Kerala

    • മലയാളികളുടെ വ്യവസായ സൗഹൃദ മനഃസ്ഥിതിയിൽ കാര്യമായ മാറ്റം: മന്ത്രി ജി ആർ അനിൽ…, ഇൻഡോ കോണ്ടിനെന്റൽ ബിസിനസ്‌ ഉച്ചകോടിയും ടസ്‌ക്കർ അവാർഡ് ദാന ചടങ്ങും തിരുവനന്തപുരത്ത് നടന്നു…

      തിരുവനന്തപുരം: വ്യവസായ സൗഹൃദ കേരളം എന്ന അംഗീകാരത്തിനൊപ്പം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തുടങ്ങിയ സംരംഭങ്ങളുടെ വരവും കേരളത്തെ സംരംഭകരുടെ സുവർണ കാലഘട്ടത്തിലേക്ക് നയിക്കുകയാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അഭിപ്രായപ്പെട്ടു. ഇൻഡോ കോണ്ടിനെന്റൽ ട്രേഡ് ആൻഡ് എന്റർപ്രെണർഷിപ്പ് കൗൺസിലിന്റെ ബിസിനസ്‌ ഉച്ചകോടിയും രണ്ടാമത് ടസ്‌ക്കർ അവാർഡ് ദാന ചടങ്ങും തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യപുരോഗതിക്ക് വ്യവസായ സംരംഭകരുടെ പങ്ക് വളരെ വലുതാണെന്നും അവരുടെ പ്രയത്നം പ്രശംസനീയമാണെന്നും മുഖ്യ പ്രഭാഷണം നടത്തി സംസാരിച്ച ഡോ. ശശി തരൂർ എം പി പറഞ്ഞു.നമ്മുടെ ചെറുപ്പക്കാർ തൊഴിൽ അന്വേഷകരല്ല മറിച്ച് തൊഴിൽ ദാതാക്കൾ ആണ് ആകേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ വ്യവസായാക വികസനത്തിന് കേന്ദ്ര സർക്കാരിന്റെ പിന്തുണ തീർച്ചയായും ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുരിയൻ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. കേരളത്തിന് അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിച്ച സംരംഭകരെ ചടങ്ങിൽ ആദരിച്ചു. മാലിന്യ സംസ്കരണത്തിലും പരിസ്ഥിതി സുസ്ഥിരത മികവിന്…

      Read More »
    • പ്രദീപ് കുമാറിനെ പ്രൈവറ്റ് സെക്രട്ടറിയാക്കി ഞെട്ടിച്ചു; ചില മന്ത്രിമാരെ നീക്കി സര്‍ക്കാര്‍ മുഖം മിനുക്കുമെന്ന് അഭ്യൂഹം; ഷംസീറിനെ നീക്കി ശൈലജയെ സ്പീക്കറാക്കും? തുടര്‍ഭരണത്തിന് തന്ത്രങ്ങളൊരുക്കി മന്ത്രിസഭാ പുന:സംഘടനയ്ക്ക് നീക്കം

      തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഒരുമുഖം മിനുക്കലിന് തയ്യാറെടുക്കുന്നോ? ‘ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരും’ എന്ന പ്രചാരണവാക്യം ഉഷാറാക്കിയിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയന്‍ ചില ചെറിയ മിനുക്ക് പണികള്‍ ആലോചിക്കുന്നതായാണ് അഭ്യൂഹം. മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായ എ പ്രദീപ്കുമാറിനെ അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതോടെയാണ് മന്ത്രിസഭാ പുന:സംഘടനയെന്ന വാര്‍ത്തകള്‍ സജീവമായത്. ്ക്ലീന്‍ ഇമേജുള്ള ജനപിന്തുണയുള്ള നേതാവായ പ്രദീപ് കുമാറിനെ തന്റെ ഓഫീസില്‍ എത്തിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും ലക്ഷ്യമിടുന്നത് മുഖം മിനുക്കലാണെന്ന് വ്യക്തം. ഇതിന്റെ തുടര്‍ച്ചയായി മന്ത്രിസഭാ പുന: സംഘടന ഉണ്ടാകുമെന്നാണ് സൂചന. ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ച്ചയായി മൂന്നാമതും അധികാരത്തില്‍ വരുമെന്നും പിണറായി വിജയന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പുന: സംഘടനയായിരിക്കും മുഖ്യമന്ത്രിയും, പാര്‍ട്ടിയും…

      Read More »
    • ‘അന്ന് അമ്മയുടെ രണ്ടാം വിവാഹം ഉള്‍ക്കൊള്ളാനായില്ല; ഇന്ന് എനിക്കത് മനസിലാകും’; കുട്ടിക്കാലത്തെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നടി ലിജോമോള്‍; ‘പത്തുവര്‍ഷം അച്ഛനുണ്ടായില്ല, അവരുടെ കുടുംബക്കാര്‍ ഒറ്റപ്പെടുത്തി; അന്നത്തെ അനുഭവങ്ങളാണ് ഇന്നെന്റെ കരുത്ത്’

      കൊച്ചി: മഹേഷിന്റെ പ്രതികാരമെന്ന സിനിമയിലൂടെ മലയാളികള്‍ക്കു സുപരിചിതയായ നടി ലിജോ മോള്‍ കുട്ടിക്കാലത്തെ അനുഭവം ആദ്യമായി തുറന്നു പറയുന്നു. ചെറുപ്രായത്തില്‍തന്നെ അച്ഛന്‍ മരിച്ചെന്നും പിന്നീടു പത്തു വയസില്‍ രണ്ടാനച്ഛന്‍ വന്നത് ആദ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നും ലിജോമോള്‍ പറഞ്ഞു. പത്താം വയസിലാണ് അമ്മ രണ്ടാമതും വിവാഹം കഴിച്ചത്. അന്ന് തനിക്ക് അത് ബുദ്ധിമുട്ടായിരുന്നുവെന്നും എന്നാല്‍ ഇന്ന് അമ്മ എന്തുകൊണ്ട് അന്ന് അങ്ങനെ ഒരു തീരുമാനമെടുത്തു എന്ന് മനസിലാവുന്നുണ്ടെന്നും ലിജോ മോള്‍ പറഞ്ഞു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് ലിജോ മോള്‍ മനസ് തുറന്നത്. ‘ഒന്നര വയസുള്ളപ്പോഴാണ് അച്ഛന്‍ മരിച്ചത്. അപ്പോള്‍ അമ്മ ഗര്‍ഭിണിയായിരുന്നു. എനിക്ക് പത്ത് വയസും അനിയത്തിക്ക് എട്ട് വയസുമുള്ളപ്പോളാണ് അമ്മ വേറെ കല്യാണം കഴിക്കുന്നത്. രണ്ടാനച്ഛന്‍ എന്ന് പറയാന്‍ എനിക്ക് താല്‍പര്യമില്ല. ഇച്ചാച്ചന്‍ എന്നാണ് ഞങ്ങള്‍ വിളിക്കുന്നത്. എനിക്ക് ആ സമയത്ത് അത് അംഗീകരിക്കാന്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു. കാരണം എന്റെ ആദ്യത്തെ പത്ത് വര്‍ഷത്തില്‍ അച്ഛന്‍ എന്ന് പറയുന്ന കാര്യം…

      Read More »
    • മാലമോഷ്ടിച്ചെന്ന് കള്ളപ്പരാതി; വീട്ടു ജോലിക്കാരിയായ ദളിത് സ്ത്രീ പോലീസ് സ്‌റ്റേഷനില്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത; ‘പെണ്‍കുട്ടികളെ കേസില്‍ കുടുക്കുമെന്ന് ഭീഷണി; വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ പോയി കുടിക്കാന്‍ പറഞ്ഞു; മാല കിട്ടിയിട്ടും കവടിയാറില്‍ കണ്ടുപോകരുതെന്ന് എസ്‌ഐ’

      തിരുവനന്തപുരം: വീട്ടുജോലിക്കാരി മാല മോഷ്ടിച്ചെന്ന ഉടമയുടെ കള്ളപ്പരാതിയില്‍ അറസ്റ്റു ചെയ്യപ്പെട്ട ദലിത് സ്ത്രീ 20 മണിക്കൂർ തിരുവനന്തപുരം പേരൂർക്കട സ്റ്റേഷനിൽ നേരിട്ടത് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത. പെൺമക്കളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപെടുത്തി കുറ്റം സമ്മതിപ്പിച്ചെന്ന് ചുള്ളിമാനൂർ സ്വദേശിയായ ബിന്ദു മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയില്‍ പോയി കുടിക്കാൻ പറഞ്ഞെന്നും കസ്റ്റഡിയിലെടുത്ത വിവരം വീട്ടുകാരെ അറിയിച്ചില്ലെന്നും യുവതി പറഞ്ഞു. അമ്പലമുക്കിലെ വീട്ടിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങവേ  ബസ്റ്റോപ്പിൽ  നിൽക്കുമ്പോഴാണ് ബിന്ദുവിനെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുന്നത്. അവിടെയെത്തുമ്പോഴാണ് വീട്ടുടമസ്ഥയുടെ രണ്ടര പവൻ മാല മോഷ്ടിച്ച കുറ്റം തന്റെ പേരിൽ ചാർത്തപ്പെട്ട കാര്യം ബിന്ദു അറിയുന്നത്. അപ്പോൾ സമയം ഏപ്രിൽ 23 ന് വൈകിട്ട് 4 മണി. താൻ കള്ളിയല്ലെന്ന് വീട്ടുടമസ്ഥയുടെടേയും പൊലീസുകാരുടേയും കാലു പിടിച്ചു പറഞ്ഞു ബിന്ദു. കസ്റ്റഡി വിവരം കസ്റ്റഡിയിലെടുക്കപ്പെട്ടയാൾ ആവശ്യപ്പെടുന്നവരെ അറിയിക്കണമെന്നാണ് നിയമം. ബിന്ദു കേണപേക്ഷിച്ചിട്ടും വീട്ടിലറിയിച്ചില്ല. രാത്രിയായയോടെ ആട്ടുകാലിലെ വീട്ടിൽ കാത്തിരിക്കുന്ന പെൺ മക്കളെയോർത്ത് ബിന്ദു കുറ്റമേറ്റു.…

      Read More »
    • ‘മശിഹാ’ ചതിച്ചാശാനേ!!! സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല, അര്‍ജന്റീനയും മെസിയും വരാത്തതിന്റെ ഉത്തരവാദിത്തം സ്പോണ്‍സര്‍ക്ക്: കായിക മന്ത്രി

      തിരുവനന്തപുരം: അര്‍ജന്റീന ഫുട്ബോള്‍ ടീമും ക്യാപ്റ്റന്‍ ലയണല്‍ മെസിയും കേരളത്തിലേയ്ക്ക് വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്പോണ്‍സര്‍ക്കെന്ന് കായിക മന്ത്രി അബ്ദുറഹിമാന്‍. മെസിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ല, സ്പോണ്‍സറാണെന്നും മന്ത്രി പറഞ്ഞു. മെസിയെ കൊണ്ടുവരുമെന്ന് സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റ റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡി പറഞ്ഞിരുന്നതായും പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ കയ്യില്‍ ഇത്രയധികം പണമില്ല. സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയോയെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കരാറുണ്ടാക്കിയത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുമായിട്ടാണെന്നും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു. ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ സമയം അര്‍ജന്റീന ടീം ചൈനയില്‍ ആയിരിക്കുമെന്ന് ഏതാണ്ട സ്ഥിരീകരണം ആയിട്ടുണ്ട്. മന്ത്രിയോ സര്‍ക്കാറോ കഴിഞ്ഞ കുറെ നാളുകളായി ഈ വിഷയത്തില്‍ പ്രതികരിക്കാറില്ലായിരുന്നു. 2011 ലാണ് ഇതിന് മുമ്പ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന്…

      Read More »
    • കാളികാവ് കടുവാദൗത്യത്തിനിടെ സ്ഥലംമാറ്റം; നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയെ തിരുവനന്തപുരത്തേക്ക് മാറ്റി

      മലപ്പുറം: കാളികാവിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യത്തിനിടെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാലിനെയാണ് സ്ഥലം മാറ്റിയത്. ദൗത്യം പ്രധാന ഘട്ടത്തിലിരിക്കെയാണ് സ്ഥലംമാറ്റം ഉണ്ടാകുന്നത്. മൂവാറ്റുപുഴയിലെ വിജിലന്‍സ് കേസുമായി ബന്ധപ്പെട്ടുള്ള സ്ഥലം മാറ്റമെന്നാണ് ഉത്തരവില്‍ വനം വകുപ്പ് പറയുന്നത്. നേരത്തെതന്നെ ഈ കടുവയുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളെ ഡിഎഫ്ഒ കാര്യമായെടുത്തില്ല എന്ന ഒരു ആരോപണവും ഉണ്ട്. തിരുവനന്തപുരത്തേക്ക് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആയാണ് ധനിക് ലാലിന് നിയമനം. നിലവിലെ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആയ കെ രാകേഷ് ആണ് പുതിയ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ. കടുവാ ദൗത്യത്തിനിടെത്തന്നെ ഡിഎഫ്ഒയെ സ്ഥലംമാറ്റിയതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തിയുണ്ട്.  

      Read More »
    • എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; മൂന്ന് വട്ടം എംഎല്‍എ, ലോക്‌സഭയിലേക്ക് പരാജയം

      തിരുവനന്തപുരം: കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിനെ മുഖമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗമാണ്. കെകെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നത്. പാര്‍ട്ടി നിയോഗിച്ച ചുമതല നന്നായി മുന്നോട്ടുകൊണ്ടുപോകുമെന്ന് എ പ്രദീപ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 21ന് ചുമതലയേല്‍ക്കുമെന്നും പ്രധാനപ്പെട്ട ചുമതലായാണെന്നും നല്ലരീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്നാണ് കരുതുന്നതെന്നും പ്രദീപ് കുമാര്‍ പറഞ്ഞു. ഗവര്‍ണമെന്റിന്റെ മൂന്നാം ഊഴം ജനം നിശ്ചയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് തവണ എംഎല്‍എയായ പ്രദീപ് കുമാര്‍ എസ്എഫ്ഐ, ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ എംകെ രാഘവനോട് പരാജയപ്പെട്ടു.

      Read More »
    • വിവാഹേതര ബന്ധങ്ങളും ആധുനിക ജീവിത രീതികളും പ്രധാന വില്ലന്‍മാര്‍; മുന്നില്‍ കൊച്ചിയും തിരുവനന്തപുരവും

      കോഴിക്കോട്: സംസ്ഥാനത്തെ കുടുംബ കോടതികളില്‍ പ്രതിദിനം ഫയല്‍ ചെയ്യുന്ന വിവാഹ മോചനക്കേസുകള്‍ നൂറോളം. 2022ല്‍ 75ആയിരുന്നു. 2016ല്‍ ഇത് 53. വിവിധ സര്‍വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. അതേസമയം മലബാറില്‍ താരതമ്യേന കുറവാണെന്നാണ് കണ്ടെത്തല്‍. 2016 മുതല്‍ 2022 വരെ കേരളത്തിലെ 28 കുടുംബ കോടതികളില്‍ വിവാഹ മോചനക്കേസുകളില്‍ 40 ശതമാനമാണ് വര്‍ദ്ധന. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍. 3,536 കേസുകള്‍. 3,282 കേസുകളുമായി തിരുവനന്തപുരമാണ് തൊട്ടു പിന്നില്‍. കൊല്ലം: 3,245. ഇടുക്കി: 1,092, കാസര്‍കോട്: 848 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. ഏറ്റവും കുറവ് വയനാട്ടിലാണ്: 538. ഹിന്ദു മാര്യേജ് ആക്ട്, ഇന്ത്യന്‍ ഡിവോഴ്സ് ആക്ട് (ക്രിസ്ത്യന്‍) പ്രകാരമുള്ളവയാണ് കൂടുതല്‍. വിവാഹ മോചനക്കേസുകള്‍ കൂടുന്നതിനെ തുടര്‍ന്ന് കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്നതായി സംസ്ഥാന ബാലാവകാശ കമ്മിഷന്‍ പറയുന്നു. കോടതിയെ സമീപിക്കുന്നവരില്‍ പത്തുശതമാനമേ വീണ്ടും യോജിക്കുന്നുള്ളൂവെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസം, തൊഴില്‍ ഉള്‍പ്പെടെയുള്ള അന്തരങ്ങളോട് സഹിഷ്ണുത പുലര്‍ത്തിയാലേ ദാമ്പത്യം വിജയിക്കുകയുള്ളൂവെന്ന് ഈ…

      Read More »
    • എസ്എഫ്ഐ പ്രതിഷേധത്തിനിടെ അക്രമം; കണ്ണൂരില്‍ കോണ്‍ഗ്രസ് കൊടിമരവും സുധാകരന്റെ ഫ്ളക്സും തകര്‍ത്തു

      കണ്ണൂര്‍: കണ്ണൂരില്‍ എസ്എഫ്ഐ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടെ അക്രമം. ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രനെ പരാമര്‍ശിച്ച് കെഎസ്യു – യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ചില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു എസ്എഫ്‌ഐ പ്രകടനം സംഘടിപ്പിച്ചത്. പ്രകടനത്തിനിടെ കോണ്‍ഗ്രസ് കൊടിമരവും കെ സുധാകരന് അനുകൂലമായി ഉയര്‍ത്തിയ ഫ്ളക്സ് ബോര്‍ഡും തകര്‍ത്തു. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണര്‍ ബസ് സ്റ്റോപ്പിന് സമീപത്തെ കോണ്‍ഗ്രസ് കൊടിമരമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പിഴുതുമാറ്റിയത്. താലൂക്ക് ഓഫീസിന് മുന്‍വശം കെ എസ് തുടരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ പടയാളികള്‍ എന്ന പേരില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡാണ് തകര്‍ത്തത്. ധീരജിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മുദ്രാവാക്യം വിളിച്ച് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ മലപ്പട്ടത്ത് പ്രകടനം നടത്തിയതില്‍ പ്രതിധിച്ചാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും മുനിസിപ്പല്‍ ബസ്സ് സ്റ്റാന്റിലേക്ക് നടത്തിയ മാര്‍ച്ചിന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രന്‍, ജില്ലാ പ്രസിഡണ്ട് ടിപി അഖില നേതാക്കളായ…

      Read More »
    • കുട്ടികളേയും മുതിർന്നവരേയും ബൈക്കിൽ സഞ്ചരിച്ചവരേയുമടക്കം 12 പേരെ തെരുവുനായ ഓടിച്ചിട്ടു കടിച്ചു, നായയ്ക്ക് പേ ഉണ്ടോയെന്ന് സംശയം, പരുക്കേറ്റവർ ചികിത്സയിൽ

      തൃശൂർ: ചാലക്കുടി കൂടപ്പുഴയിൽ തെരുവുനായയുടെ ആക്രമണത്തിൽ മുതിർന്നവരും കുട്ടികളടക്കം 12 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവർ ചാലക്കുടി മെഡിക്കൽ കോളേജിലും തൃശൂർ മെഡിക്കൽ കോളേജിലുമായി ചികിത്സയിലാണ്. അതേസമയം ബൈക്കിൽ സഞ്ചരിക്കുന്നവരെയും നായ ആക്രമിച്ചതായി റിപ്പോർട്ട്. നായയ്ക്ക് പേയുണ്ടോയെന്നും സംശയം ഉണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വെട്ടുകടവ് സ്വദേശികളായ ജോബി, ശ്രുതിൻ (26), മേലൂർ സ്വദേശി സീന ജോസഫ്, ചാലക്കുടി സ്വദേശികളായ ലിജി ബെന്നി, അഭിനന്ദവ് (13), ജോയൽ സോജൻ (17), ഡേവീസ് (62), കെ എസ് നന്ദിക, കൂടപ്പുഴ സ്വദേശി ഏയ്ഞ്ചൽ ബിജോ (13), എന്നിവർക്കാണ് കടിയേറ്റത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് സി എസ് സുരേഷ് പ്രതികരിച്ചു.

      Read More »
    Back to top button
    error: