Kerala
-
ചീഞ്ഞ പച്ചക്കറി, അഴുകിയ മാംസം… കടവന്ത്രയിലെ കരാര്‍ സ്ഥാപനത്തില്‍ റെയ്ഡ്; വന്ദേഭാരതിലും റെയില്‍വേ കാന്റീനിലും വിതരണം ചെയ്യുന്ന പഴകിയ ഭക്ഷണം പിടികൂടി
കൊച്ചി: വന്ദേഭാരത് ട്രെയിനിലും റെയില്‍വേ കന്റീനുകളിലും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന. ഒരാഴ്ചയോളം പഴകിയ മാംസം അടക്കമുള്ളവ പിടികൂടി. കൊച്ചി കടവന്ത്രയില്‍ സ്വകാര്യവ്യക്തി വാടകയ്ക്ക് എടുത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ഇവിടെ നിന്നു കരാര്‍ അടിസ്ഥാനത്തിലാണ് റെയില്‍വേയ്ക്ക് ഭക്ഷണം നല്‍കുന്നത്. സ്ഥാപനത്തിന് കൊച്ചി കോര്‍പറേഷന്റെ ലൈസന്‍സ് ഇല്ലെന്നും, ഒട്ടേറെ തവണ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയതെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.വി.സുരേഷ് വ്യക്തമാക്കി. ലൈസന്‍സ് ഇല്ലാത്ത സാഹചര്യത്തില്‍ സ്ഥാപനം അടച്ചുപൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഏറെ നാളായി ഇവിടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ച് പരിസരവാസികള്‍ പരാതികള്‍ ഉന്നയിച്ചിരുന്നു. തൊട്ടടുത്തുള്ള തോട്ടിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായും പരാതി ഉയര്‍ന്നു. തുടര്‍ന്ന്, താനടക്കമുള്ളവര്‍ മൂന്നു മാസം മുന്‍പ് സ്ഥലത്തെത്തി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് സ്ഥലം കൗണ്‍സിലര്‍ ആന്റണി പൈനുതറ വ്യക്തമാക്കി. പിന്നീടും പരാതി ഉയര്‍ന്നതോടെ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തുകയും 10,000 പിഴ ഈടാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കെട്ടിടത്തില്‍ നിന്നു രൂക്ഷഗന്ധം പ്രവഹിച്ചതോടെയാണ് പരിസരവാസികള്‍ കൗണ്‍സിലറെയും…
Read More » -
കോണ്‍ഗ്രസ് പുനഃസംഘടന; അഭിപ്രായം തേടാന്‍ എഐസിസി നിരീക്ഷകര്‍ എത്തും, 13 ജില്ലകളില്‍ ഇളക്കിപ്രതിഷ്ഠയ്ക്ക് സാധ്യത
തിരുവനന്തപുരം: പുതിയ ഡിസിസി പ്രസിഡന്റുമാരെയും കെപിസിസി ഭാരവാഹികളെയും പ്രഖ്യാപിക്കുന്നതിനുമുന്‍പ് നേതാക്കളില്‍നിന്ന് അഭിപ്രായം തേടാന്‍ എല്ലാ ജില്ലകളിലും എഐസിസിയുടെ മറുനാടന്‍ നിരീക്ഷകരെത്തും. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മൂന്നു നിരീക്ഷകരെവീതം ഏതാണ്ട് ഒരേ സമയത്ത് 14 ജില്ലകളിലുമയച്ച്, പ്രാദേശിക നേതാക്കളുടെ അഭിപ്രായം ആരായാനാണ് നീക്കം. 30 ദിവസത്തിനകം തീരുമാനമെടുക്കേണ്ടതിനാല്‍ ഉടന്‍തന്നെ നടപടികള്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ചുപേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി എഐസിസിക്ക് സമര്‍പ്പിക്കും. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ച്, ഹൈക്കമാന്‍ഡ് ഇതില്‍നിന്ന് ഒരുപേരിലേക്ക് എത്തും. കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെയും മറ്റു ഭാരവാഹികളുടെയും കാര്യത്തിലും ഇതേതരത്തില്‍ അഭിപ്രായം തേടും. തൃശ്ശൂര്‍ ഒഴികെയുള്ള 13 ജില്ലകളിലെയും ഡിസിസി പ്രസിഡന്റുമാര്‍ക്ക് മാറ്റമുണ്ടാകുമെന്നാണ് സൂചന. ചിലപ്പോള്‍ അവിടെയും മാറ്റമുണ്ടാകും. കഴിഞ്ഞ പുനഃസംഘടനയില്‍ സമുദായം, ചില നേതാക്കളുടെ താത്പര്യം തുടങ്ങിയ പരിഗണനയില്‍ പരിചയവും കാര്യപ്രാപ്തിയുമില്ലാത്തവര്‍ നേതൃസ്ഥാനങ്ങളിലെത്തിയെന്ന വിലയിരുത്തല്‍ എഐസിസിക്കുണ്ട്. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി, കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും മികവ് വിലയിരുത്തി നല്‍കിയ റിപ്പോര്‍ട്ടും എഐസിസിക്കു മുന്നിലുണ്ട്. 30…
Read More » -
ബവ്‌റിജസ് ഔട്‌ലെറ്റിലുണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ചത് 45,000 കെയ്‌സ് മദ്യം; 5 കോടിയുടെ നഷ്ടം; ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ‘വെള്ളംകുടി’ മുട്ടുമോ?
പത്തനംതിട്ട: തിരുവല്ല പുളിക്കീഴിലുള്ള മദ്യ വിതരണ കേന്ദ്രത്തിലുണ്ടായ അഗ്‌നിബാധയില്‍ ബവ്‌റിജസ് കോര്‍പറേഷന് വന്‍ നഷ്ടം. ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തില്‍ 45,000 കെയ്‌സ് മദ്യം കത്തിനശിച്ചതായാണ് പ്രാഥമിക നിഗമനം. 5 കോടിയോളം രൂപയുടെ പ്രാഥമിക നഷ്ടവും കണക്കാക്കുന്നു. ഇന്ന് വിശദമായ പരിശോധന നടക്കും. ബവ്‌റിജസ് കോര്‍പറേഷന്‍ എംഡി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് സ്ഥലം സന്ദര്‍ശിക്കും. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്ക് വിതരണം ചെയ്യാനുള്ള മദ്യമാണ് കത്തി നശിച്ചത്. ബിയര്‍ സംഭരിച്ചിരുന്ന സ്ഥലത്തേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. കെട്ടിടവും ഗോഡൗണും പൂര്‍ണമായും കത്തി നശിച്ചു. കെട്ടിടത്തിന്റെ പിന്‍വശത്ത് വെല്‍ഡിങ് പണികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതില്‍ നിന്നും തീ പടര്‍ന്നത് ആകാമെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ലയില്‍ നിന്നും എത്തിയ അഗ്‌നിശമനസേന തീ അണച്ചു.
Read More » -
സ്ഥലം കാണാനിറങ്ങി, ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി; ഫോണില്‍ ഗോവയിലേക്കുള്ള ദൂരവും സെര്‍ച്ച് ചെയ്തു
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍നിന്നും കാണാതായ കുട്ടികളെ തിരുവനന്തപുരത്ത്‌നിന്നും കണ്ടെത്തി. ഇന്നലെ രാവിലെ മുതലാണ് 3 കുട്ടികളെ കാണാതായത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇവര്‍ കറങ്ങി നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. സ്ഥലം കാണാനിറങ്ങിയതാണ് എന്നാണ് കുട്ടികള്‍ പറഞ്ഞിരിക്കുന്നത്. ഇവരുടെ കൈവശം വസ്ത്രങ്ങള്‍ നിറച്ച ബാഗുമുണ്ടായിരുന്നു. ലാസര്‍ മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന സഹോദരങ്ങളായ 15 നുകാരനും 13 കാരനും ഇവരുടെ അയല്‍വാസിയായ 15 വയസുകാരനെയും ഇന്നലെ രാവിലെ മുതലാണ് കാണാതായത്. വീട്ടില്‍ നിന്ന് 3000 രൂപയുമായാണ് വിദ്യാര്‍ത്ഥികള്‍ പോയത്. ഗോവയിലേക്ക് പോകുന്നതിനെ കുറിച്ച് വിദ്യാര്‍ഥികള്‍ സംസാരിച്ചതായും ഫോണില്‍ ഗോവയിലേക്കുള്ള ദൂരം സെര്‍ച്ച് ചെയ്തതതായും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കുട്ടികളുടെ യാത്രയുടെ ലക്ഷ്യമെന്തായിരുന്നു എന്നുള്ളതിനെക്കുറിച്ച് വ്യക്തതയില്ല. കുട്ടികളുടെ മാതാപിതാക്കള്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.
Read More » -
ചീഞ്ഞ പച്ചക്കറി, അഴുകിയ മാംസം… കടവന്ത്രയിലെ കരാര്‍ സ്ഥാപനത്തില്‍ റെയ്ഡ്; വന്ദേഭാരതിലും റെയില്‍വേ കാന്റീനിലും വിതരണം ചെയ്യുന്ന പഴകിയ ഭക്ഷണം പിടികൂടി
കൊച്ചി: വന്ദേഭാരത് ട്രെയിനിലും റെയില്‍വേ കന്റീനുകളിലും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന. ഒരാഴ്ചയോളം പഴകിയ മാംസം അടക്കമുള്ളവ പിടികൂടി. കൊച്ചി കടവന്ത്രയില്‍ സ്വകാര്യവ്യക്തി വാടകയ്ക്ക് എടുത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ഇവിടെ നിന്നു കരാര്‍ അടിസ്ഥാനത്തിലാണ് റെയില്‍വേയ്ക്ക് ഭക്ഷണം നല്‍കുന്നത്. സ്ഥാപനത്തിന് കൊച്ചി കോര്‍പറേഷന്റെ ലൈസന്‍സ് ഇല്ലെന്നും, ഒട്ടേറെ തവണ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയതെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.വി.സുരേഷ് വ്യക്തമാക്കി. ലൈസന്‍സ് ഇല്ലാത്ത സാഹചര്യത്തില്‍ സ്ഥാപനം അടച്ചുപൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഏറെ നാളായി ഇവിടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ച് പരിസരവാസികള്‍ പരാതികള്‍ ഉന്നയിച്ചിരുന്നു. തൊട്ടടുത്തുള്ള തോട്ടിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായും പരാതി ഉയര്‍ന്നു. തുടര്‍ന്ന്, താനടക്കമുള്ളവര്‍ മൂന്നു മാസം മുന്‍പ് സ്ഥലത്തെത്തി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് സ്ഥലം കൗണ്‍സിലര്‍ ആന്റണി പൈനുതറ വ്യക്തമാക്കി. പിന്നീടും പരാതി ഉയര്‍ന്നതോടെ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തുകയും 10,000 പിഴ ഈടാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കെട്ടിടത്തില്‍ നിന്നു രൂക്ഷഗന്ധം പ്രവഹിച്ചതോടെയാണ് പരിസരവാസികള്‍ കൗണ്‍സിലറെയും…
Read More » -
ചീഞ്ഞ പച്ചക്കറി, അഴുകിയ മാംസം… കടവന്ത്രയിലെ കരാര്‍ സ്ഥാപനത്തില്‍ റെയ്ഡ്; വന്ദേഭാരതിലും റെയില്‍വേ കാന്റീനിലും വിതരണം ചെയ്യുന്ന പഴകിയ ഭക്ഷണം പിടികൂടി
കൊച്ചി: വന്ദേഭാരത് ട്രെയിനിലും റെയില്‍വേ കന്റീനുകളിലും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന. ഒരാഴ്ചയോളം പഴകിയ മാംസം അടക്കമുള്ളവ പിടികൂടി. കൊച്ചി കടവന്ത്രയില്‍ സ്വകാര്യവ്യക്തി വാടകയ്ക്ക് എടുത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ഇവിടെ നിന്നു കരാര്‍ അടിസ്ഥാനത്തിലാണ് റെയില്‍വേയ്ക്ക് ഭക്ഷണം നല്‍കുന്നത്. സ്ഥാപനത്തിന് കൊച്ചി കോര്‍പറേഷന്റെ ലൈസന്‍സ് ഇല്ലെന്നും, ഒട്ടേറെ തവണ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയതെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.വി.സുരേഷ് വ്യക്തമാക്കി. ലൈസന്‍സ് ഇല്ലാത്ത സാഹചര്യത്തില്‍ സ്ഥാപനം അടച്ചുപൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഏറെ നാളായി ഇവിടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ച് പരിസരവാസികള്‍ പരാതികള്‍ ഉന്നയിച്ചിരുന്നു. തൊട്ടടുത്തുള്ള തോട്ടിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായും പരാതി ഉയര്‍ന്നു. തുടര്‍ന്ന്, താനടക്കമുള്ളവര്‍ മൂന്നു മാസം മുന്‍പ് സ്ഥലത്തെത്തി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് സ്ഥലം കൗണ്‍സിലര്‍ ആന്റണി പൈനുതറ വ്യക്തമാക്കി. പിന്നീടും പരാതി ഉയര്‍ന്നതോടെ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തുകയും 10,000 പിഴ ഈടാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കെട്ടിടത്തില്‍ നിന്നു രൂക്ഷഗന്ധം പ്രവഹിച്ചതോടെയാണ് പരിസരവാസികള്‍ കൗണ്‍സിലറെയും…
Read More » -
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്‌ട്രോംഗ് റൂമിന് മുന്നില്‍ ക്യാമറ നിശ്ചലം; സുരക്ഷാ സംവിധാനങ്ങളില്‍ കടുത്ത അലംഭാവം
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമിന് മുന്നിലെ സി.സി.ടി.വി ക്യാമറ പ്രവര്‍ത്തനരഹിതമായത് സ്വര്‍ണ ദണ്ഡ് കവരാന്‍ വഴിവച്ചെന്ന് വിലയിരുത്തല്‍. സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന 13 പവന്‍ തൂക്കമുള്ള സ്വര്‍ണദണ്ഡാണ് കഴിഞ്ഞദിവസം കാണാതാവുകയും പിന്നീട് ക്ഷേത്രത്തിനകത്ത് മണലില്‍ കണ്ടെത്തുകയും ചെയ്തത്. സുരക്ഷാ സംവിധാനങ്ങള്‍ ഓരോ ദിവസവും പ്രവര്‍ത്തന ക്ഷമമാണോ എന്നുറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ അല്പംപോലും ജാഗ്രത കാട്ടുന്നില്ല. ദണ്ഡ് മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തിയ വടക്കേനടയുടെ ഭാഗത്തും ക്യാമറ പ്രവര്‍ത്തനരഹിതമായിരുന്നു. ഇവിടെ ക്യാമറയില്ലെന്ന് വ്യക്തമായി അറിയാവുന്നയാള്‍ ദണ്ഡ് മണലില്‍ പൂഴ്ത്തുകയായിരുന്നു എന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. കഴിഞ്ഞദിവസം ഇതേസ്ഥലത്ത് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തിയപ്പോള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സ്വര്‍ണം പൊതിയുന്ന സ്‌ട്രോംഗ് റൂമില്‍നിന്ന് 30 മീറ്റര്‍ അകലെ വടക്കേനടയ്ക്ക് സമീപത്തുനിന്നാണ് ഞായറാഴ്ച വൈകിട്ട് സ്വര്‍ണദണ്ഡ് കണ്ടെത്തിയത്. ക്ഷേത്രത്തിനകത്തെ മുറ്റത്ത് മണലില്‍ പൂഴ്ത്തിയ നിലയിലായിരുന്നു ദണ്ഡ്. ശനിയാഴ്ച ക്ഷേത്രത്തിലെ ജോലികള്‍ക്കായി സ്വര്‍ണം സ്‌ട്രോംഗ് റൂമില്‍ നിന്നെടുത്ത് തൂക്കിനോക്കിയപ്പോഴാണ് 13…
Read More » -
ദിനേശന് പെണ്ണ് വേണം!!! നിവിൻ പോളി ചിത്രം “ഡോൾബി ദിനേശ”ന്റെ കാസ്റ്റിംഗ് കാൾ പുറത്ത്
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന “ഡോൾബി ദിനേശൻ” എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കാൾ പുറത്ത്. നിവിൻ പോളിയെ നായകനാക്കി അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രത്തിലേക്ക് നായികയെ തേടിയാണ് കാസ്റ്റിംഗ് കാൾ വന്നിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് “ഡോൾബി ദിനേശൻ”. മലയാളം നന്നായി സംസാരിക്കാൻ സാധിക്കുന്ന, പാട്ടു പാടാൻ താല്പര്യമുള്ള പെൺകുട്ടികൾക്കാണ് മുൻഗണന കൊടുക്കുന്നത് എന്ന് കാസ്റ്റിംഗ് കോളിൽ സൂചിപ്പിച്ചിട്ടുണ്ട്. 24 മുതൽ 28 വയസ്സ് വരെയുള്ള പ്രായപരിധിയിൽ പെടുന്ന പെൺകുട്ടികളെയാണ് നായികാ വേഷത്തിലേക്ക് പരിഗണിക്കുന്നത്. താല്പര്യം ഉള്ളവർ അവരുടെ ഫോട്ടോയും സെൽഫ് ഇൻട്രോ വീഡിയോയും കാസ്റ്റിംഗ് കാൾ പോസ്റ്ററിൽ നൽകിയിരിക്കുന്ന ഇമെയിൽ, വാട്സാപ്പ് നമ്പർ എന്നിവയിലേക്ക് അയക്കാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 18 ആണ്. ഇമെയിൽ ഐഡി- [email protected] , മൊബൈൽ നമ്പർ- 8089966808 . നാടൻ വേഷത്തിൽ തനിനാടൻ…
Read More » -
വീടിന് തീപിടിച്ച് അമ്മയും മക്കളുമടക്കം മരിച്ച സംഭവം; ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകടകാരണമെന്ന് വിലയിരുത്തല്‍
ഇടുക്കി: വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അപകടത്തിന് കാരണമായത് വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് വിലയിരുത്തല്‍. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ഷന്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ വീട് പൂര്‍ണമായും കത്തില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അടിമാലി കൊന്നത്തടി മരക്കാനത്തിനു സമീപമാണ് വീടിനു തീപിടിച്ച് അപകടമുണ്ടായത്. അടിമാലി മരക്കാനം തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (37), മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ മാതാവ് പൊന്നമ്മ (70) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് തീപിടിത്തം ഉണ്ടായതെന്നാണ് കരുതുന്നത്. ഇവരുടെ വീടിന് സമീപത്ത് മറ്റ് വീടുകളൊന്നും ഇല്ലാത്തതിനാല്‍ സംഭവം പുറംലോകം അറിഞ്ഞിരുന്നില്ല. വൈകിട്ട് ഇതുവഴി പോയ സമീപവാസികളിലൊരാളാണ് കത്തിക്കരിഞ്ഞ നിലയില്‍ വീട് കണ്ടത്. തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ ഒരു കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടെത്തി. രാത്രി വൈകി നടത്തിയ തെരച്ചിലില്‍ മറ്റുള്ളവരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. അനീഷ് രണ്ടു വര്‍ഷം…
Read More » -
ഒരു കോടിയുടെ ഭാഗ്യശാലി ആര്? ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഭാഗ്യതാര BT 2 (Bhagyathara BT 2 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. ചേര്‍ത്തലയില്‍ വിറ്റ BU 870939 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 75 ലക്ഷം രൂപ ഇരിഞ്ഞാലക്കുടയില്‍ വിറ്റ BY 521750 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും. Consolation Prize 5,000/- BN 870939 BO 870939 BP 870939 BR 870939 BS 870939 BT 870939 BV 870939 BW 870939 BX 870939 BY 870939 BZ 870939 3rd Prize 1,00,000/- [1 Lakh] BN 544498 2) BO 715888 3) BP 297372 4) BR 250940 5) BS…
Read More »