Kerala
-
വന്ദേഭാരത് വന്നിട്ടും ദുരിതത്തിന് കുറവില്ല; ബസില്‍ സീറ്റില്ല, ട്രെയിനില്‍ ടിക്കറ്റും; സ്‌പെഷല്‍ ട്രെയിനുകളും നിറഞ്ഞു; ഉത്സവകാലത്ത് നാട്ടിലെത്താന്‍ കഴിയാതെ ഇതരസംസ്ഥാന മലയാളികള്‍; സ്വകാര്യ ബസ് നിരക്ക് 4000 വരെ
ബംഗളുരു: വന്ദേഭാരതുണ്ടായിട്ടും, ബെംഗളുരു മലയാളികളുടെ ഉത്സവകാല യാത്രാദുരിതം തുടരുന്നു. ക്രിസ്മസ് –പുതുവല്‍സര ആഘോഷക്കാലത്ത് ബെംഗളുരുവില്‍ നിന്നു നാട്ടിലെത്താന്‍ കഴിയാതെ വലയുകയാണ് മലയാളികള്‍. ഇതിനകം പ്രഖ്യാപിച്ച സ്പെഷല്‍ ട്രെയിനുകളിലും ബസുകളിലും ബുക്കിങ് പൂര്‍ത്തിയായി. ജാലഹള്ളിയിലെ കെ.എന്‍.എസ്.എസിലെ വനിതകള്‍ ക്രിസ്മസ് അവധിക്കാലത്ത് നാട്ടില്‍ പോകുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയിലാണ്. എങ്ങിനെ നാടണയുമെന്നതാണു ചര്‍ച്ച. ബസുകളില്‍ സീറ്റില്ല. ട്രെയിനുകളില്‍ വെയിറ്റിങ് ലിസ്റ്റ് 300 കടന്നതോടെ ഇപ്പോള്‍ റിഗ്രറ്റെന്നാണ് എഴുതികാണിക്കുന്നത്. ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കാലുകുത്താനിടമില്ല. ശബരിമല സീസണുമായി ബന്ധപെട്ടു 5 സ്പെഷ്യല്‍ ട്രെയിനുകള്‍ ബെംഗളുരുവില്‍ നിന്നു തെക്കന്‍ കേരളത്തിലേക്കുണ്ട്. ഇതിനു പുറമെ തിരക്കു കണക്കിലെടുത്തു 23നു ഹുബ്ബള്ളി–തിരുവനന്തപുരം സ്പെഷ്യല്‍ പ്രഖ്യാപിച്ചു. ബുക്കിങ് തുടങ്ങി മിനിറ്റുള്‍ക്കുള്ളില്‍ വെയിറ്റിങ് ലിസ്റ്റിലായി. കേരള-കര്‍ണാടക കെ. ആര്‍. ടി.സികളുടെ അധിക സര്‍വീസുകളിലും ടിക്കറ്റ് കിട്ടാനില്ല. അവസരം മുതലെടുത്തു സ്വകാര്യ ബസ് ലോബി നിരക്കുയര്‍ത്തി തുടങ്ങി. ക്രിസ്മസിനു തൊട്ടുതലേന്നുള്ള ദിവസങ്ങളിലേക്ക് ഇപ്പോള്‍ തന്നെ ബെംഗളുരു–എറണാകുളം റൂട്ടില്‍ നിരക്ക് 4000 കടന്നു. വരും ദിവസങ്ങളില്‍ ഇനിയും കൂടും.…
Read More » -
വയോധികനെ കൊന്ന് കാട്ടിലേക്കു വലിച്ചിഴച്ചു; വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം; പുഴയോരത്ത് സഹോദതിക്കൊപ്പം വിറകു ശേഖരിക്കാന്‍ പോയപ്പോള്‍ ആക്രമണം; മൃതദേഹം കണ്ടെത്തിയത് രണ്ടു കിലോമീറ്റര്‍ അകലെ
വയനാട്: പുൽപ്പള്ളി വണ്ടിക്കടവ് വനമേഖലയിൽ കടുവയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. ദേവർഗദ്ധ മാടപ്പള്ളി ഉന്നതിയിലെ കൂമൻ (മാരൻ – 65) ആണ് മരിച്ചത്. വനത്തോടുചേർന്ന പുഴയോരത്ത് വിറക് ശേഖരിക്കാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണമുണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെ കൂമനും സഹോദരിയും ചേർന്ന് വണ്ടിക്കടവ് വനമേഖലയോട് ചേർന്ന പുഴയോരത്ത് വിറക് ശേഖരിക്കുകയായിരുന്നു. ഈ സമയത്താണ് കാട്ടിൽ നിന്നെത്തിയ കടുവ പെട്ടെന്ന് കൂമനെ കടന്നുപിടിച്ച് വനത്തിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയത്. കൂടെയുണ്ടായിരുന്ന സഹോദരി ബഹളം വെച്ചതിനെത്തുടർന്ന് നാട്ടുകാരും വനപാലകരും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. പടക്കം പൊട്ടിച്ച് കടുവയെ തുരത്തിയ ശേഷം, വനത്തിനുള്ളിൽ ഏകദേശം രണ്ട് കിലോമീറ്റർ ഉള്ളിൽ നിന്നാണ് കൂമന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ നാട്ടുകാർ വലിയ പ്രതിഷേധവുമായി തടിച്ചുകൂടി. പ്രദേശത്ത് കടുവയുടെ സാന്നിധ്യമുള്ള വിവരം നേരത്തെ വനംവകുപ്പിനെ അറിയിച്ചിട്ടും നടപടിയെടുക്കാത്തതാണ് ഇത്തരമൊരു ദുരന്തത്തിന് വഴിവെച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മരിച്ച കൂമന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉടൻ നൽകണമെന്നും,…
Read More » -
കല്ലാമൂല സഖാക്കള്‍; സിനിമാപേരല്ല സിപിഎമ്മിന്റെ രോദനസംഘടനയാണ്; കുലംകുത്തികളെ പുറത്താക്കാന്‍ ആഹ്വാനവുമായി സിപിഎമ്മിലെ ഒരു വിഭാഗം; കടക്കൂപുറത്തെന്ന് അണികളും പറയുന്നു
മലപ്പുറം: കല്ലാമൂല സഖാക്കള്‍ എന്നു കേട്ടാല്‍ പെട്ടന്ന് ഏതെങ്കിലും സിനിമാപേരാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത് സിപിഎമ്മിന്റെ ഒരു കൂട്ടായ്മയാണ് എന്ന് വേണമെങ്കില്‍ പറയാം. വോട്ടുചോര്‍ന്നതിലുള്ള വേദനയില്‍ നിന്നുടലെടുത്ത രോദനസംഘടനയെന്നും വേണമെങ്കില്‍ എതിരാളികള്‍ക്ക് കളിയാക്കിപ്പറയാം. കാളികാവില ചേക്കാട് ഗ്രാമപഞ്ചായത്തിലെ കല്ലാമൂല വാര്‍ഡാണ് ഇപ്പോള്‍ കേരളം ശ്രദ്ധിക്കുന്ന കല്ലാമൂല സഖാക്കള്‍ എന്ന ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. സിപിഎം സ്ഥാനാര്‍ത്ഥിക്ക് 54 വോട്ട് മാത്രം ലഭിച്ച വാര്‍ഡിലാണ് സിപിഎമ്മിലെ ഒരു വിഭാഗം തോല്‍വി സഹിക്കവയ്യാതെ ഫ്‌ളെക്‌സ് ബോര്‍ഡ് വെച്ചത്. കാളികാവിലെ ചോക്കാട് ഗ്രാമപഞ്ചായത്തിലെ കല്ലാമൂല വാര്‍ഡിലാണ് കല്ലാമൂല സഖാക്കള്‍ എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ചത്. ചെഞ്ചോരക്കൊടിയെ ഒറ്റുകൊടുത്ത വര്‍ഗ്ഗ വഞ്ചകരായ കുലംകുത്തികളെ കടക്ക് പുറത്ത് എന്നാണ് ബോര്‍ഡിലുള്ളത്. കല്ലാമൂല വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആലിക്ക് 54 വോട്ട് മാത്രം ലഭിച്ചത്. അതേ സമയം ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വാര്‍ഡില്‍ നിന്ന് 321 വോട്ടും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിക്ക് 325 വോട്ടുകളും ലഭിച്ചിരുന്നു. കല്ലാമൂല…
Read More » -
അറിഞ്ഞവരെല്ലാം നടുങ്ങി; കോഴിക്കോട് ആറു വയസുകാരനെ കൊന്നത് അമ്മ; വിവരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചതും അമ്മ അനു; കെ.എസ്.എഫ്.ഇ ജീവനക്കാരി; മാനസികരോഗത്തിന് ചികിത്സയിലായിരുന്നതായി വിവരം
കോഴിക്കോട്: ആറുവയസുകാരനെ അമ്മ കൊലപ്പെടുത്തിയതില്‍ നടുങ്ങി നാട്. കോഴിക്കോട് കാക്കൂര്‍ രാമല്ലൂര്‍ സ്വദേശി പുന്നശ്ശേരി കോട്ടയില്‍ ബിജീഷിന്റെ മകന്‍ ആറുവയസുള്ള നന്ദ ഹര്‍ഷനെയാണ് അമ്മ അനു കഴുത്തു ഞെരിച്ച് കൊന്നത്. ഇന്നുരാവിലെ നടന്ന സംഭവത്തിന്റെ നടുക്കത്തില്‍ നിന്ന് നാടും നാട്ടാരും ഇനിയും മോചിതരായിട്ടില്ല. മകനെ താന്‍ കൊലപ്പെടുത്തിയ കാര്യം അമ്മ അനു തന്നെയാണ് പോലീസിനെ വിളിച്ച് അറിയിച്ചത്. പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചായിരുന്നു അനു കൊലപാതക വിവരം അറിയിച്ചത്. ഇന്ന് രാവിലെ ബിജീഷ് ജോലിക്ക് പോയ ശേഷമാണ് സംഭവമുണ്ടായത്. കാക്കൂര്‍ സരസ്വതി വിദ്യാമന്ദിറിലെ യു കെ ജി വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട നന്ദ ഹര്‍ഷന്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെഎസ്എഫ്ഇ ജീവനക്കാരിയായ അനു, മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
Read More » -
തൃശൂരങ്ങെടുക്കാന്‍ കുട്ടിക്കലാകാരന്‍മാരെത്തുകയായി; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിരക്കിലേക്ക് തൃശൂര്‍: ഉദ്ഘാടനം മുഖ്യമന്ത്രി; സമാപസമ്മേളന മുഖ്യാതിഥി മോഹന്‍ലാല്‍; പ്രധാന വേദി തേക്കിന്‍കാട് മൈതാനം; ജനുവരി പതിനാലു മുതല്‍ പതിനെട്ടുവരെ പൂരനഗരിയില്‍ കലാപൂരം; ആകെ 25 വേദികള്‍; അഞ്ചു രാപ്പകലുകളില്‍ ഇരുന്നൂറ്റി മുപ്പത്തിയൊമ്പത് ഇനങ്ങളില്‍ പോരാട്ടം
തൃശൂര്‍: പൂരനഗരിയില്‍ കലാപൂരത്തിന് ഒരുക്കങ്ങളായി. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെന്ന് ഖ്യാതികേട്ട സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അറുപത്തിനാലാം എഡിഷനാണ് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ നടക്കാന്‍ പോകുന്നത്. പുതുവര്‍ഷത്തിന്റെ ആദ്യനാളുകളില്‍ ജനുവരി 14 മുതല്‍ 18 വരെയാണ് തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കലാമേള. തേക്കിന്‍കാട് മൈതാനമായിരിക്കും പ്രധാനവേദി. ജനുവരി 14 ന് രാവിലെ 10 ന് തേക്കിന്‍ക്കാട് മൈതാനത്തെ പ്രധാനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടികളുടെ കലാ മാമാങ്കത്തിന് തിരിതെളിക്കും. ജനുവരി 18 ന് സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍ പങ്കെടുക്കും. പാലസ് ഗ്രൗണ്ടിലായിരിക്കും ഭക്ഷണശാല. പ്രധാന വേദിയായ തേക്കിന്‍കാട് മൈതാനം ഉള്‍പ്പെടെ ഇരുപത്തിയഞ്ച് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. അറബിക് കലോത്സവവും ഒപ്പം നടക്കും. പ്രധാന വേദിയായ തേക്കിന്‍ക്കാട് മൈതാനത്ത് മോഹിനിയാട്ടം, ഭരത നാട്യം, നാടോടി നൃത്തം തുടങ്ങിയവയാണ് അരങ്ങേറുക. സംസ്‌കൃത കലോത്സവം പതിമൂന്നാം വേദിയായ ജവഹര്‍ ബാലഭവനില്‍ നടക്കും. അറബിക് കലോത്സവം പതിനാറ്, പതിനേഴ് വേദികളായ സി.എം.എസ്.…
Read More » -
തമിഴ് ആരാധകര്‍ക്ക് മാത്രമല്ല എനിക്കും അണ്ണന്‍ താന്‍ രജനികാന്ത്; ശ്രീനിവാസന്‍ പലപ്പോഴും പറഞ്ഞ ഡയലോഗ്; സിനിമാപഠനക്കളരിയിലെ സഹപാഠികള്‍; രജനി സീനിയര്‍ ശ്രീനി ജൂനിയര്‍; പ്രിയസുഹൃത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നുവെന്ന് രജനീകാന്ത്
കൊച്ചി: മദ്രാസ് ഫിലിം യൂണിവേഴ്‌സിറ്റിയില്‍ ശ്രീനിവാസന്‍ പഠിച്ചുകൊണ്ടിരിക്കെ സീനിയറായി ഒരാള്‍ അവിടെ പഠിച്ചിരുന്നു. പിന്നീട് ഇന്ത്യന്‍ സിനിമാലോകത്തിന്റെ സ്‌റ്റൈല്‍ മന്നനായി മാറിയ സാക്ഷാല്‍ രജനീകാന്ത്. കഥ പറയുമ്പോള്‍ എന്ന സിനിമപോലെയല്ലെങ്കിലും സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ സഹപാഠിയായിരുന്നു ശ്രീനി. വലിയ കാര്യമായിരുന്നു രണ്ടുപേര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും. തമിഴ് ആരാധകര്‍ക്ക്് മാത്രമല്ല എനിക്കും അങ്ങേര് അണ്ണന്‍ തന്നെയാണെന്ന് രജനീകാന്തിനെക്കുറിച്ച് ശ്രീനിവാസന്‍ പറയാറുണ്ട്. ശ്രീനിവാസന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് രജനീകാന്ത് കേട്ടത്. പ്രിയ സുഹൃത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നത്. അദ്ദേഹം മദ്രാസ് ഫിലിം യൂണിവേഴ്സിറ്റിയില്‍ എന്റെ സഹപാഠിയായിരുന്നു. അതുല്യ നടനായ അദ്ദേഹം നല്ല മനുഷ്യനായിരുന്നുവെന്നും രജനികാന്ത് പറഞ്ഞു. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഴയ സഹപാഠിക്ക് ഒപ്പമുള്ള ഓര്‍മകള്‍ ഏറെയുണ്ടെന്നും രജനീകാന്ത് പറഞ്ഞു.
Read More » -
സിഐഡി വിജയന്‍ യാത്രയായി ; ഇനി ദാസന്‍ ഒറ്റയ്ക്ക്; മലയാളി നെഞ്ചേറ്റിയ ദാസനും വിജയനും ഇനി ദൃശ്യങ്ങളില്‍ മാത്രം; മലയാള സിനിമയ്ക്ക് വലിയ നഷ്ടമെന്ന് മോഹന്‍ലാല്‍
തൃശൂര്‍: ഇനിയൊരു കേസന്വേഷിക്കാന്‍ സിഐഡി രാംദാസിനൊപ്പം സിഐഡി വിജയനില്ല. മലയാളസിനിമയിലെ സിഐഡിക്കഥകളില്‍ ഇന്നും എന്നും ചിരിയുണര്‍ത്തുന്ന രണ്ടു സിഐഡികളെയാണ് നാടോടിക്കാറ്റിലൂടെ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും മോഹന്‍ലാലും കൂടി മലയാളിക്ക് സമ്മാനിച്ചത്. ആ സിഐഡികളില്‍ വിജയന്‍ ദാ യാത്രയായിരിക്കുന്നു. വിജയനില്ലാതെ ദാസനില്ല, ദാസനില്ലാതെ വിജയനും. അതുകൊണ്ടുതന്നെ ഇനി ഒരു കേസും സിഐഡി രാംദാസ് ഏറ്റെടുക്കില്ല. ദാസന് എന്തും ചോദിക്കാനും പറയാനും ചീത്തപറയാനും കല്‍പ്പിക്കാനും ഉപദേശം തേടാനും സഹായം ചോദിക്കാനും തമാശ പറയാനും കൂടെയെന്നും വിജയനേ ഉണ്ടായിരുന്നുള്ളു. പ്രീ ഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല ദാസാ എന്ന് പറയാന്‍ ഇനി വിജയനില്ലെന്നോര്‍ക്കുമ്പോള്‍ സിഐഡി രാംദാസ് പഴയ ഓര്‍മകളിലേക്കാണ്ടുപോകുന്നു. പണ്ട് മദിരാശിയില്‍ ചെന്ന് പെട്ട് പണിയില്ലാതെ വാടകവീട്ടില്‍ ചടഞ്ഞുകിടക്കുമ്പോഴാണ് നാട്ടില്‍ നിന്ന് അമ്മ മരിച്ചെന്ന് കത്ത് ദിവസങ്ങള്‍ക്കു ശേഷം കിട്ടുന്നത്. അന്ന് ഉണ്ടായ ഷോക്ക് ഇപ്പോള്‍ വീണ്ടും ഉണ്ടായി ദാസനിപ്പോള്‍….വിജയന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍… ആകെ തകര്‍ന്നുനിന്ന ദാസനോട് ഭാര്യ രാധ എന്തു പറ്റിയെന്ന് ചോദിക്കുമ്പോള്‍ ്അന്ന്…
Read More » -
കടലിലെ മീനും ഇനി ഓര്‍മയാകുമോ; ആഴക്കടലില്‍ വരാന്‍ പോകുന്നത് വന്‍മീന്‍ കൊള്ള; കേന്ദ്രത്തിന്റെ ബ്ലൂ ഇക്കോണമി നയം കേരളത്തിന്റെ മത്സ്യസമ്പത്തിന് വന്‍ ഭീഷണിയാകുമെന്ന് ആശങ്ക
തിരുവനന്തപുരം: ആശങ്ക കടലോളമമല്ല കടലാഴത്തോളമാണ്. നമ്മുടെ കടലിലെ മീനും ഇനി ഓര്‍മമാത്രമാകുമോ എന്നാണ് തീരദേശവാസികളും മത്സ്യബന്ധന തൊഴിലാളികളും കേരളീയരും ചോദിക്കുന്നത്. കേരളത്തിന്റെ കടലില്‍ ഇനി വരാനിരിക്കുന്നത് മഹാമീന്‍ കൊള്ളയാണ്. കേന്ദ്രത്തിന്റെ ബ്ലൂ ഇക്കോണമി നയം വലവീശിപ്പിടിക്കാന്‍ പോകുന്നത് കേരളത്തിന്റെ മത്സ്യസമ്പത്താണ്. ആഴക്കടലില്‍നിന്ന് മത്സ്യങ്ങളെ വ്യാവസായികാടിസ്ഥാനത്തില്‍ പിടിച്ചെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ ആശങ്ക അറിയിച്ച് കേരളം രംഗത്തെത്തിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ബ്ലൂ ഇക്കണോമി നയത്തിന്റെ തുടര്‍ച്ചയായാണ് ആഴക്കടലില്‍ നിന്നും വ്യാവസായിക അടിസ്ഥാനത്തില്‍ മത്സ്യബന്ധനം നടത്താനുള്ളള വഴിയൊരുങ്ങുന്ന്. ഇതില്‍ കേരളം കടുത്ത ആശങ്ക നേരത്തെ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണ്. ബ്ലൂ ഇക്കണോമി നയത്തിന്റെ തുടര്‍ച്ചയായി മീന്‍ പിടുത്തതിനായി കരടില്‍ വരുത്തിയ മാറ്റത്തില്‍ കേരളം കേന്ദ്രത്തെ ആശങ്ക അറിയിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ വ്യക്തമാക്കി. 50 മീറ്റര്‍വരെ നീളമുള്ള യാനങ്ങള്‍ മീന്‍പിടിത്തത്തിനായി ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. നിലവില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന…
Read More » -
വെള്ളിത്തിരയിലെ ശുദ്ധഹാസ്യത്തിന്റെ ശ്രീത്വം മറഞ്ഞു; നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു; വേര്‍പാടിന്റെ വേദനയില്‍ സിനിമാലോകം; ചിരിയും ചിന്തയും കോര്‍ത്തിണക്കിയ അരനൂറ്റാണ്ട്
കൊച്ചി: മലയാള സിനിമയിലെ ശുദ്ധഹാസ്യത്തിന്റെ ശ്രീത്വം മറഞ്ഞു – ചിരിയും ചിന്തയും കൊണ്ട് മലയാളി പ്രേക്ഷകരെ അരനൂറ്റാണ്ട് രസിപ്പിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. ഇന്നുരാവിലെ കൊച്ചിയിലായിരുന്നു അന്ത്യം. രാവിലെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഡയാലിസിസ് ചെയ്യാന്‍ ഇന്ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. തൃപ്പൂണിത്തുറ എത്തിയപ്പോള്‍ ആരോഗ്യ നില മോശമാവുകയായിരുന്നു. ഭാര്യ വിമല ഒപ്പമുണ്ടായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍. സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചവരില്‍ മുന്നിലാണ് ശ്രീനിവാസന്‍. 1976 ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1984-ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി തിരക്കഥാ രംഗത്തേക്ക് കടന്നു. സന്മസുളളവര്‍ക്ക് സമാധാനം, ടി പി ബാലഗോപാലന്‍ എം…
Read More »
