
ഇടുക്കി: മൈലാടുംപാറയ്ക്ക് സമീപം കടുവ കൃഷിത്തോട്ടത്തിലെ കുഴിയില്‍ വീണു. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലാണ് കടുവ കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെയാണ് വേസ്റ്റിടുന്ന കുഴിയില്‍ കടുവയെ കണ്ടത്.
കുഴിയില്‍ ഒരു നായയും ഉണ്ടായിരുന്നു. നായയെ വേട്ടയാടുന്നതിനിടെയില്‍ കുഴിയില്‍ വീണതാകാമെന്നാണ് പ്രാഥമിക നി?ഗമനം. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോ?ഗസ്ഥര്‍ സ്ഥലത്ത് എത്തി. പ്രദേശത്ത് വനം വകുപ്പ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

മയക്കുവെടി വയ്ക്കുന്നതിന് മുമ്പ് കൂട് വച്ച് കടുവയെ പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം. പ്രദേശത്തിന്റെ ഒരു ഭാ?ഗം തമിഴ്‌നാട് വനമേഖലയാണ്. കാട്ടുപന്നിയുടെ ശല്യം ഉണ്ടാകാറുണ്ടെങ്കിലും കടുവ എത്തുന്നത് ആദ്യമായിട്ടാണെന്നും, ആശങ്കയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.