Kerala
-
കുടുംബസംഗമത്തിലേക്ക് പിവി അൻവറിനെ ക്ഷണിച്ചു, തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം നാലുപേരെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കി ലീഗ്
കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ കുടുംബ സംഗമത്തിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായ പിവി അൻവറിനെ ക്ഷണിച്ച് പരിപാടി നടത്തിയവരെ പുറത്താക്കി മുസ്ലിം ലീഗ്. തിരുവമ്പാടിയിലെ കുടുംബ സംഗമവുമായി ബന്ധപ്പെട്ടാണ് നടപടി. മുസ്ലീം ലീഗ് വിമതർ നേതൃത്വത്തെ വെല്ലുവിളിച്ചായിരുന്നു ഈ മാസം 15 ന് തിരുവമ്പാടിയിൽ കെഎംസിസി കുടുംബ സംഗമം സംഘടിപ്പിച്ചത്. ഇതിൽ സംഘാടകരായ നാലു പേരെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു. തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎം അബ്ദുറഹ്മാൻ, അറഫി കാട്ടിപ്പരുത്തി, ഫൈസൽ മാതാം വീട്ടിൽ, റഫീഖ് പുല്ലൂരാംപാറ എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ നടന്ന പരിപാടി ചർച്ചയായതിന് പിന്നാലെ മുസ്ലിം ലീഗിന് ഈ പരിപാടിയിൽ ബന്ധമില്ലെന്ന് വിശദീകരിച്ച് ലീഗ് നേതൃത്വം രംഗത്ത് വന്നിരുന്നു. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ അബ്ദുറഹ്മാൻ അടക്കമുള്ളവർക്ക് സംഭവം വാർത്തയായതിന് പിന്നാലെ നേതൃത്വം നിർദേശവും നൽകിയിരുന്നു.
Read More » -
ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ മോഹന്‍ലാല്‍; ഊഷ്മള സ്വീകരണം ഏറ്റുവാങ്ങി ‘കംപ്ലീറ്റ് ആക്ടര്‍’
കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ അതിഥിയായി മോഹന്‍ലാല്‍. താരത്തെ ശ്രീലങ്കന്‍ പാര്‍ലമെന്റിലേക്ക് സ്വാഗതം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സഭ നടക്കുന്നതിനിടെ ശ്രീലങ്കന്‍ ഡെപ്യൂട്ടി സ്പീക്കറായ ഡോ. റിസ്വി സാലിഹ് മോഹന്‍ലാലിനെ സ്വാഗതം ചെയ്യുന്നത് വിഡിയോയില്‍ കാണാം. ‘ഇന്ത്യയില്‍ നിന്നുള്ള പ്രഗല്‍ഭ നടനും സംവിധായകനുമായ പദ്മശ്രീ പദ്മഭൂഷണ്‍ ഡോ.മോഹന്‍ലാല്‍ വിശ്വനാഥന്‍ നായര്‍ ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. ആശംസകള്‍ അറിയിക്കുന്നതിനൊപ്പം ശ്രീലങ്കയിലേക്ക് അദ്ദേഹത്തെ സ്വാഗതവും ചെയ്യുകയാണ്,’ എന്ന ആമുഖത്തോടെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ താരത്തെ സ്വാഗതം ചെയ്യുന്നത്. നിറഞ്ഞ കയ്യടികളോടെയാണ് മോഹന്‍ലാലിനെ പാര്‍ലമെന്റ് വരവേറ്റത്. ഗ്യാലറിയില്‍ എഴുന്നേറ്റ് നിന്ന് സഭയിലെ അംഗങ്ങളെ കൈകൂപ്പി വണങ്ങിയാണ് ശ്രീലങ്കന്‍ പാര്‍ലമെന്റിന്റെ സ്‌നേഹാദരങ്ങളെ മോഹന്‍ലാല്‍ സ്വീകരിച്ചത്. മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിനായാണ് മോഹന്‍ലാല്‍ ശ്രീലങ്കയിലെത്തിയത്. ഒരിടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിന് ഷൂട്ട് ഇപ്പോള്‍ ശ്രീലങ്കയില്‍ പുരോഗമിക്കുകയാണ്. അതിനിടയിലാണ് മോഹന്‍ലാല്‍ ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ അതിഥിയായെത്തിയ വിവരം മാധ്യമങ്ങള്‍ പുറത്തുവിട്ടത്. മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യം സിന്‍ഹളയിലും റീമെയ്ക്ക് ചെയ്തിരുന്നു.…
Read More » -
‘സതീശനിസം’ എന്നൊരു ഇസമില്ലെന്ന് ചെന്നിത്തല; തെരഞ്ഞെടുപ്പ് വിജയം കൂട്ടായ്മയുടേത്; ഷാഫിക്കും രാഹുലിനും പരോക്ഷ വിമര്‍ശനം
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസിലെ യുവനേതാക്കളായ ഷാഫി പറമ്പിലിനും രാഹുല്‍ മാങ്കൂട്ടത്തിനുമെതിരെ പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കുറെക്കൂടി ഗൗരവമായി വിലയിരുത്തുകയും കാണുകയും വേണം. തെരഞ്ഞെടുപ്പ് രംഗത്തുനില്‍ക്കുമ്പോള്‍ കൂറെക്കൂടി സൂക്ഷ്മത ആവശ്യമാണ്. നമ്മുടെ ചെറിയ ഒരുചലനം പോലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. അതുകൊണ്ട് യുവനേതാക്കള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് ചെന്നിത്തല പറഞ്ഞു. ഷാഫി പറമ്പിലിന്റെയും രാഹുലിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു പ്രതികരണം. നിലമ്പൂരില്‍ ജയിച്ചാലും തോറ്റാലും പൂര്‍ണ ഉത്തരവാദിത്വം പ്രതിപക്ഷ നേതാവിന് എന്നൊരു വ്യാഖ്യാനം ഇല്ലെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയം ഒരാളുടെ മാത്രം ഉത്തരവാദിത്വം അല്ല. പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും എല്ലാം പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പ് വിജയം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ആ വിജയത്തില്‍ എല്ലാവരും അവകാശികളാണ്. ഉമ്മന്‍ചാണ്ടിയും താനും പത്ത്, പതിനെട്ട് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരിടത്തും തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ല. നിലമ്പൂരിലെ വിജയം ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വിജയമായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിയില്‍ സതീശനിസം എന്നൊരു…
Read More » -
കൊല്ലത്ത് അങ്കണവാടിയിലെ ഫാന്‍ പൊട്ടിവീണ് മൂന്നു വയസുകാരന്റെ തലയ്ക്ക് പരിക്ക്
കൊല്ലം: തിരുമുല്ലാവരത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാന്‍ പൊട്ടിവീണ് വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് പരിക്ക്. മൂന്നു വയസുകാരന്‍ ആദിദേവിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. തലയ്ക്ക് പരിക്കേറ്റ ആദിദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാടക കെട്ടിടത്തിലായിരുന്നു താല്‍ക്കാലിക അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. കൂടാതെ, ശോചനീയ അവസ്ഥയിലായിരുന്നു. കാലപ്പഴക്കം ചെന്ന ഫാനായിരുന്നു കുട്ടികള്‍ ഇരിക്കുന്ന സമയം പൊട്ടി വീണത്. കുട്ടികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരും അങ്കണവാടി പ്രവര്‍ത്തകരും ചേര്‍ന്നാണ് ആദിദേവിനെ ജില്ല ആശുപത്രിയിലേക്ക് എത്തിച്ചത്.
Read More » -
വിഖ്യാതചിത്രകാരൻ നമ്പൂതിരിയുടെ സ്മരണയ്ക്കായി ‘ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ്’ ദേശീയ അവാർഡ് ഏർപ്പെടുത്തുന്നു
കൊച്ചി ആസ്ഥാനമായി രൂപം കൊടുത്ത ‘ദി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ്’ ദേശീയ തലത്തിൽ മികച്ച രേഖാചിത്രകാരന് അവാർഡ് ഏർപ്പെടുത്തുന്നു, പ്രശസ്ത ചിത്രകാരനും ശിൽപ്പിയും ആർട്ട് ഡയറക്ടറുമായിരുന്ന നമ്പൂതിരിയുടെ കലാപാരമ്പര്യത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള മഹത്തായ ഉദ്ദേശ്യത്തോടെ സ്ഥാപിതമായ ‘ദി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ്’ നമ്പൂതിരിയുടെ നൂറാം ജൻമദിനമായ 2025 സെപ്തംബർ 13 ന് ആദ്യ അവാർഡ് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഇന്ത്യൻ ഭാഷകളിലെ സാഹിത്യ സംബന്ധിയായ ചിത്രീകരണ രംഗത്ത് മികച്ച സംഭവനകൾ നൽകിയ കലാകാരന്മാരെ ആദരിക്കാനുള്ള ഈ പുരസ്കാരത്തിൽ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും, ആർട്ടിസ്റ്റ് നമ്പൂതിരി തന്നെ രൂപകല്‍പ്പന ചെയ്ത ശില്പവും സമ്മാനിക്കപ്പെടും. ഈ അവാർഡ് വർഷത്തിൽ ഒരിക്കൽ വിവിധ നഗരങ്ങളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ വച്ച് നൽകും. മുതിർന്ന മാധ്യമ പ്രവർത്തകൻ ബാബു ജോസഫ് മാനേജിങ് ട്രസ്റ്റിയും, രവിശങ്കർ എറ്റത്ത് (എഡിറ്റോറിയൽ കാർട്ടൂണിസ്റ്റ്, എഴുത്തുകാരൻ), വാസുദേവൻ കെ.എം. (ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകനും…
Read More » -
റവാഡ ചന്ദ്രശേഖര്‍ തലസ്ഥാനത്ത്; പൊലീസ് മേധാവി പട്ടികയില്‍ രണ്ടാമന്‍, മുഖ്യമന്ത്രിയുമായി ചര്‍ച്ച
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് കേരളം നല്‍കിയ പട്ടികയില്‍ രണ്ടാമനായ റവാഡ ചന്ദ്രശേഖര്‍ തലസ്ഥാനത്തെത്തി മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ചര്‍ച്ച നടത്തി. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സെക്രട്ടറി (സെക്യൂരിറ്റി) തസ്തികയില്‍ ഇദ്ദേഹത്തെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം നിയമിച്ചിരുന്നു. റവാഡ ചന്ദ്രശേഖര്‍ കേരളത്തിലേക്ക് വരുമെന്ന സൂചനകളാണ് ഉള്ളത്. സംസ്ഥാനത്തെ പൊലീസ് മേധാവിയെ നിശ്ചയിക്കുന്ന യുപിഎസ്സി യോഗത്തില്‍ പട്ടികയിലുള്ളവരെക്കുറിച്ച് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ടും പരിഗണിക്കും. സംസ്ഥാനം ഓരോ ഓഫീസര്‍മാരുടെയും പൂര്‍ണവിവരങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് നല്‍കിയതിന് പുറമേ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഓരോ ഓഫീസറെയുംകുറിച്ച് രഹസ്യമായി അന്വേഷിച്ച് നല്‍കുന്ന റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരവകുപ്പ് യുപിഎസ്സി യോഗത്തില്‍ വയ്ക്കും. കര്‍ണാടക പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതിന് നടക്കേണ്ട യോഗവും ഇതുവരെ നടന്നില്ല. അതിനു ശേഷമാണ് കേരളത്തിന്റേത്. ഡിജിപി നിധിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത, വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം എന്നിവരാണ് കേരളം നല്‍കിയ പട്ടികയില്‍ ഡിജിപിമാര്‍. ഇതില്‍ ആദ്യത്തെ 3 പേരാണ് സ്വാഭാവികമായും പരിഗണിക്കപ്പെടുക.…
Read More » -
തരൂരിന്റെ മന്ത്രിപദവി വരെ തെറിപ്പിച്ച കൊച്ചി ടസ്‌കേഴ്‌സ്! ലളിത് മോദിയുടെ പ്രതികാര നടപടി; ഒടുവില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി; വിവാദങ്ങള്‍ക്ക് ഒടുവില്‍ തിരിച്ചെത്തുമോ കൊമ്പന്മാര്‍? ഐപിഎല്‍ ഘടന പൊളിച്ചെഴുതേണ്ടി വരും
കൊച്ചി: ഐപിഎല്ലില്‍ കേരളത്തിന്റെ സ്വന്തം ടീമായ കൊച്ചി ടസ്‌കേഴ്‌സ് തിരിച്ചെത്തുമോ? ബിസിസിഐയുമായുള്ള കേസിന്റെ വിജയത്തിനു പിന്നാലെ അനധികൃതമായാണ് ടീമിനെ പുറത്താക്കിയതെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നതോടെയാണ് വീണ്ടും ഇത്തരമൊരു സൂചനകള്‍ ഉയരുന്നത്. ഒറ്റ സീസണ്‍ കളിച്ചശേഷം ഐപിഎല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട കൊച്ചി ടസ്‌കേഴ്‌സിന് ബിസിസിഐ 538 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ബോംബെ ഹൈക്കോടതി വിധിച്ചിരുന്നു. ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ ബിസിസിഐ നല്‍കിയ ഹര്‍ജി തള്ളിയാണ് ബോംബെ ഹൈക്കോടതി നഷ്ടപരിഹാരവിധി പുറപ്പെടുവിച്ചത്. കൊച്ചി ടസ്‌കേഴ്‌സ് കേരള ബ്രെന്‍ഡന്‍ മക്കല്ലം, മുത്തയ്യ മുരളീധരന്‍, വി.വി.എസ്.ലക്ഷ്മണ്‍, രവീന്ദ്ര ജഡേജ, പാര്‍ഥിവ് പട്ടേല്‍, ബ്രാഡ് ഹോജ്, എസ്. ശ്രീശാന്ത്, ആര്‍.പി. സിങ്, വിനയ് കുമാര്‍, കേദാര്‍ ജാദവ്, ഒവൈസ് ഷാ എന്നിങ്ങനെ തരക്കേടില്ലാത്ത താരനിരയാണ് കേരളത്തിനു വേണ്ടി ഇറങ്ങിയത്. നായകന്‍ മഹേല ജയവര്‍ധനെ 2011 സീസണില്‍ 14 മല്‍സരങ്ങള്‍ കളിച്ച ടീം ആറുകളില്‍ ജയിച്ചു. 10 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ എട്ടാംസ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും ഓര്‍മയില്‍ നില്‍ക്കുന്ന ഒട്ടേറെ…
Read More » -
പാല്‍വില കൂട്ടേണ്ടിവരും; സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്ന് മില്‍മ ചെയര്‍മാന്‍; ലിറ്ററിന് അറുപതു രൂപയാക്കണമെന്ന് എറണാകുളം യൂണിയന്‍; 54 എങ്കിലും ആക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് മറ്റു യൂണിയനുകള്‍; ചായയ്ക്കും ‘കടുപ്പമേറും’
കൊച്ചി: പാല്‍വില കൂട്ടേണ്ടി വരുമെന്ന സൂചനയുമായി മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി. ലീറ്ററിന് അറുപത് രൂപയാക്കണമെന്ന ആവശ്യം എറണാകുളം യൂണിയന്‍ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് യൂണിയനുകളുടെ അഭിപ്രായം കൂടി ചര്‍ച്ച ചെയ്ത് സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കുമെന്നും വില കൂട്ടിയാലുള്ള ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കൂടി മനസിലാക്കിയുള്ള തീരുമാനമുണ്ടാവുമെന്നും കെ.എസ്. മണി പറഞ്ഞു. ലീറ്ററിന് അന്‍പതില്‍ നിന്നും അന്‍പത്തി നാലിലേക്ക് വില ഉയരുമോ. അറുപത് അറുപത്തി നാലാകുമോ. അതോ അതിലേറുമോ. എന്തായാലും ദൈനംദിന ചെലവുകളുടെ കള്ളികള്‍ നിലവിലെ കളങ്ങളിലൊതുങ്ങില്ലെന്ന സൂചനയാണ്. ലീറ്ററിന് അറുപത് രൂപയാക്കി ഉയര്‍ത്തണമെന്നാണ് എറണാകുളം യൂണിയന്‍റെ ശുപാര്‍ശ. വില ഉയര്‍ത്താന്‍ മില്‍മ തീരുമാനിച്ചാലും സര്‍ക്കാരിന്‍റെ അനുമതി വേണ്ടിവരും. ഇതര സംസ്ഥാനങ്ങളില്‍ പാല്‍വില കേരളത്തെ അപേക്ഷിച്ച് കുറഞ്ഞ് നില്‍ക്കുമ്പോള്‍ ഉപഭോക്താക്കളെ മില്‍മയില്‍ നിന്നകറ്റുമോ എന്ന ആശങ്കയുമുണ്ടെന്ന് ചെയര്‍മാന്‍. യൂണിയനുകളുടെ ശുപാര്‍ശ വിശദമായി ചര്‍ച്ച ചെയ്ത ശേഷം പാല്‍വില കൂട്ടുന്ന കാര്യത്തില്‍ അടുത്തമാസം ആദ്യവാരത്തോടെ മില്‍മയുടെ തീരുമാനമുണ്ടാവും. അതുവരെ മാത്രം ആശ്വസിക്കാം. പാല്‍വില ഉയരുന്നത്…
Read More » -
ഭാരതാംബ വിവാദം കൊഴുക്കുന്നു; വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാരും ഗവര്‍ണറും; ചിത്രം വേദിയിലുണ്ടെങ്കില്‍ സര്‍ക്കാര്‍ ചടങ്ങുകള്‍ രാജ്ഭവനില്‍ നടത്തേണ്ടെന്ന തീരുമാനം പരിഗണനയില്‍
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തില്‍ വിട്ടു വീഴ്ചയ്ക്കില്ലാതെ ഗവര്‍ണറും സര്‍ക്കാരും. രാജ്ഭവനില്‍ നിന്ന് ചിത്രം മാറ്റില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയതോടെ, സര്‍ക്കാരും നിലപാട് കടുപ്പിക്കാനാണ് ആലോചിക്കുന്നത്. സര്‍ക്കാര്‍ ചടങ്ങുകള്‍ രാജ്ഭവനില്‍ നടത്തേണ്ട എന്ന തീരുമാനം എടുക്കുന്നതും പരിഗണനയിലാണ്. ആര്‍എസ്എസിന്‍റെ ചിഹ്നം അവര്‍ കൊണ്ടുനടക്കട്ടെയെന്നും മറ്റുള്ളവരെ അംഗീകരിപ്പിക്കാന്‍ രാജ്ഭവന്‍ വേദിയാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞ് 24 മണിക്കൂര്‍ കഴിയും മുന്‍പാണ് രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബാ ചിത്രം വീണ്ടും വേദിയിലെത്തുന്നതും ചടങ്ങില്‍ അധ്യക്ഷനായ വിദ്യാഭ്യാസ മന്ത്രി അതൃപ്തി പ്രകടിപ്പിച്ച് വേദി വിടുന്നതും. മന്ത്രി രൂക്ഷമായ വാക്കുകളില്‍ ഗവര്‍ണറെ വിമര്‍ശിക്കുകയും ചെയ്തു. ചിത്രം രാജ്ഭവനില്‍തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ട് വാര്‍ത്താക്കുറിപ്പ് ഇറക്കിയായിരുന്നു ഗവര്‍ണറുടെ മറുപടി. ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രം രാജ്ഭവന്‍ വേദിയിലുണ്ടെങ്കില്‍ സര്‍ക്കാര്‍ ചടങ്ങുകള്‍ രാജ്ഭവനില്‍ നടത്തുന്നത് ഒഴിവാക്കുന്നത് പരിഗണനയിലാണ്. അതേസമയം, വലിയ പോരിന് പോകാനും സര്‍ക്കാരിന് താല്‍പര്യമില്ല. നിലമ്പൂര്‍ചൂട് അടങ്ങിയതിനാല്‍ സര്‍ക്കാര്‍ നിലപാട് എത്ര കടുപ്പിക്കും എന്നാണ് ഇനി കാണേണ്ടത്.
Read More » -
അൻവറിനു കുത്തിയ വോട്ടുകൾ ഏതുപെട്ടിയിലേത്? നിലമ്പൂരിന്റെ വിധിയെഴുത്തറിയാൻ മൂന്നു നാൾ, ഇത്തവണ പോളിങ് ശതമാനം 73.25 %
നിലമ്പൂർ: നിലമ്പൂരിൽ വിധിയെഴുത്ത് പൂർത്തിയായി. ഇനി ജനമനസ് ആർക്കൊപ്പമാണെന്ന് അറിയാൻ മൂന്നുനാൾ കാത്തിരിക്കണം. ഇത്തവണത്തെ പോളിങ് ശതമാനം 73.25 %. നിലമ്പൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 71.28%, 2024 ലെ തന്നെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ 61.46 % എന്നിങ്ങനെയായിരുന്നു വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിങ് ശതമാനം. അതേസമയം 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 75.23% ആയിരുന്നു. ആകെ വോട്ടർമാർ 2,32,381. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്, സ്വതന്ത്രനായെത്തുന്ന പി.വി. അൻവർ എന്നിവർ ഉൾപ്പെടെ ആകെ 10 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. വോട്ടെടുപ്പിനിടെ ചുങ്കത്തറ കുറുമ്പലങ്ങോട് സ്കൂളിലെ ബൂത്തിൽ എൽഡിഎഫ്- യുഡിഎഫ് സംഘർഷമുണ്ടായി. മണ്ഡലത്തിനു പുറത്തുനിന്നെത്തിയ എൽഡിഎഫ് പ്രവർത്തകർ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു സംഘർഷം. ഇതേച്ചൊല്ലി എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും…
Read More »