Kerala

    • പെരുന്നാള്‍ ആഘോഷം ദുരന്തമായി: വെള്ളച്ചാട്ടത്തില്‍ കാല്‍തെറ്റിയ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം; യുവാവ് മരിച്ചു

      മലപ്പുറം : പെരുന്നാള്‍ ആഘോഷത്തിനായി പെരിന്തല്‍മണ്ണ പാലൂര്‍ കോട്ട വെള്ളച്ചാട്ടം കാണാന്‍പോയ സംഘത്തിലെ ഒരാള്‍ കാല്‍തെറ്റിവീണ് മരിച്ചു. വെങ്ങാട് മൂത്തേടത്ത് ഷിഹാബുദ്ദീനാണ് (40) ആണ് മരിച്ചത്. അപകടത്തില്‍ ഷിഹാബുദ്ദീന്റെ മകന്‍ ഷഹജാദ് (7), പഴയത്ത് സുഹൈല്‍ (24) എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് നാലോടെ വെള്ളച്ചാട്ടത്തിന് മുകളിലേക്ക് കയറുന്നതിനിടെ കാല്‍തെറ്റി വീഴാന്‍പോയ ഷഹജാദിനെ രക്ഷിക്കാന്‍ ശ്രമിക്കവേ മറ്റ് രണ്ടുപേരും കുട്ടിയോടൊപ്പം താഴേക്ക് വീഴുകയായിരുന്നു. ഷഹജാദ് പെരിന്തല്‍മണ്ണ കിംസ് അല്‍ ശിഫ ആശുപത്രിയിലും സുഹൈല്‍ പെരിന്തല്‍മണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്. ഷിഹാബുദ്ദീന്റെ മൃതദേഹം കിംസ് അല്‍ ശിഫാ ആശുപത്രിയില്‍.  

      Read More »
    • കെടുകാര്യസ്ഥത: ശ്രീചിത്രയിലെ 10 ശസ്ത്രക്രിയകൾ മുടങ്ങി, ഇന്ന് അടിയന്തരയോഗം വിളിച്ച് ഡയറക്ടർ

          തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ആതുര സേവനത്തിൽ കേൾവികേട്ട സ്ഥാപനമായിരുന്നു. പക്ഷേ ഇപ്പോൾ രോഗികളുടെ ജീവൻ വച്ച് പന്താടുന്ന കഥകളാണ് ഇവിടെ നിന്നും പുറത്തു വരുന്നത്. ശ്രീചിത്രയിൽ ഇന്ന് നടത്താനിരുന്ന 10 ശസ്ത്രക്രിയകൾ മുടങ്ങി. വേണ്ടത്ര ഉപകരണങ്ങളില്ല എന്ന കാരണത്താൽ ശസ്ത്രക്രിയകൾ  മാറ്റിവയ്ക്കുകയായിരുന്നു. ഇതേ തുടർന്ന് ഇന്ന് അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് ഡയറക്ടർ. വിവിധ വകുപ്പ് മേധാവികളുമായി രാവിലെ ചർച്ച നടത്തും. ശാസ്ത്രക്രിയ മാറ്റിവച്ചതിനെ തുടർന്ന് പല രോഗികളും മറ്റ് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. പക്ഷാഘാതം ബാധിച്ചവര്‍, കാന്‍സർ രോഗികൾ, രക്തസ്രാവത്താല്‍ ഗുരുതരാവസ്ഥയിലായവര്‍ തുടങ്ങി നൂറു കണക്കിന് രോഗികളാണ് ഉപകരണ ക്ഷാമത്താല്‍ വലയുന്നത്. അമേരിക്കയില്‍ നിന്നും  യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ക്ക്  ടെന്‍ഡറിലൂടെയാണ് ഓര്‍ഡര്‍ നല്‍കുന്നത്. എന്നാല്‍ 2023 ഡിസംബറിലാണ് അവസാനമായി ‘ശ്രീ ചിത്ര’ ടെന്‍ഡര്‍ നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ നിയമം അനുസരിച്ച് ഉപകരണങ്ങളുടെ കരാര്‍ ഓരോ വര്‍ഷവും പുതുക്കണം എന്നാണ് നിർദ്ദേശം. അപ്പോഴാണ് ഗുരുതര വീഴ്ച.…

      Read More »
    • വഴിക്കടവിലെ വിദ്യാര്‍ഥി അനന്തുവിന്റെ മരണത്തിന് കാരണം ചില വ്യക്തികള്‍; വൈദ്യുതി കണക്ഷന്‍ എടുത്തത് ശരിയായിട്ടല്ല; സംഭവം രാഷ്ട്രീയവത്കരിക്കാന്‍ ഇല്ലെന്നും കെ. മുരളീധരന്‍; എടുത്തുചാടി പ്രതിഷേധിച്ചതില്‍ വി.എസ്. ജോയിക്കും അതൃപ്തി

      കോഴിക്കോട്: വഴിക്കടവില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തുവിന്റെ മരണത്തിലേക്ക് നയിച്ച അപകടത്തിന് കാരണക്കാര്‍ ചില വ്യക്തികളാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വൈദ്യുതി കണക്ഷനെടുത്തത് ശരിയായിട്ടല്ല. ഈ സംഭവത്തെ രാഷ്ട്രീയവത്കരിക്കാനില്ല. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. വഴിക്കടവില്‍ അപകടം നടന്ന സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡില്ലായിരുന്നു. നിലമ്പൂരില്‍ മാത്രമല്ല, മറ്റെല്ലായിടത്തും ഇത്തരം പ്രശ്നങ്ങളുണ്ട്. പ്രശ്‌നം പരിഹരിക്കുന്ന കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും പരസ്പരം ആരോപണം നടത്തുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ദില്ലിയില്‍ പോയിട്ടും ഒന്നും നടന്നില്ല. രാഷ്ട്രീയം നോക്കാതെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണം. എന്നാല്‍ വനം മന്ത്രി എകെ ശശീന്ദ്രന്‍ പക്വതയില്ലാതെ പെരുമാറുകയാണ്. സംസ്ഥാനം എല്ലാം കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവക്കുന്നു. വ്യക്തികള്‍ നടത്തുന്ന ശ്രമമാണ് ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്നത്. വനം മന്ത്രിയുടെ പ്രസ്താവന തരംതാണത്. കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെട്ടതിന്റെ പ്രതിഷേധമാണ് ഇന്നലെ നിലമ്പൂര്‍ ആശുപത്രിക്ക് മുന്നില്‍ കണ്ടത്. അല്ലാതെ സംഭവത്തെ യുഡിഎഫ് ഒരിക്കലും രാഷ്ട്രീയവത്കരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മലപ്പുറം ഡിസിസി…

      Read More »
    • ‘ഫ്‌ലാറ്റിലേക്ക് വിളിച്ച് ചോദ്യം ചെയ്തത് വിവരങ്ങള്‍ അറിയാന്‍, തടഞ്ഞുവച്ചതിന് തെളിവില്ല; ഞങ്ങള്‍ കൃത്യമായി നികുതി അടയ്ക്കുന്നവരാണ്’

      തിരുവനന്തപുരം: മകള്‍ ദിയയുടെ സ്ഥാപനത്തില്‍ നടന്ന തിരിമറിയില്‍ ജീവനക്കാരെ ഫ്‌ലാറ്റിലേക്ക് വിളിച്ച് ചോദ്യം ചെയ്തത് വിവരങ്ങള്‍ അറിയാനെന്ന് നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാര്‍. മൂന്നു വനിതാ ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചാല്‍ മാത്രം മതി സത്യം പുറത്തുവരുമെന്നും പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ”പൊലീസുകാര്‍ മൂന്നു വനിതാ ജീവനക്കാരുടെ സ്റ്റേറ്റ്‌മെന്റ് മാത്രം പരിശോധിച്ചാല്‍ സത്യം മനസ്സിലാവും. ഞങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ അതിന്റെ തെളിവുകളൊന്നും കാണിക്കുന്നില്ല. അത് വ്യക്തമായിരുന്നെങ്കില്‍ നന്നായിരുന്നേനെ. പൊലീസ് ഞങ്ങള്‍ക്ക് അനുകൂലമായി അന്വേഷണം നടത്തണമെന്ന് പറയുന്നില്ല. എന്നാല്‍ അന്വേഷണം നിഷ്പക്ഷമായിരിക്കണം” കൃഷ്ണകുമാര്‍ പറഞ്ഞു. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു പുറത്തുവിട്ട വീഡിയോയില്‍ പൊലീസ് ചോദ്യം ചെയ്യുന്ന രീതിയില്‍ അഹാന ചോദ്യങ്ങള്‍ ചോദിച്ചതിന് വിമര്‍ശനമുണ്ടായിരുന്നു. അതിനും കൃഷ്ണകുമാര്‍ മറുപടി നല്‍കി. ”ലക്ഷക്കണക്കിന് രൂപ ബാങ്കില്‍നിന്നു ലോണ്‍ എടുത്ത് കുറച്ച് പേര്‍ക്ക് ജോലിയും കൊടുത്ത് ഒരു പെണ്‍കുട്ടി ബിസിനസ് തുടങ്ങി. അതില്‍ തട്ടിപ്പ് നടത്തിയാലുണ്ടാവുന്ന വേദന ബിസിനസ് ചെയ്യുന്നവര്‍ക്കു…

      Read More »
    • സെല്‍ഫി എടുക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു, പാറയില്‍ തങ്ങിനിന്ന് യുവാവ്; വലിച്ച് കയറ്റി നാട്ടുകാര്‍

      ഇടുക്കി: വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട വിനോദ സഞ്ചാരിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തിലാണ് തമിഴ്‌നാട് മധുര സ്വദേശിയായ യുവാവ് ഒഴുക്കില്‍പ്പെട്ടത്. ഇടുക്കി രാമക്കല്‍മേട് സന്ദര്‍ശനത്തിന് എത്തിയ നാലംഗ സംഘം തൂവല്‍ വെള്ളച്ചാട്ടം കാണാന്‍ എത്തുകയായിരുന്നു. സെല്‍ഫി എടുക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും യുവാവ് പാറയില്‍ തങ്ങിനിന്നു. കൂടെ എത്തിയവര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തി. യുവാവിന്റെ ശരീരത്തില്‍ കയര്‍ കെട്ടി വലിച്ച് കയറ്റി. യുവാവ് തങ്ങി നിന്നതിനു താഴെ വലിയ രണ്ട് കയങ്ങളാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 12 ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. കഴിഞ്ഞ വര്‍ഷവും രണ്ട് യുവാക്കള്‍ ഇവിടെ അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു. മഴ മാറിയതോടെ നിരവധി വിനോദസഞ്ചാരികളാണ് തൂവലിലേക്ക് എത്തുന്നത്. വെള്ളച്ചാട്ടത്തിന് അരികിലേക്ക് പോകരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ട്. ഇത് അവഗണിച്ചാണ് ആളുകള്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങുന്നത്.

      Read More »
    • ഇടുക്കിയില്‍ ഏലത്തോട്ടത്തിലെ കുഴിയില്‍ കടുവ; മയക്കുവെടി വെച്ച് പിടികൂടാന്‍ ശ്രമം

      ഇടുക്കി: മൈലാടുംപാറയ്ക്ക് സമീപം കടുവ കൃഷിത്തോട്ടത്തിലെ കുഴിയില്‍ വീണു. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലാണ് കടുവ കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെയാണ് വേസ്റ്റിടുന്ന കുഴിയില്‍ കടുവയെ കണ്ടത്. കുഴിയില്‍ ഒരു നായയും ഉണ്ടായിരുന്നു. നായയെ വേട്ടയാടുന്നതിനിടെയില്‍ കുഴിയില്‍ വീണതാകാമെന്നാണ് പ്രാഥമിക നി?ഗമനം. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോ?ഗസ്ഥര്‍ സ്ഥലത്ത് എത്തി. പ്രദേശത്ത് വനം വകുപ്പ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മയക്കുവെടി വയ്ക്കുന്നതിന് മുമ്പ് കൂട് വച്ച് കടുവയെ പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം. പ്രദേശത്തിന്റെ ഒരു ഭാ?ഗം തമിഴ്‌നാട് വനമേഖലയാണ്. കാട്ടുപന്നിയുടെ ശല്യം ഉണ്ടാകാറുണ്ടെങ്കിലും കടുവ എത്തുന്നത് ആദ്യമായിട്ടാണെന്നും, ആശങ്കയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

      Read More »
    • കൊല്ലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥനും കൂപ്പ് മാനേജര്‍ക്കും യൂണിയന്‍ നേതാക്കളുടെ മര്‍ദനം

      കൊല്ലം: ആര്യങ്കാവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനും കൂപ്പ് മാനേജര്‍ക്കും യൂണിയന്‍ നേതാക്കളുടെ മര്‍ദനം. ആര്യങ്കാവ് റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രാജേഷ് കുമാറിനും കൂപ്പ് മാനേജര്‍ ബിജുവിനുമാണ് മര്‍ദനമേറ്റത്. ബിഎംഎസ്, എഐടിയുസി പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കി. ആര്യങ്കാവ് തേക്ക് തോട്ടത്തിലെ തൊഴില്‍ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. മരങ്ങള്‍ മുറിക്കുന്ന ജോലി അവസാന ഘട്ടത്തിലായിരുന്നു. ഇതിനിടെ ബി എം എസ്, എ.ഐ റ്റി യു സി പ്രാദേശിക നേതാക്കള്‍ സ്ഥലത്തെത്തി. കൂപ്പ് മാനേജരുമായി വാക്കേറ്റം ഉണ്ടായി. സ്ഥലത്തു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രാജേഷ് കുമാറിനെയും മര്‍ദിച്ചു. പിടിച്ചുമാറ്റാന്‍ എത്തിയ പ്രദേശവാസി കൂടിയായ കൂപ്പ് മാനേജര്‍ ബിജുവിനെയും തൊഴിലാളികള്‍ ക്രൂരമായ മര്‍ദിച്ചു. ആക്രമണത്തില്‍ ആര്യങ്കാവ്? റേഞ്ച് ഓഫീസര്‍ സനോജ് തെന്മല പൊലീസില്‍ പരാതി നല്‍കി. മര്‍ദനമേറ്റവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.? ആര്യങ്കാവ് സ്വദേശികളായ രാശി കുമാര്‍, സുരേഷ് കുമാര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

      Read More »
    • നിലമ്പൂരില്‍ സകല മര്യാദകളും ലംഘിക്കുന്നോ? പന്നിക്കെണിയില്‍ പെട്ട് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനെതിരേ സോഷ്യല്‍ മീഡിയ; ജ്യോതികുമാര്‍ ചാമക്കാല മുക്കിയ സെല്‍ഫി പോസ്റ്റ് പൊക്കി; അന്‍വര്‍ മുതല്‍ പെന്‍ഷന്‍ ആരോപണങ്ങള്‍വരെ കോണ്‍ഗ്രസിന് തൊട്ടതെല്ലാം പൊള്ളി; മാധ്യമ പ്രവര്‍ത്തകനും കൈയേറ്റം; പിടിയിലായത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്നും ആരോപണം

      നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പിന്റെ ചൂടില്‍ കൈയില്‍ കിട്ടുന്നതെല്ലാം വിവാദമാക്കുന്ന യുഡിഎഫിനെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. പന്നിക്കെണിയില്‍നിന്നു ഷോക്കേറ്റു വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ശനിയാഴ്ച രാത്രി യുഡിഎഫ് വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ പ്രതികരണമാണ് വിവാദമായത്. പന്തുകളി കഴിഞ്ഞു മീന്‍ പിടിക്കാന്‍ പോയ കുട്ടികളാണ് അവിചാരിതമായി അപകടത്തില്‍പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനു നാട്ടുകാരടക്കം രംഗത്തെത്തി. കെണിവച്ചയാളെ പിന്നാലെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വസ്തുതകള്‍ ഇതാണെങ്കിലും രാഷ്ട്രീയ മുതലെടുപ്പു നടത്തിയുള്ള പ്രസ്താവനകളാണ് സോഷ്യല്‍ മീഡിയയില്‍ തിരിച്ചടിയാകുന്നത്. അപകടമല്ലേ എന്നു മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിക്കുമ്പോള്‍ തട്ടിക്കയറുകയാണ് ജ്യോതികുമാര്‍ ചാമക്കാല ചെയ്തത്. പ്രകടനത്തിനു പിന്നാലെ അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം ചിരിച്ചുകളിച്ച് സംസാരിക്കുന്നതിന്റെ എടുത്ത സെല്‍ഫി ഫേസ്ബുക്കില്‍ ഇട്ടതും വിവാദമായി. ഇതിനെതിരേ രൂക്ഷമായ പരിഹാസം ഉയര്‍ന്നതോടെ പിന്‍വലിച്ചു. എന്നാല്‍, ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇടതു ഹാന്‍ഡിലുകളും കോണ്‍ഗ്രസുകാര്‍ക്കെതിരായ ആയുധമാക്കി ഇതുപയോഗിക്കുന്നുണ്ട്. നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥനാര്‍ഥിയായി എം. സ്വരാജ് എത്തിയതിനു പിന്നാലെ നിരവധി ആരോപണങ്ങളാണ് യുഡിഎഫ്…

      Read More »
    • നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു, പരിക്കേറ്റ ഒരാളുടെ നില ഗുരുതരം; കേസെടുത്ത് പൊലീസ്

      മലപ്പുറം: നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനന്തു(15)വാണ് മരിച്ചത്. വഴിക്കടവ് വെള്ളക്കട്ടയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഷാനു, യദു എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. വഴിക്കടവ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മരിച്ച കുട്ടിയുടെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഒരു കുട്ടിയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാള്‍ പാലാട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്. ഗുരുതരമായി പരിക്കേറ്റ കുട്ടിയാണ് പാലാടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഫുട്ബോള്‍ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അഞ്ച് കുട്ടികളില്‍ നാല് പേര്‍ക്ക് ഷോക്കേറ്റത് എന്നാണ് വിവരം. തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്ന നിലമ്പൂരില്‍ വിദ്യാര്‍ഥിയുടെ മരണം രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും തുടക്കമിട്ടു. മരണത്തിന് കാരണം സര്‍ക്കാരിന്റെ വീഴ്ചയാണ് എന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ആരോപിച്ചു. കുട്ടികളെ പ്രവേശിപ്പിച്ച ആശുപത്രി സന്ദര്‍ശിച്ച…

      Read More »
    • ‘കെട്ടിയിട്ടു മര്‍ദിച്ചു, ആകെ 15 പേര്‍’; ബിജെപി നേതാവ് കൃഷ്ണ കുമാറിനും ദിയയ്ക്കും എതിരേ ജാമ്യമില്ലാ വകുപ്പില്‍ കേസ്; മര്‍ദനം നടന്നത് കൃഷ്ണകുമാറിന്റെ ഓഫീസിലെന്നും എഫ്‌ഐആര്‍; ‘അനുജത്തിമാരെ പോലെ വിശ്വസിച്ചു, ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും’ കണ്ണീരോടെ ദിയ

      തിരുവനന്തപുരം: ബിജെപി നേതാവും സിനിമാ നടനുമായ കൃഷ്ണകുമാറിനും രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണനുമെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദിയ നടത്തുന്ന ആഭരണ കടയിലെ വനിതാ ജീവനക്കാരെയും ഭര്‍ത്താക്കന്മാരെയും തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് പണം വാങ്ങിയെന്നതാണ് കേസിന് ആസ്പദമായ കാരണം. കടയിലെ ജീവനക്കാര്‍ ക്യൂആര്‍ കോഡ് തട്ടിപ്പിലൂടെ 69 ലക്ഷം രൂപ കവര്‍ന്നെന്നാണ് ദിയയുടെ പരാതി. ഇതിനെതിരെ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് കൃഷ്ണകുമാറിനും ദിയയും അടക്കം കുടുംബത്തിലെ ആറു പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൃഷ്ണകുമാറിന്റെ ഓഫീസില്‍ വച്ചു മര്‍ദ്ദനം നടന്നെന്നാണ് പരാതിയിലുള്ളത്. ഗര്‍ഭിണിയായതിനാല്‍ എന്‍എസ് റോഡിലെ ആഭരണ കടയിലേക്ക് ഈയിടെയായി ദിയ പോകാറില്ലായിരുന്നു. ഈ സമയത്ത് കടയിലെ ക്യൂആര്‍ കോഡ് തകരാറിലാണെന്ന് പറഞ്ഞ് ജീവനക്കാര്‍ അവരുടെ ക്യൂആര്‍ കോഡ് കാണിച്ച് അക്കൗണ്ടിലേക്ക് പണം സ്വീകരിച്ചു എന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്. സുഹൃത്ത് കടയിലെത്തി സാധനം വാങ്ങിയപ്പോഴും ഇതേ രീതിയില്‍ ജീവനക്കാര്‍ പണം സ്വീകരിച്ചു. ഇതോടെയാണ് തട്ടിപ്പ് അറിഞ്ഞത്. ഇക്കാര്യം ജീവനക്കാരെ വിളിച്ചു ചോദിച്ചപ്പോള്‍ ജോലി…

      Read More »
    Back to top button
    error: