Breaking NewsLead NewsSports

ചതിയൻ, വഞ്ചകൻ, കൊലപാതകി, കുടുംബം കലക്കി…‘‘2023 ഡിസംബറിൽ, ലഹോറിൽ വച്ച് അയാൾ എന്നെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി, അത് തെളിയിക്കുന്ന ഒരു വീഡിയോ എന്റെ പക്കലുണ്ട്, രണ്ടാമത് വിവാഹിതനായ മുൻ പാക് ക്രിക്കറ്റ് താരത്തിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ

ലഹോർ: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ താരം ഇമാദ് വസീം വീണ്ടും വിവാഹിതനായതിനു പിന്നാലെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ സാനിയ അഷ്ഫാഖ് രം​ഗത്ത്. താൻ പുനർവിവാഹിതനായ കാര്യം ഇമാദ് വസീം (37) വെളിപ്പെടുത്തിയതിനു പിന്നാലെയാണ് മുൻ ഭാര്യ രംഗത്തെത്തിയത്. ഇമാദിനെ ‘വഞ്ചകൻ, കുടുംബം കലക്കി, കൊലപാതകി’ തുടങ്ങിയ വാക്കുകൾ കൊണ്ട് ആധിക്ഷേപിച്ചുകൊണ്ടാണ് സാനിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകൾ പങ്കുവച്ചത്. ഇമാദ് കാരണം താനും കുട്ടികളും അനുഭവിച്ച കഷ്ടപ്പാടുകൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

‘‘ഇപ്പോൾ എല്ലാവരും തെളിവ് കണ്ടു. ഈ കുടുംബം തകർക്കുന്നയാൾ ഒരിക്കലും എന്റെ കുട്ടികളെക്കുറിച്ച് ചിന്തിച്ചിട്ടില്ല. വഞ്ചകൻ ഒടുവിൽ തുറന്നുകാട്ടപ്പെട്ടു, എന്റെ കുട്ടികൾക്കും ഞങ്ങൾ അനുഭവിച്ച എല്ലാത്തിനും നീതി ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’’– സാനിയ കുറിച്ചു. കൂടാതെ 2023ൽ നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്ന് ആരോപിച്ച സാനിയ, ഇമാദ് ഒരു ‘കൊലപാതകി’ ആണെന്നും അവർ പറഞ്ഞു. പാക്കിസ്ഥാൻ പ്രിമിയർ ലീഗിൽ താരത്തെ ടീമിലെടുത്തതിന് ഇസ്‍ലാമാബാദ് യുണൈറ്റഡിനെതിരെയും അവർ വിമർശനം ഉന്നയിച്ചു.

Signature-ad

‘‘2023 ഡിസംബറിൽ, ലഹോറിൽ വച്ച് അയാൾ എന്നെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി. അയാൾ ഒരു കൊലപാതകിയാണ്, അത് തെളിയിക്കുന്ന ഒരു വീഡിയോ എന്റെ പക്കലുണ്ട്. അയാൾ എന്നെ ചതിച്ചു. ഇസ്‍ലാമാബാദ് യുണൈറ്റഡ് ഒരു കൊലപാതകിക്കും വഞ്ചകനും അവസരം നൽകി. അവരെ ബഹിഷ്കരിക്കണം. ഒരു വഞ്ചകനും കൊലപാതകിയും രക്ഷപ്പെടരുത്‌.’’– സാനിയ അഷ്ഫാഖ് മറ്റൊരു പോസ്റ്റിൽ എഴുതി.

അതേസമയം 2019ൽ വിവാഹിതരായ ഇമാദും സാനിയയും കഴിഞ്ഞ ഡിസംബറിലാണ് ഔദ്യോഗികമായി വിവാഹമോചിതരായത്. ഇരുവർക്കും മൂന്നു കുട്ടികളുണ്ട്. രണ്ടാമതും വിവാഹിതനായ വിവരം ഇമാദ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇൻഫ്ലുൻസറും അഭിഭാഷകയുമായ നൈല രാജയെയാണ് ഇമാദ് വിവാഹം കഴിച്ചത്. 2025 ജൂലൈയിൽ ഇരുവരെയും ഒരുമിച്ച് ലണ്ടനിൽ വച്ച് ഒരുമിച്ച് കണ്ടിരുന്നു. ഡിസംബറിൽ വിവാഹമോചന വാർത്തയ്ക്കു പിന്നാലെയും ഇമാദിനെതിരെ സാനിയ രംഗത്തെത്തിയിരുന്നു. താൻ ഗർഭിണിയായിരുന്ന സമയത്താണ് ഇമാദ് തന്നെ ചതിച്ചതെന്നാണ് സാനിയ അന്ന് ആരോപിച്ചത്. മറ്റൊരു സ്ത്രീയുടെ ഇടപെടലിനെ തുടർന്നാണ് ഇമാദ് താനുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും അന്നു സാനിയ ആരോപിച്ചിരുന്നു.

ആരോപണങ്ങളോട് ഇമാദ് വസീം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സാനിയയുടെ വെളിപ്പെടുത്തലുകൾ പാക്കിസ്ഥാൻ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ സാനിയ പങ്കുവച്ച പോസ്റ്റുകൾ നിമിഷങ്ങൾക്കകം വൈറലായി. 2015 മുതൽ 2024 വരെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ കളിച്ച ഓൾറൗണ്ടർ താരമാണ് ഇമാദ് വസീം. പാക്കിസ്ഥാനായി 75 ട്വന്റി20കളിലും 55 ഏകദിനങ്ങളിലും കളിച്ചു. 2024ലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: