
കൊച്ചി: കളമശ്ശേരി റോഡിലാകെ മുളക് പൊടി. മുളക് പൊടി അന്തരീക്ഷത്തില്‍ പടര്‍ന്നതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ഫയര്‍ ഫോഴ്‌സ് എത്തിയാണ് റോഡ് വൃത്തിയാക്കിയത്. ഇതുവഴിപോയ ഗുഡ്സ് വാഹനത്തില്‍ നിന്ന് മുളകുപൊടിയുടെ കവറുകള്‍ റോഡില്‍ വീണ് പൊട്ടുകയും കാറ്റില്‍ പ്രദേശത്താകെ വ്യാപിക്കുകയുമായിരുന്നു എന്നാണ് കരുതുന്നത്.
തിരക്കേറിയ സമത്തായിരുന്നു സംഭവം. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ വലഞ്ഞത്. കണ്ണില്‍ മുളകുപൊടി വീണ് അസഹനീയമായ എരിച്ചിലായിരുന്നു. മുഖവും കണ്ണും കഴുകിയിട്ടും എരിച്ചില്‍ മാറിയില്ല. അപകടം പറ്റാതെ തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടത്. ബസ്, കാര്‍ യാത്രക്കാരെയും മുളകുപൊടി വലച്ചു.
