Kerala

    • ജിനു എത്തിയാലും ഇല്ലെങ്കിലും സംസ്‌കാരം ബുധനാഴ്ച; കുവൈത്തില്‍ കുടുങ്ങിയ അമ്മയുടെ വരവ് കാത്ത് ഷാനറ്റിന്റെ മൃതദേഹം അഞ്ചാം നാളും മോര്‍ച്ചറിയില്‍

      ഇടുക്കി: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ഏക മകന്റെ മുഖം അമ്മയ്ക്ക് ഒരുനോക്കു കാണാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് അണക്കര വെള്ളറയില്‍ ഷൈജുവും ബന്ധുക്കളും. കഴിഞ്ഞ 17ന് അണക്കര ചെല്ലാര്‍കോവിലില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ചു മരിച്ച, ഷാനറ്റ് ഷൈജുവിന്റെ (17) മൃതദേഹമാണ് കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന അമ്മ ജിനുവിന്റെ വരവു പ്രതീക്ഷിച്ച് അഞ്ചാം നാളും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഏക മകന്റെ വേര്‍പാട് ജിനുവിനെ ഇനിയും അറിയിച്ചിട്ടില്ല. അണക്കര കൊടുവേലിക്കുളത്ത് അലന്‍ കെ.ഷിബുവും അപകടത്തില്‍ മരിച്ചിരുന്നു. കുവൈത്തില്‍ ജോലി തട്ടിപ്പിനിരയായ അമ്മ ജിനുവിനു തിരികെയെത്താന്‍ വഴി തെളിഞ്ഞിട്ടില്ല. 3 മാസം മുന്‍പാണ് ജിനു കുവൈത്തില്‍ ജോലിക്കു പോയത്. പറഞ്ഞിരുന്ന ജോലിക്കു പകരം കഠിനമായ മറ്റു ജോലികളാണ് ജിനുവിനു ചെയ്യേണ്ടി വന്നത്. ഒരു കുടുംബത്തിലെ കുട്ടിയെ നോക്കാനായി പത്തനംതിട്ടയിലുള്ള ഒരു ഏജന്‍സി വഴിയാണ് ജിനു കുവൈത്തില്‍ എത്തിയത്. ജോലിഭാരവും ആരോഗ്യപ്രശ്‌നങ്ങളും മൂലം തനിക്ക് ജോലിയില്‍ തുടരാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് ജിനു ഏജന്‍സിയെ അറിയിച്ചപ്പോള്‍ ജീവനക്കാരെത്തി മറ്റൊരു സ്ഥലത്തു തടവിലാക്കി.…

      Read More »
    • മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത: കോടതിയുടെ കടുത്ത പരാമര്‍ശത്തിനും പുല്ലുവില; മൂന്നാം നാളും ടോള്‍ പിരിവ് ഉഷാര്‍; കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ രൂക്ഷമായ പരാമര്‍ശങ്ങള്‍; ടോള്‍ നിരക്ക് 40 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്ന സുപ്രീം കോടതി വിധിയും കോടതിക്കു മുന്നില്‍

      തൃശൂര്‍: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ അടിപ്പാതകളുടെ നിര്‍മണത്തെത്തുടര്‍ന്നുള്ള ഗതാഗതക്കുരുക്കുനെതിരേ ഹൈക്കോടതിയുടെ രൂക്ഷമായ പരാമര്‍ശം ഉയര്‍ന്നിട്ടും പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവിനു മുടക്കമില്ല. ടോള്‍ നല്‍കുന്നവര്‍ക്കു മികച്ച സേവനത്തിന് അവകാശമില്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം. ദേശീയപാത 544ല്‍ ചിറങ്ങര- കൊരട്ടി- മുരിങ്ങൂര്‍ റൂട്ടിലെ ആറര കിലോമീറ്റര്‍ ഭാഗത്താണ് കുരുക്കു രൂക്ഷം. മണിക്കൂറുകള്‍ കാത്തുകിടന്നാണ് ഇവിടം കടന്നുപോകുന്നത്. പാലിയേക്കരയിലെ ടോള്‍ പിരിവുകൂടിയാകുമ്പോള്‍ കിലോമീറ്ററുകള്‍ വാഹനങ്ങളുടെ നിര നീളും. ആംബുലന്‍സുകളും മറ്റ് അടിയന്തര സര്‍വീസുകളും ബ്ലോക്കില്‍ പെടുന്നു. കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ തീപിടിത്തമുണ്ടായപ്പോള്‍ അഗ്നിശമന സേനയുടെ വാഹനങ്ങള്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടി. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയത്. കേന്ദ്ര സര്‍ക്കാരിനോടും വിശദീകരണം തേടിയിട്ടുണ്ട്. നിലപാടറിയിക്കാന്‍ കേന്ദ്രം സമയം തേടിയതോടെ ഹര്‍ജി 25 ലേക്കു…

      Read More »
    • ‘ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങൾ അന്വേഷിച്ചു’, പിണറായി ഫേസ്ബുക്കിൽ കുറിച്ചു….

      മലയാളത്തിലെ അതുല്യ കലാകാരൻ നടൻ ജഗതി ശ്രീകുമാറിനെ യാത്രയ്ക്കിടെ കണ്ട ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് നടനെ കണ്ടുമുട്ടിയതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഇൻഡിഗോ വിമാനത്തിൽവെച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് മുഖ്യമന്ത്രി പങ്കുവെച്ച ചിത്രത്തിൽനിന്ന് വ്യക്തമാകുന്നത്. പിണറായി കുറിച്ചതിങ്ങനെ- ‘ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങൾ അന്വേഷിച്ചു’, 2012-ലെ വാഹനാപകടത്തിൽ പരുക്കേറ്റ ജഗതി ശ്രീകുമാർ പൂർണ്ണമായും അതിന്റെ ആരോഗ്യപ്രശ്‌നങ്ങളിൽനിന്ന് മുക്തനായിട്ടില്ല. അപകടത്തെത്തുടർന്ന് അദ്ദേഹം സിനിമകളിൽനിന്ന് പൂർണ്ണമായും വിട്ടുനിൽക്കുകയായിരുന്നു. 2022-ൽ ‘സിബിഐ 5: ദി ബ്രെയിൻ’ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ‘ഗഗനചാരി’ സിനിമയുടെ സംവിധായകൻ അരുൺ ചന്ദു ഒരുക്കുന്ന ‘വല’ എന്ന സിനിമയാണ് ജഗതിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ചിത്രത്തിൽ അങ്കിൾ ലൂണ എന്നറിയപ്പെടുന്ന പ്രൊഫസർ അമ്പിളി എന്ന കഥാപാത്രത്തേയാണ് ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്നത്. അതേസമയം ജ​ഗതിയെ കുറിച്ച് സംവിധായകൻ ലാ‍ൽ നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ജ​ഗതി സംവിധായകൻ നിർദ്ദേശിക്കുന്നതിനപ്പുറം കയ്യിൽനിന്നിട്ട് അഭിനയിക്കും.…

      Read More »
    • പ്രശാന്തിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള തീരുമാനം ജയതിലക് അട്ടിമറിച്ചു; മുഖ്യമന്ത്രിയുടെ നിര്‍ദേശം പോലും പാലിച്ചില്ല

      തിരുവനന്തപുരം: മാസങ്ങളായി സസ്പെന്‍ഷനില്‍ തുടരുന്ന എന്‍ പ്രശാന്തിനെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ശുപാര്‍ശ ചീഫ് സെക്രട്ടറി ജയതിലക് അട്ടിമറിച്ചെന്ന് രേഖ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം മറികടന്ന് ചട്ടവിരുദ്ധമായ ഇടപെടലിലൂടെയാണ് ജയതിലക് ഈ നീക്കം നടത്തിയത്. ജയതിലകിനെതിരായ വിമര്‍ശനത്തിന്റെ പേരിലാണ് എന്‍ പ്രശാന്ത് സസ്പെന്‍ഷനിലായത്. ചീഫ് സെക്രട്ടറിയാണ് സസ്പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍. കഴിഞ്ഞ ഏപ്രില്‍ 24ന് തന്നെ പ്രശാന്തിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനം എടുത്തിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ അദ്ധ്യക്ഷയായ റിവ്യൂ കമ്മിറ്റിയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ശുപാര്‍ശ നല്‍കിയത്. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ബിശ്വന്ത് സിന്‍ഹയും കെആര്‍ ജ്യോതിലാലുമായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍. എന്നാല്‍, ശാരദ മുരളീധരന്‍ സ്ഥാനമൊഴിയുകയും ജയതിലക് തൊട്ടുപിന്നാലെ ചീഫ് സെക്രട്ടറിയാവുകയും ചെയ്തു. എന്‍ പ്രശാന്ത് ആരോപണം ഉന്നയിച്ചത് ജയതിലകിനെതിരെ ആണെന്നതിനാല്‍, സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ തലപ്പത്ത് ജയതിലകിന് പകരം അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെയെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. എന്നാല്‍,…

      Read More »
    • വാല്‍പ്പാറയില്‍ പുലിപിടിച്ച കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി; ശരീരം പകുതി ഭക്ഷിച്ച നിലയില്‍

      തൃശൂര്‍: തമിഴ്നാട് വാല്‍പ്പാറയില്‍ പുലിപിടിച്ച നാലരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. വാല്‍പ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനില്‍ തോട്ടംതൊഴിലാളിയായ ഝാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റോഷ്‌നിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനു പിന്നാലെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസുമെല്ലാം ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തിരച്ചില്‍ പുലര്‍ച്ചെ മൂന്നുമണിവരെ തുടര്‍ന്നിരുന്നു. പിന്നീട് ശനിയാഴ്ച രാവിലെ ആറുമണിക്ക് തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. പോലീസിന്റെ കഡാവര്‍ നായയെ ഉള്‍പ്പെടെ എത്തിച്ചായിരുന്നു തിരച്ചില്‍. മുഴുവന്‍ തോട്ടം തൊഴിലാളികളും അവധിയെടുത്ത് തിരച്ചിലില്‍ പങ്കുചേര്‍ന്നിരുന്നു. ഒടുവില്‍ കുട്ടിയുടെ വീട്ടില്‍നിന്ന് 300 മീറ്റര്‍ മാത്രം അകലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. വീടിനു മുന്നില്‍ കളിക്കുന്നതിനിടെ തേയിലത്തോട്ടത്തില്‍നിന്ന് എത്തിയ പുലി കുട്ടിയെ പിടിച്ച് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു. തേയില നുള്ളിയിരുന്ന തൊഴിലാളികള്‍ ബഹളംവച്ചെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിലേക്ക് മറഞ്ഞു. പ്രദേശവാസികള്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജും…

      Read More »
    • വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ട് പോയി; തെരച്ചില്‍ തുടര്‍ന്ന് അധികൃതര്‍

      തൃശൂര്‍: ചാലക്കുടി വാല്‍പ്പാറയില്‍ പുലി കടിച്ചുകൊണ്ടുപോയ പെണ്‍കുട്ടിക്കായി തെരച്ചില്‍ തുടര്‍ന്ന് അധികൃതര്‍. ഇന്നലെ രാത്രി വൈകിയും തെരച്ചില്‍ തുടര്‍ന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വാല്‍പ്പാറ ടൗണിനോടു ചേര്‍ന്നുള്ള പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനില്‍ തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്നിയെ ആണ് കഴിഞ്ഞ ദിവസം പുലി കൊണ്ടുപോയത്. തേയിലത്തോട്ടത്തിലേക്ക് കുട്ടിയെ പുലി കൊണ്ടുപോയെന്നാണ് അമ്മ പൊലീസിന് നല്‍കിയ മൊഴി. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. വലിയ രീതിയില്‍ ഇന്നലെ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞില്ല. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. വീടിനു മുന്നില്‍ കളിച്ചു കൊണ്ടിരിക്കെ പുലി പിടിച്ചത്. തൊട്ടടുത്ത തേയിലത്തോട്ടത്തില്‍നിന്നും പുലി എത്തി കുട്ടിയെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. മറ്റു തൊഴിലാളികളാണ് കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ടത്. ഇതോടെ തോട്ടത്തില്‍ മുഴുവനും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും പല സംഘങ്ങളായി തിരിഞ്ഞാണ് കുട്ടിക്കായുള്ള തെരച്ചില്‍ നടത്തുന്നത്. മാതാപിതാക്കള്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ജാര്‍ഖണ്ഡില്‍നിന്നും വാല്‍പ്പാറയില്‍ ജോലിക്കെത്തിയത്.…

      Read More »
    • നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന്റെ സൂചിക; അന്‍വറിന്റെ കാര്യത്തില്‍ ലീഗ് മുന്‍കൈ എടുത്തിട്ടില്ല; 8000 വോട്ടിന്റെ ഭൂരിപക്ഷമെന്നും കുഞ്ഞാലിക്കുട്ടി

      നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പ് ഫലം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സൂചികയെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി്. പി.വി. അന്‍വറിന്റെ കാര്യത്തില്‍ ലീഗ് മുന്‍കൈ എടുത്തിട്ടില്ല. കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്ന് പറഞ്ഞത് ലീഗാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, പി.വി.അന്‍വര്‍ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് എ.പി.അനില്‍കുമാര്‍ പ്രതികരിച്ചു. അന്‍വര്‍ അടഞ്ഞ അധ്യായമാണെന്നതാണ് യുഡിഎഫിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തിങ്കളാഴ്ച നടക്കും. ചുങ്കത്തറ മാര്‍ത്തോമ കോളജില്‍ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. 14 ടേബിളുകളിലായി 20 റൗണ്ടായാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുക. 8,000 വോട്ട് ഭൂരിപക്ഷത്തിലെങ്കിലും വിജയിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് ക്യാംപ്. കുറഞ്ഞത് 2,000 വോട്ട് ഭൂരിപക്ഷത്തിലെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുക്യാംപ്. പി.വി.അന്‍വറിന്റെ സാന്നിധ്യമാണ് ഉപതെരഞ്ഞെടുപ്പിനെ കൂടുതല്‍ സജീവമാക്കിയത്. ഉയര്‍ന്ന പോളിങ് ശതമാനം ആര്‍ക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ഇരു മുന്നണികളും.

      Read More »
    • കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് വ്യാപിപ്പിക്കുന്നു; മൂന്നു ജില്ലകളില്‍ കൂടി വിതരണം

      തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ട്രാവല്‍കാര്‍ഡ് സംവിധാനം കൂടുതല്‍ ജില്ലകളിലേക്ക്. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനം. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ യൂണിറ്റുകളില്‍ നിന്ന് വെള്ളിയാഴ്ച മുതല്‍ ട്രാവല്‍ കാര്‍ഡിന്റെ വിതരണം ആരംഭിക്കും. പുതിയ ആന്‍ഡ്രോയ്ഡ് ഇടിഎം ഏര്‍പ്പെടുത്തിയതോടെയാണിത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലായിരുന്നു ട്രാവല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയത്. എല്ലാത്തരം ബസുകളിലും കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. കണ്ടക്ടര്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്നിവരില്‍നിന്നും കാര്‍ഡ് ലഭിക്കും. 100 രൂപയാണ് വില. കാര്‍ഡില്‍ സീറോ ബാലന്‍സ് ആയിരിക്കും. യാത്ര ചെയ്യാന്‍ റീചാര്‍ജ് ചെയ്യണം. കുറഞ്ഞ റീചാര്‍ജ് തുക 50 രൂപയാണ്. 3000 രൂപ വരെ റീചാര്‍ജ് ചെയ്യാം. കാര്‍ഡുകള്‍ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് കൈമാറാം. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ യാത്രക്കാര്‍ യൂണിറ്റില്‍ അറിയിക്കണം. ഒരുവര്‍ഷമാണ് കാലാവധി. തുടര്‍ന്നും ഉപയോഗിക്കാതിരുന്നാല്‍ ആക്ടിവേറ്റ് ചെയ്യണം. നിലവില്‍ 1000 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 40 രൂപയും 2000 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 100…

      Read More »
    • കുടുംബസം​ഗമത്തിലേക്ക് പിവി അൻവറിനെ ക്ഷണിച്ചു, തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം നാലുപേരെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കി ലീ​ഗ്

      കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ കുടുംബ സംഗമത്തിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായ പിവി അൻവറിനെ ക്ഷണിച്ച് പരിപാടി നടത്തിയവരെ പുറത്താക്കി മുസ്ലിം ലീഗ്. തിരുവമ്പാടിയിലെ കുടുംബ സംഗമവുമായി ബന്ധപ്പെട്ടാണ് നടപടി. മുസ്ലീം ലീഗ് വിമതർ നേതൃത്വത്തെ വെല്ലുവിളിച്ചായിരുന്നു ഈ മാസം 15 ന് തിരുവമ്പാടിയിൽ കെഎംസിസി കുടുംബ സംഗമം സംഘടിപ്പിച്ചത്. ഇതിൽ സംഘാടകരായ നാലു പേരെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു. തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎം അബ്ദുറഹ്മാൻ, അറഫി കാട്ടിപ്പരുത്തി, ഫൈസൽ മാതാം വീട്ടിൽ, റഫീഖ് പുല്ലൂരാംപാറ എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ നടന്ന പരിപാടി ചർച്ചയായതിന് പിന്നാലെ മുസ്ലിം ലീഗിന് ഈ പരിപാടിയിൽ ബന്ധമില്ലെന്ന് വിശദീകരിച്ച് ലീ​ഗ് നേതൃത്വം രംഗത്ത് വന്നിരുന്നു. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ അബ്ദുറഹ്മാൻ അടക്കമുള്ളവർക്ക് സംഭവം വാർത്തയായതിന് പിന്നാലെ നേതൃത്വം നിർദേശവും നൽകിയിരുന്നു.

      Read More »
    • ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ മോഹന്‍ലാല്‍; ഊഷ്മള സ്വീകരണം ഏറ്റുവാങ്ങി ‘കംപ്ലീറ്റ് ആക്ടര്‍’

      കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ അതിഥിയായി മോഹന്‍ലാല്‍. താരത്തെ ശ്രീലങ്കന്‍ പാര്‍ലമെന്റിലേക്ക് സ്വാഗതം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സഭ നടക്കുന്നതിനിടെ ശ്രീലങ്കന്‍ ഡെപ്യൂട്ടി സ്പീക്കറായ ഡോ. റിസ്വി സാലിഹ് മോഹന്‍ലാലിനെ സ്വാഗതം ചെയ്യുന്നത് വിഡിയോയില്‍ കാണാം. ‘ഇന്ത്യയില്‍ നിന്നുള്ള പ്രഗല്‍ഭ നടനും സംവിധായകനുമായ പദ്മശ്രീ പദ്മഭൂഷണ്‍ ഡോ.മോഹന്‍ലാല്‍ വിശ്വനാഥന്‍ നായര്‍ ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. ആശംസകള്‍ അറിയിക്കുന്നതിനൊപ്പം ശ്രീലങ്കയിലേക്ക് അദ്ദേഹത്തെ സ്വാഗതവും ചെയ്യുകയാണ്,’ എന്ന ആമുഖത്തോടെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ താരത്തെ സ്വാഗതം ചെയ്യുന്നത്. നിറഞ്ഞ കയ്യടികളോടെയാണ് മോഹന്‍ലാലിനെ പാര്‍ലമെന്റ് വരവേറ്റത്. ഗ്യാലറിയില്‍ എഴുന്നേറ്റ് നിന്ന് സഭയിലെ അംഗങ്ങളെ കൈകൂപ്പി വണങ്ങിയാണ് ശ്രീലങ്കന്‍ പാര്‍ലമെന്റിന്റെ സ്‌നേഹാദരങ്ങളെ മോഹന്‍ലാല്‍ സ്വീകരിച്ചത്. മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിനായാണ് മോഹന്‍ലാല്‍ ശ്രീലങ്കയിലെത്തിയത്. ഒരിടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിന് ഷൂട്ട് ഇപ്പോള്‍ ശ്രീലങ്കയില്‍ പുരോഗമിക്കുകയാണ്. അതിനിടയിലാണ് മോഹന്‍ലാല്‍ ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ അതിഥിയായെത്തിയ വിവരം മാധ്യമങ്ങള്‍ പുറത്തുവിട്ടത്. മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യം സിന്‍ഹളയിലും റീമെയ്ക്ക് ചെയ്തിരുന്നു.…

      Read More »
    Back to top button
    error: