Breaking NewsKeralaNEWS

എഴുന്നള്ളിപ്പിൽ ആനകളെ ഉപയോഗിക്കുന്നതിന് എതിരു നിൽക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണം, പൂരപ്പറമ്പിൽ ലേസർ നിരോധിക്കണം, തൃശൂർ പൂരത്തിനിടെ ആന വിരണ്ടോടിയത് കണ്ണിൽ ലേസർ അടിച്ചതിനാൽ- പാറമേക്കാവ് ദേവസ്വം

തൃശൂർ: പൂരത്തിനിടെ ആന ഇടഞ്ഞത് ആനകളുടെ കണ്ണിലേക്ക് ലേസർ അടിച്ചിട്ടെന്ന് പാറമേക്കാവ് ദേവസ്വം. ആന ഓടാൻ കാരണം ഇതാണെന്നും ദേവസ്വം പറയുന്നു. കണ്ണിലേക്കു ലേസർ അടിച്ചതോടെ ആനകൾ ഓടുകയായിരുന്നു. പൂരപറമ്പിൽ ലേസറുകൾ നിരോധിക്കണമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു. എഴുന്നള്ളിപ്പിൽ ആനകളെ ഉപയോഗിക്കുന്നതിന് എതിരുനിൽക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നും ദേവസ്വം ആവശ്യപ്പെട്ടു.

കൂടാതെ ലേസർ അടിച്ചതിൽ ചില സംഘടനകൾക്ക് പങ്കുള്ളതായി സംശയിക്കുന്നതായും ഇവർ പറഞ്ഞു. ആനകളെ എഴുപ്പള്ളിപ്പിക്കുന്നതിനെതിരെ നിൽക്കുന്ന സംഘടനകൾ ബോധപൂർവം പ്രശ്‌നമുണ്ടാക്കിയതാണോയെന്ന സംശയമാണ് ഇവർ ഉന്നയിച്ചത്. ലേസർ ഉപയോഗിച്ചവരുടെ റീലുകൾ നവ മാധ്യമങ്ങിൽ ഉണ്ടെന്നും ഇത്തരം റീലുകൾ സഹിതം പോലീസിന് പരാതി നൽകുമെന്നും പാറമേക്കാവ് ദേവസ്വം അറിയിച്ചു.

Back to top button
error: