Kerala

    • മധസ്ഥത വഹിച്ചതായി വിവരമില്ല; കാന്തപുരത്തിന്റെ ഇടപെടല്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍; ‘ബ്ലഡ് മണി’യുടെ കാര്യത്തില്‍ കൂടുതല്‍ സമയം ചോദിച്ചു; അനൗദ്യോഗിക ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നു മുന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍

      ന്യൂഡല്‍ഹി: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതില്‍ കാന്തപുരം മധ്യസ്ഥത വഹിച്ചതായി വിവരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ബ്ലെഡ് മണിയുടെ കാര്യത്തില്‍ ധാരണയിലെത്താന്‍ കൂടുതല്‍ സമയം ചോദിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തില്‍ യെമനിലെ മതപണ്ഡിതരുമായി നടത്തിയ ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം മാധ്യമങ്ങളെ കണ്ടത്. കേന്ദ്ര സർക്കാർ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും അഭിഭാഷകനെ നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. നടപ്പാക്കാന്‍ ഒരുദിവസം മാത്രം ശേഷിക്കെയാണ് കഴിഞ്ഞ ദിവസം മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ച് യെമന്‍ കോടതി ഉത്തരവിറക്കിയത്. യെമനിലെ മതപണ്ഡിതരുമായി ചര്‍ച്ച നടത്തിയ കാര്യം കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാരുടെ നിര്‍ദേശപ്രകാരം പ്രമുഖ സുഫി പണ്ഡിതന്‍ ഹബിബ്  ഉമര്‍ ബിന്‍ ഹാഫിള്‍ ആണ് യെമനില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബുവുമായും യെമന്‍ ഭരണകൂട പ്രതിനിധിയുമായും ജിനായത്ത് കോടതി സുപ്രീം ജഡ്ജുമായും…

      Read More »
    • അമ്പമ്പോ! തീവില; ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണയ്ക്ക് 529 രൂപ

      കൊച്ചി: കേരഫെഡിന്റെ കേര വെളിച്ചെണ്ണ ലിറ്ററിന് ഇന്ന് മുതല്‍ 529 രൂപ. ലിറ്ററിന് 110 രൂപ കൂട്ടാന്‍ തീരുമാനിച്ചതോടെയാണ് ഇത്. മറ്റു ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയും നാടന്‍ വെളിച്ചെണ്ണയും ലീറ്ററിന് 420 – 480 രൂപയ്ക്കു കിട്ടുമ്പോഴാണു കുത്തനെയുള്ള വില വര്‍ധന. ഇതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിലയുള്ള വെളിച്ചെണ്ണ കേരയുടേതായി. നാലു മാസത്തിനുള്ളിലെ നാലാമത്തെ വില വര്‍ധനയാണിത്. കേരയ്ക്ക് ഏറ്റവും കൂടുതല്‍ വിറ്റുവരവ് ഓണക്കാലത്താണ്. 2500 ടണ്ണാണ് ഓരോ ഓണത്തിനും വിറ്റഴിയുന്നത്. എന്നാല്‍, വില സാധാരണക്കാരനറ താങ്ങാനാകാത്ത നിലയിലെത്തിയതിനാല്‍ ഇക്കുറി ഉപഭോക്താക്കള്‍ മറ്റു ബ്രാന്‍ഡുകളിലേക്ക് തിരിയും. പൊതുവിപണിയിലെ വെളിച്ചെണ്ണ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംവിധാനമൊരുക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി പി പ്രസാദ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനം ഉല്‍പാദിപ്പിക്കുന്ന കേരയുടെ വില കുത്തനെ ഉയര്‍ത്തിയത്. കൊപ്ര സംഭരണത്തിലെ കെടുകാര്യസ്ഥതയും വന്‍കിട ലോബികളെ സഹായിക്കാന്‍ വിപണിവിലയെക്കാള്‍ കൂടിയ തുകയ്ക്ക് കൊപ്ര വാങ്ങിയതുമാണു കേരയുടെ നിലനില്‍പിനു ഭീഷണിയാകുന്ന വിലക്കയറ്റത്തിനു വഴിയൊരുക്കിയതെന്നാണ് ആക്ഷേപം.…

      Read More »
    • പാലിയേക്കര ടോള്‍പ്ലാസയില്‍ ഗതാഗതക്കുരുക്ക്: ഭാര്യാപിതാവിന്റെ സംസ്‌കാര ചടങ്ങിനെത്താനായില്ല, പ്രതിഷേധിച്ച് വ്യവസായി

      തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ വ്യവസായിയുടെ പ്രതിഷേധം. കനത്ത ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് ഭാര്യാപിതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റിയില്ലെന്ന് പറഞ്ഞ് എന്‍ടിസി മാനേജിങ് ഡയറക്ടര്‍ വര്‍ഗീസ് ജോസ് ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത 544-ല്‍ അടിപ്പാത നിര്‍മാണ പ്രദേശങ്ങളിലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. കൊടകര പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30നായിരുന്നു വര്‍ഗീസ് ജോസിന്റെ ഭാര്യാപിതാവിന്റെ സംസ്‌കാരച്ചടങ്ങ്. ഇതിനായി നേരത്തെ തന്നെ പുറപ്പെട്ടെങ്കിലും ഗതാഗതക്കുരുക്ക് കാരണം തനിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒന്നരമണിക്കൂറോളം വൈകിയാണ് ചടങ്ങിനെത്തിയതെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കാര ചടങ്ങില്‍ നിന്ന് തിരികെ വരുംവഴിയാണ് ടോള്‍ പ്ലാസയില്‍ പ്രതിഷേധിച്ചത്. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാകാത്തതിന്റെ വിഷമം ചൂണ്ടിക്കാട്ടിയ വര്‍ഗീസ് ജോസ് ‘എന്തിനാണ് ഞാന്‍ ടോള്‍ നല്‍കുന്നത്’ എന്നും ചോദിച്ചായിരുന്നു പ്രതിഷേധം. ടോള്‍ പ്ലാസക്കാര്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, പോലീസ് അറസ്റ്റ് ചെയ്യട്ടെ എന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്. 45 മിനിറ്റോളം പ്രതിഷേധിച്ച ശേഷമാണ് സ്ഥലത്ത്…

      Read More »
    • ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ്; പ്രതിക്ക് തടവ് ശിക്ഷ, 2000 രൂപ പിഴ

      കൊച്ചി: ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ഫെയ്സ്ബുക്കില്‍ അധിക്ഷേപര്‍ഹമായ പോസ്റ്റിട്ടയാള്‍ക്ക് മൂന്ന് ദിവസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം ആലങ്ങാട് സ്വദേശി പി കെ സുരേഷ്‌കുമാറിനെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചത്. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും ദേവസ്വം ബെഞ്ചിനുനെതിരെ ആയിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റുകള്‍. സമാന രീതിയില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന് നേരത്തെയും പ്രതിക്കെതിരെ ക്രിമിനല്‍ കോടതി അലക്ഷ്യ കേസ് എടുത്തിരുന്നെങ്കിലും മാപ്പ് അപേക്ഷിച്ചതിനെ തുടര്‍ന്ന് തുടര്‍ നടപടികള്‍ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും പോസ്റ്റുകള്‍ പ്രസിദ്ധികരിച്ചതും കോടതി വീണ്ടും ക്രിമിനല്‍ കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കുകയും ചെയ്തത്. കേസിലെ സാക്ഷിമൊഴികളും കേസിനു ആസ്പദമായ ഫെയ്സ്ബുക്ക് പോസ്റ്റുകളില്‍ നിന്നും ക്രിമിനല്‍ കോടതിയലക്ഷ്യം നടത്തിയതായി വ്യക്തം ആവുന്നതായി കോടതി പറഞ്ഞു. ജസ്റ്റിസ്മാരായ രാജ വിജയരാഘവനും ജോബിന്‍ സെബാസ്റ്റ്യനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ക്രിമിനല്‍ കോടതിയലക്ഷ്യ കേസില്‍ പ്രതിയെ ശിക്ഷിച്ചത്. പ്രോസീക്യൂഷനു വേണ്ടി അഡ്വ കെ കെ ധീരേന്ദ്രകൃഷ്ണന്‍ ഹാജരായി. ജസ്റ്റിസ്സ് ദേവന്‍ രാമചന്ദ്രനെ…

      Read More »
    • കേറല്ലേ കേറല്ലേ എന്ന് പറഞ്ഞതാ, പക്ഷേ… മിഥുന്‍ ഷെഡിലിറങ്ങിയത് ജനാലവഴി; അപകടമുണ്ടാക്കിയത് ഷെഡ് നിര്‍മാണം ?

      കൊല്ലം: സ്‌കൂള്‍ മൈതാനത്തിനു മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിനോട് ചേര്‍ന്ന് തകരഷീറ്റില്‍ സൈക്കിള്‍ ഷെഡ് നിര്‍മിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാര്‍. ലൈന്‍ മാറ്റിസ്ഥാപിക്കാന്‍ പലതവണ കെഎസ്ഇബിയോട് ആവശ്യപ്പെട്ടെന്നും നാട്ടുകാര്‍ പറയുന്നു. മൈതാനത്തോട് ചേര്‍ന്നുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ ഭിത്തിയിലാണ് സൈക്കിള്‍ ഷെഡ് നിര്‍മിച്ചിരിക്കുന്നത്. മൈതാനത്തിനു മുകളിലൂടെ വൈദ്യുതി ലൈന്‍ വലിച്ചിട്ട് വര്‍ഷങ്ങളായി. പക്ഷേ, അടുത്തിടെ ഷെഡ് നിര്‍മിച്ചപ്പോള്‍ ലൈന്‍ തകരഷീറ്റിന് തൊട്ട് മുകളിലായി. ക്ലാസിന് ഉള്ളിലൂടെ ഷെഡിലേക്ക് ഇറങ്ങാന്‍ കഴിയും. ബഞ്ച് ഉപയോഗിച്ചാണ് മിഥുന്‍ ക്ലാസിനുള്ളില്‍നിന്നും തകര ഷീറ്റിലേക്ക് ഇറങ്ങിയത്. ചെരുപ്പ് എടുക്കുമ്പോള്‍ ഷീറ്റില്‍നിന്ന് തെറ്റി വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഇന്നു രാവിലെ 9.15 ഓടെയാണ് ഷോക്കേറ്റ് മരിച്ചത്. ക്ലാസ് മുറിയിലെ ബോര്‍ഡിന് തൊട്ട് മുകളില്‍ ജനലുണ്ട്. ഇത് പലകവച്ച് മറച്ചിരിക്കുകയാണ്. പലക ഇളക്കി മാറ്റിയാണ് മിഥുന്‍ ഷീറ്റിലേക്ക് കയറിയത്. രാവിലെ എട്ടരയോടെയാണ് അപകടം. ആ സമയത്ത് അധ്യാപകര്‍ സ്‌കൂളിലുണ്ടായിരുന്നു. പ്രാഥമിക ശുശ്രൂഷകള്‍…

      Read More »
    • അയിഷയുടെ മനസിലെന്താണ്? സിപിഎം മുന്‍ എംഎല്‍എ കോണ്‍ഗ്രസ് പരിപാടിയില്‍; ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുക്കും

      കൊല്ലം: കൊട്ടാരക്കര മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ അയിഷാ പോറ്റി കോണ്‍ഗ്രസ് പരിപാടിയില്‍. നാളെ നടക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗത്തിലാണ് പങ്കെടുക്കുക. അനാരോഗ്യം ചൂണ്ടിക്കാട്ടി സിപിഎം വേദികളില്‍ നിന്ന് കുറച്ചുനാളായി അയിഷാ പോറ്റി വിട്ടുനില്‍ക്കുകയായിരുന്നു. കൊട്ടാരക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന മ്മന്‍ ചാണ്ടി അനുസ്മരണ പരിപാടി കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ചാണ്ടി ഉമ്മനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കും. എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ രാഷ്ട്രീയം കാണേണ്ട എന്നാണ് ആയിഷ പോറ്റിയുടെ വിശദീകരണം.അതേസമയം,അയിഷ പോറ്റി കോണ്‍ഗ്രസിലെത്തുമെന്നാണ് പ്രാദേശിക നേതാക്കള്‍ പറയുന്നത്.  

      Read More »
    • പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചികിത്സതേടിയ പതിനാറുകാരി മരിച്ചു

      വയനാട്: പാമ്പുകടിയേറ്റത് മനസ്സിലാക്കാതെ ശാരീരിക അസ്വസ്ഥതയുമായി ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിച്ച 16 വയസ്സുകാരി മരിച്ചു. വള്ളിയൂര്‍ക്കാവ് കാവ്കുന്ന് പുള്ളില്‍ വൈഗ വിനോദ് ആണ് മരിച്ചത്. ആറാട്ടുതറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മാനന്തവാടി ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വൈഗയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വിഷബാധയേറ്റതായി കണ്ടെത്തിയത്. ഉടന്‍ വിഷത്തിനുള്ള ചികിത്സ നല്‍കിയെങ്കിലും സ്ഥിതി ഗുരുതരമായി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാമ്പു കടിച്ച വിവരം കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണു പ്രാഥമിക വിവരം. ആശുപത്രിയിലെത്തിച്ചപ്പോഴാണ് വൈഗയുടെ കാലില്‍ പാമ്പു കടിയേറ്റ പാടുള്ളതായി കണ്ടത്. പിതാവ്: വിനോദ്, മാതാവ്: വിനീത. സഹോദരി: കൃഷ്ണപ്രിയ.  

      Read More »
    • മരണമുഖത്തും പതറാതെ സഹദേവന്‍; 9 കുട്ടികളെ സുരക്ഷിതരാക്കി ബസ് ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി

      തൃശൂര്‍: തിരക്കേറിയ വഴിയില്‍ സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ഡ്രൈവര്‍ കുട്ടികളെ സുരക്ഷിതരാക്കി മരണത്തിന് കീഴടങ്ങി. ശാരീരിക അസ്വസ്ഥതയുണ്ടായപ്പോഴും ഡ്രൈവര്‍ എം വി സഹദേവന്റെ ഏകചിന്ത വാഹനത്തിലുള്ള കുരുന്നുകളെ കുറിച്ചായിരുന്നു. വേദനയ്ക്കിടയിലും റോഡരികിലേക്ക് ബസ് സുരക്ഷിതമായി ഒതുക്കിനിര്‍ത്തി. പിന്നാലെ അദ്ദേഹം കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. പതിവുപോലെ പൂപ്പത്തി സരസ്വതിവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളെയും കയറ്റി കുട്ടികളുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കുരുവിലശ്ശേരി മാരിക്കല്‍ കരിപാത്ര സഹദേവന് (64) അസ്വസ്ഥതയുണ്ടായത്. മാള-അന്നമനട റോഡിലൂടെയുള്ള യാത്രയ്ക്കിടെ കുഴഞ്ഞുപോയ സഹദേവന്‍ പതറാതെ വാഹനം മേലഡൂരിലെ പെട്രോള്‍ പമ്പിനടുത്ത് മാറ്റിനിര്‍ത്തുകയായിരുന്നു. വാഹനത്തില്‍ അപ്പോള്‍ 9 വിദ്യാര്‍ത്ഥികളും സ്‌കൂള്‍ ജീവനക്കാരിയും ഉണ്ടായിരുന്നു. സഹദേവന്‍ കുഴഞ്ഞുവീണപ്പോള്‍ ജീവനക്കാരി വാഹനത്തില്‍നിന്ന് ഇറങ്ങി നാട്ടുകാരുടെ സഹായം അഭ്യര്‍ത്ഥിച്ചു. പെട്രോള്‍ പമ്പിലെ ജീവനക്കാരെത്തി അതുവഴി വന്ന കാറിലാണ് അടുത്തുള്ള മാളയിലെ ബിലീവേഴ്സ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. രണ്ടുവര്‍ഷമായി സഹദേവന്‍ ഈ സ്‌കൂളില്‍ ഡ്രൈവറായി ജോലിനോക്കുന്നു. ഭാര്യ: രജനി. മക്കള്‍: ശരണ്യ, നികേഷ്.…

      Read More »
    • ഹൂതികളെക്കൊണ്ട് പൊറുതിമുട്ടി! ചെങ്കടലില്‍ ആക്രമിച്ച് മുക്കിയ കപ്പലില്‍ മലയാളിയും? സഹായം തേടി കുടുംബം

      ആലപ്പുഴ: ചെങ്കടലില്‍ യെമനിലെ ഹൂതി വിമതര്‍ ഈ മാസം പത്തിന് ആക്രമിച്ച് മുക്കിയ ചരക്കുകപ്പലില്‍ കാണാതായ ജീവനക്കാരില്‍ മലയാളിയും. കായംകുളം പത്തിയൂര്‍ സ്വദേശി ശ്രീജാലയത്തില്‍ അനില്‍കുമാറിനെയാണ് കാണാതായത്. ഈ മാസം ആറിന് അനിലുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ചെങ്കടലിലേക്ക് പോവുകയാണെന്ന് അന്ന് പറഞ്ഞിരുന്നുവെന്നുമാണ് കുടുംബം പറയുന്നത്. ഭര്‍ത്താവിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഭാര്യ ശ്രീജ കേന്ദ്രസര്‍ക്കാരിനെയും, കെസി വേണുഗോപാല്‍ എംപിയെയും സമീപിച്ചു. ഇസ്രയേലിലെ ഈലാട്ട് തുറമുഖത്തേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാക വഹിച്ച ‘എറ്റേണിറ്റി സി’ എന്ന കപ്പലാണ് ഹൂതികള്‍ പിടിച്ചെടുത്ത് മുക്കിയത്. ഫിലിപ്പീന്‍സ്, ഗ്രീസ് സ്വദേശികളായ ജീവനക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു മലയാളി ഉള്‍പ്പെടെ ആറുപേരെ യൂറോപ്യന്‍ നാവികസേന രക്ഷപെടുത്തിയിരുന്നു. തിരുവനന്തപുരം സ്വദേശി അഗസ്റ്റിനാണ് രക്ഷപ്പെട്ട മലയാളി. 12 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇസ്രയേല്‍ തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ കപ്പല്‍ ആക്രമിച്ചെന്ന് ഹൂതി വക്താവ് യഹിയ സാരി പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ആളില്ലാ ബോട്ടും ക്രൂയിസ് ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആക്രമണദൃശ്യങ്ങളും…

      Read More »
    • കൊല്ലത്ത് സ്‌കൂളില്‍ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു; അപകടം വൈദ്യുതി കമ്പിയില്‍ തട്ടി

      കൊല്ലം: തേവലക്കരയില്‍ വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) ആണ് മരിച്ചത്. സ്‌കൂളിലെ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോള്‍ മിഥുന് ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. കൊല്ലം സ്വദേശിനി കാനഡയില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ശുചിമുറിയില്‍ വിളന്തറ സ്വദേശിയാണ് മിഥുന്‍. കളിക്കുന്നതിനിടയില്‍ ചെരിപ്പ് സൈക്കിള്‍ ഷെഡിന് മുകളില്‍ വീണു. ചെരുപ്പ് എടുക്കാന്‍ സമീപത്തെ കെട്ടിടത്തില്‍ കയറി മുകളിലൂടെ നടന്നു പോകുന്നതിനിടയില്‍ കാല്‍ വഴുതി അതുവഴി കടന്നുപോയ വൈദ്യുത ലൈനിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

      Read More »
    Back to top button
    error: