Breaking NewsKeralaNEWS

കൃഷ്ണകുമാറിന്റെ മക്കളടക്കം ബിക്കിനി ഇട്ട് നടക്കുന്നില്ലേ ? പിന്നെന്തിനാണ് രേണു സുധിയെ മാത്രം ആക്രമിക്കുന്നത്… വിമർശകർക്കെതിരെ ജിപ്‌സ ബീഗം

തിരുവനന്തപുരം: അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രണങ്ങളോട് പ്രതികരിച്ച് നടിയും മോഡലുമായ ജിപ്‌സ ബീഗം. രഹ്ന ഫാത്തിമ തൊട്ട് കൃഷ്ണകുമാറിന്റെ മക്കളെല്ലാം ബിക്കിനി ഇട്ട് വരുന്നുണ്ട്, അവര്‍ക്കെതിരെ ഒന്നും ഇല്ലാത്ത ആക്രമണമാണ് രേണു സുധിക്കെതിരെ നടക്കുന്നത്. രേണുവിന് ചോദിക്കാനും പറയാനും ആരുമില്ലാത്തതു കൊണ്ടാണോ ഇങ്ങനെ ആക്രമിക്കുന്നത് എന്നാണ് ജിപ്‌സ ചോദിക്കുന്നത്.

രേണു സുധി പാവാട ഇടുകയോ വയറ് കാണിക്കുകയോ ബിക്കിനി ഇടുകയോ ചെയ്യട്ടേ. രഹ്ന ഫാത്തിമ തൊട്ട് കൃഷ്ണകുമാറിന്റെ മക്കളെല്ലാം ബിക്കിനി ഇട്ട് വരുന്നില്ലേ? അഹാന തൊട്ട് ഏറ്റവും ഇളയകുട്ടി വരെ ബിക്കിനി ഇട്ട് ഫോട്ടോ പോസ്റ്റ് ചെയ്യുന്നില്ലേ? എന്തുകൊണ്ട് അവരെയൊന്നും ഇതുപോലെ ആക്രമിക്കുന്നില്ല?

Signature-ad

രേണുവിന് ചോദിക്കാനും പറയാനും ആരും ഇല്ലാത്തതു കൊണ്ടാണോ ആക്രമണം? എന്നാണ് ജിപ്‌സ ബീഗം ചോദിക്കുന്നത്. അതേസമയം, അടുത്തിടെയായി ഏറെ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുള്ള താരമാണ് രേണു സുധി. രേണുവിന്റെ മ്യൂസിക് ആല്‍ബങ്ങള്‍ക്കും റീല്‍സുകള്‍ക്കും താഴെ കടുത്ത രീതിയില്‍ വിമര്‍ശനങ്ങള്‍ എത്താറുണ്ട്.

Back to top button
error: