Kerala

    • ‘അവന്‍ കൊണ്ടു പോയി തിന്നട്ടെ.. നീ കരയുന്നോ..!” ഷൈനിയുടെയും മക്കളുടെയും മൃതദേഹം കൊണ്ടുപോകാന്‍ എത്തിയ നോബിക്കും കൂട്ടര്‍ക്കുമെതിരെ നാട്ടുകാരുടെ പ്രതിഷേധം

      കോട്ടയം: ഭര്‍തൃപീഡനങ്ങളെ തുടര്‍ന്ന് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത ഏറ്റുമാനൂരിലെ ഷൈനി കുര്യന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ സംസ്‌ക്കാര ചടങ്ങുകള്‍ക്കായി ഭര്‍തൃവീട്ടിലേക്ക് കൊണ്ടുപോയി. നാടുക്കാരുടെ രോഷം അണപൊട്ടി ഒഴുകിയ സാഹചര്യത്തിലാണ് മൃതദേഹങ്ങള്‍ ഷൈനിയുടെ വീട്ടില്‍ നിന്നും കൊണ്ടുപോയത്. ഷൈനിക്കൊപ്പം മക്കളായ അലീന (11), ഇവാന (10) എന്നിവരുടെ മൃതദേഹങ്ങളാണ് മൂന്ന് ആംബുലന്‍സികുളിലായി തൊടുപുഴയിലെ ചുങ്കം പള്ളിയിലേക്ക് കൊണ്ടുപോയത്. മൃതദേഹങ്ങള്‍ കൊണ്ടുപോകനായി ഷൈനിയുടെ ഭര്‍ത്താവ് നോബി ലൂക്കോസും മൂത്തമകനും അടക്കമുള്ളവര്‍ എത്തിയിരുന്നു. ഇതോടെയാണ് നാട്ടുകാരുടെ രോഷം നോബിക്കെതിരെയായത്. പലരും ശാപവാക്കുകളുമായി ഇയാള്‍ക്കെതിരെ തിരിഞ്ഞു. കണ്ണീരില്‍ കുതിര്‍ന്നായിരുന്നു പലരുടെയും പ്രതികരണങ്ങള്‍. മൃതദേഹങ്ങല്‍ ആംബുലന്‍സിലേക്ക് കയറ്റാന്‍ നാട്ടുകാര്‍ തയ്യാറായില്ല. ഇതോടെ പോലീസുകാരാനാണ് മൃതദേഹങ്ങള്‍ വീട്ടില്‍ നിന്നും ആംബുലന്‍സിലേക്ക് കയറ്റിയത്. ഭാര്യയും മക്കളും മരിച്ചാലെന്താ, അവര്‍ സ്വത്തും കെട്ടിപ്പിടിച്ചിരിക്കട്ടെ, അവന്‍ കൊണ്ടു പോയി തിന്നട്ടെ.. എന്നിങ്ങനെ പറഞ്ഞു രോഷത്തോടെ ആയിരുന്നു നാട്ടുകാരുടെ പ്രതികരണം. മോര്‍ച്ചറിയില്‍ നിന്നും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചപ്പോള്‍ തന്ന വന്‍ ജനാവലി തടിച്ചുകൂടിയരുന്നു. എല്ലാ കണ്ണുകളിലും…

      Read More »
    • കുംഭമേള മോശമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല; വിശദീകരണവുമായി സി.കെ വിനീത്

      കണ്ണൂര്‍: മഹാകുംഭമേളയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവന വിവാദമാക്കിയവര്‍ക്ക് മറുപടിയുമായി ഫുട്ബാള്‍ താരം സികെ വിനീത്. സമൂഹമാധ്യമത്തിലൂടെ ചില തത്പരകക്ഷികള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളും അതിന്റെ ചുവടുപിടിച്ച് ചാനല്‍ ചര്‍ച്ചകളില്‍ ‘നിരീക്ഷകനാ’യെത്തുന്ന വ്യക്തിയും തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് വ്യക്തത വരുത്താനാണ് ഫെയ്സ്ബുക്ക് ലൈവുമായി എത്തിയതെന്നും വിനീത് പറഞ്ഞു. ‘ഈ വിഷയത്തില്‍ പ്രതികരിക്കരുതെന്ന് പറഞ്ഞ പ്രിയപ്പെട്ടവരോടാണ്, എന്റെ പ്രതികരണം കൊണ്ട് ഇവരെയൊക്കെ നന്നാക്കി കളയാമെന്ന മിഥ്യാധാരണയൊന്നും എനിക്കില്ല. മറിച്ച് ഈ കളകള്‍ സമൂഹത്തില്‍ മുളച്ച് തുടങ്ങിയപ്പോള്‍ തന്നെ പറിച്ചു കളഞ്ഞിരുന്നുവെങ്കില്‍ ഇന്നിതൊരു ഇത്തിള്‍ക്കണ്ണിയായി പടരില്ലായിരുന്നു’ എന്നു പറഞ്ഞാണ് വിനീത് വീഡിയോ പങ്കുവച്ചത്. ‘സത്യത്തില്‍ ഈ നീരീക്ഷകരുടെ പ്രശ്നമെന്താണെന്ന് എനിക്ക് മനസിലായിട്ടില്ല. കുംഭമേളയില്‍ വച്ച് ഞാന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ നല്ല അടിക്കുറിപ്പോടെ എന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണ്. വിശ്വാസികള്‍ കുളിക്കുന്ന ഗംഗയിലെ വെള്ളം മലിനമാണെന്ന് പറഞ്ഞതാണോ, എന്റെ രാഷ്ട്രീയ നിലപടുകളാണോ അവരുടെ പ്രശ്്നം. കുംഭമേളയിലേക്കുള്ള എന്റെ യാത്ര തന്നെ അത് അനുഭവിച്ച് അറിയാനായിരുന്നു. അതില്‍…

      Read More »
    • തിരുവല്ലയില്‍ ഉത്സവത്തിനിടെ ആന വിരണ്ട് മറ്റൊരാനയെ കുത്തി, പരിഭ്രാന്തരായി ജനങ്ങള്‍; 10 പേര്‍ക്ക് പരുക്ക്

      പത്തനംതിട്ട: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളിപ്പിനിടെ ആനവിരണ്ട് കൂട്ടാനയെ കുത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവത്തില്‍ പത്തു പേര്‍ക്ക് പരുക്കേറ്റു. ആന വിരണ്ടത് കണ്ട് ഓടിയവര്‍ക്കും ആനകള്‍ക്കു മുകളിലിരുന്ന കീഴ്ശാന്തിമാര്‍ക്കുമാണ് പരുക്കേറ്റത്. ഉത്സവത്തോട് അനുബന്ധിച്ച് നടന്ന എഴുന്നള്ളത്തിന് എത്തിയ വേണാട്ടുമറ്റം ഉണ്ണിക്കുട്ടന്‍ എന്ന ആന വിരണ്ട് ഒപ്പമുണ്ടായിരുന്ന തിരുവല്ല ദേവസ്വത്തിന്റെ ജയരാജന്‍ എന്ന ആനയെ കുത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ അല്‍പം മുന്നോട്ട് കുതിച്ച ജയരാജന്‍, പഴയ ഊട്ടുപുരയ്ക്ക് സമീപത്തേക്ക് ഓടി. ജയരാജന്റെ മുകളിലുണ്ടായിരുന്ന കീഴ്ശാന്തി ശ്രീകുമാര്‍ താഴെക്ക് വീണെങ്കിലും ആന ശാന്തനായതിനാല്‍ അപകടം ഒഴിവായി. വേണാട്ടുമുറ്റം ഉണ്ണിക്കുട്ടന്‍ ശാസ്താംനടയ്ക്ക് സമീപത്തേക്കാണ് ഓടിയത്. ഇതിന്റെ പുറത്തിരുന്ന അനൂപിനു വീണു സാരമായി പരുക്കേറ്റു. ഞായറാഴ്ച വൈകിട്ടത്തെ ശ്രീബലി എഴുന്നള്ളത്തില്‍ രണ്ടാം വലത്തിനിടെ ഗരുഡമാടത്തറയ്ക്ക് സമീപമാണ് സംഭവം. അധികം താമസിക്കാതെ രണ്ട് ആനകളെയും തളച്ചു. കീഴ്ശാന്തിമാര്‍ക്കും ചില ഭക്തര്‍ക്കുമാണ് നിസാരമായി പരുക്കേറ്റത്. രാവിലെ നടന്ന എഴുന്നള്ളത്തിനിടെയും ഉണ്ണിക്കുട്ടന്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതിന്റെ പുറത്തിരുന്നവരെ ഇറങ്ങാന്‍…

      Read More »
    • കണ്ണൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു; ഹോട്ട്സ്പോട്ടല്ലെന്ന് വനംമന്ത്രി

      കണ്ണൂര്‍: വന്യജീവി ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി. കണ്ണൂര്‍ ചെണ്ടയാട് കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു. പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരന്‍ ആണ് മരിച്ചത്. 70 വയസ്സുണ്ട്. രാവിലെ പച്ചക്കറികള്‍ക്ക് നനയ്ക്കുന്നതിനിടെ കൃഷിയിടത്തില്‍ വെച്ചാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ശ്രീധരന്റെ ശരീരമാസകലം കുത്തേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. അതേസമയം, കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ.കെ ശശീന്ദ്രന്‍. പ്രശ്നബാധിത പ്രദേശത്തല്ല സംഭവം നടന്നതെന്നും വന്യജീവി ശല്യമില്ലാത്ത സ്ഥലത്തുവെച്ചാണ് കര്‍ഷകന് പന്നിയുടെ കുത്തേറ്റതെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പിന്റെ ഹോട്ട്സ്പോട്ടില്‍ പെട്ട സ്ഥലമല്ലെന്നും ഉത്തരമേഖല സി.സി.എഫിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.  

      Read More »
    • വിവാഹിതയ്ക്ക് വിവാഹ വാഗ്ദാന പീഡന പരാതി നല്‍കാനാകില്ലെന്ന് ഹൈക്കോടതി

      കൊച്ചി: വിവാഹ ബന്ധത്തില്‍ തുടരുന്ന സ്ത്രീക്ക് മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി ഉന്നയിക്കാനാകില്ലെന്ന് ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥനായ പാലക്കാട് സ്വദേശി കെ.സി ശ്രീരാജ് നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്. തൃശൂര്‍ പ്രത്യേക കോടതിയുടെ പരിഗണനയിലുള്ള കേസാണ് റദ്ദാക്കിയത്. വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. എന്നാല്‍ യുവതി വിവാഹിതയല്ലെന്ന വിശ്വാസത്തിലാണ് വിവാഹ വാഗ്ദാനം നല്‍കിയതെന്നും വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ മാതാവാണെന്നും അറിഞ്ഞപ്പോള്‍ പിന്മാറുകയായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ അറിയിച്ചു. വിവാഹവാഗ്ദാനം നല്‍കിയെന്ന് പറയുന്ന സമയത്ത് പരാതിക്കാരി മുന്‍പുള്ള വിവാഹ ബന്ധത്തില്‍ തുടരുകയായിരുന്നു. ആരോപണങ്ങള്‍ വ്യാജമാണ്. ആള്‍മാറാട്ടം നടത്തി മറ്റു പലരില്‍നിന്നും പരാതിക്കാരി പണം കൈക്കലാക്കിയതായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. പരാതിക്കാരി വിവാഹിതയാണെന്ന് സര്‍ക്കാരും അറിയിച്ചിരുന്നു.  

      Read More »
    • എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെ മുതല്‍; ഏറ്റവും കൂടുതല്‍ പേര്‍ മലപ്പുറത്ത്

      തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെ ആരംഭിക്കും. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാര്‍ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നത്. ഇതില്‍ 2,17,696 ആണ്‍കുട്ടികളും 2,09,325 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്‌കീമില്‍ (പിസിഒ) 8 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് (28,358). ഏറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യു ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (1,893). തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസ്എസാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്ന കേന്ദ്രം. 2,017 പേര്‍ ഇവിടെ പരീക്ഷയെഴുതും. തിരുവനന്തപുരത്തെ ഫോര്‍ട്ട് ഗവ.സംസ്‌കൃതം എച്ച്എസിലാണ് ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതുന്നത്. ഇവിടെ ഒരു കുട്ടി മാത്രമേയുള്ളൂ. ടിഎച്ച്എസ്എല്‍സി വിഭാഗത്തില്‍…

      Read More »
    • നാലു ഡിഗ്രി വരെ ചൂട് കൂടാം, സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

      തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലു ഡി?ഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജാ?ഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടുത്ത ചൂടില്‍ നിന്ന് ആശ്വാസമായി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ ജാ?ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ജാഗ്രതാനിര്‍ദേശം: പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം…

      Read More »
    • ‘ആശ’മാര്‍ കെട്ടിയ ടാര്‍പോളിന്‍ പൊലീസ് അഴിപ്പിച്ചു, നടപടി മഴയത്ത് ഉറങ്ങിക്കിടന്നവരെ വിളിച്ചുണര്‍ത്തി

      തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ രാപകല്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ മഴ നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പോളിന്‍ പൊലീസ് അഴിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ മഴ പെയ്തപ്പോഴാണ് പൊലീസിന്റെ മനുഷ്യത്വരഹിതമായ നടപടി. ഒരു സ്വകാര്യ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. ടാര്‍പോളിന്‍ കെട്ടി അതിന്റെ താഴെ പായ വിരിച്ചായിരുന്നു സമരരംഗത്തുളള ആശാവര്‍ക്കര്‍മാര്‍ ഉറങ്ങിയിരുന്നത്. ഇവരെ വിളിച്ചുണര്‍ത്തിയാണ് ടാര്‍പോളിന്‍ അഴിച്ചുമാറ്റിച്ചത്. നടപടിക്കെതിരെ ആശാവര്‍ക്കര്‍മാര്‍ കയര്‍ത്തെങ്കിലും പൊലീസ് അയഞ്ഞില്ല. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലാണോ സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല. വേതനവര്‍ദ്ധന ആവശ്യപ്പെട്ടാണ് ദിവസങ്ങളായി ആശാവര്‍ക്കര്‍മാര്‍ സമരത്തില്‍ തുടരുന്നത്. നാളെ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. അതിനിടെ സമരത്തിന് പലകോണുകളില്‍ നിന്നും പിന്തുണ ഏറുകയാണ്. ഇന്നലെ സമരത്തിന് ഊര്‍ജ്ജം പകര്‍ന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി എത്തിയിരുന്നു . സമരപ്പന്തലിലെത്തിയ സുരേഷ് ഗോപി ആശാവര്‍ക്കര്‍മാരെ കണ്ട് മടങ്ങാന്‍ തുടങ്ങവേയാണ് തന്റെ ഡ്രീംസ് സിനിമയിലെ ‘മണിമുറ്റത്താവണിപ്പന്തല്‍ നീരാട്ടുപോലെ അണിയാരത്തമ്പിളിപ്പന്തല്‍’ എന്ന ഗാനം ജഗതി സ്വദേശി സതി ആലപിച്ചത്. തുടര്‍ന്ന് സുരേഷ് ഗോപി സമരക്കാര്‍ക്കൊപ്പം…

      Read More »
    • ‘കാസ’ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു; ബിജെപി സഖ്യകക്ഷിയാവും

      കൊച്ചി: ക്രിസ്ത്യന്‍ സംഘടനയായ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. ദേശീയതയില്‍ അധിഷ്ഠിതമായി ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് ശ്രമമെന്ന് കാസ സ്ഥാപകരില്‍ ഒരാളും സംസ്ഥാന പ്രസിഡന്റുമായ കെവിന്‍ പീറ്റര്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. കേരളത്തില്‍ 17 ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണ തങ്ങള്‍ക്ക് ഉണ്ടെന്നാണ് കാസയുടെ അവകാശവാദം. ‘വലതുപക്ഷ ദേശീയ പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് ഞങ്ങളുടെ ശ്രമം. അത്തരത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ സ്വീകാര്യത ലഭിക്കുമോ എന്ന് അറിയാനായി ഞങ്ങള്‍ പഠനങ്ങള്‍ നടത്തിയിരുന്നു. അത്തരത്തില്‍ ഒരു പാര്‍ട്ടിക്ക് സാധ്യത ഉണ്ടെന്നാണ് പഠനങ്ങളില്‍ വ്യക്തമായത്’- കെവിന്‍ പീറ്റര്‍ പറഞ്ഞു. കെവിന്‍ അടക്കം ആറുപേര്‍ ചേര്‍ന്ന് 2018ലാണ് കാസയ്ക്ക് രൂപം നല്‍കിയത്. 2019ല്‍ ഇത് സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തു. ഇസ്ലാമോഫോബിയ പരത്തുന്ന സംഘടന എന്ന ആരോപണം നേരിടുന്ന കാസ, പൗരത്വ ഭേദഗതി നിയമം, ലവ്…

      Read More »
    • അക്ഷര പൂജയുടെ 50 വർഷങ്ങൾ: കുരീപ്പുഴ സിറിളിനെ ആദരിച്ചു

      കഴിഞ്ഞ അരനൂറ്റാണ്ടു കാലമായി അക്ഷര വഴിയിലൂടെ നിശബ്ദം സഞ്ചരിക്കുകയാണ് കുരീപ്പുഴ സിറിൾ. കഥകളും കവിതകളും കുട്ടിക്കഥകളുമായി ഒട്ടേറെ രചനകൾ പ്രസിദ്ധീകരിച്ചു. പിന്നീടാണ് ബാലസാഹിത്യത്തിൽ ശ്രദ്ധ ഊന്നിയത്. എഴുത്തു വഴിയിൽ 50 വർഷങ്ങൾ പിന്നിട്ട കുരീപ്പുഴ സിറിളിനെ സുഹൃത്തുക്കളും മറ്റും ചേർന്ന് ആദരിക്കുന്ന ചടങ്ങിന് കഴിഞ്ഞ ദിവസം കൊല്ലം നഗരം സാക്ഷ്യം വഹിച്ചു. സിറിളിന്റെ ആദ്യ കൃതിയായ ‘ആമയുടെ ബസ് യാത’ പ്രസിദ്ധീകരിച്ചിട്ട് 25 വർഷം പൂർത്തിയാകുന്നു. അതിന്റെ ഭാഗമായി ആമയുടെ ബസ് യാത്ര നാലാം പതിപ്പ് പ്രകാശനവും പുതിയ ബാലസാഹിത്യകൃതിയായ ‘കാറണ്ണനും ഓട്ടോക്കുട്ടനും’ എന്ന ബാലസാഹിത്യ കൃതിയുടെ കവർ പ്രകാശനവുമാണ് കൊല്ലം പ്രസ് ക്ലബ്ബിൽ നടന്നത്. കെ.ജി അജിത് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു . ഡോ . വസന്തകുമാർ സാംബശിവൻ ‘ആമയുടെബസ് യാത്ര’ നാലാം പതിപ്പ് പ്രകാശനം ചെയ്തു. കെ.പി.എ.സി ലീലാ കൃഷ്ണൻ കൃതി ഏറ്റുവാങ്ങി. ഡോ.മുഞ്ഞിനാട് പത്മകുമാർ ‘കാറണ്ണനും ഓട്ടോക്കുട്ടനും’ എന്ന…

      Read More »
    Back to top button
    error: