Kerala

    • ‘കെട്ടിയിട്ടു മര്‍ദിച്ചു, ആകെ 15 പേര്‍’; ബിജെപി നേതാവ് കൃഷ്ണ കുമാറിനും ദിയയ്ക്കും എതിരേ ജാമ്യമില്ലാ വകുപ്പില്‍ കേസ്; മര്‍ദനം നടന്നത് കൃഷ്ണകുമാറിന്റെ ഓഫീസിലെന്നും എഫ്‌ഐആര്‍; ‘അനുജത്തിമാരെ പോലെ വിശ്വസിച്ചു, ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും’ കണ്ണീരോടെ ദിയ

      തിരുവനന്തപുരം: ബിജെപി നേതാവും സിനിമാ നടനുമായ കൃഷ്ണകുമാറിനും രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണനുമെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദിയ നടത്തുന്ന ആഭരണ കടയിലെ വനിതാ ജീവനക്കാരെയും ഭര്‍ത്താക്കന്മാരെയും തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് പണം വാങ്ങിയെന്നതാണ് കേസിന് ആസ്പദമായ കാരണം. കടയിലെ ജീവനക്കാര്‍ ക്യൂആര്‍ കോഡ് തട്ടിപ്പിലൂടെ 69 ലക്ഷം രൂപ കവര്‍ന്നെന്നാണ് ദിയയുടെ പരാതി. ഇതിനെതിരെ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് കൃഷ്ണകുമാറിനും ദിയയും അടക്കം കുടുംബത്തിലെ ആറു പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൃഷ്ണകുമാറിന്റെ ഓഫീസില്‍ വച്ചു മര്‍ദ്ദനം നടന്നെന്നാണ് പരാതിയിലുള്ളത്. ഗര്‍ഭിണിയായതിനാല്‍ എന്‍എസ് റോഡിലെ ആഭരണ കടയിലേക്ക് ഈയിടെയായി ദിയ പോകാറില്ലായിരുന്നു. ഈ സമയത്ത് കടയിലെ ക്യൂആര്‍ കോഡ് തകരാറിലാണെന്ന് പറഞ്ഞ് ജീവനക്കാര്‍ അവരുടെ ക്യൂആര്‍ കോഡ് കാണിച്ച് അക്കൗണ്ടിലേക്ക് പണം സ്വീകരിച്ചു എന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്. സുഹൃത്ത് കടയിലെത്തി സാധനം വാങ്ങിയപ്പോഴും ഇതേ രീതിയില്‍ ജീവനക്കാര്‍ പണം സ്വീകരിച്ചു. ഇതോടെയാണ് തട്ടിപ്പ് അറിഞ്ഞത്. ഇക്കാര്യം ജീവനക്കാരെ വിളിച്ചു ചോദിച്ചപ്പോള്‍ ജോലി…

      Read More »
    • ഇതാരാണ്? പോലീസ്, ‘‘ഞാൻ അടുത്ത മാസം കല്യാണം കഴിക്കാനിരുന്നയാളാണ്, പുള്ളിക്കൊന്നുമറിയില്ല, ആര്യനാട്ടെ ബന്ധുവീട്ടിൽ പോകുന്നു എന്നാണ് അവനോടു പറഞ്ഞത്’’ പഞ്ചായത്തം​ഗത്തെ കെ‌ട്ടാനെത്തിയത് പ്രതിശ്രുത വരനൊപ്പം, എല്ലാമറിഞ്ഞ് അന്തംവിട്ട് ആ യുവാവ്

      തിരുവനന്തപുരം: വിവാഹത്തട്ടിപ്പിന് അറസ്റ്റിലായ എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ പഞ്ചായത്ത് അംഗവുമായുളള വിവാഹത്തിനായി കോട്ടയത്തുനിന്ന് തിരുവനന്തപുരത്ത് എത്തിയത് രേഷ്മ അടുത്തമാസം വിവാഹം കഴിക്കാനിരുന്ന യുവാവുമായി. ഓൺലൈനിൽ വിവാഹപ്പരസ്യം നൽകിയും സിനിമയെ വെല്ലുന്ന കഥകൾ മെനഞ്ഞും വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതിയുടെ കേസിൽ പോലീസിന്റെ ചോദ്യത്തിനുള്ള രേഷ്മയുടെ മറുപടി കേട്ട് പോലീസും അമ്പരന്നു. വെള്ളിയാഴ്ചയാണ് എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസുള്ള കുട്ടിയുടെ അമ്മയുമായ രേഷ്മ പതിനൊന്നാമത്തെ വിവാഹതട്ടിപ്പിനു തൊട്ടുമുൻപ് പോലീസ് വലയിലായത്. രാവിലെ വിവാഹത്തിനായി ആര്യനാട്ടെ ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പോലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം വിവാഹത്തിന്റെ തലേന്ന് ആര്യനാട്ടേക്ക് പോകാൻ രേഷ്മയെ വെമ്പായത്ത് എത്തിച്ചത് ഒരു യുവാവായിരുന്നു. അയാൾ ആരാണെന്ന ചോദ്യത്തിനുള്ള രേഷ്മയുടെ മറുപടി പോലീസിനെ അമ്പരപ്പിച്ചു. ‘‘അടുത്ത മാസം ഞാൻ കല്യാണം കഴിക്കാനിരുന്നയാളാണ്. ആര്യനാട്ടെ ബന്ധുവീട്ടിൽ പോകുന്നു എന്നാണ് അവനോടു പറഞ്ഞത്’’.…

      Read More »
    • ചാരായവും വാഷും വാറ്റ് ഉപകരണങ്ങളുമായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അ‌ടക്കം രണ്ടുപേർ എക്സൈസ് പിടിയിൽ

      പയ്യോളി: ചാരായവും വാഷും വാറ്റ് ഉപകരണങ്ങളുമായി യൂത്ത് കോൺഗ്രസ് നേതാവടക്കം രണ്ടു പേർ അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റ് ഇരിങ്ങൽ മുനമ്പത്ത് താഴെ രഞ്ജിത്ത് ലാൽ, മുനമ്പത്ത് താഴ അഭിലാഷ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി 11.15 ഓടെ നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഇവരിൽ നിന്ന് 3.5 ലിറ്റർ വാറ്റ് ചാരായം, 50 ലിറ്റർ വാഷ്, 30 ലിറ്റർ സ്‌പെന്റ് വാഷ്, വാറ്റ് ഉപകരണങ്ങൾ എന്നിവ സഹിതമാണ് പിടികൂടിയത്. രഞ്ജിത്ത് ലാലിനെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കൊയിലാണ്ടി എക്‌സൈസ് റേഞ്ച് ഓഫീസർ പ്രവീൺ ഐസക്കിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് മൂന്നരലിറ്റർ ചാരായം, അൻപത് ലിറ്റർ വാഷ്, 30 ലിറ്റർ സ്‌പെന്റ് വാഷ് എന്നിവയാണ് പിടികൂടിയത്. ഇരിങ്ങലിലെ വീടിനു സമീപത്തെ ബന്ധുവീട്ടിൽ വെച്ചാണ് പ്രതികളെ…

      Read More »
    • തട്ടിക്കൊണ്ടുപോയി പണം പണം വാങ്ങിയെന്ന് പരാതി; നടന്‍ കൃഷ്ണ കുമാറിനെതിരേ പോലീസ് കേസെടുത്തു; ദിയ കൃഷ്ണയുടെ കടയിലെ സാമ്പത്തിക ക്രമക്കേടില്‍ വിവാദം; തിരിച്ചു പരാതി നല്‍കി നടന്‍; ജീവനക്കാരിയുടെ തട്ടിപ്പിന് തെളിവുണ്ടെന്ന് ദിയ

      തിരുവനന്തപുരം: ബി.ജെ.പി നേതാവും നടനുമായ കൃഷ്ണകുമാറിനെതിരെ കേസ്. മകളുടെ കടയിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് നടപടി. മക്കളും ഭാര്യയുമടക്കം ആറുപേരാണ് കേസിലെ പ്രതികള്‍. തട്ടിക്കൊണ്ടുപോയി പണം വാങ്ങിയെന്നാണ് പരാതി. മകളുടെ കടയില്‍ നിന്ന് ജീവനക്കാര്‍ പണം തട്ടിയെടുത്തെന്ന് കൃഷ്ണകുമാറും പരാതി നല്‍കി. ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. 69 ലക്ഷം രൂപ ജീവനക്കാര്‍ തട്ടിയെടുത്തെന്ന് കൃഷ്ണകുമാര്‍ പറയുന്നു. ക്യു.ആര്‍ കോഡ് പ്രവര്‍ത്തിക്കില്ലെന്ന് പറഞ്ഞായിരുന്ന തട്ടിപ്പ്’. ചോദിച്ചപ്പോള്‍ ഒമ്പത് ലക്ഷത്തോളം രൂപ തിരികെ തന്നു. ബാക്കി തുക ചോദിച്ചപ്പോള്‍ ജീവനക്കാരിയുടെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. ജീവനക്കാര്‍ കൗണ്ടര്‍ കേസാണ് കൊടുത്തതെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു. ജീവനക്കാരുടെ തട്ടിപ്പിന് തെളിവുണ്ടെന്ന് കൃഷ്ണകുമാറിന്റെ മകള്‍ ദിയയും പറഞ്ഞു.  

      Read More »
    • എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് 2025; എസ്എസ്എല്‍സി / പ്ലസ്ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സിപി ട്രസ്റ്റിന്റെ ആദരം

      തൃശ്ശൂർ: 2024-2025 അധ്യയനവര്‍ഷത്തില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും സിപി ട്രസ്റ്റ് ആദരിക്കുന്നു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കാൻ സി പി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് ഈ വര്‍ഷം എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് 2025 എന്ന പരിപാടി സംഘടിപ്പിക്കുന്നത്. നക്ഷത്രത്തിളക്കം എന്ന ഈ പരിപാടി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുക്കും. പരിപാടിയില്‍ ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന്‍ 3000 ത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കും. ജൂണ്‍ എട്ടാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് മതിലകം പുന്നക്ക ബസാര്‍ ആര്‍.എ.കെ പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കുന്നതിനും അവരോട് സംവദിക്കുന്നതിനും ആയി കുഞ്ചാക്കോ ബോബനെക്കൂടാതെ പ്രശസ്ത സിനിമ താരങ്ങളായ…

      Read More »
    • 30 ലക്ഷത്തിന്റെ ഭവന വായ്പകളില്‍ മാസത്തവണയില്‍ കുറവ് 1200 രൂപവരെ; 20 വര്‍ഷത്തെ വായ്പയില്‍ ലാഭം നാലു ലക്ഷം; സ്ഥിര നിക്ഷേപത്തില്‍ വരുമാനം വീണ്ടും കുറയും; പത്തു ലക്ഷം രൂപയില്‍ വാര്‍ഷിക നഷ്ടം 5000 രൂപ; ചെറുകിട സമ്പാദ്യ പദ്ധതികളിലേക്ക് കളം മാറ്റാം; നിക്ഷേപ തന്ത്രങ്ങളില്ലെങ്കില്‍ കൈയില്‍ കാശുണ്ടായിട്ടു കാര്യമില്ല!

      വളരെ അപ്രതീക്ഷിതമായാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഗവർണർ സഞ്ജയ് മൽഹോത്ര റിപ്പോ നിരക്ക് 50 ബി.‌പി.‌എസ് (basis points) കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ റിപ്പോ നിരക്ക് 5.50 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ഫെബ്രുവരിയിലും ഏപ്രിലിലും ആർ‌ബി‌ഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചിരുന്നു. 2025 ൽ റിപ്പോ നിരക്ക് 100 ബേസിസ് പോയിന്റാണ് (25 + 25 + 50) ആര്‍.ബി.ഐ കുറവ് വരുത്തിയിരിക്കുന്നത്.ഭവനവായ്പ എടുക്കുന്നവരെയും ബാങ്ക് സ്ഥിര നിക്ഷേപ (FD) അക്കൗണ്ട് ഉടമകളെയും ബാധിക്കുന്നതാണ് ഈ തീരുമാനം. ഏതു വിധത്തിലാണ് ഭവന വായ്പയേയും സ്ഥിരനിക്ഷേപത്തെയും പുതിയ മാറ്റം സ്വാധീനിക്കുകയെന്ന് പരിശോധിക്കുകയാണ് ഇവിടെ. ഭവന വായ്പ റിപ്പോ നിരക്കിന്റെ കുറവ് പുതിയ ഹോം ലോണ്‍ എടുക്കുന്നവർക്ക് ആശ്വാസം നൽകുന്നതാണ്. ബാങ്കുകൾ റിപ്പോ നിരക്കിന്റെ കുറവ് ഉപഭോക്താക്കൾക്ക് കൈമാറിയാൽ അവരുടെ പ്രതിമാസ ഇ.എം.ഐ കുറയും. ഉദാഹരണമായി 20 വർഷത്തേക്ക് 50 ലക്ഷം രൂപ വായ്പ എടുത്താല്‍ നിങ്ങൾക്ക് പ്രതിമാസ ഇ‌എം‌ഐ…

      Read More »
    • മാച്ച് ഫീ അടച്ചു; അര്‍ജന്റീനയെയും മെസിയെയും കേരളത്തില്‍ എത്തിക്കുമെന്ന് ആവര്‍ത്തിച്ച് കായിക മന്ത്രി; സൗദി അടക്കം അഞ്ചു ടീമുകള്‍ കളിക്കും

      തിരുവനന്തപുരം: അര്‍ജന്റീനയെയും മെസിയെയും കേരളത്തിലെത്തിക്കാന്‍ മാച് ഫീ അടച്ചെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍. കരാര്‍ പ്രകാരം കളിക്കു മുന്‍പുള്ള തുക അടച്ചെന്നാണ് സ്‌പോണ്‍സര്‍ പറഞ്ഞത്. തുക എത്രയെന്ന് സര്‍ക്കാരിന് അറിയില്ല. കളി എവിടെയെന്ന് തീരുമാനിക്കണം. അതിനായി അര്‍ജന്റീന ടീം അധികാരികള്‍ കേരളത്തിലെത്തണം. തിരുവനന്തപുരത്തിനായിരിക്കും മുന്‍ഗണന. രണ്ടാം സ്ഥാനത്ത് കൊച്ചിയായിരിക്കും. എതിരാളിയായി സൗദി അടക്കം അഞ്ചു ടീമുകള്‍ പരിഗണനയിലുണ്ട്. സാമ്പത്തികമായി ഒരു ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കില്ല. സ്‌പോണ്‍സര്‍മാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തുകഴിഞ്ഞു. തിങ്കളാഴ്ചയോടെ വിശദാംശങ്ങള്‍ അറിയാമെന്നും വി.അബ്ദുറഹിമാന്‍ വിശദീകരിച്ചു. മെസ്സിയും അര്‍ജന്റീനയും കേരളത്തിലേക്കെന്ന പുതിയ പ്രഖ്യാപനത്തിലും അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി എത്തിയത്. മെസിയും സംഘവും എപ്പോള്‍ എത്തും, എവിടെ വെച്ചായിരിക്കും മത്സരം തുടങ്ങിയ കാര്യങ്ങളൊന്നും പറയാതെയായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഭാഗത്തുനിന്നും ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. സ്‌പോണ്‍സര്‍മാര്‍ തുക നല്‍കാത്തതിനാല്‍ അര്‍ജന്റീന ടീം എത്തില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏകദേശം 128 കോടി രൂപയാണ് അര്‍ജന്റീന ടീമിന് നല്‍കേണ്ടി…

      Read More »
    • നിലമ്പൂരിൽ വിജയമുറപ്പിക്കാൻ എൽഡിഎഫ്, ഏഴ് പഞ്ചായത്തുകളിൽ മുഖ്യമന്ത്രിയെത്തും

      മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ പ്രചരണത്തിനായി മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും മുഖ്യമന്ത്രിയെത്തും. ഏഴ് പഞ്ചായത്തുകളിലെയും എല്‍ഡിഎഫ് റാലികള്‍ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക.13,14,15 തിയ്യതികളിലായാണ് റാലികള്‍ നടക്കുന്നത്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നേരത്തെ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. 13ന് വൈകുന്നേരം നാല് മണിക്ക് ചുങ്കത്തറയിലും അഞ്ച് മണിക്ക് മൂത്തേടത്തും റാലി നടക്കും. 14ന് വൈകീട്ട് നാല് മണിക്ക് വഴിക്കടവിലും അഞ്ച് മണിക്ക് എടക്കരയിലും റാലി നടക്കും. 15ന് രാവിലെ 9 മണിക്ക് പോത്തുകല്ലിലും വൈകിട്ട് നാല് മണിക്ക് കരുളായിയിലും അഞ്ച് മണിക്ക് അമരമ്പലത്തും റാലികള്‍ നടക്കും. ഈ റാലികളെല്ലാം മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക.

      Read More »
    • ഒറ്റപ്പെടുത്തരുത്, ഒരു രൂപയെങ്കിലും അക്കൗണ്ടിലേക്ക് അയക്കണം; ജനങ്ങളില്‍നിന്നും സംഭാവന തേടി അമ്പുക്ക

      മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനങ്ങളില്‍ നിന്നും സംഭാവന തേടി പി വി അന്‍വര്‍. ”നമ്മുടെ നാടിനെ നശിപ്പിക്കുന്ന പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരില്‍ എല്ലാം നഷ്ടപ്പെട്ടവനാണ് ഞാന്‍. ഈ പോരാട്ടത്തില്‍ അധികാരവും ഭരണത്തണലും മാത്രമല്ല, ഇത്ര കാലം വിയര്‍പ്പൊഴുക്കി സമ്പാദിച്ചത് കൂടി നഷ്ടമായി. നിങ്ങള്‍ എനിക്ക് സംഭാവന നല്‍കുന്ന ഓരോ രൂപയും എനിക്കുള്ള ധാര്‍മിക പിന്തുണയായിട്ടാണ് കാണുന്നത്”- അന്‍വര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ‘എന്റെ സാമ്പത്തിക പരിമിതിയെപ്പറ്റി മുമ്പ് സൂചിപ്പിച്ചതാണ്. എത്രയോ കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്. പക്ഷേ ഒരു സെന്റ് ഭൂമി പോലും വില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. തെരഞ്ഞെടുപ്പിനുള്ള ഒരു മുന്‍കരുതലും എന്റെ കൈയിലില്ല. ഒരു ക്രൗഡ് ഫണ്ടിംഗിന് സഹായിക്കാമെന്ന് ആയിരക്കണക്കിനാളുകള്‍ മെസേജ് അയച്ചിട്ടുണ്ട്. മാനസിക അല്ലെങ്കില്‍ ധാര്‍മിക പിന്തുണ അര്‍പ്പിക്കാന്‍ നിലമ്പൂരിലെ വോട്ടര്‍മാര്‍ ഒരു പത്ത് രൂപ അല്ലെങ്കില്‍ ഒരു രൂപ ഈ അക്കൗണ്ടിലേക്ക് അയക്കണം.’- പി വി അന്‍വര്‍ പറഞ്ഞു. ഞാന്‍ ശബ്ദിച്ചത് മുഴുവന്‍ ഈ നാട്ടിലെ…

      Read More »
    • നീനു വിവാഹിതയായി? ഫെബ്രുവരിയില്‍! ആര്‍ക്കും കൈപിടിച്ചുകൊടുത്തിട്ടില്ലെന്ന് കെവിന്റെ പിതാവ്

      കോട്ടയം: കെവിനെയും നീനുവിനെയും അറിയാത്ത മലയാളികളുണ്ടാകില്ല. കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയുടെ ഇരയാണ് കെവിന്‍. യുവാവിനെ ഇല്ലാതാക്കിയതാകട്ടെ പ്രിയപ്പെട്ടവളുടെ സഹോദരനും സംഘവും. മകന്റെ മൃതദേഹത്തിനരികില്‍ നീനുവിനെ ചേര്‍ത്തുപിടിച്ച കെവിന്റെ പിതാവും നോവായി മാറിയിരുന്നു. നീനു എംഎസ്ഡബ്ല്യുസിന് പഠിക്കാന്‍ പോയെന്നൊക്കെ പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നു. കെവിനെയും നീനുവിനെയും വീണ്ടും ഓര്‍മപ്പെടുത്തിയ സിനിമയായിരുന്നു മോഹന്‍ലാലിന്റെ ‘തുടരും’. ദുരഭിമാനക്കൊലയുടെ കഥ പറഞ്ഞ സിനിമയ്ക്ക് പിന്നാലെ നീനു എവിടെയെന്ന ചോദ്യവും മലയാളികളുടെ മനസില്‍ ഉയര്‍ന്നിരുന്നു. പിന്നാലെ നീനു വിവാഹിതയായി എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായി. കെവിന്റെ നീനു വീണ്ടും വിവാഹിതയായി. വയനാട് സ്വദേശിയെയാണ് വിവാഹം കഴിച്ചത്. കെവിന്റെ പിതാവ് മുന്‍കൈയെടുത്താണ് വിവാഹം നടത്തിയത്’- എന്നായിരുന്നു പ്രചരണം. പിന്നാലെ എല്ലാം മറന്ന് നല്ലൊരു ജീവിതം നയിക്കാന്‍ ആ കുട്ടിയ്ക്ക് സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തിരുന്നു. എന്നാല്‍, താന്‍ വിവാഹം നടത്തിക്കൊടുത്തിട്ടില്ലെന്ന് പ്രതികരിച്ച് കെവിന്റെ അച്ഛന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ‘നീനുവിനെ ഞാന്‍ ആര്‍ക്കും കൈ…

      Read More »
    Back to top button
    error: