Kerala

    • സണ്ണി ജോസഫ് നാളെ സ്ഥാനമേല്‍ക്കും; കെപിസിസി-ഡിസിസി നേതൃത്വങ്ങളില്‍ വന്‍മാറ്റത്തിന് സാധ്യത

      തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് നാളെ സ്ഥാനമേല്‍ക്കും. തിങ്കളാഴ്ച രാവിലെ 9.30 ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് ചുമതലയേല്‍ക്കല്‍ ചടങ്ങ് നടക്കുക. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, സ്ഥാനമൊഴിയുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സണ്ണി ജോസഫിനൊപ്പം, വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിച്ച പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ചുമതലയേല്‍ക്കും. വിവിധ ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരും ചടങ്ങില്‍ പങ്കെടുക്കും. ചുമതലയേറ്റെടുക്കുന്നതിനായി നേതാക്കള്‍ ഇന്ന് വൈകീട്ടോടെ തലസ്ഥാനത്തെത്തും. അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെ ലളിതമായി ചടങ്ങു നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു. മാസത്തില്‍ 10 ദിവസം കെപിസിസി പ്രസിഡന്റ് ഓഫീസില്‍ ഉണ്ടായിരിക്കണമെന്നാണ് നിര്‍ദേശം. പുതിയ നേതൃത്വം ചുമതലയേറ്റെടുത്ത ശേഷം കെപിസിസി-ഡിസിസി നേതൃത്വങ്ങളില്‍ കാര്യമായ അഴിച്ചുപണി ഉണ്ടായേക്കും. യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശും നാളെ ചുമതലയേറ്റെടുത്തേക്കും.  

      Read More »
    • ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; സ്വര്‍ണം കവര്‍ന്നത് ക്ഷേത്രവുമായി ബന്ധമുളളവര്‍ തന്നെയെന്ന് പൊലീസ്

      തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണത്തിന് പിന്നില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ തന്നെയെന്ന് പൊലീസ് നിഗമനം. നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ലോക്കര്‍ പൊളിച്ചിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണവുമായി മോഷണത്തിന് ബന്ധമില്ലെന്നും ഫോര്‍ട്ട് പൊലീസ് അറിയിച്ചു. ക്ഷേത്രഭരണസമിതിയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. ശ്രീകോവിലിന് മുന്നിലെ വാതിലില്‍ പഴയ സ്വര്‍ണത്തകിട് മാറ്റി പുതിയത് പൊതിയുന്ന ജോലികള്‍ നടക്കുകയാണ്. ബുധനാഴ്ച തത്കാലത്തേക്ക് നിര്‍ത്തിവച്ച ജോലി ഇന്നലെ പുനരാരംഭിച്ചപ്പോഴാണ് സ്വര്‍ണ ദണ്ഡുകളിലൊന്ന് കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്. പൊലീസും ക്ഷേത്രസുരക്ഷാ ഉദ്യോഗസ്ഥരും പകല്‍ മുഴുവനും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ക്ഷേത്രത്തിലെ നിര്‍മ്മാണാവശ്യത്തിനുള്ള സ്വര്‍ണം സ്ട്രോംഗ് റൂമിലാണ് സൂക്ഷിക്കുന്നത്. പണിക്കായി പുറത്തെടുക്കുമ്പോഴും തിരികെ വയ്ക്കുമ്പോഴും സ്വര്‍ണം തൂക്കി തിട്ടപ്പെടുത്താറുണ്ടെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ ബി മഹേഷ് പറഞ്ഞു. ശ്രീകോവിലിലെ അനന്തശയന വിഗ്രഹത്തിനു മുന്നില്‍ ശിരസ്, ഉടല്‍,പാദം എന്നിവ തൊഴാന്‍ മൂന്നു വാതിലുകളാണുള്ളത്. ഇവയില്‍ ആദ്യത്തെ നടയിലെ വാതിലിന്റെ പഴയസ്വര്‍ണത്തകിട് മാറ്റി പുതിയ സ്വര്‍ണത്തകിട്…

      Read More »
    • ഏറ്റുമാനൂരില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

      കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എംസി റോഡില്‍ ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. ഏറ്റുമാനൂരില്‍ നിന്ന് എറണാകുളം റൂട്ടില്‍ വരികയായിരുന്ന കാറും എതിര്‍ദിശയില്‍ വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. കാറില്‍ കുടുങ്ങിയവരെ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്തത്. അഗ്‌നിശമനാ സേനയും ഏറ്റുമാനൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു. അപകടത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ എറണാകുളം റൂട്ടില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

      Read More »
    • കുഴപ്പമാകും! വേടന്‍ സംഗീത പരിപാടി റദ്ദാക്കി; ചെളി എറിഞ്ഞും തെറി വിളിച്ചും പ്രതിഷേധം

      തിരുവനന്തപുരം: റാപ്പര്‍ വേടന്‍ സംഗീത പരിപാടി റദ്ദാക്കിയതിനെ തുടര്‍ന്നു കാണികള്‍ അതിരുവിട്ട് പ്രതിഷേധിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്. പരിപാടി കാണാനെത്തിയവര്‍ പൊലീസിനു നേരെ ചെളി വാരിയെറിയുന്നതുള്‍പ്പെടെ ദൃശ്യങ്ങളിലുണ്ട്. എല്‍ഇഡി വോള്‍ സ്ഥാപിക്കുന്നതിന്റെ വൈദ്യുതാഘാതമേറ്റ് ടെക്‌നീഷ്യന്‍ മരിച്ചതോടെ വേടന്‍ തിരുവനന്തപുരം വെള്ളല്ലൂര്‍ ഊന്നന്‍കല്ലില്‍ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കിയിരുന്നു. ചിറയന്‍കീഴ് സ്വദേശിയായ ലിജു ഗോപിനാഥ് ആണ് മരിച്ചത്. പുല്ലുവിളാകം ശ്രീഭദ്ര ദുര്‍ഗാ ദേവി ക്ഷേത്രത്തിലെ അത്തം ഉത്സവത്തോടനുബന്ധിച്ചു ഊന്നന്‍കല്ല് ബ്രദേഴ്‌സാണ് വ്യാഴാഴ്ച സംഗീത പരിപാടി നടത്താന്‍ നിശ്ചയിച്ചത്. രാത്രി 8നു ആരംഭിക്കും എന്നയിച്ച പരിപാടി 10 മണി കഴിഞ്ഞാണ് റദ്ദാക്കിയ വിവരം കാണികളെ അറിയിച്ചത്. ഇതോടെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചത്. ജനക്കൂട്ടം സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞു. തടയാനെത്തിയ പൊലീസിനു നേരെ ചെളി വാരി എറിയുകയും ചീത്ത വിളിക്കുകയും ചെയ്തു. തെറി വിളിച്ചും ആളുകള്‍ പ്രതിഷേധിച്ചു. മൈക്കും ലൈറ്റും നശിപ്പിക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.  

      Read More »
    • ഗോള്‍ഡിനെക്കാള്‍ ലാഭം ‘ഇടുക്കി ഗോള്‍ഡ്’!; കള്ളക്കടത്ത് സംഘങ്ങള്‍ ഹൈബ്രിഡ് കഞ്ചാവിലേക്ക് വന്‍ തോതില്‍ വഴിമാറുന്നു; കടത്താന്‍ വന്‍ കമ്മീഷന്‍; ഗള്‍ഫില്‍ കിലോയ്ക്ക് ഒരുകോടിവരെ; കൊച്ചിയിലേക്കും ഒഴുക്ക്; തീരുവ കുറച്ചത് സ്വര്‍ണക്കടത്തിന്‌ തിരിച്ചടിയായി

      തിരുവനന്തപുരം: അന്താരാഷ്ട്ര കള്ളക്കടത്തു സംഘങ്ങളുടെ പുതിയ ‘സ്വര്‍ണ’മായി ഹൈബ്രിഡ് കഞ്ചാവ് മാറിയെന്നു റിപ്പോര്‍ട്ട്. കേരളവുമായി ബന്ധമുള്ള കള്ളക്കടത്തു സംഘങ്ങള്‍ക്കു ഒറിജിനല്‍ സ്വര്‍ണത്തേക്കാള്‍ ഇപ്പോള്‍ പ്രിയം ഹൈബ്രിഡ് കഞ്ചാവു കടത്തുന്നതാണ്. 2024 ജൂലൈയില്‍ ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 15% ല്‍ നിന്ന് 6% ആയി കേന്ദ്ര സര്‍ക്കാര്‍ കുറച്ചത് പല റാക്കറ്റുകള്‍ക്കും തിരിച്ചടിയായി. മഞ്ഞലോഹത്തിന്റെ കള്ളക്കടത്തില്‍നിന്നു പിന്‍മാറിയവര്‍ വന്‍ ലാഭം നേടുന്നതിന് ഇപ്പോള്‍ ഹൈബ്രിഡ് കഞ്ചാവാണു കടത്തുന്നത്. ഇക്കാര്യം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ), കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് (സിസിപി) എന്നിവയിലെ വൃത്തങ്ങളും പറയുന്നു. കസ്റ്റംസ് തീരുവ കുറച്ചതിനുശേഷം, കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍, സ്വര്‍ണം പിടിച്ചെടുക്കല്‍ അഞ്ചിലൊന്നായി കുറഞ്ഞു. ‘2023 ഓഗസ്റ്റ് മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലയളവില്‍ പിടികൂടിയ സ്വര്‍ണത്തെ അപേക്ഷിച്ച് തീരുവ കുറച്ചശേഷം അഞ്ചിലൊന്നായി കുറഞ്ഞു. വര്‍ഷത്തിലെ ആദ്യ എട്ട് മാസങ്ങളില്‍ പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ കണക്ക് ഏകദേശം 350 കിലോഗ്രാം ആയിരുന്നു, തീരുവ കുറച്ചതിന് ശേഷമുള്ള…

      Read More »
    • പ്രസിഡന്റ് ആകേണ്ട, എംഎല്‍എ ആയാല്‍ മതി; ജില്ലാ ഭാരവാഹികളാകാന്‍ മടിച്ച് നേതാക്കള്‍; കോണ്‍ഗ്രസില്‍ അഴിച്ചുപണി കീറാമുട്ടി; കണ്‍വീനര്‍ കസേര തെറിച്ചത് ഹസന്‍ അറിഞ്ഞത് ദീപാ ദാസ് മുന്‍ഷി ഫോണില്‍ വിളിച്ചപ്പോള്‍; താപ്പാനകളെ വെട്ടാന്‍ പുതിയ നേതാക്കളുമായി രാഹുലിന്റെ ചര്‍ച്ച

      തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം കെപിസിസി ഭാരവാഹികളുടെ അഴിച്ചുപണിയില്‍ പൊളിഞ്ഞത് സംസ്ഥാനത്തെ നേതാക്കളുടെ ഒത്തുതീര്‍പ്പു ഫോര്‍മുല. വ്യാഴാഴ്ച വൈകിട്ട് പട്ടിക പുറത്താകുന്നതിന് തൊട്ടുമുമ്പ് ദീപ ദാസ്മുന്‍ഷി ഫോണില്‍ അറിയിച്ചപ്പോഴാണ് യുഡിഎഫ് കണ്‍വീനര്‍കസേര തെറിച്ചത് എം.എം. ഹസന്‍ അറിഞ്ഞത്. അതുവരെ ചര്‍ച്ചയോ ആശയവിനിമയമോ ഉണ്ടായില്ല. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചിരുന്ന വി.എസ്. ശിവകുമാറും ഷാനിമോള്‍ ഉസ്മാനും പട്ടികയില്‍നിന്ന് തെറിച്ചത് അവസാനനിമിഷം. ഇവരുള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ പുതിയ നിയമനത്തില്‍ അസംതൃപ്തരാണ്. ആന്റോ ആന്റണിയെ വെട്ടാനുള്ള ശക്തമായ നീക്കം ഫലംകണ്ടതോടെയാണ് നേരത്തെ നിശ്ചയിച്ച ‘ഫോര്‍മുല’ തകിടം മറിയുകയും പലരുടെയും സ്ഥാനം നഷ്ടപ്പെടുകയും ചെയ്തത്. പ്രസിഡന്റ് ചര്‍ച്ച യുദ്ധക്കളമായി മാറിയതോടെ രാഹുല്‍ ഗാന്ധി കേരളത്തിലെ വിവിധ നേതാക്കളുമായി നടത്തിയ ചര്‍ച്ചയാണ് മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയത്. കെ.സി. വേണുഗോപാലും വി.ഡി. സതീശനും നിര്‍ദേശിച്ചവരുടെ പേരുകളും തള്ളിപ്പോയി. നിലവില്‍ കെ. മുരളീധരനും രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ പുനസംഘടനയില്‍ പ്രതികരിച്ചിട്ടില്ല. ഇന്നലെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരെയും പ്രസിഡന്റിനെയും കേന്ദ്ര നേതൃത്വം ഡല്‍ഹിക്കു…

      Read More »
    • പേടികൊണ്ട് ഒന്ന് ഉറങ്ങിയിട്ട് നാലുദിവസമായി, രാത്രിയായാൽ വൈദ്യുതിയില്ല, ചുറ്റും ഇരുട്ടും വെടിയൊച്ചകളും മാത്രം!! തമിഴ്നാട്ടിലെ വിദ്യാർഥികളൊക്കെ നാളെ മടങ്ങുകയാണ്, ഞങ്ങളെ നാട്ടിലെത്തിക്കാൻ ആരുമില്ല- കശ്മീരിലെ മലയാളി വിദ്യാർഥികൾ

      കോഴിക്കോട്: അടുത്ത നിമിഷം എന്തുസംഭവിക്കുമെന്നുള്ള പേടികൊണ്ട്, ഒന്നുറങ്ങാനാകാതെ… ഉറ്റവരെയോ, ഉടയവരേയോ ഇനി കാണാനാവുമോ എന്നറിയതെ ആകെ അങ്കലാപ്പിയാണ് കശ്മിരിലെ ഒരുകൂട്ടം മലയാളി വിദ്യാർഥികൾ. ”രാത്രിയായാൽ വൈദ്യുതിയുണ്ടാവില്ല, കൂരാക്കൂരിരുട്ടിലാണ് നേരം പുലരുവോളം, വെടിയൊച്ചപോലെയുള്ള ശബ്ദങ്ങൾ കേൾക്കും. പേടികൊണ്ട് ഉറങ്ങിയിട്ട് നാലുദിവസമായി, എങ്ങനെയെങ്കിലും ഒന്ന് നാട്ടിലെത്തിയാൽ മതി. തമിഴ്നാട്ടുകാരായ വിദ്യാർഥികളൊക്കെ നാളെ മടങ്ങുകയാണെന്ന് പറയുന്നു. പക്ഷേ, ഞങ്ങളെ നാട്ടിലെത്തിക്കാൻ ആരുമില്ല” -ജമ്മു- കശ്മീർ ബാരാമുള കാർഷികസർവകലാശാലയിലെ എംഎസ് സി വിദ്യാർഥിനി മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഫാത്തിമ തജ്വ. ”കുപ്വാരയിലടക്കം ഷെല്ലാക്രമണങ്ങൾ നടക്കുന്നു എന്നുകേൾക്കുന്നുണ്ട്. അത് ഇവിടെനിന്ന് അധികംദൂരെയല്ല. ഓപ്പറേഷൻ സിന്ദൂർ നടന്ന ദിവസം പുലർച്ചെ മൂന്നുമണിയോടെ എന്തോ വന്ന് വീഴുന്ന രീതിയിലുള്ള കനത്ത ശബ്ദംകേട്ടിരുന്നു. പിറ്റേദിവസമാണ് എന്താണെന്ന് മനസിലായത്. കശ്മീരികളായ വിദ്യാർഥികൾ വീടുകളിലേക്ക് മടങ്ങി. ഇപ്പോൾ മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ളവർ മാത്രമാണ് ശേഷിക്കുന്നത്. ഞാനടക്കം 22 മലയാളികളുണ്ട്. പുറത്തിറങ്ങാൻ കഴിയാത്തതിനാൽ ഹോസ്റ്റലിൽ കഴിച്ചുകൂട്ടുകയാണ്. ഭീതിയുള്ള സാഹചര്യത്തിൽ തുടരേണ്ടിവരുന്നതുകൊണ്ട് എല്ലാവരും മാനസികമായി തകർന്നിരിക്കുകയാണ്. ഒന്നുംചെയ്യാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്’. ”എല്ലാവരും…

      Read More »
    • വെളിച്ചം ദുഖമാണല്ലോ ഉണ്ണീ….! വൈകിട്ട് ആറരയ്ക്ക് താനെ കത്തുന്ന സോളാര്‍ ലൈറ്റുകള്‍ ഓഫാകുക പുലര്‍ച്ചെ ആറിന്; തിരുവനന്തപുരത്ത് ‘ബ്ലാക്ക് ഔട്ട്’ നടക്കില്ല

      തിരുവനന്തപുരം: മിസൈല്‍ ആക്രമണത്തെ ചെറുക്കാന്‍ ‘ബ്ലാക്ക് ഔട്ട്’. ഇത് രാജ്യം മുഴുവന്‍ ഇന്ന് ചര്‍ച്ചയാണ്. കേരളം അടക്കം എല്ലായിടത്തും യുദ്ധത്തെ നേരിടാന്‍ മോക് ഡ്രില്ലും നടത്തി. ശത്രൂ രാജ്യത്തിന്റെ മിസൈലുകളെ ജനവാസ കേന്ദ്രത്തില്‍ നിന്നും അകറ്റുന്നതിന് വേണ്ടിയാണ് കുറ്റാ കുരിരിട്ട് സൃഷ്ടിക്കുന്ന ബ്ലാക്ക് ഔട്ടിലൂടെ ലക്ഷ്യമിടുന്നത്. പാക്കിസ്ഥാനുമായുള്ള യുദ്ധ സാഹചര്യം അനുദിനം കൂടുകയാണ്. അതുകൊണ്ട് തന്നെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ബ്ലാക്ക് ഔട്ട് സ്ഥിര സംഭവമായും മാറുന്നു. ഇത് ചാനലുകളിലൂടെ മലയാളികളും അനുഭവിച്ച് അറിയുന്നു. പക്ഷേ ഏതെങ്കിലും സാഹചര്യത്തില്‍ തിരുവനന്തപുരത്ത് അടിയന്തരാവസ്ഥ ഉണ്ടായാല്‍ നഗരത്തിന്റെ പല മേഖലകളിലും ‘ബ്ലാക്ക് ഔട്ട്’ നടക്കില്ല. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിന്റെ പല ഭാഗങ്ങളില്‍ സോളാര്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുകയുണ്ടായി. സൗര വൈദ്യുതി ഉല്‍പ്പാദനത്തിലൂടെ പ്രവര്‍ത്തിക്കുന്ന ഈ തെരുവ് വിളക്കുകള്‍ മുന്‍പുണ്ടായിരുന്ന തെരുവ് വിളക്കുകളേക്കാള്‍ മികച്ചതാണ്. രാത്രി 6 മണിയുമ്പോള്‍ കത്തുന്ന ഈ സോളാര്‍ വഴിവിളക്കുകള്‍ അടുത്ത ദിവസം രാവിലെ ആറ് മണി കഴിയുമ്പോള്‍ തനിയെ…

      Read More »
    • രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം ഒഴിവാക്കി; വെര്‍ച്വല്‍ ക്യൂ ബുക്കിങ് പുനരാരംഭിച്ചു

      പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല സന്ദര്‍ശനം ഒഴിവാക്കിയ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ക്യൂ പുനരാരംഭിച്ചു. രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തോടനുബന്ധിച്ച് 18നും 19നും വെര്‍ച്വല്‍ ക്യൂ ഒഴിവാക്കിയിരുന്നു. ഇതാണ് പുനരാരംഭിച്ചത്.ഇന്ത്യാ-പാക് സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശനം തല്‍ക്കാലത്തേക്ക് ഒഴിവാക്കിയത്. ശബരിമല ദര്‍ശനത്തിനായി 19ന് രാഷ്ട്രപതി എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരുക്കങ്ങള്‍ നടത്തിവരുന്നതിനിടെയാണ് മാറ്റിവെച്ചത്. സന്ദര്‍ശനം ഒഴിവാക്കിയ വിവരം പൊലീസാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചത്. അതേസമയം, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്നും മറ്റൊരു അവസരത്തില്‍ രാഷ്ട്രപതി ശബരിമല ദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ഇടവമാസ പൂജയ്ക്കായി 14ന് വൈകിട്ട് 4ന് ക്ഷേത്രനട തുറക്കും. 19 വരെ പൂജ ഉണ്ടാകും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ വിശേഷാല്‍ വഴിപാടായി ഉണ്ട്.  

      Read More »
    • അന്ന് മുരളീധരന്‍ പറഞ്ഞു: ‘സമയമാകുമ്പോള്‍ കാണാം’! തൃശൂരില്‍ കാലുവാരിയവര്‍ എല്ലാം സംഘടനാ ചുമതലകള്‍ക്ക് പുറത്ത്; അനില്‍ അക്കരയെയും ജോസ് വള്ളൂരിനെയും ഒതുക്കിയതിനു പിന്നാലെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ടി.എന്‍. പ്രതാപനും തെറിച്ചു; ജില്ല കമ്മിറ്റിയുടെ നിയന്ത്രണവും മുരളിക്ക്

      തൃശൂര്‍: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്കെതിരേയുണ്ടായ നാണംകെട്ട തോല്‍വിയില്‍ കാലുവാരിയവര്‍ക്കെതിരായ കെ. മുരളീധരന്റെ നീക്കത്തില്‍ ടി.എന്‍. പ്രതാപനും സ്ഥാനം തെറിച്ചു. ലോക്‌സഭയില്‍ മുരളീധരനുവേണ്ടി സീറ്റ് ഒഴിഞ്ഞതിനു പിന്നാലെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ലഭിച്ചിരുന്നെങ്കില്‍ പുനസംഘടനയില്‍ ആ സ്ഥാനവും പോയി. മുരളീധന്‍ അനുകൂലികള്‍ കാലുവാരിയെന്ന് ആരോപണം ഉയര്‍ത്തിയിരുന്ന ജോസ് വള്ളൂരിന്റെയും സ്ഥാനം നേരത്തേ തെറിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണുനട്ടിരിക്കുന്ന പ്രതാപന് സ്ഥാനനഷ്ടം തിരിച്ചടിയാകുമെന്നാണു വിലയിരുത്തുന്നത്. തന്റെ തോല്‍വിക്കു കാരണം പ്രതാപനും ജോസ് വള്ളൂരും കാര്യമായി പ്രവര്‍ത്തിക്കാത്തതാണെന്ന ആരോപണം മുരളി പക്ഷം ഉന്നയിച്ചിരുന്നു. തോല്‍വിക്കു ശേഷം ടി.എന്‍. പ്രതാപനെതിരേയും നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും ഉണ്ടായില്ല. എന്നാല്‍, പരസ്യ പ്രതികരണങ്ങളില്‍നിന്നു വിട്ടുനിന്ന മുരളീധരന്‍ സമയമാകുമ്പോള്‍ കാണാമെന്നായിരുന്നു അടുപ്പക്കാരോടു പറഞ്ഞിരുന്നത്. പുനസംഘടനയെത്തിയപ്പോള്‍ പ്രതാപന്റെ സ്ഥാനവും പോയി. ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജോസ് വള്ളൂരിനെ മാറ്റിയെങ്കിലും പ്രതാപനെതിരെ നടപടി യെടുത്തിരുന്നില്ല. പിന്നാലെ മലബാര്‍ മേഖലയുടെയും കെ എസ് യുവിന്റെയും ചുമതല നല്‍കി പ്രതാപന്‍ അവസാന നിമിഷം…

      Read More »
    Back to top button
    error: