഷണം നടത്തി. വിരലടയാള വിദ്ധഗ്ദരും സംഭവ സ്ഥലത്തെത്തി…

      Read More »
    • കൊച്ചി റോഡിലാകെ മുളക് പൊടി; വലഞ്ഞ് യാത്രക്കാര്‍

      കൊച്ചി: കളമശ്ശേരി റോഡിലാകെ മുളക് പൊടി. മുളക് പൊടി അന്തരീക്ഷത്തില്‍ പടര്‍ന്നതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ഫയര്‍ ഫോഴ്‌സ് എത്തിയാണ് റോഡ് വൃത്തിയാക്കിയത്. ഇതുവഴിപോയ ഗുഡ്സ് വാഹനത്തില്‍ നിന്ന് മുളകുപൊടിയുടെ കവറുകള്‍ റോഡില്‍ വീണ് പൊട്ടുകയും കാറ്റില്‍ പ്രദേശത്താകെ വ്യാപിക്കുകയുമായിരുന്നു എന്നാണ് കരുതുന്നത്. തിരക്കേറിയ സമത്തായിരുന്നു സംഭവം. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ വലഞ്ഞത്. കണ്ണില്‍ മുളകുപൊടി വീണ് അസഹനീയമായ എരിച്ചിലായിരുന്നു. മുഖവും കണ്ണും കഴുകിയിട്ടും എരിച്ചില്‍ മാറിയില്ല. അപകടം പറ്റാതെ തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടത്. ബസ്, കാര്‍ യാത്രക്കാരെയും മുളകുപൊടി വലച്ചു.  

      Read More »
    Back to top button
    error: