Kerala
-
എഴുന്നള്ളിപ്പിൽ ആനകളെ ഉപയോഗിക്കുന്നതിന് എതിരു നിൽക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണം, പൂരപ്പറമ്പിൽ ലേസർ നിരോധിക്കണം, തൃശൂർ പൂരത്തിനിടെ ആന വിരണ്ടോടിയത് കണ്ണിൽ ലേസർ അടിച്ചതിനാൽ- പാറമേക്കാവ് ദേവസ്വം
തൃശൂർ: പൂരത്തിനിടെ ആന ഇടഞ്ഞത് ആനകളുടെ കണ്ണിലേക്ക് ലേസർ അടിച്ചിട്ടെന്ന് പാറമേക്കാവ് ദേവസ്വം. ആന ഓടാൻ കാരണം ഇതാണെന്നും ദേവസ്വം പറയുന്നു. കണ്ണിലേക്കു ലേസർ അടിച്ചതോടെ ആനകൾ ഓടുകയായിരുന്നു. പൂരപറമ്പിൽ ലേസറുകൾ നിരോധിക്കണമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു. എഴുന്നള്ളിപ്പിൽ ആനകളെ ഉപയോഗിക്കുന്നതിന് എതിരുനിൽക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നും ദേവസ്വം ആവശ്യപ്പെട്ടു. കൂടാതെ ലേസർ അടിച്ചതിൽ ചില സംഘടനകൾക്ക് പങ്കുള്ളതായി സംശയിക്കുന്നതായും ഇവർ പറഞ്ഞു. ആനകളെ എഴുപ്പള്ളിപ്പിക്കുന്നതിനെതിരെ നിൽക്കുന്ന സംഘടനകൾ ബോധപൂർവം പ്രശ്‌നമുണ്ടാക്കിയതാണോയെന്ന സംശയമാണ് ഇവർ ഉന്നയിച്ചത്. ലേസർ ഉപയോഗിച്ചവരുടെ റീലുകൾ നവ മാധ്യമങ്ങിൽ ഉണ്ടെന്നും ഇത്തരം റീലുകൾ സഹിതം പോലീസിന് പരാതി നൽകുമെന്നും പാറമേക്കാവ് ദേവസ്വം അറിയിച്ചു.
Read More » -
കോസ്മറ്റിക് ക്ലിനിക്കിന് ലൈസെൻസില്ല, പരാതിയുയർന്നപ്പോൾ തിടുക്കപ്പെട്ട് ലൈസെൻസ് നൽകി? യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റിയതിൽ പിഴവില്ലെന്ന് മെഡിക്കൽ ബോർഡ്!! റിപ്പോർട്ട് തള്ളി, വീണ്ടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് എത്തിക്സ് കമ്മിറ്റി, ഒത്തുകളി ആരോപണവുമായി കുടുംബം
തിരുവനന്തപുരം∙: കഴക്കൂട്ടത്ത് കോസ്മറ്റിക് ക്ലിനിക്കിൽ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയെ തുടർന്ന് വനിതാ സോഫ്റ്റ്‌വെയർ എൻജിനീയർക്ക് ഹൃദയസ്തംഭനം ഉണ്ടാവുകയും 9 വിരലുകൾ മുറിച്ചു നീക്കുകയും ചെയ്യേണ്ടിവന്ന സംഭവത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് എത്തിക്‌സ് കമ്മിറ്റി തള്ളി. ശസ്ത്രക്രിയയിൽ പിഴവ് ഇല്ലെന്നാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നത്. രക്തസമ്മർദത്തിൽ മാറ്റം ഉണ്ടായപ്പോൾ യഥാസമയം ചികിത്സ നൽകിയില്ല. വിദഗ്ധ ചികിത്സയിൽ കാലതാമസം ഉണ്ടായെന്നു മാത്രമാണ് റിപ്പോർട്ടിൽ പറയുന്നു. പക്ഷെ റിപ്പോർട്ടിൽ വ്യക്തത ഇല്ലെന്നു ചൂണ്ടിക്കാട്ടി ഡിഎംഒ, പബ്ലിക് പ്രോസിക്യൂട്ടർ, ഫൊറൻസിക് സർജൻ തുടങ്ങിയവർ ഉൾപ്പെടുന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് തള്ളി. കൂടാതെ വീണ്ടും റിപ്പോർട്ട് നൽകാൻ മെഡിക്കൽ ബോർഡിന് നിർദേശം നൽകി. അതിനിടെ മെഡിക്കൽ ബോർഡ് ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി യുവതിയുടെ കുടുംബവും രംഗത്തെത്തി. അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്ലിനിക്കിന്റെ റജിസ്‌ട്രേഷൻ റദ്ദാക്കി. മേയ് 10നാണ് റജിസ്‌ട്രേഷൻ റദ്ദാക്കിയതെന്നാണു സൂചന. ഫെബ്രുവരി 22നാണ് നീതുവിന്റെ ശസ്ത്രക്രിയ നടത്തിയത്. പക്ഷെ അന്നും ക്ലിനിക്കിന് റജിസ്‌ട്രേഷൻ ഉണ്ടായിരുന്നില്ലെന്നു സൂചന. ചികിത്സപ്പിഴവ് സംബന്ധിച്ച…
Read More » -
ഓപ്പറേഷന്‍ ‘സിന്ദൂറി’നെതിരേ കുപ്രചരണം: സ്വയം പ്രഖ്യാപിത ആക്റ്റിവിസ്റ്റ് റിജാസിനെതിരെ കേരളത്തിലുള്ള കേസുകളിലും അന്വേഷണം; കൊച്ചിയിലെ വീട്ടില്‍ പരിശോധന
കൊച്ചി: ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചതിന്റെ പേരില്‍ നാഗ്പുരില്‍ അറസ്റ്റിലായ മലയാളി യുവാവിനെതിരെ കേരളത്തിലുള്ള കേസുകളിലും അന്വേഷണം. സ്വയം പ്രഖ്യാപിത ആക്റ്റിവിസ്റ്റും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനുമായ റിജാസ് എം.ഷീബ സൈദീക്കാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന, നാഗ്പുര്‍ പൊലീസ് എന്നിവര്‍ ഇന്നലെ വൈകിട്ട് കൊച്ചി എളമക്കരയ്ക്കടുത്തുള്ള കീര്‍ത്തി നഗറിലെ റിജാസിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. റിജാസിന്റെ കുടുംബത്തെ ചോദ്യം ചെയ്ത സംഘം കേരളത്തിലുള്ള കേസുകള്‍ സംബന്ധിച്ച കാര്യങ്ങളും ശേഖരിക്കുന്നുണ്ട്. കശ്മീരില്‍ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി പനമ്പിള്ളി നഗറില്‍ പ്രതിഷേധിച്ചതിന് റിജാസ് അടക്കം 10 പേര്‍ക്കെതിരെ ഏപ്രില്‍ ഒടുവില്‍ പൊലീസ് കേസെടുത്തിരുന്നു. അനുമതിയില്ലാതെയുള്ള സംഘം ചേരല്‍ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തില്‍പ്പെട്ട യുവാക്കളെ പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തു എന്ന റിപ്പോര്‍ട്ടിന്റെ പേരിലും റിജാസിനെതിരെ കേസെടുത്തിരുന്നു. വടകര പൊലീസാണ് അന്ന് കേസെടുത്തത്. യഹോവയുടെ സാക്ഷികള്‍ വിഭാഗം നടത്തിയ കണ്‍വെന്‍ഷനിടെയുണ്ടായ സ്‌ഫോടനത്തില്‍ 8 പേര്‍ കൊല്ലപ്പെടുകയും 50ലേറെ പേര്‍ക്ക്…
Read More » -
ഇമോഷണൽ രംഗങ്ങൾ കോർത്തിണക്കിയ ചിത്രം നരി വേട്ട മെയ് ഇരുപത്തിമൂന്നിന് തീയേറ്ററുകളിലെത്തും
ടൊവിനോ തോമസ് നായകനായ നരി വേട്ട എന്ന ചിത്രം മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു.ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം അനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്.മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രം അതിജീവനത്തിൻ്റെ ശക്തമായ പ്രതികരണം കൂടിയാണ് കാട്ടിത്തരുന്നത്. പിറന്നുവീണ മണ്ണിൽ ധാരാളം സ്വപ്നങ്ങളുമായി ജീവിക്കാനിറങ്ങിത്തിരിച്ച വരുടെ നൊമ്പരങ്ങൾ… നിരവധി ഇമോഷണൽ രംഗങ്ങളായി കോർത്തിണക്കിയിരിക്കുന്നു. നീതി നടപ്പാക്കുന്നവരുടേയും നീതിക്കായി കാത്തിരിക്കുന്നവരുടേയും വ്യക്തി ജീവിതത്തിൻ്റെ നിഴലാട്ടവും ഈ ചിത്രം കാട്ടിത്തരുന്നു.വലിയ മുതൽമുടക്കിൽഎല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള ക്ലീൻഎൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.: സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടന്നുമായ ചേരനുംചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നീമൂന്നു പേരും പൊലീസ് കഥാപാത്രങ്ങളെ യാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വറുഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിൻ്റെ ഔദ്യോഗികജീവിതത്തിലേയും, വ്യക്തി ജീവിതത്തിലേയും സംഘർഷഭരിതമായ…
Read More » -
15 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയും കാറ്റും; കാലവര്‍ഷം 27 ഓടെ, ചൂടും കുറയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം15 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യത. നാളെയോടു കൂടി കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹം എന്നിവിടങ്ങളില്‍ എത്താന്‍ സാധ്യതയുണ്ട്. നാലോ, അഞ്ചോ ദിവസത്തിനകം തെക്കന്‍ അറബിക്കടല്‍, മാലദ്വീപ്, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ ഭാഗങ്ങള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ ഭാഗങ്ങളില്‍ വ്യാപിക്കും. 27ാം തീയതിയോടെ കേരളത്തില്‍ എത്തിച്ചേരുമെന്നാണ് കേന്ദ്ര കാലാവാസ്ഥാ വകുപ്പിന്റെ പ്രവചനം. മഴ പരക്കെ പ്രവചിക്കുമ്പോഴും സംസ്ഥാനത്ത് ചൂടിനു ശമനമില്ല. ഇന്ന് കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള…
Read More » -
കോട്ടയത്തിനു പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന തൃക്കാക്കര നഗര സഭയിലും കോടികളുടെ വെട്ടിപ്പ്; വരുമാനമായി കിട്ടിയ 7.5 കോടി കാണാനില്ല; പണത്തിനുള്ള ചെക്ക് വാങ്ങി, ബാങ്കില്‍ കൊടുത്തില്ല; കോട്ടയത്ത് സമാന അഴിമതിയില്‍ നഷ്ടം 211 കോടി
കൊച്ചി: കോണ്‍ഗ്രസ് ഭരിക്കുന്ന കോട്ടയം നഗരസഭയില്‍ 211 കോടി കാണാനില്ലെന്ന സിഎജി കണ്ടെത്തലിനു പിന്നാലെ തൃക്കാക്കര നഗരസഭയിലെ 7.5 കോടി കണാനില്ലെന്നു റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയുടെ വരുമാനത്തില്‍നിന്നു ലഭിക്കേണ്ട പണമാണു കണക്കിലില്ലാത്തത്. ഇത്രയും തുകയ്ക്കുള്ള ചെക്കുകള്‍ സ്വീകരിച്ചതിന് തെളിവ് ഉണ്ട്, പക്ഷേ തുക പണമായി അക്കൗണ്ടില്‍ കയറിയിട്ടില്ല. ഇതെങ്ങോട്ട് പോയെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവുമില്ല. ജില്ലാ ഓഡിറ്റ് വകുപ്പിന്റെ 2023-2024-ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ക്രമക്കേട്. നഗരസഭയിലേക്ക് ലഭിച്ച 361 ചെക്കുകളില്‍നിന്നുള്ള 7,50,62,050 രൂപ നഗരസഭാ ബാങ്ക് അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്നാണ് ഓഡിറ്റ് വകുപ്പിന്റെ കണ്ടെത്തല്‍. നികുതി, ഫീസ് തുടങ്ങി ചെക്കുകളില്‍ നിന്നുള്ള പണമാണിത്. എന്നാല്‍ ചെക്കുകളില്‍നിന്ന് പണം എങ്ങോട്ടുപോയി എന്നതിനെക്കുറിച്ച് നഗരസഭാ അധികൃതര്‍ ഗൗരവമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2023-24 സാമ്പത്തികവര്‍ഷം മാത്രം വരുമാനമായി ലഭിച്ച 137 ചെക്കുകള്‍ പണമായി അക്കൗണ്ടില്‍ എത്തിയിട്ടില്ല. വീടുകളുടെയും സ്ഥാപനങ്ങളുടെയും നികുതിത്തുകകള്‍ ചെക്കായി നഗരസഭ കൈപ്പറ്റിയിട്ടുണ്ട്. ഇതിന് രസീതും നല്‍കിയിട്ടുണ്ട്. ബാങ്കില്‍…
Read More » -
ശ്രീപത്മനാഭസ്വാമി ക്ഷേത്രം: സ്വര്‍ണത്തകിട് കണ്ടെത്തിയത് കുഴിച്ചിട്ട നിലയില്‍; ദുരൂഹത നീങ്ങുന്നില്ല
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ശ്രീകോവിലിനു മുന്നിലെ വാതിലില്‍ സ്വര്‍ണം പൂശാന്‍ പുറത്തെടുത്ത സ്വര്‍ണത്തില്‍ കാണാതായ 13 പവന്‍ (107 ഗ്രാം) തകിട് തിരികെ കിട്ടിയെങ്കിലും ദുരൂഹത നീങ്ങുന്നില്ല. മോഷണശ്രമമല്ലെന്നു ഡിസിപി പറഞ്ഞെങ്കിലും സ്വര്‍ണത്തകിട് മണ്ണില്‍ ഒരടിയോളം താഴ്ചയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതാണ് സംശയത്തിനു കാരണം. ക്ഷേത്ര ശ്രീകോവിലിന്റെ പ്രധാന വാതില്‍ സ്വര്‍ണം പൂശുന്ന പ്രവൃത്തികള്‍ ഏതാനും മാസങ്ങളായി തുടരുകയാണ്. ഇതിനായി സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണം പുറത്തെടുക്കുകയും ഓരോ ദിവസത്തെയും പണികള്‍ കഴിഞ്ഞ ശേഷം തിരികെ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്. സുരക്ഷാ ചുമതലയുള്ള പൊലീസിന്റെയും ക്ഷേത്രത്തിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെയും സാന്നിധ്യത്തിലാണു സ്വര്‍ണം എടുക്കുകയും തിരികെ വയ്ക്കുകയും ചെയ്യുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് അവസാനമായി സ്വര്‍ണം പൂശല്‍ നടത്തിയത്. ഇതിനു ശേഷം തിരികെ വച്ച സ്വര്‍ണം വെള്ളി രാവിലെ പുറത്ത് എടുത്തപ്പോഴാണ് അളവില്‍ കുറവുള്ള വിവരം ശ്രദ്ധയില്‍പെട്ടത്. ശ്രീ കോവിലിനു മുന്നിലെ ഒറ്റക്കല്‍ മണ്ഡപത്തിലാണ് സ്വര്‍ണം പൂശല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഈ…
Read More » -
തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം വിദേശത്തു നിക്ഷേപമാക്കി? കാര്‍ത്തിക താമസിച്ചത് 45,000 രൂപ വാടകയുള്ള വില്ലയില്‍; മോഡലിംഗ് ഷൂട്ടിന് ലക്ഷങ്ങള്‍; വിവാഹം ആലോചിച്ച യുവാവിന്റെ സുഹൃത്തിനെയും പറ്റിച്ചു; അന്വേഷണം കുടുംബത്തിലേക്കും
കൊച്ചി: ഇന്‍സ്റ്റഗ്രാം താരം പ്രതിയായ തൊഴില്‍ തട്ടിപ്പ് കേസില്‍ സുഹൃത്തായസ പ്രവാസി യുവാവിനെയും പ്രതിയാക്കാന്‍ പൊലീസ്. ജോബ് കണ്‍സള്‍ട്ടന്‍സിയുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ ഇയാള്‍ക്കും പങ്കുണ്ടെന്നാണു പോലീസ് പറയുന്നത്. ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം കാര്‍ത്തിക പ്രദീപ് ആഡംബര ജീവിതത്തിനായാണ് ചെലവിട്ടതെന്നും പൊലീസ് കണ്ടെത്തി. ടേക്ക് ഓഫ് ഓവര്‍സീസ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു ഇന്‍സ്റ്റ താരവും കമ്പനി സിഇഒയുമായ പത്തനംതിട്ട സ്വദേശി കാര്‍ത്തിക പ്രദീപിന്റെ തട്ടിപ്പ്. ഈ സ്ഥാപനത്തിന്റെ പാര്‍ട്‌നര്‍ ആയിരുന്ന യുവാവിനെയാണ് പൊലീസ് തേടുന്നത്. ഇപ്പോള്‍ യൂറോപ്യന്‍ രാജ്യത്തുളള യുവാവിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം പ്രതിയാക്കാനാണ് പൊലീസ് തീരുമാനം. തൊഴില്‍ തട്ടിപ്പിലൂടെ സമാഹരിച്ച പണം ആര്‍ഭാട ജീവിതത്തിനു വേണ്ടിയാണ് കാര്‍ത്തിക ചെലവിട്ടതെന്നാണ് പൊലീസ് അനുമാനം. കാര്‍ത്തിക താമസിച്ചിരുന്ന ആഡംബര വില്ലയ്ക്ക് പ്രതിമാസം നാല്‍പ്പത്തി അയ്യായിരം രൂപയായിരുന്നു വാടക. മോഡലിംഗിനു വേണ്ടിയും തട്ടിപ്പ് പണം ചെലവിട്ടു. തൊഴില്‍ കണ്‍സള്‍ട്ടന്‍സിയുടെ അക്കൗണ്ടിലെത്തുന്ന പണം…
Read More » -
210 വിവാഹങ്ങള്‍; 521 ചോറൂണുകള്‍; വഴിപാടിനത്തില്‍ 81.26 ലക്ഷം; നിര്‍മാല്യംമുതല്‍ വന്‍ തിരക്ക്; ശയനപ്രദക്ഷിണം അനുവദിച്ചില്ല; വരുമാനത്തിലും കുതിച്ച് ഗുരുവായൂര്‍ ക്ഷേത്രം
ഗുരുവായൂര്‍: ദര്‍ശനത്തിനും വിവാഹങ്ങള്‍ക്കും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്. 210 വിവാഹങ്ങള്‍ നടന്നു. ദര്‍ശനത്തിനും വിവാഹങ്ങള്‍ക്കും മുന്നൊരുക്കങ്ങള്‍ നടത്തിയത് ഭക്തര്‍ക്ക് ഉപകാരപ്രദമായി. നഗരത്തില്‍ വലിയ ഗതാഗതക്കുരുക്കനുഭവപെട്ടു. പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനത്തിനായി നടതുറന്നതു മുതല്‍ ഭക്തരുടെ വന്‍ തിരക്കുണ്ടായി. കൊടിമരത്തിന് സമീപത്തകൂടി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ചു. തിരക്ക് കാരണം ചുറ്റമ്പലപ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിച്ചില്ല. പുലര്‍ച്ചെ അഞ്ച് മുതല്‍ വിവാഹങ്ങള്‍ ആരംഭിച്ചു. അഞ്ച് മണ്ഡപങ്ങളിലും താലികെട്ട് നടന്നു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്ത് പ്രത്യേക സംവിധാനം ഒരുക്കി വിവാഹ പാര്‍ട്ടിക്കാര്‍ക്ക് ടോക്കണ്‍ നല്‍കി ക്രമീകരണം ഒരുക്കി. വധുവും വരനും ബന്ധുക്കളും ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പെടെ 24 പേരെയാണ് വിവാഹ മണ്ഡപത്തിലേക്ക് പ്രവേശനം അനുവദിച്ചത്. 521 കുരുന്നുകള്‍ക്ക് ചോറൂണ്‍ വഴിപാടും നടന്നു. നെയ് വിളക്ക് ശീട്ടാക്കിയ ഇനത്തില്‍ 28.34 ലക്ഷം രൂപ ദേവസ്വത്തിന് ലഭിച്ചു. പുലര്‍ച്ചെ മുതല്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ നിറഞ്ഞതിനാല്‍ ഇന്നര്‍ – ഔട്ടര്‍ റിംഗ് റോഡുകളില്‍ ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക്…
Read More » -
പത്തനംതിട്ട ഡിസിസി യോഗത്തിനിടെ ഹൃദയാഘാതം; വൈസ് പ്രസിഡന്റ് എം.ജി.കണ്ണന്‍ അന്തരിച്ചു
പത്തനംതിട്ട: ഡിസിസി വൈസ് പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ മാത്തൂര്‍ മേലേടത്ത് എം.ജി.കണ്ണന്‍ (42) അന്തരിച്ചു. ഇന്നലെ വൈകുന്നേരം നടന്ന യോഗത്തിനിടെ ഹൃദയാഘാതം സംഭവിച്ച എം.ജി.കണ്ണനെ ഉടന്‍തന്നെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നു രാവിലെ മരണം സംഭവിക്കുകയായിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് കണ്ണന്‍ പൊതുരംഗത്തെത്തിയത്. 2005ല്‍ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തംഗമായി. 2010, 2015 വര്‍ഷങ്ങളില്‍ ജില്ലാ പഞ്ചായത്തംഗമായി പ്രവര്‍ത്തിച്ചു. ആദ്യം ഇലന്തൂരില്‍നിന്നും പിന്നീട് റാന്നി അങ്ങാടിയില്‍നിന്നും ജില്ലാ പഞ്ചായത്തിലേക്ക് കണ്ണന്‍ മികച്ച വിജയം നേടി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന കണ്ണന്‍ ഇടക്കാലത്ത് ആക്ടിങ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അടൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. 2011-13 ല്‍ യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് അസംബ്ലി, മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ; സജിതാമോള്‍, മക്കള്‍; ശിവ കിരണ്‍, ശിവ ഹര്‍ഷന്‍.
Read More »