Breaking NewsKeralaLead NewsNEWS
കൊല്ലത്ത് സ്‌കൂളില്‍ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു; അപകടം വൈദ്യുതി കമ്പിയില്‍ തട്ടി

കൊല്ലം: തേവലക്കരയില്‍ വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) ആണ് മരിച്ചത്. സ്‌കൂളിലെ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോള്‍ മിഥുന് ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം.
കൊല്ലം സ്വദേശിനി കാനഡയില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ശുചിമുറിയില്‍
വിളന്തറ സ്വദേശിയാണ് മിഥുന്‍. കളിക്കുന്നതിനിടയില്‍ ചെരിപ്പ് സൈക്കിള്‍ ഷെഡിന് മുകളില്‍ വീണു. ചെരുപ്പ് എടുക്കാന്‍ സമീപത്തെ കെട്ടിടത്തില്‍ കയറി മുകളിലൂടെ നടന്നു പോകുന്നതിനിടയില്‍ കാല്‍ വഴുതി അതുവഴി കടന്നുപോയ വൈദ്യുത ലൈനിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.






