Kerala
-
വിവാദപരാമര്‍ശം, സൂംബാ ഡാന്‍സ്… ഒടുവില്‍ മന്ത്രി ചിഞ്ചുറാണി മിഥുന്റെ വീട്ടില്‍; പ്രതികരണം തെറ്റായിരുന്നുവെന്ന് സിപിഐ വിലയിരുത്തല്‍
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ വീട്ടിലെത്തി മന്ത്രി ജെ. ചിഞ്ചുറാണി. വ്യാഴാഴ്ച, മിഥുന്റെ മരണത്തെ മന്ത്രി ലഘൂകരിച്ച് സംസാരിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് രാവിലെ പത്ത് മണിയോടെ മന്ത്രി മിഥുന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചത്. സ്‌കൂളിന്റേയും കെഎസ്ഇബിയുടേയും വീഴ്ച പരിശോധിക്കുമെന്നും കുടുംബത്തിന് വേണ്ട സഹായം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ‘വീട്ടുകാര്‍ വളരെ ദുഃഖാവസ്ഥയിലാണ്. കുഞ്ഞിന്റെ അമ്മ വിദേശത്താണ്. നാളെ എത്തും. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളിയാകുന്നു. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ മുഖ്യമന്ത്രിയുടെ നേത്വത്തില്‍ നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യും’- മന്ത്രി പറഞ്ഞു. വിദ്യാര്‍ഥി സ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തെ ലഘൂകരിച്ച് സംസാരിച്ച മന്ത്രി ചിഞ്ചുറാണിയുടെ നടപടി വിവാദമായിരുന്നു. സ്വന്തം ജില്ലയില്‍ ദാരുണ അപകടം നടന്നിട്ടും മന്ത്രി തൃപ്പൂണിത്തുറയില്‍ പാര്‍ട്ടി പരിപാടിയിലെത്തി വനിതാ നേതാക്കള്‍ക്കൊപ്പം സൂംബാ ഡാന്‍സ് കളിച്ചതും വിവാദമായി. ഇത് വന്‍തോതില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് മന്ത്രി മിഥുന്റെ വീട്ടില്‍ എത്തിയത്. ”വിദ്യാര്‍ഥി…
Read More » -
കടമ്മനിട്ടയില്‍ സ്‌കൂള്‍ വളപ്പിലെ പഴയ കെട്ടിടം തകര്‍ന്നുവീണു; തേവലക്കരയില്‍ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യണമെന്ന് വകുപ്പു മന്ത്രി
പത്തനംതിട്ട: കടമ്മനിട്ട സ്‌കൂള്‍ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങള്‍ തകര്‍ന്നുവീണു. കടമ്മനിട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പഴയ കെട്ടിട ഭാഗങ്ങളാണ് തകര്‍ന്നത്. രണ്ടു വര്‍ഷമായി ഈ കെട്ടിട ഭാഗങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. ഇന്നലെ രാത്രിയാണ് സംഭവം. അതേസമയം, കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യണമെന്ന് മാനേജ്മെന്റിനോടു നിര്‍ദേശിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കും. വിഷയത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചു. സ്‌കൂള്‍ മാനേജ്മെന്റിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Read More » -
ഓര്‍മദിനത്തില്‍ തന്നെ അനാദരം! ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി; പകരം മന്ത്രി റിയാസിന്റെ പേരില്‍ ഫലകം
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പേരിലുള്ള ശിലാഫലകം സ്ഥാപിച്ചത് വിവാദത്തില്‍. 2015 മെയ് 15 ന് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത പയ്യാമ്പലത്തെ കുട്ടികളുടെ പാര്‍ക്കിന്റെയും കടലോര നടപ്പാതയുടെയും ശിലാഫലകം മാറ്റി പുതിയത് സ്ഥാപിക്കുകയായിരുന്നു. 2022 മാര്‍ച്ച് ആറിന് നവീകരിച്ച പാര്‍ക്കും നടപ്പാതയും മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തുവെന്ന പുതിയ ഫലകമാണ് സ്ഥാപിച്ചത്. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ ഇന്ന് രണ്ടാം ചര്‍മ വാര്‍ഷികം ആചരിക്കാനിരിക്കെ അനാദരവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു. ‘ഭരണം മാറിയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം പൊട്ടിച്ച് മാറ്റിവെച്ച് പുതിയത് സ്ഥാപിച്ചു. ശുദ്ധ തോന്നിവാസമല്ലേ നടക്കുന്നത്’, എന്നാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. സ്ഥലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുകയും പഴയ ശിലാഫലകം പുതിയത് സ്ഥാപിച്ചതിന്റേത് അടുത്തേക്ക് നീക്കിവെക്കുകയും ചെയ്തു. അവിടുന്ന് എടുത്തുമാറ്റരുതെന്ന താക്കീതോടെയാണ് ഫലകം പഴയസ്ഥലത്തേക്ക് വെച്ചത്. എന്നാല്‍, പുതിയ ഫലകം വെയ്ക്കാന്‍ സ്ഥലം ഇല്ലാത്തതിനാലാവാം കരാറുകാര്‍ പഴയത് മാറ്റിയിട്ടുണ്ടാവുകയെന്നാണ് ഡിടിപിസി വിശദീകരണം. അതേസമയം,…
Read More » -
ലൈന്‍ അപകടാവസ്ഥയില്‍ ആയിട്ട് വര്‍ഷങ്ങള്‍; പ്രധാന അധ്യാപികയുടേത് ഗുരുതര വീഴ്ച; സ്‌കൂളിലെ അനധികൃത നിര്‍മാണം തടയാന്‍ സാധിച്ചില്ല; അനാസ്ഥകള്‍ എണ്ണിപ്പറഞ്ഞ് ഡിജിഇ റിപ്പോര്‍ട്ട്
കൊല്ലം: കൊല്ലം തേലവക്കര സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്ച. സംഭവത്തില്‍ ഡിജിഇ അന്തിമ റിപ്പോര്‍ട്ട് കൈമാറി. സുരക്ഷ ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സുരക്ഷാ പ്രോട്ടോക്കോള്‍ ഒന്നും ഉറപ്പാക്കിയിട്ടില്ല. സംഭവത്തില്‍ ഹെഡ്മാസ്റ്ററുടെ വീഴ്ചയെ പറ്റിയും റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈന്‍ അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. സ്കൂളിലെ അനധികൃത നിര്‍മ്മാണം തടയാനും സാധിച്ചിട്ടില്ല. സംഭവത്തിൽ സ്കൂളിനും കെഎസ്‍ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. കാലങ്ങളായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും ആരും അനങ്ങിയില്ല. അപായ ലൈനിന് കീഴെ സ്കൂൾ ഷെഡ് പണിയാൻ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ വർഷം സ്കൂളിന് ഫിറ്റ്നസ് നൽകിയതും മതിയായ പരിശോധന ഇല്ലാതെയാണെന്ന് കണ്ടെത്തി. അതേസമയം, സംഭവത്തിൽ പ്രധാന അധ്യാപകനെതിരെ അടക്കം നടപടി വരും. കുട്ടിയുടെ അമ്മ സുജ നാട്ടിൽ എത്തുംവരെ മിഥുന്‍റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. തുർക്കിയിലുള്ള അമ്മ നാളെ രാവിലെ നാട്ടിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്മ എത്തുന്ന മുറയ്ക്ക് സംസ്കാര ചടങ്ങുകൾ തീരുമാനിക്കും.…
Read More » -
പരസ്യത്തില്‍ കണ്ട അടിവസ്ത്രമല്ല കിട്ടിയത്, തിരുവനന്തപുരം സ്വദേശിനിക്ക് 5,000 രൂപ നഷ്ടപരിഹാരം
തിരുവനന്തപുരം: ഫേസ്ബുക്കിലെ പരസ്യം കണ്ടാണ് തിരുവനന്തപുരം സ്വദേശിനി മൂന്ന് ഫ്രണ്ട് ഓപ്പണ്‍ ബ്രായുടെ പായ്ക്കിന് ഓണ്‍ലൈന്‍ വ്യാപാര സൈറ്റില്‍ ഓര്‍ഡര്‍ നല്‍കിയത്. വീഴ്ചയെ തുടര്‍ന്ന് പൂര്‍ണ ബെഡ്റെസ്റ്റില്‍ ആയിരുന്നു യുവതിയപ്പോള്‍. ‘ഫ്രണ്ട് ബട്ടണ്‍ ബക്കിള്‍ സ്ലീപ് ബ്രാ’ ആയിരുന്നു യുവതി തെരഞ്ഞെടുത്തത്. 2.09.2024-ന്, അവര്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ടവീുശള്യയില്‍ ഓര്‍ഡര്‍ നല്‍കിയത്. ക്യാഷ് ഓണ്‍ ഡെലിവറി ആയി 799 രൂപയാണ് പേയ്മെന്റ് നടത്തിയത്. പാക്കറ്റ് പൊട്ടിച്ചു നോക്കിയ യുവതി അമ്പരന്നു. ഫ്രണ്ട് ഓപ്പണ്‍ ബ്രായ്ക്കാണ് ഓര്‍ഡര്‍ കൊടുത്തെങ്കിലും കിട്ടിയത് ബാക് ഓപ്പണ്‍. പരസ്യത്തില്‍ മൂന്നെണ്ണമുള്ള പായ്ക്ക് എന്ന് പറഞ്ഞിരുന്നതെങ്കിലും കിട്ടിയത് രണ്ടെണ്ണം മാത്രം. രണ്ടിന്റെയും അളവുകള്‍ വ്യത്യസ്തവും യുവതിക്ക് ഉപയോഗിക്കാനാവാത്തതും. ഇതേതുടര്‍ന്ന്, വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി പരാതി നല്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് യുവതി തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. കമ്മീഷന്‍ മുമ്പാകെ യുവതി തനിക്ക് കിട്ടിയ ഇന്‍വോയ്സും അയച്ചുകിട്ടിയ സാധനങ്ങളുടെ ചിത്രങ്ങളും തെളിവായി ഹാജരാക്കി. തെളിവുകള്‍ പരിശോധിച്ച കമ്മീഷന്‍…
Read More » -
കാലം മായ്ക്കാത്ത ഓര്‍മകള്‍ക്ക് രണ്ടാണ്ട്; ഉമ്മന്‍ചാണ്ടി സ്മൃതിസംഗമം ഇന്ന്, 12 വീടുകള്‍ക്ക് താക്കോല്‍ ദാനം
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ഇന്ന്. കെപിസിസി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ‘ഉമ്മന്‍ ചാണ്ടി സ്മൃതിസംഗമം’ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളി ഗ്രൗണ്ടില്‍ ആരംഭിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫാണ് അധ്യക്ഷന്‍. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മിച്ചു നല്‍കുന്ന 12 വീടുകളുടെ താക്കോല്‍ കൈമാറ്റവും കെപിസിസി ആരംഭിക്കുന്ന ജീവകാരുണ്യ പദ്ധതി ‘സ്മൃതിതരംഗ’ത്തിന്റെ ഉദ്ഘാടനവും രാഹുല്‍ നിര്‍വഹിക്കും. ശ്രവണ വെല്ലുവിളി നേരിടുന്നവരെ സഹായിക്കാന്‍ ഉമ്മന്‍ ചാണ്ടി നടപ്പാക്കിയ ‘ശ്രുതിതരംഗം’ പദ്ധതിയുടെ രണ്ടാംഘട്ടമാണു സ്മൃതിതരംഗം. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ ഇന്നു രാവിലെ 7നു കുര്‍ബാനയും ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രത്യേക പ്രാര്‍ഥനയും നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യ കാര്‍മികത്വം വഹിക്കും. പൊതുസമ്മേളനത്തിനു തൊട്ടുമുന്‍പ്, ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ രാഹുല്‍ പുഷ്പാര്‍ച്ചന നടത്തും. ഡിസിസി, മണ്ഡലം, വാര്‍ഡ്…
Read More » -
വന്ദേഭാരതില്‍ ഇനി തത്സമയ റിസര്‍വേഷന്‍; 15 മിനുട്ട് മുമ്പുവരെ സ്‌റ്റേഷന്‍ കൗണ്ടറില്‍ നിന്നോ ഓണ്‍ലൈനായോ ടിക്കറ്റ് ബുക്ക് ചെയ്യാം; ആദ്യം ആലപ്പുഴവഴി സര്‍വീസ് നടത്തുന്നവയില്‍ പ്രാബല്യത്തില്‍
കൊച്ചി: ആലപ്പുഴ വഴി സര്‍വീസ് നടത്തുന്നവന്ദേഭാരത്എക്സ്പ്രസില്‍ തത്സമയ റിസര്‍വേഷന്‍ ആരംഭിച്ച്റെയില്‍വേ. തിരുവനന്തപുരം- മംഗളൂരു, മംഗളൂരു- തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യമുള്ളത്. സ്റ്റേഷന്‍ കൗണ്ടറില്‍ നിന്നോ ഓണ്‍ലൈന്‍ ആയോ ടിക്കറ്റ് ബുക്ക് ചെയ്യാം. തെരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകളില്‍ തത്സമയ റിസര്‍വേഷന്‍ സൗകര്യം അനുവദിക്കുമെന്ന് ദക്ഷിണ റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കേരളത്തില്‍ ആലപ്പുഴ വഴിയുള്ള വന്ദേഭാരതില്‍ തത്സമയ റിസര്‍വേഷന്‍ തുടങ്ങിയത്. സീറ്റ് ഒഴിവുണ്ടെങ്കിലും ട്രെയിന്‍ ആദ്യ സ്റ്റേഷന്‍ വിട്ടുകഴിഞ്ഞാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇതുവരെ കഴിയുമായിരുന്നില്ല. സ്റ്റേഷനുകളില്‍ ട്രെയിന്‍ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് വരെ ഇനി കറന്റ് റിസര്‍വേഷന്‍ ലഭ്യമാകും. ചെന്നൈ- നാഗര്‍കോവില്‍, നാഗര്‍കോവില്‍-ചെന്നൈ, കോയമ്പത്തൂര്‍-ബംഗലൂരു, മംഗളൂരു- മഡ്ഗാവ്, മധുര -ബംഗലൂരു, ചെന്നൈ- വിജയവാഡ വന്ദേഭാരത് ട്രെയിനുകളിലും സമാന രീതിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
Read More » -
എന്തിനാണ് അവളെ കൊലയ്ക്കു കൊടുക്കുന്നത്? നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളെ വിമര്‍ശിച്ച ശ്രീജിത്ത് പണിക്കരെ വിമര്‍ശിച്ച് ഹരീഷ് പേരടി; ‘ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ പെടാപ്പാടു പെടുമ്പോള്‍ എന്തിനാണു നിങ്ങള്‍ നിയത്തിന്റെ നെല്ലും പതിരും വേര്‍തിരിക്കുന്നത്?’
യമനിലെ ജയിലില്‍ തടവിലായിരിക്കുന്ന നിമിഷ പ്രിയക്കായി നടക്കുന്ന മോചന ശ്രമങ്ങളെ വിമര്‍ശിച്ച് നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്തെത്തിയിരുന്നു. യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വിഡിയോയില്‍ എന്തിന് പേരിലാണ് നിമിഷ പ്രിയ നിരപരാധിയെന്ന് ചിലർ വാദിക്കുന്നതെന്നും എന്തിന്റെ അടിസ്ഥാനത്തിലാണ് അവർ മാപ്പ് അർഹിക്കുന്നതെന്നുമാണ് ശ്രീജിത്ത് പണിക്കര്‍ ചോദിച്ചത്. ശ്രീജിത്ത് പണിക്കരുടെ നിലപാടനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ജാതി മത രാഷ്ട്രിയ ഭേദമന്യേ ഒരു സമൂഹം ഒന്നിച്ച് അവളുടെ ജീവൻ തിരിച്ചുപിടിക്കാൻ പെടാപാട് പ്പെടുമ്പോൾ നിങ്ങൾ എന്തിനാണ് നിയമത്തിന്‍റെ നെല്ലും പതിരും വേർത്തിരിച്ച് അവളെ കൊലക്ക് കൊടുക്കുന്നതെന്നും ഇത്രയും പക എന്തിനാണ് മനസ്സിൽ സൂക്ഷിക്കുന്നതെന്നും ഹരീഷ് പേരടി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് പേരടി ശ്രീജിത്ത് പണിക്കരെ വിമര്‍ശിച്ചത്. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് “ഇന്ത്യ എന്‍റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരി സഹോദരൻമാരാണ്”..പ്രിയപ്പെട്ട ശ്രീജിത്ത് നമ്മൾ ചൊല്ലി പഠിച്ച പ്രതിഞ്ജയുടെ ആദ്യഭാഗമാണ്…അപ്പോൾ നിമിഷ പ്രിയ എനിക്കും നിങ്ങൾക്കും നമുക്ക്…
Read More » -
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിലബസില്‍നിന്ന് വേടന്റെ പാട്ട് ഒഴിവാക്കാന്‍ ഇടപെട്ടത് സംഘപരിവാറിനൊപ്പം എസ്.യു.സി.ഐ. നേതാവ് ഷാജര്‍ഖാന്‍ കണ്‍വീനറായ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി; രേഖകള്‍ പുറത്ത്
തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാല ബിരുദ സിലബസില്‍നിന്ന് വേടന്റെ റാപ് സംഗീതം ഒഴിവാക്കാന്‍ സംഘപരിവാറിനൊപ്പം സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയും. എസ്യുസിഐ നേതാവ് ഷാജിര്‍ഖാനാണ് ഇതിന്റെ കണ്‍വീനര്‍. സര്‍വകലാശാല ജീവനക്കാരുടെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ആര്‍ എസ് ശശികുമാറാണ് മറ്റൊരു നേതാവ്. നാലുവര്‍ഷ ബിരുദ കോഴ്സിന്റെ ബിഎ മലയാളം മൂന്നാം സെമസ്റ്റര്‍ സിലബസിലാണ് താരതമ്യ പഠനത്തില്‍ വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ റാപ് സംഗീതം ഉള്‍പ്പെടുത്തിയത്. മൈക്കിള്‍ ജാക്‌സന്റെ ‘ദെ ഡോണ്ട് കെയര്‍ എബൗട്ട് അസ്’ റാപ് സംഗീതവുമായുള്ള താരതമ്യ പഠനമാണ് നിര്‍ദേശിച്ചത്. ഇതിനെതിരെയാണ് ബിജെപി സിന്‍ഡിക്കറ്റംഗം എ കെ അനുരാജും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയും ചാന്‍സലര്‍ക്ക് പരാതി നല്‍കിയത്. ഗൗരീലക്ഷ്മിയുടെ ‘അജിത ഹരേ’ ക്കെതിരെയും പരാതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താല്‍ക്കാലിക വിസി ഡോ. പി രവീന്ദ്രന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡോ. എം എം ബഷീറിനെ നിയോഗിച്ചത്.…
Read More » -
മധസ്ഥത വഹിച്ചതായി വിവരമില്ല; കാന്തപുരത്തിന്റെ ഇടപെടല്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍; ‘ബ്ലഡ് മണി’യുടെ കാര്യത്തില്‍ കൂടുതല്‍ സമയം ചോദിച്ചു; അനൗദ്യോഗിക ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നു മുന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍
ന്യൂഡല്‍ഹി: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതില്‍ കാന്തപുരം മധ്യസ്ഥത വഹിച്ചതായി വിവരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ബ്ലെഡ് മണിയുടെ കാര്യത്തില്‍ ധാരണയിലെത്താന്‍ കൂടുതല്‍ സമയം ചോദിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തില്‍ യെമനിലെ മതപണ്ഡിതരുമായി നടത്തിയ ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം മാധ്യമങ്ങളെ കണ്ടത്. കേന്ദ്ര സർക്കാർ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും അഭിഭാഷകനെ നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. നടപ്പാക്കാന്‍ ഒരുദിവസം മാത്രം ശേഷിക്കെയാണ് കഴിഞ്ഞ ദിവസം മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ച് യെമന്‍ കോടതി ഉത്തരവിറക്കിയത്. യെമനിലെ മതപണ്ഡിതരുമായി ചര്‍ച്ച നടത്തിയ കാര്യം കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാരുടെ നിര്‍ദേശപ്രകാരം പ്രമുഖ സുഫി പണ്ഡിതന്‍ ഹബിബ് ഉമര്‍ ബിന്‍ ഹാഫിള്‍ ആണ് യെമനില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബുവുമായും യെമന്‍ ഭരണകൂട പ്രതിനിധിയുമായും ജിനായത്ത് കോടതി സുപ്രീം ജഡ്ജുമായും…
Read More »