Kerala
-
നാലു വർഷം മുൻപ് നടന്ന സംഘർഷത്തിന്റെ വിരോധം!! ‘നിനക്കുള്ള പണി തരുന്നുണ്ട്’ എന്ന മുന്നറിയിപ്പ്, കൈവാക്കിനു കിട്ടിയപ്പോൾ ഒമ്പതാംക്ലാസുകാരൻ ഇളയ സഹോദരനേയും കൂട്ടുപിടിച്ച് 14 കാരനെ മർദിച്ച് അവശനാക്കി, തലയ്ക്കും മുഖത്തും പരുക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി
താമരശ്ശേരി: നാലു വർഷം മുൻപുണ്ടായ അടിപിടിയിൽ വിരോധം തീർത്ത് ഒമ്പതാംക്ലാസുകാരൻ. ഒൻപതാം ക്ലാസ് വിദ്യാർഥി ഇളയ സഹോദരനൊപ്പം ചേർന്ന് അതേ സ്കൂളിൽ പഠിക്കുന്ന മറ്റൊരു ഒൻപതാംക്ലാസുകാരനെ മർദ്ദിച്ച് പരുക്കേൽപ്പിച്ചു. നാല് വർഷം മുൻപ് നടന്ന സംഘർഷത്തിന്റെ വിരോധമാണ് മർദ്ദനകാരണമെന്നാണ് വിവരം. ചുങ്കം കലറക്കാംപൊയിൽ നൗഷാദ്-ഫാമിദ ദമ്പതികളുടെ മകൻ മുഹമ്മദ് നാഫി(14)ക്കാണ് മർദ്ദനമേറ്റത്. അക്രമത്തിൽ തലയ്ക്കും മുഖത്തും പരുക്കേറ്റ വിദ്യാർത്ഥി ആദ്യം താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. താമരശ്ശേരി ചുങ്കം ചെക്ക്പോസ്റ്റ്-ഇരുമ്പിൻചീടൻകുന്ന് റോഡിൽ വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. മർദ്ദനമേറ്റ കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ അക്രമം നടത്തിയ കുട്ടികളുടെ പേരിൽ താമശ്ശേരി പോലീസ് വെള്ളിയാഴ്ച സാമൂഹിക പശ്ചാത്തല റിപ്പോർട്ട് രജിസ്റ്റർ ചെയ്തു. നാല് ദിവസം മുൻപ് ‘നിനക്കുള്ള പണി തരുന്നുണ്ട്’ എന്നുപറഞ്ഞ് നാഫിയെ ഭീഷണിപ്പെടുത്തിയതായും പോലീസിനു നൽകിയ പരാതിയിൽ ആരോപിക്കുന്നു. മുഹമ്മദ് നാഫിയുടെ ഇളയ സഹോദരനെ കുറ്റാരോപിതനായ ഒൻപതാം ക്ലാസുകാരന്റെ…
Read More » -
യുവതി കൈവിട്ടു പോകാതിരിക്കാൻ ആഭിചാരക്രിയ!! വൈശാഖൻ യുവതിയെ വർക് ഷോപ്പിലെത്തിച്ചത് നഗ്നചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി, കൊലയ്ക്കു ശേഷം പലതവണ പീഡിപ്പിച്ചു, കെട്ടഴിച്ചു കിടത്തിയ ശേഷം 2 തവണ പീഡിപ്പിച്ചതായി സിസിടിവി ദൃശ്യങ്ങൾ, കൊല്ലാൻ തീരുമാനിച്ചതു മറ്റൊരു യുവതിയുമായി അടുത്തതോടെ
കോഴിക്കോട്: മോരിക്കര റോഡിലെ ഇൻഡസ്ട്രിയിൽ വർക്ഷോപ്പിൽ കഴിഞ്ഞ മാസം 24ന് കൊല്ലപ്പെട്ട യുവതി മരണശേഷം പലതവണ പീഡിപ്പിക്കപ്പെട്ടതായി പോലീസ് കണ്ടെത്തൽ. വർക്ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളിൽ മരണശേഷം ശേഷം 3 തവണ പീഡിപ്പിക്കപ്പെട്ടതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മാത്രമല്ല വർക്ഷോപ്പിൽ വന്നില്ലെങ്കിൽ യുവതിയുടെ നഗ്നചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി പ്രതി വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ വൈശാഖൻ പോലീസിനോടു പറഞ്ഞു. അതേസമയം വർക്ഷോപ്പിലെ 3 മണിക്കൂറിലേറെയുള്ള ദൃശ്യങ്ങളിൽ യുവതിയെ കൊലപ്പെടുത്താൻ വൈശാഖൻ ആസൂത്രിത ശ്രമങ്ങൾ നടത്തിയതായും പോലീസ് പറഞ്ഞു. ജ്യൂസിൽ മയക്കുമരുന്നു കലർത്തി കുടിപ്പിച്ച ശേഷം മർദിച്ചവശയാക്കി. കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചു. കെട്ടഴിച്ചു കിടത്തിയ ശേഷം 2 തവണ പീഡിപ്പിച്ചതായി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായി. അതുപോലെ യുവതിയുമായി 10 വർഷത്തോളം വൈശാഖൻ ബന്ധം പുലർത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഇതിനിടെ, പുതിയ കാമുകിയുടെ വിവരം യുവതി അറിഞ്ഞതോടെയാണ് വൈശാഖൻ കൊലപാതകം ആസൂത്രണം ചെയ്തത്. മറ്റു പെൺകുട്ടികളുടെയും ജീവിതം തകരാതിരിക്കാൻ താനുമായുള്ള ബന്ധം പുറത്തറിയിക്കുമെന്ന്…
Read More » -
‘ഏതോ ചീഫ് ജസ്റ്റിസ് ഓപ്പണ്‍ കോടതിയില്‍ വായില്‍ തോന്നിയത് പറഞ്ഞതാണ്’; സ്പ്രിംക്ലറില് കോടതിയില്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെ അധിക്ഷേപവുമായി വി.ഡി. സതീശന്; കെ ഫോണ്‍, എഐ ക്യാറ കേസിലെ തോല്‍വിയെക്കുറിച്ച് ചോദിച്ചത് പ്രകോപനമായി
തിരുവനന്തപുരം: കോവിഡ് കാലത്ത് അമേരിക്കന്‍ മലയാളിയുടെ കമ്പനിയായ സ്പ്രിംക്ലറുമായി കരാറുണ്ടാക്കിയതിന്റെ പേരില്‍ കോടതിയില്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെ ന്യായാധിപര്‍ക്കെതിരേ അധിക്ഷേപവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സ്പ്രിംഗ്ലര്‍ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിനിടെ കെ ഫോണിനെതിരെയും എ ഐ കാമറയ്ക്കെതിരെയും നല്കിയ പരാതികളില്‍ കോടതികളില്‍നിന്ന് ഏറ്റ തിരിച്ചടികള്‍ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതാണ് സതീശനെ ചൊടിപ്പിച്ചത്. ‘സ്പ്രിംഗ്ലറിനെതിരെ ഞാന്‍ കേസൊന്നും കൊടുത്തിട്ടില്ല. സ്പ്രിംഗ്ലര്‍ നടപ്പായില്ലല്ലോ പിന്നെ കോടതി എന്ത് പറയാനാണ്. കോടതികളില്‍ ആരും കേസിന് പോയാലും അനുകൂലമായും പ്രതികൂലമായും അഭിപ്രായം വരും. കെ ഫോണിനും എ ഐ കാമറയ്ക്കുമെതിരായ കേസ്, പദ്ധതി പൂര്‍ത്തിയായ സമയത്ത് എടുക്കുന്നതില്‍ പ്രസക്തിയില്ലെന്ന് പറഞ്ഞാണ് തള്ളിയത്. ഏതോ ചീഫ് ജസ്റ്റിസ് ഓപ്പണ്‍ കോടതിയില്‍ അദ്ദേഹത്തിന്റെ വായില്‍ തോന്നിയത് പറഞ്ഞതാണ്’- സതീശന് പറഞ്ഞു. എഐ ക്യാമറയില്‍ അഴിമതി ആരോപിച്ച് വി ഡി സതീശനും രമേശ് ചെന്നിത്തലയും നല്കിയ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് പറഞ്ഞ കോടതി യാതൊരു തെളിവും…
Read More » -
ഈ മാസം ആദ്യം മുതൽ ഐടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങി, പരിഹരിക്കാവുന്ന പ്രശ്നങ്ങളാണെന്നാണ് അറിഞ്ഞത്, വലിയ സമ്മർദ്ദമില്ലാതെ റോയി ആത്മഹത്യ ചെയ്യില്ല- സന്തത സഹചാരി അബിൽ ദേവ്!! സിജെ റോയിയുടെ സംസ്കാരം നാളത്തേക്ക് മാറ്റി
ബെംഗളൂരു: ബെംഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയിയുടെ ഇന്നു നടത്താൻ തീരുമാനിച്ച സംസ്കാരം നാളത്തേക്ക് മാറ്റി. ബന്ധുക്കൾ വിദേശത്ത് നിന്ന് എത്താൻ വൈകുന്നതിനാലാണ് സംസ്കാരം മാറ്റിയത്. റോയിയുടെ മൃതദേഹം സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലെ ദേവാലയത്തിലാണ് സംസ്കാരിക്കുക. പോസ്റ്റുമോർട്ടത്തിന് ശേഷം ബെംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്നും മൃതദേഹം കോറമംഗലയിലെത്തിക്കും. ആദായനികുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് സിജെ റോയിയുടെ സന്തത സഹചാരി അബിൽ ദേവ് പറഞ്ഞു. ഈ മാസം ആദ്യം മുതലാണ് ഐടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയത്. പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ് എന്നാണ് അറിഞ്ഞത്. വലിയ സമ്മർദ്ദമില്ലാതെ റോയി ആത്മഹത്യ ചെയ്യില്ലെന്നും അബിൽ ദേവ് പറഞ്ഞു. അതേസമയം റോയിയുടെ മരണത്തിൽ ആദായനികുതി വകുപ്പിനെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. അന്വേഷണ ഏജൻസിയിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നുവെന്ന് ഇന്ന് സിജെ ബാബു മാധ്യമങ്ങളോട് പറഞ്ഞു. ‘റോയ്ക്ക് കടമോ ബാധ്യതയോ ഭീഷണിയോ ഒന്നുമില്ല. ആദായനികുതി ഉദ്യോഗസ്ഥരുടെ സമ്മർദം കുടുംബത്തിന് അറിയാമായിരുന്നു. മറ്റെവിടെ നിന്നും റോയ്ക്ക് ഭീഷണിയുണ്ടായിരുന്നില്ല.…
Read More » -
“നീ എപ്പോഴാണ് വരുന്നത്, എനിക്കൊന്ന് കാണണമെന്ന് റോയ് പറഞ്ഞു, ഇന്ന് 7 മണിക്കു കാണാമെന്നു പറഞ്ഞു, പക്ഷേ കാണാൻ ആളുണ്ടായില്ല, ആള് പോയി… കടമോ, ബാധ്യതയോ, മറ്റു ഭീഷണികളോ ഒന്നും ഉണ്ടായിരുന്നില്ല”…
ബെംഗളൂരു: റിയൽ എസ്റ്റേറ്റ് കമ്പനിയായ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ. റോയിയെ (57) സ്വയം വെടിവച്ചു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദായനികുതി ഉദ്യോഗസ്ഥർക്കെതിരെ സഹോദരൻ രംഗത്ത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് തന്റെ സഹോദരന്റെ മരണത്തിനു കാരണക്കാരെന്നു സി.ജെ. ബാബു ആരോപിച്ചു. ആദായ നികുതി വകുപ്പിൽ നിന്ന് സഹോദരൻ വലിയ സമ്മർദം നേരിട്ടിരുന്നെന്നാണു സി.ജെ. ബാബുവിന്റെ വെളിപ്പെടുത്തൽ. മൂന്നു ദിവസമായി ഐടി വകുപ്പ് ഉദ്യോഗസ്ഥർ റോയിയുടെ ഓഫിസിൽ ഉണ്ടായിരുന്നു. ആദായ നികുതി വകുപ്പ് അഡിഷനൽ കമ്മിഷണർ കൃഷ്ണപ്രസാദിൽ നിന്നും സമ്മർദം ഉണ്ടായിരുന്നെന്നാണു കേട്ടതെന്നും സി.ജെ. ബാബു മാധ്യമങ്ങളോടു പറഞ്ഞു. റോയ് യുടെ മരണദിവസം രാവിലെ 10:40-ന് റോയി തന്നെ വിളിച്ചിരുന്നെന്നും സഹോദരൻ വെളിപ്പെടുത്തി. ‘‘നീ എപ്പോഴാണ് വരുന്നത്, എനിക്കൊന്ന് കാണണമെന്ന് റോയ് പറഞ്ഞു. ഇന്ന് (ശനിയാഴ്ച) 7 മണിക്കു കാണാമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ കാണാൻ ആളുണ്ടായില്ല, ആള് പോയി. കടമോ, ബാധ്യതയോ, മറ്റു ഭീഷണികളോ ഒന്നും ഉണ്ടായിരുന്നില്ല… കുടുംബത്തെ കണ്ട…
Read More » -
സിജെ റോയി ജീവനൊടുക്കിയത് ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദത്തിൽ, പരാതി നൽകി കുടുംബം!! കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും, ഫോണുകളും തോക്കും പോലീസ് കസ്റ്റഡിയിൽ, സാമൂഹിക മാധ്യമ ഇടപെടലുകളും പരിശോധിക്കും, സംസ്കാരം ഇന്ന്, പൊതുദർശനം സഹോദരന്റെ വീട്ടിൽ ഉച്ചയ്ക്ക് ഒരുമണിവരെ
ബെംഗളൂരു: ബെംഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന്. സഹോദരന്റെ വീടിരിക്കുന്ന കോറമംഗലയിൽ ആയിരിക്കും സംസ്കാരം. പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം കോറമംഗലയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സഹോദരൻ സിജെ ബാബുവിന്റെ വീട്ടിൽ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനം ഉണ്ടാകും. തുടർന്നാകും സംസ്കാരം. അതേസമയം സിജെ റോയ് യുടെ മരണത്തിൽ പോലീസ് കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും. കൂടാതെ കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടെയും മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തും. ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും. ബെംഗളൂരു സെൻട്രൽ ഡിസിപിക്കാണ് അന്വേഷണ ചുമതല. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണത്തിന് കാരണമെന്ന് കാട്ടി കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടിജെ ജോസഫ് പോലീസിൽ പരാതി നൽകിയിരുന്നു. കേരളത്തിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളിൽ റെയ്ഡ് നടത്തിയത്.…
Read More » -
ഉറങ്ങിക്കിടന്ന മക്കളേയും അമ്മയേയും വീടിനുള്ളിലിട്ട് പൂട്ടി രണ്ടാനച്ഛൻ വീടിനു തീയിട്ടു, ആളിപ്പടർന്ന തീയ്ക്കുള്ളിൽ നിന്ന് ഒരു പോറൽ പോലുമേൽപ്പിക്കാതെ അനുജത്തിയെ വലിച്ചെടുത്ത് കഴുക്കോലിൽ തൂങ്ങിക്കിടന്ന് വീടിന്റെ ഓട് പൊളിച്ച് അവൻ പുറത്തുചാടി, പൊള്ളലേറ്റ യുവതിയെ കതക് പൊളിച്ചു പുറത്തെത്തിച്ചത് കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ
കോന്നി: കുടുംബ കലഹത്തിനിടെ രണ്ടാനച്ഛൻ വീടിന് തീയിട്ടതോടെ ആളിപ്പടർന്ന തീയിൽ നിന്ന് ഉറങ്ങിക്കിടക്കുന്ന കുഞ്ഞനുജത്തിയെ സാഹസികമായി രക്ഷിച്ച് സഹോദരൻ. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ഭാര്യയെയും മക്കളെയും മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം രണ്ടാനച്ഛനായ വടശ്ശേരിക്കര അരീക്കക്കാവ് സ്വദേശിയായ തെങ്ങുംപള്ളിയിൽ സിജുപ്രസാദ് വീടിനു തീയിടുകയായിരുന്നു. ആളിപ്പടർന്ന തീയ്ക്കുള്ളിൽ നിന്ന് അനുജത്തിയെ വലിച്ചെടുത്ത് വീടിന്റെ കഴുക്കോലിൽ തൂങ്ങി ഓട് പൊളിച്ചാണ് സഹോദരൻ പുറത്തിറക്കിയത്. അതിനിടെ കുട്ടിക്ക് പൊള്ളലേറ്റെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ അമ്മയെയും മുകളിലേക്ക് വലിച്ചുകയറ്റാൻ നോക്കിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പൊള്ളലേറ്റ അമ്മയെ നാട്ടുകാരാണ് കതക് തകർത്ത് പുറത്തിറക്കിയത്. സിജുപ്രസാദ് ഭാര്യ രജനി, മകൻ പ്രവീൺ, ഇളയ മകൾ എന്നിവരെയാണ് മുറിക്കുള്ളിലിട്ട് പൂട്ടിയശേഷം തീപ്പന്തമെറിഞ്ഞ് കത്തിച്ചത്. കോന്നി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ രജനിയും മകനും കോന്നി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിക്ക് പരുക്കില്ല. വെളളിയാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഉറങ്ങാൻ കിടന്ന സിജു രാത്രി പുറത്തിറങ്ങി മുറിയിലേക്ക് ടിന്നർ ഒഴിച്ചശേഷം വെന്റിലേഷനിലൂടെ തീപന്തം…
Read More »

