
കൊല്ലം: ആര്യങ്കാവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനും കൂപ്പ് മാനേജര്‍ക്കും യൂണിയന്‍ നേതാക്കളുടെ മര്‍ദനം. ആര്യങ്കാവ് റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രാജേഷ് കുമാറിനും കൂപ്പ് മാനേജര്‍ ബിജുവിനുമാണ് മര്‍ദനമേറ്റത്. ബിഎംഎസ്, എഐടിയുസി പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കി.
ആര്യങ്കാവ് തേക്ക് തോട്ടത്തിലെ തൊഴില്‍ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. മരങ്ങള്‍ മുറിക്കുന്ന ജോലി അവസാന ഘട്ടത്തിലായിരുന്നു. ഇതിനിടെ ബി എം എസ്, എ.ഐ റ്റി യു സി പ്രാദേശിക നേതാക്കള്‍ സ്ഥലത്തെത്തി. കൂപ്പ് മാനേജരുമായി വാക്കേറ്റം ഉണ്ടായി. സ്ഥലത്തു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രാജേഷ് കുമാറിനെയും മര്‍ദിച്ചു.

പിടിച്ചുമാറ്റാന്‍ എത്തിയ പ്രദേശവാസി കൂടിയായ കൂപ്പ് മാനേജര്‍ ബിജുവിനെയും തൊഴിലാളികള്‍ ക്രൂരമായ മര്‍ദിച്ചു. ആക്രമണത്തില്‍ ആര്യങ്കാവ്? റേഞ്ച് ഓഫീസര്‍ സനോജ് തെന്മല പൊലീസില്‍ പരാതി നല്‍കി. മര്‍ദനമേറ്റവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.? ആര്യങ്കാവ് സ്വദേശികളായ രാശി കുമാര്‍, സുരേഷ് കുമാര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.