Kerala
-
കെ.കെ.രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ.കെ.രാഗേഷിനെ തിരഞ്ഞെടുത്തു. മുന്‍ രാജ്യസഭാ എംപിയായ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. നിലവിലെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന എം.വി.ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് പുതിയ ആളെ കണ്ടെത്തേണ്ടി വന്നത്. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. നിവലില്‍ സിപിഎം സംസ്ഥാന സമിതി അംഗം കൂടിയാണ് രാഗേഷ്. 2015 ല്‍ രാജ്യസഭാംഗമായിരുന്നു. എസ്എഫ്‌ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് ചുമതലകളും വഹിച്ചിട്ടുണ്ട്.
Read More » -
ഒട്ടകത്തെ വാഹനമിടിച്ച് അപകടം; ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
മസ്‌കറ്റ്: വാഹനം ഒട്ടകത്തില്‍ ഇടിച്ച് അപകടം സംഭവിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു. കൊല്ലം താമരക്കുളം സ്വദേശി ജോസഫ് വിക്ടര്‍ (37) ആണ് മരിച്ചത്. മസ്‌കറ്റിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇബ്രി അപ്ലൈഡ് സയന്‍സില്‍ മെയിന്റനെന്‍സ് വിഭാഗത്തിലെ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു ജോസഫ് വിക്ടര്‍. മാര്‍ച്ച് 26ന് രാത്രി കുടുംബത്തിനോടൊപ്പം സഞ്ചരിക്കുമ്പോഴാണ് ജോസഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. ഇബ്രിയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോകുന്ന വഴിയില്‍ സഫയില്‍ എത്തുന്നതിന് മുമ്പായിരുന്നു അപകടം ഉണ്ടായത്. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോസഫ് വിക്ടറിനെ ആദ്യം ഇബ്രി ആശുപത്രിയിലും പിന്നീട് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിതാവ്: വിക്ടര്‍ ഫ്രാന്‍സിസ്. മാതാവ്: മോളി വിക്ടര്‍. ഭാര്യ: മെറി ആഗ്നസ് ജോസഫ്. മക്കള്‍: ജെസീക്ക ജോസഫ്, ജെനീക്ക ജോസഫ്. സഹോദരന്‍: വിക്ടര്‍ ബ്രൂണോ.
Read More » -
മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി മനുവിന്റെ മരണം; പീഡന ആരോപണം ഉന്നയിച്ചവരുടെ മൊഴിയെടുക്കാന്‍ പൊലീസ്
കൊല്ലം: കേരള ഹൈക്കോടതിയിലെ മുന്‍ ഗവ. പ്ലീഡര്‍ പി ജി മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് മനുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിരുന്നു. മരണത്തിലേയ്ക്ക് നയിച്ച കാരണം കണ്ടെത്താനായിട്ടില്ല. മനുവിനെതിരായ ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് പ്രചരിച്ച വീഡിയോയും തുടര്‍സംഭവങ്ങളുമാണ് മരണകാരണമെന്ന സംശയമുണ്ട്. വീഡിയോ കൊല്ലം വെസ്റ്റ് പൊലീസ് വിശദമായി പരിശോധിക്കും. അന്വേഷണ സംഘം എറണാകുളത്തെത്തി ബന്ധുക്കളുടെ മൊഴിയെടുക്കും. പീഡന ആരോപണം ഉന്നയിച്ചവരുടെ മൊഴിയും രേഖപ്പെടുത്തും. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്നാണ് മനുവിനെതിരായ കേസ്. 2018ല്‍ നടന്ന കേസുമായി ബന്ധപ്പെട്ട് 2023 ഒക്ടോബറിലാണ് പരാതിക്കാരി അഭിഭാഷകനെ കാണാനെത്തിയത്. പിന്നീട് പലപ്പോഴും യുവതിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും പരാതിക്കാരിയുടെ വീട്ടില്‍വച്ചും പീഡിപ്പിച്ചതായാണ് പരാതി. അനുവാദമില്ലാതെ പരാതിക്കാരിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐ ടി ആക്ട് അടക്കം ചുമത്തിയാണ് അഭിഭാഷകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ…
Read More » -
ആശുപത്രിയില്‍തന്നെ പ്രസവിക്കണമെന്ന് നിയമമുണ്ടോ? വീട്ടില്‍ പ്രസവിക്കാന്‍ പറയുമ്പോഴേക്ക് സമൂഹത്തെ പേടിക്കുന്നു; കൊല്ലാനുള്ള ലൈസന്‍സാണ് ആശുപത്രി സര്‍ട്ടിഫിക്കറ്റ്; വല്ലാത്തൊരു ലോകമെന്നും കാന്തപുരം എപി വിഭാഗം നേതാവ്
കോഴിക്കോട്: ആശുപത്രിയില്‍ തന്നെ പ്രസവിക്കണമെന്ന് നിയമമുണ്ടോയെന്ന് കാന്തപുരം എപി വിഭാഗം നേതാവും എസ്‌വൈഎസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റുമായ സ്വാലിഹ് തുറാബ് തങ്ങള്‍. കോഴിക്കോട് പെരുമണ്ണ തയ്യില്‍ താഴത്ത് നടന്ന ‘മര്‍കസുല്‍ ബദ്‌രിയ്യ ദര്‍സ് ആരംഭവും സി.എം വലിയുല്ലാഹി ആണ്ടുനേര്‍ച്ചയും അസ്മാഉല്‍ ബദ്‌റും’ എന്ന പരിപാടിയിലായിരുന്നു സ്വാലിഹ് തുറാബ് തങ്ങളുടെ പ്രഭാഷണം. ‘എന്തെങ്കിലും പറയുമ്പോഴേക്ക് സമൂഹത്തിനെ പേടിക്കുകയാണ്. ഒരു പ്രസവം നടന്നു ഇവിടെ. എന്തൊക്കെ സംഭവിച്ചു. ഇവിടെ ഹോസ്പിറ്റലില്‍ എന്തൊക്കെ ഗുലുമാലുകളാണ് നടക്കുന്നത്. എന്തൊക്കെ അക്രമങ്ങള്‍ നടക്കുന്നു. കൊല്ലാനുള്ള ലൈസന്‍സുള്ള ആളുകള്‍ എന്നാണ് ആ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് ചില ആളുകള്‍ പറയുന്നത്. അവിടെ ഒരു തെറ്റ് ചെയ്താല്‍ ചോദ്യവും പറച്ചിലും ഇല്ല, എന്തും ആകാമെന്നാണ്. എന്താണ് ആശുപത്രിയില്‍ തന്നെ പ്രസവിക്കണമെന്ന് നിയമമുണ്ടോ? ഇവിടത്തെ സര്‍ക്കാര്‍ നിയമമാണോ അത്? അവരവരുടെ സൗകര്യമാണ്. ആരെങ്കിലും ആക്രമിച്ചിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. എല്ലാവരും വീട്ടില്‍ പ്രസവിക്കുന്നവരെ കുറ്റപ്പെടുത്തുകയാണ്. വീട്ടില്‍ പ്രസവം എടുക്കുന്ന ഉമ്മയെ കുറ്റപ്പെടുത്തുകയാണ്. വീട്ടില്‍…
Read More » -
പാവങ്ങളുടെ പടത്തലവന്മാർ, പക്ഷേ ജീവിതം അത്യാർഭാടം: വി.ഡി സതീശൻ്റെ ഷൂവും വീണാ ജോർജിൻ്റെ ബാഗും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
കേരളത്തിലെ പല രാഷ്ട്രീയ നേതാക്കന്മാരും സുഖസൗകര്യങ്ങൾക്കു നടുവിൽ അത്യാർഭാടമായ ജീവിതമാണ് നയിക്കുന്നത്. അവരുടെ വസ്ത്രധാരണവും ഉപയോഗിക്കുന്ന വസ്തുക്കളുടെ വിലയുമാണ് കുറച്ചു കാലമായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. പ്രത്യേകിച്ച് മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ധരിക്കുന്ന ആഢംബര വസ്തുക്കളെക്കുറിച്ചുള്ള സൈബർ ലോകത്തെ ചർച്ചകൾക്ക് ഇപ്പോൾ ചൂടുപിടിച്ചിരിക്കുന്നു. ഈ വിവാദങ്ങൾക്ക് ഇപ്പോൾ വീണ്ടും തിരികൊളുത്തിയിരിക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഹമ്മദാബാദിൽ നടന്ന എഐസിസി സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ ധരിച്ച മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന ഷൂ ആണ് എന്ന ആരോപണമാണ്. ഇതിന് മുൻപ്, ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ആശാ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ജെ.പി. നദ്ദയെ കാണാൻ ഡൽഹിക്ക് പോയപ്പോൾ 40,000 രൂപ വിലവരുന്ന കറുത്ത ബാഗാണ് ഉപയോഗിച്ചതെന്ന വിമർശനം ഉയർന്നിരുന്നു. ഈ ബാഗിന്റെ സ്ട്രാപ്പിൽ ‘എംപോറിയോ അർമാനി’ എന്ന് എഴുതിയിട്ടുണ്ടെന്നും, ഇത് ലോകത്തിലെ ഏറ്റവും വിലകൂടിയ ലേഡീസ് ബാഗുകളിൽ ഒന്നാണെന്നുമാണ് ആരോപണം ഉയർന്നത്.…
Read More » -
വേറിട്ട പ്രതിഷേധവുമായി വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ റാങ്കുകാര്‍; ജീവിതപ്രയാസങ്ങള്‍ വിവരിച്ച് മൂകാഭിനയം
തിരുവനന്തപുരം: മുഖത്തു ചായം തേച്ച് അവര്‍ സ്വന്തം ജീവിതം ജനങ്ങള്‍ക്കും അധികാരികള്‍ക്കും മുന്നില്‍ നിശ്ശബ്ദമായി അവതരിപ്പിച്ചു. ഗര്‍ഭകാലത്തും കുട്ടികളെ നോക്കുമ്പോഴും വീട്ടുജോലികള്‍ ചെയ്യുമ്പോഴും കഠിനമായി പഠിച്ചവര്‍, പരീക്ഷയില്‍ മുന്നിലെത്തി ശാരീരിക ബുദ്ധിമുട്ടുകള്‍ മറികടന്ന് കായിക പരീക്ഷയില്‍ വിജയിച്ചവര്‍, കഷ്ടപ്പാടുകള്‍ക്കപ്പുറം റാങ്ക് ലിസ്റ്റില്‍ ഇടം നേടിയവര്‍… എന്നിട്ടും ജോലി ലഭിക്കാതെ കോമാളികളായി മാറിയവര്‍! ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നില്‍ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ മൂകാഭിനയത്തില്‍ വിവരിച്ചത് റാങ്ക് പട്ടികയിലുള്‍പ്പെട്ടവരുടെ ജീവിതപ്രയാസങ്ങളും അവര്‍ നേരിട്ട ബുദ്ധിമുട്ടുകളുമായിരുന്നു. റാങ്ക് പട്ടികയുടെ കാലാവധി ശനിയാഴ്ച അവസാനിക്കും. അതിനു മുന്‍പു സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയുടെ പ്രതീകമായി സമരക്കാര്‍ ഇന്നു രാവിലെ സെക്രട്ടേറിയറ്റിനു മുന്നില്‍ കണിയൊരുക്കിയിട്ടുണ്ട്. കറുത്ത വസ്ത്രങ്ങളണിഞ്ഞ് കണി കണ്ടശേഷം പതിമൂന്നാം ദിവസത്തെ സമരം തുടരും. സമരത്തിന്റെ ഭാഗമായുള്ള നിരാഹാരം തുടരുകയാണ്. ജാക്വിലിന്‍, മഞ്ജു എന്നിവരാണ് ഇപ്പോള്‍ നിരാഹാരം അനുഷ്ഠിക്കുന്നത്.
Read More » -
‘സ്വന്തം കുഞ്ഞിനെ കൊന്ന അമ്മ’; പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെ ഇരയായ ദിവ്യാ ജോണി മരിച്ച നിലയില്‍
കണ്ണൂര്‍: സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ അമ്മ.., കൊല്ലം കുണ്ടറ സ്വദേശിനിയായ ദിവ്യ ജോണിയെക്കുറിച്ച് നമ്മള്‍ ആദ്യം അറിഞ്ഞത് ഇങ്ങനെയായിരുന്നു. ഒരിക്കല്‍ വെറുപ്പോടെ കണ്ട യുവതിയെ, ജീവിത കഥ കേട്ട് മലയാളികള്‍ സ്‌നേഹിച്ച് തുടങ്ങി. പ്രസവാനന്തരം സ്ത്രീകള്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള ‘പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍’ എന്ന മാനസികാവസ്ഥയിലാണ് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ ദിവ്യ ഇല്ലാതാക്കിയത്. പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെ കുറിച്ച് കേരളം ചര്‍ച്ച ചെയ്യാന്‍ കാരണമായ ദിവ്യ ജീവനൊടുക്കിയെന്ന ദുഃഖകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആലക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഠിക്കാന്‍ മിടുക്കിയായിരുന്നു ദിവ്യ. ഏറെ പ്രതീക്ഷകളുമായി താന്‍ തന്നെ തെരഞ്ഞെടുത്ത ഒരാള്‍ക്കൊപ്പമള്ള വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വച്ചു. എന്നാല്‍ പ്രതീക്ഷകള്‍ക്കൊത്തുള്ള ജീവിതമായിരുന്നില്ല ദിവ്യയെ കാത്തിരുന്നത്. വൈകാരികമായ ഒറ്റപ്പെടലും, അവഗണനയും ദിവ്യയെ പലവട്ടം മുറിപ്പെടുത്തി. ഗര്‍ഭിണി ആയപ്പോഴും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോഴും വീണ്ടും ജീവിതത്തെ പ്രതീക്ഷാപൂര്‍വം തന്നെ കാത്തിരുന്നു. എന്നാല്‍ സിസേറിയന്റെ വേദനയോടെ തിരിച്ച് ഭര്‍തൃഗൃഹത്തിലേക്ക് എത്തിയപ്പോള്‍ എതിരേറ്റതും വീണ്ടും…
Read More » -
എമ്പുരാൻ സിനിമ പരാമർശത്തിൽ കൂടുതൽ വ്യക്തത വരുത്തി മുൻ ഡിജിപി വീണ്ടും!! മുഖ്യമന്ത്രി ജതിൻ രാംദാസിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നതിൽ നിന്നുള്ള സന്ദേശം എന്താണ്? മുഖ്യമന്ത്രിയാണേൽപ്പോലും ബിജെപിയോട് ചേർന്നാൽ കൊല്ലും എന്നല്ലേ?
മുൻപ് ‘എമ്പുരാൻ’ സിനിമയെപ്പറ്റി പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി മുൻ ഡിജിപി ആർ ശ്രീലേഖ. കഴിഞ്ഞ തവണ ‘എമ്പുരാൻ’ കണ്ടതിനു ശേഷം ചിത്രം വെറും എമ്പോക്കിത്തരം ആണെന്ന രീതിയിൽ ശ്രീലേഖ ഒരു വീഡിയോ പങ്കുവച്ചിരുന്നു. എന്നാൽ അതിനെ വിമർശിച്ച് നിരവധിപേരാണ് മുന്നോട്ട് വന്നത്. ‘എമ്പുരാൻ’ സിനിമ ദേശവിരുദ്ധമാണെന്നും ജനപിന്തുണയോടെ ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെയാണ് സിനിമയെന്നും ശ്രീലേഖ പറയുന്നു. ബിജെപിയിലേക്കു പോയാൽ കേരളത്തിലെ മുഖ്യമന്ത്രിയായാൽ പോലും ഭരിക്കാൻ സമ്മതിക്കില്ലെന്നും കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ കള്ളക്കടത്ത് സംഘങ്ങൾക്ക് മാത്രമേ കഴിയൂ എന്നുമുള്ള സന്ദേശമാണ് സിനിമ നൽകുന്നതെന്ന് ശ്രീലേഖ പറയുന്നു. അതോടൊപ്പം മുഖ്യമന്ത്രി ബിജെപിയോ, അനുഭാവമുള്ളവനോ ആയാൽ അവരെ കൊല്ലുമെന്നല്ലേ സിനിമയിൽ ജതിൻ രാംദാസFVZ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നതിൽ നിന്നുള്ള സന്ദേശമെന്നും ശ്രീലേഖ ചോദിക്കുന്നു. മുൻ ഡിജിപി ആർ ശ്രീലേഖയുടെ വാക്കുകൾ ഇങ്ങനെ “എന്റെ കഴിഞ്ഞ വീഡിയോയിൽ ‘എമ്പുരാൻ’ എന്ന സിനിമയെകുറിച്ചുള്ള അവലോകനമായിരുന്നു. വൂഡിയോ കണ്ട ചാനലിൽ വളരെയധികം പേർ നല്ല കമന്റുകൾ എഴുതിയിട്ടുണ്ട്. പക്ഷേ…
Read More » -
കാട്ടുപന്നിയെ കൊല്ലാൻ പൊറോട്ടയിൽ പൊതിഞ്ഞുവച്ച പടക്കം കടിച്ച് പശുവിന് ഗുരുതര പരിക്ക്
പാലക്കാട്: പടക്കം വായിലിരുന്ന് പൊട്ടി പശുവിന് പരിക്ക്. പാലക്കാട് പുതുനഗരത്താണ് സംഭവം നടുവഞ്ചിറ സ്വദേശി സതീഷിന്‍റെ പശുവിനാണ് പരിക്ക് പറ്റിയത്. മേയുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അപകടം. കാട്ടുപന്നിക്കായി പൊറോട്ടയിൽ പൊതിഞ്ഞുവെച്ച പന്നിപടക്കമാണ് പശു കടിച്ചത്. അതേസമയം ഇരിട്ടിയിൽ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി തകർന്നു. എടക്കാനം ചേളത്തൂരിലെ മഞ്ഞക്കാഞ്ഞിരം ആദിവാസി നഗറിനടുത്ത മീത്തലെ മീത്തലെ പുരയിൽ പ്രണവി (38) നാണ് പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഗുരുതര പരുക്കേറ്റത്. വിഷു ആഘോഷത്തിനായി വാങ്ങിയ പടക്കങ്ങളിൽ പച്ചക്കെട്ട് ഗുണ്ട് പൊട്ടിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഇയാളുടെ വലതുകൈപ്പത്തി ചിതറി.സ്ഫോടനശബ്ദവും നിലവിളിയും കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ ആദ്യം ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
Read More »
